Second Term Exam -2014 Standard 9 - Answer key

9-ക്ലാസ്സ് ഫിസിക്സ് പരീക്ഷയുടെ ഉത്തരസൂചിക ഇതാ .

Standard 9 - PHYSICS Answer Key

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Second Term Exam - 10th Standard Physics- Answer Key

പത്താം ക്ലാസ്സ് ഫിസിക്സ് ഉത്തരസൂചിക

PHYSICS - Answer Key 




പ്രാഥമിക വര്‍ണ്ണങ്ങളുടെ സംയോജനം ( ചിത്രം )

സംഗതി എന്തുമാകട്ടെ
ക്ലാസില്‍ ചെന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം ഏതാണെന്ന് ചോദിച്ചു നോക്കൂ
ഉത്തരമായി മജന്ത , സയന്‍ എന്നീ നിറങ്ങള്‍ വരുന്നുണ്ടോ ?
മജന്ത ,സയന്‍  എന്നീ നിറങ്ങളെ ക്കുറിച്ച് അറിയാത്ത കുട്ടികളുണ്ടോ ?
ഇനി ഒരു കുസൃതിച്ചോദ്യം
ഒരു വെളുത്ത വസ്തു ഏതെല്ലാം സന്ദര്‍ഭത്തിലാണ് കറുപ്പുനിറത്തില്‍ കാണപ്പെടുന്നതെന്ന് പാറയാമോ ?

നീല എല്‍.ഇ.ഡി. വികസിപ്പിച്ച മൂന്ന് ജപ്പാന്‍ വംശജര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

Mathrubhumi news

സ്റ്റോക്ക്‌ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്.
'ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ ( blue LED ) വികസിപ്പിച്ചതിനാ'ണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന്, സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
മനുഷ്യവര്‍ഗത്തിന് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന കണ്ടെത്തലിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം യാഥാര്‍ഥമാക്കുംവിധമാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി പറയുന്നു.
1990 കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡിക്ക് രൂപംനല്‍കിയത്. പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്.
നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്.
മിക്കവരും പരാജയപ്പെട്ട ഒരു മേഖലയിലാണ് ഈ മൂന്നുപേരും വിജയം വരിച്ചതെന്ന് നൊബേല്‍ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. അകസാകി, അമാനോ എന്നിവര്‍ ജപ്പാനിലെ നഗോയാ സര്‍വകലാശാലയില്‍ സംയുക്തമായി നടത്തിയ ഗവേഷണമാണ് പുതിയ എല്‍.ഇ.ഡി.വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. നിചിയ കെമിക്കല്‍സ് എന്ന ചെറുകമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നകാമുറ തന്റെ ഗവേഷണം നടത്തിയത്.

ഇരുപതാം നൂറ്റാണ്ടിന് വെളിച്ചംകാട്ടിയത് ഫിലമെന്റുപയോഗിച്ചുള്ള ലൈറ്റ് ബള്‍ബുകള്‍ ( Incandescent light bulbs ) ആയിരുന്നെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വെളിച്ചം നല്‍കുന്നത് എല്‍.ഇ.ഡി.ലൈറ്റുകളാണ്.


കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്.

മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.

1929 ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964 ല്‍ നഗോയാ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.നേടിയത്. 1960 ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡി.നേടിയത്; 1989 ല്‍. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.


ജപ്പാനിലെ ഇകാറ്റയില്‍ 1954 ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994 ലാണ് പി.എച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം ഇപ്പോള്‍ യു.എസ്.പൗരനാണ്.

മോണോക്രോമാറ്റിക് മഞ്ഞയും ചുവപ്പും പച്ചയും ചേര്‍ന്ന മഞ്ഞയും തമ്മിലുള്ള വ്യത്യാസം എന്ത് ?

ഈ പദം  ഗ്രീക്ക് ഭാഷയില്‍ നിന്ന് വന്നീട്ടുള്ളതാണ് . മോണോ  എന്ന പദം ഒറ്റയെന്ന 

പദത്തേയും ക്രോമ എന്ന പദം കളര്‍ എന്ന പദത്തേയുമാണ് സൂചിപ്പിക്കുന്നത് .  

അതുകൊണ്ടുതന്നെ മോണോക്രോമാറ്റിക് ലൈറ്റ് എന്ന പദം  ഒരേ വര്‍ണ്ണമുള്ള പ്രകാശം 

എന്ന് സൂചിപ്പിക്കുന്നു. ശാസ്ത്രീയപരമായി പറയുകയാണെങ്കില്‍ ഒരേ തരംഗദൈര്‍ഘ്യമുള്ള  

പ്രകാശം എന്നു പറയാം .

കുറഞ്ഞ മര്‍ദ്ദത്തിലുള്ള  സോഡിയം വേപ്പര്‍ ലാമ്പില്‍ നിന്നുള്ള മഞ്ഞ പ്രകാശം ഒരു മോണോക്രോമാറ്റിക് പ്രകാശത്തിന് ഉദാഹരണമാണ് . ഇതിന്റെ തരംഗദൈര്‍ഘ്യം 589.3 nm ( 589.3 നാനോമീറ്റര്‍ ) ആണ് .(actually two dominant spectral lines very close together at 589.0 and 589.6 nm)
ഇത്തരത്തിലുള്ള ഒരു മോണോക്രോമാറ്റിക് മഞ്ഞ പ്രകാശം പ്രിസത്തില്‍ക്കൂ‍ടി കടത്തിവിട്ടാല്‍ നമുക്ക് സ്ക്രീനില്‍ മഞ്ഞ മാത്രമേ ലഭിക്കുകയുള്ളൂ
.
പക്ഷെ , പച്ചയും ചുവപ്പും ചേര്‍ന്ന ( സമന്വിതപ്രകാശമായ ) മഞ്ഞ രശ്മി പ്രിസത്തില്‍ക്കൂടി കടത്തിവിട്ടാല്‍  നമുക്ക് പച്ചയും ചുവപ്പും വര്‍ണ്ണങ്ങള്‍ ലഭിക്കും . 

കടപ്പാട്

1. ശ്രീ കെ സുരേഷ് കുമാര്‍ സാര്‍   , Abraham Memorial Higher Secondary School ,Thirumala 

നന്ദി : 

ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ശ്രീ ബിജുമാസ്റ്റര്‍ 


വാല്‍ക്കഷണം : ഇനി ഒരു കുസൃതിച്ചോദ്യം 

ധവളപ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ ഉണ്ടാകുന്ന സ്പെക് ട്രത്തിലെ മഞ്ഞ നിറം മോണോക്രോമാറ്റിക് ആണോ അതോ സമന്വിത പ്രകാശമാണോ ?

എന്താണ് നാനോമീറ്റര്‍ ?


 International Bureau of Weights and Measures ന്റെ അഭിപ്രായപ്രകാരം ഈ യൂണിറ്റിന്റെ സ്പെല്ലിംഗ് nanometre എന്നാണ് . എന്നാല്‍ അമേരിക്കന്‍ സ്പെല്ലിംഗ് nanometer ഇങ്ങനെയുമാണ് . ഇതിന്റെ ചുരുക്കരൂപം nm ആണ് . ഇത് നീളം അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് . ഇത് ഒരു മീറ്ററിന്റെ ബില്യണ്‍‌ത്തില്‍ ഒന്ന്(1 / 1,000,000,000 m.) ആണ് .വേറൊരുതരത്തില്‍ പറഞ്ഞാല്‍ 1×10−9 m ആണ്

ഉപയോഗങ്ങള്‍ 

 വൈദ്യുത കാന്തിക തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം അളക്കുവാന്‍ ഇത് ഉപയോഗിക്കുന്നു

താഴെ കൊടുത്തിരിക്കുന്ന ചിത്രം നനോമീറ്ററിനെക്കുറിച്ച് ഒന്നുകൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു.

വാല്‍ക്കഷണം :
 കടപ്പാട് വിക്കിപ്പീഡിയ   ,
പാഠപുസ്തകം പേജ് നമ്പര്‍ :121
വാല്‍ക്കഷണം : 2

ചുവപ്പുവര്‍ണ്ണത്തിന്റെ തരംഗദൈര്‍ഘ്യം എത്ര ?

താപനോപകരണങ്ങളിലെ ഹീറ്റിംഗ് എലിമെന്റ് ആയി കോപ്പറിനു പകരം നിക്രോം ഉപയോഗിക്കുന്നതെന്തുകൊണ്ട് ?


വൈദ്യുതി നല്ലവണ്ണം കടത്തിവിടുന്ന പദാര്‍ത്ഥങ്ങളാണ് വൈദ്യുതചാലകങ്ങള്‍ . കടത്തിവിടാത്തവ ഇന്‍സുലേറ്റേഴ്‌സ് അഥവാ വിദ്യുത്‌രോധികളും
അതായത് ചാലകങ്ങളേയും ഇന്‍സുലേറ്റേഴ്‌സിനേയും വ്യത്യസ്തമാക്കുന്നത് വൈദ്യുതി പ്രവഹിക്കുമ്പോഴുള്ള പ്രതിരോധത്തെ അടിസ്ഥാനമാക്കിയാണ് എന്നര്‍ത്ഥം
എന്നുവെച്ചാല്‍ പ്രതിരോധകങ്ങളില്‍ക്കൂടി വൈദ്യുതി കടന്നുപോകുമ്പോള്‍ അവ ചൂടാകുന്നു എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്
ഇത്തരത്തിലുള്ള ചൂടാകല്‍ പ്രതിരോധകത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഒരു ഏതൊരു ചാലക കമ്പിക്കും സംഭവിക്കുന്നതാണ് .
ഇതുതന്നെയാണ് ഇന്‍‌കാന്‍ഡസെന്റ് ലാമ്പിന്റെ കാര്യത്തിലും സംഭവിക്കുന്നത് .
ബള്‍ബിലെ ഫിലമെന്റില്‍ക്കൂടി വൈദ്യുതി കടന്നുപോകുമ്പോള്‍ അത് ചുട്ടുപഴുക്കുകയും പ്രകാശിക്കുകയും ചെയ്യുന്നു. എന്നുവെച്ചാല്‍ 95 ശതമാനത്തോളം താപം ഉണ്ടാക്കുന്നതുവഴിയാണ് അത് പ്രകാശം നല്‍കുന്നത് എന്നര്‍ത്ഥം .
പ്രകാശിക്കുന്ന ബള്‍ബില്‍ നിന്ന് അല്പം അകലെയായി നിന്നാല്‍ നമുക്ക് ഇത് മനസ്സിലാക്കാവുന്നതാണ്

ഇനി നമുക്ക് ഹീറ്റിംഗ് എലിമെന്റിന്റെ കാര്യത്തിലേക്കു കടക്കാം

വൈദ്യുതി കടന്നുപോകുമ്പോള്‍ ഇത് താപം ഉണ്ടാക്കുന്നു
സാധാരണയായി 80 ശതമാനം നിക്കലും 20 ശതമാനം ക്രോമിയവും കലര്‍ന്ന നിക്രോം ആണ് ഹീറ്റിംഗ് എലിമെന്റ് ആയി ഉപയോഗിക്കുന്നത് . ഹീറ്റിംഗ് എലിമെന്റ് ആയി നിക്രോം ഉപയോഗിക്കുന്നതിന് പലകാരണങ്ങളും ഉണ്ട് .
ഉയര്‍ന്ന ദ്രവണാങ്കം ( 1400°C or 2550°F) , ഉയര്‍ന്ന താപനിലയില്‍‌പ്പോലും ഓക്സീകരിക്കാത്ത അവസ്ഥ , ചൂടാകുമ്പോള്‍ താപീയ വികാസം സംഭവിക്കാത്ത അവസ്ഥ  , തരക്കേണ്ടില്ലാത്ത  പ്രതിരോധം ( എന്നുവെച്ചാല്‍ വളരെ താഴ്‌ന്നതുമല്ല എന്നാല്‍ വളരെ ഉയര്‍ന്നതുമല്ല എന്നര്‍ത്ഥം )  എന്നിവയാണ് അവ

അടുത്തതായി നമ്മുടെ ചോദ്യം ഹീറ്റിംഗ് എലിമെന്റായി ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിന് ഉയര്‍ന്ന പ്രതിരോധമാണോ താഴ്ന്ന പ്രതിരോധമാണോ വേണ്ടത് എന്നാണ് ?
ചിലപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം ഹീറ്റിംഗ് എലിമെന്റായി  ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിന് ഉയര്‍ന്ന പ്രതിരോധം ആവശ്യമാണ് എന്ന് . കാരണം പ്രതിരോധമാണല്ലോ വൈദ്യുതി കടന്നുപോകുമ്പോള്‍ താപം ഉണ്ടാക്കുന്നത് .
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഗതി അതല്ല
പദാര്‍ത്ഥത്തില്‍    താപം ഉണ്ടാകുന്നതിന്റെ പ്രധാന കാ‍രണം   വൈദ്യുതി പദാര്‍ത്ഥത്തില്‍ക്കൂടി പ്രവഹിക്കുന്നതാണ് അല്ലാതെ പദാര്‍ത്ഥത്തിന് പ്രതിരോധം ഉള്ളതുകൊണ്ടല്ല .
ഹീറ്റിംഗ് എലിമെന്റില്‍ക്കൂടി എത്രമാത്രം  കറന്റ് കടന്നുപോകുന്നു എന്നുള്ളതിനാണ് പ്രാധാന്യം  മറിച്ച് എത്രമാത്രം ഉയര്‍ന്ന പ്രതിരോധത്തില്‍ക്കൂടി കറന്റ് കടന്നുപോകുന്നു എന്നതിനല്ല
മുകളില്‍ കൊടുത്ത പ്രസ്താവന കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയേക്കാം . അതിനാല്‍  ഒന്നുകൂടി വിശദമാക്കാന്‍ ശ്രമിക്കാം
ഹിറ്റിംഗ് എലിമെന്റിന് ഏറ്റവും ഉയര്‍ന്ന (infinitely)  പ്രതിരോധം  ഉണ്ടെന്ന് വിചാരിക്കുക
ഓം നിയമം അനുസരിച്ച് (voltage = current × resistance or V = I R) ആണല്ലോ
അതായത് പ്രതിരോധം അനന്തമാകുമ്പോള്‍ കറന്റ് പൂജ്യത്തിനോടടുത്തായിരിക്കും
അതായത് പ്രതിരോധം അനന്തമായാല്‍ കറന്റ് പുജ്യമാവുകയും താപം തീരെ ഉല്പാദിപ്പിക്കപ്പെടുകയും  ഇല്ല.
ഇനി ഇതിന് നേരെ വിപരീതം സംഭവിച്ചാല്‍ എന്തായിരിക്കും സ്ഥിതി ?
അതായത് കറന്റ് ഏറ്റവും ഉയര്‍ന്ന തോതില്‍ ആകുകയും പ്രതിരോധം തീരെ ഇല്ലാതിരിക്കുകയും ചെയ്താല്‍
ഈ സന്ദര്‍ഭത്തിലും താ‍പം തീരെ ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്നു കാണാം
ഇതില്‍ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു
ഹീറ്റിംഗ് എലിമെന്റായി ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിന്  ഉണ്ടായിരിക്കേണ്ട ഗുണം മുകളില്‍ പറഞ്ഞ രണ്ട് സന്ദര്‍ഭങ്ങള്‍ക്കും ഇടക്ക് ആയിരിക്കണം
അതായത് അതായത് വേണ്ടത്ര താപം ഉണ്ടാക്കാന്‍ പര്യാപ്തമായ പ്രതിരോധവും എന്നാല്‍  കറന്റ് വളരെ കുറക്കാത്തതുമായിരിക്കണം എന്നര്‍ഥം
അവിടെയാണ് നിക്രോമിന്റെ പ്രാധാ‍ന്യം വരുന്നത്
കോപ്പറിന്റെ പ്രതിരോധത്തിനേക്കാളും 100 മടങ്ങാണ് നിക്രോമിന്റെ പ്രതിരോധം
അപ്പോള്‍ നിക്രോമിന്റെ പ്രത്യേകത ഇവിടെ വ്യക്തമാകുന്നു
ഒരു ശരാശരി ചാലകതയുള്ളതും മിതമായ പ്രതിരോധവുമുള്ളതായ പദാര്‍ത്ഥമാണ് നിക്രോം
അതായത് നിക്രോമിന്റെ പ്രതിരോധം വര്‍ദ്ധിച്ച് ഒരു ഇന്‍സുലേറ്ററിന്റെ അത്രക്ക് എത്തുന്നില്ല എന്നര്‍ഥം
ഇനി ഗണിതശാസ്ത്രപരമായി പറയുകയാണെങ്കില്‍ .....
നമുക്കറിയാം
 P = VI
ഓം നിയമമനുസരിച്ച്
V = I R.
 P = I 2 R
അതായത് താപം പ്രതിരോധത്തിന് നേര്‍ അനുപാതത്തിലാണ്
അതുപോലെ തന്നെ താപം കറന്റിന്റെ വര്‍ഗ്ഗത്തിന് നേര്‍ അനുപാതത്തിലാണ്
അതിനാല്‍ താപം  ഒരു പദാര്‍ത്ഥത്തില്‍ താപം ഉല്പാദിപ്പിക്കുന്നതിന് പ്രതിരോധത്തിനേക്കാള്‍ കറന്റിനാണ് മുഖ്യപങ്ക്
അതായത് പ്രതിരോധം ഇരട്ടിയായാല്‍  പവര്‍ ഇരട്ടിയാകും ,
പക്ഷെ , കറന്റ് ഇരട്ടിയായാല്‍ പവര്‍ നാല് ഇരട്ടിയാകും
അതിനാല്‍ താപം ഉല്പാദിപ്പിക്കുന്നതിതില്‍ കറന്റിനാണ് മുഖ്യപങ്ക്

ഇനി അടുത്ത ചോദ്യത്തിലേക്കു കടക്കാം
എന്തുകൊണ്ടാണ് കോപ്പര്‍ താപനോപകരണങ്ങളില്‍ ഹീറ്റിംഗ് എലിമെന്റ് ആയി ഉപയോഗിക്കാത്തത് ?
ഇതിന് ഉത്തരമായി വേറൊരു ചോദ്യം ചോദിക്കട്ടെ
ഇന്‍‌കാന്‍ഡസെന്റ് ലാമ്പില്‍ ഫിലമെന്റ് ആയി ടങ്‌സ്റ്റണ്‍ ആ‍ണ് ഉപയോഗിക്കുന്നത് . എന്തുകൊണ്ട് ടങ്സ്റ്റണേക്കാളും റസിസ്റ്റിവിറ്റി കൂടിയ നിക്രോം  ഉപഗോഗിക്കുന്നില്ല
ഈ ചോദ്യത്തിനും ഉത്തരം  ലഭിക്കുവാന്‍ പ്രയാസമുണ്ടെങ്കില്‍ താഴെയുള്ള ദ്രവണാങ്കത്തിന്റെ പട്ടിക  നോക്കുക

കോപ്പര്‍  ............. 1084.62 °C
നിക്രോം .........      1400 °C
ടങ്‌സ്റ്റണ്‍ .........     3422 °C

സാധാരണയായി ഒരു ഇന്‍‌കാന്‍ഡസെന്റ് ബള്‍ബ് പ്രവര്‍ത്തിക്കുന്നത്  ഏകദേശം 2500 °C ആണ്
മുകളിലെ പട്ടികവെച്ചുകൊണ്ട് ഏതാണ് അതിന് അനുയോജ്യം എന്ന് വ്യക്തമാണല്ലോ .
അതായത് കോപ്പറിന്റെ ദ്രവണാങ്കം കുറവായതിനാല്‍ ബള്‍ബിലെ ഫിലമെന്റ് ആയും താപനോപകരണങ്ങളിലെ ഹീറ്റിംഗ് കോയില്‍ ആയും  ഉപയോഗിക്കുന്നതിന് അനുയോജ്യമല്ല

കടപ്പാട് :

1) ശ്രീ കെ സുരേഷ് കുമാര്‍ സാര്‍   , Abraham Memorial Higher Secondary School ,Thirumala
2) ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളിലെ തിരച്ചില്‍

വാല്‍ക്കഷണം :

എഴുതിയത് മുഴുവനും ശരിയാണെന്ന് അവകാശപ്പെടുന്നില്ല
പ്രസ്തുത ചോദ്യത്തിന് നെറ്റില്‍ വന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്രക്ക് വിശദമായി എഴുതി എന്നു മാത്രം
കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു





First Term Examination – 2014 Physics – Standard 10 – Answer key


First Term Examination – 2014 Physics – Standard 10 – Answer key

  1. Ohm metre (ohm m)
  2. b. High melting point
  3. b. There are three identical armature coils arranged at an angle of 120 degree with one another, against each pair of magnetic poles
  4. A B
    a. Heating Effect - Heater
    b. DC Generator - Split ring
    c. Electric Power - Watt
    d. AC Generator - Slip ring
  5. a. yes
    b. The fuse wire melts and circuit break . When the switch is made ON it become short circuit.
  6. a. It is heavy and to avoid problems due to electric spark.
    b. To give DC to the electromagnets of Field Magnet.
  7. a. frequency
    b. electronic circuit
    c. Low Power, Easy to handle, Cheap, Gives maximum Light energy
  8. a. Intensity of light decreases
    b. It decreases again
    c. Self Induction
  9. a. Chromium
    b. Increase the current
    c. No. The Chromium atoms from +ve electrode enter to the electrolyte and its mass decreases
  10. a. circuit 1
    b. circuit 1
    c. In circuit 1 the current is more. In circuit 2 the resistance is more. The circuit which more current will give more heat as the heat is proportional to the square of the Current(H= I2Rt)
  11. a. It will be varying magnetic flux
    b. Yes
    c. Step up Transformer
  12. a. DC generator
    b.




      1. a. A= Permanent magnet, B= Voice coil
        b. Electrical Energy → Sound Energy
        c. Motor Principle ( Current carrying conductor in a magnetic field experience a force)
      2. A
        a. power P = V2/R = 200 x 200 /100 =400 W
        b Heat H = P x t = 400 x 5 x 60 = 120000 J
        B
        a. Vp Ip = Vs Is
        20 x 3 = 60 x Is
        Is = 60 /60 = 1 A
        b. Step Up Transformer
        c Vs/Vp = Ns/Np
        60 /20 = Ns / 250
        Ns = 60 x 250 / 20 = 750 Nos



        (നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. തിരക്കുപിടിച്ച് ചെയ്തതുകൊണ്ട് തെറ്റുകള്‍ ഉണ്ടായേക്കാം....)

First Term Exam - Physics -Std 9 - Answer key


First Term Examination 2014
Answer Key – Physics Standard  9

  1. Momentum
  2. a. Greater massed body
    b. Increase the Mass, and Increase the Velocity
  3. a. C-compressions , R- rarefactions
    b. Longitudinal wave
    c. Sound wave
  4. a. 2 m
    b. 2 Hz
    c. 4 m
  5. a. (i) t = 20 sec (ii) f = 0.5 Hz
    b. Period is inversely proportional to Frequency (when period increases frequency decreases)
    c. Length of the pendulum
  6. a. The ball E move forward
    b. The balls E and D move forward
    c. Law of conservation of momentum
  7. a. action =rowing on the lake, reaction = boat moves
    b. Newton's third law of motion
    c. Launching the rocket, Walking on the road
  8. a. We can reduce the force acting on the hand.
    b. Rate of change of momentum increase, so the force also increase.
    When the time decreases, the value of ' change in momentum by time' increase.
  9. a. take a suitable scale
    b. draw the graph
    c. time required = 12.5 seconds
  10. a.Take a tray with water. Place some thermocol balls on the water. Fix a hacksaw blade on a stand and fix a pin on the other end of the hacksaw touching on the water. When the hacksaw blade vibrate , ripples formed in the water and thermocol balls move up and down.
    b. Waves are formed due to the disturbance in water. Particles vibrate perpendicular to the direction of the wave.
  11. (A)
    a. F = ma
    acceleration a = F/m = 60/ 10 =6 m/s2
    b. final velocity v = u +a t = 0 + 6 x 2 = 12 m/s
    (B)
    a. velocity v = u + at = 0 + 10 x 3 = 30 m/s
    b. height = displacement s= ut + ½ at2 = 0 x 3 + ½ x 10x 3 x 3 =45 m
  12. a. (i) = 2G, (ii)= ¼ G
    b. Gravitational Constant
    c. decreases


First Term Examination -- Physics Worksheets for D+ Students


ഈ വര്‍ക്ക്ഷീറ്റുകള്‍ നമ്മുടെ സ്കൂളിലെ D+ ലേക്ക് എത്തിക്കുവാനായി അദ്ധ്യാപകര്‍ ശ്രമിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് . അതിനാല്‍ തന്നെ ലളിതമായി , ആവര്‍ത്തനശ്രമത്തോടുകൂടിയൊക്കെയാണ് വര്‍ക്ക്ഷീറ്റുകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുള്ളത് . തല്‍ഫലമായി മറ്റുകുട്ടികള്‍ക്ക് / അദ്ധ്യാപക സുഹ്രുത്തുക്കള്‍ക്ക് ഇത് വിരസമായി തോന്നാമെന്ന കാര്യവും ഇവിടെ മറച്ചുവെക്കുന്നില്ല 
1.Click here to download Std:9 graph Worksheet 
2.Click Here to Download Std: 10 Left Hand Rule Worksheet 
3. Click Here to Download Std:8 Mirror Worksheet 
4. Click Here to Download Std:10 CE Work --Electricity Bill 
5. Click Here to Download Std:10 CE Work-- Watt Hour Meter 
6. Click here to Download Std : 9 Physics Action-Reaction Worksheet 
7. Click Here to Download Std: 10 Star Connection Worksheet


8. Click Here to Download Std:9 Graph Worksheet : 2



തിരക്കുപിടിച്ചു ചെയ്തതിനാല്‍ തെറ്റുപറ്റാന്‍ സാധ്യത

കെമിസ്ട്രി - റിവിഷന്‍

എട്ടാം ക്ലാസ്സിലെ കെമിസ്ട്രിയിലെ 'മാറ്റങ്ങള്‍' എന്ന അദ്ധ്യായത്തിലെ റിവിഷന്‍ ചോദ്യങ്ങള്‍ - 

തയ്യാറാക്കിയത് - 

അരുണ്‍ ജോര്‍ജ് 
എച്ച്.എസ്.എ. (ഫിസിക്കല്‍ സയന്‍സ്)
എസ്.എസ്.ജി.എച്ച്.എസ്. കീരംപാറ
കോതമംഗലം

 മാറ്റങ്ങള്‍ (std 8) - റിവിഷന്‍ ചോദ്യങ്ങള്‍

പ്രതിരോധവും റെസിസ്റ്റിവിറ്റിയും

പറഞ്ഞുവരുന്നത് റെസിസ്റ്റിവിറ്റിയെ കുറിച്ചാണ്......പ്രതിരോധത്തെക്കുറിച്ചല്ല....!

ഫ്യൂസ് വയറിന്റെ പ്രതിരോധവും റെസിസ്റ്റിവിറ്റിയും കുറവാണെന്ന്  ഇബ്രാഹിം സാര്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.
പ്രതിരോധം കുറവാണ്......പക്ഷേ റെസിസ്റ്റിവിറ്റിയോ.....?
ഓരോ ലോഹത്തെ അല്ലെങ്കില്‍ ലോഹസങ്കരത്തെ സംബന്ധിച്ച് റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
ഇവിടെ തന്നിരിക്കുന്ന റെസിസ്റ്റിവിറ്റി കളുടെ പട്ടിക നിരീക്ഷിക്കുക.
സാധാരണ ലോഹങ്ങളേക്കാള്‍ അതുള്‍പ്പെടുന്ന ലോഹസങ്കരത്തിന് റെസിസ്റ്റിവിറ്റി കൂടുതലായിരിക്കും.
ലെഡിനും ടിന്നിനും റെസിസ്റ്റിവിറ്റി വളരെ കൂടുതല്‍ തന്നെയാണ് (പട്ടിക നോക്കുക).
അപ്പോള്‍ അതിനേക്കാള്‍ കൂടുതലായിരിക്കും അവയുടെ ലോഹസങ്കരമായ ഫ്യൂസ് വയറിന്.

ഇനി മറ്റൊരു കാര്യം കൂടി.... കഴിഞ്ഞ SSLC പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു, ഏറ്റവും കൂടുതല്‍ റെസിസ്റ്റിവിറ്റിയുള്ള ലോഹം ഏത് എന്നത്.
ടങ്സറ്റണെന്ന് എല്ലാവര്‍ക്കും ഉത്തരം അറിയാമായിരുന്നു.
പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തെറ്റിച്ചില്ല....

പക്ഷേ പട്ടിക പ്രകാരം ടങ്സ്റ്റണേക്കാള്‍ റെസിസ്റ്റിവിറ്റി കൂടിയ ലോഹങ്ങള്‍ ധാരാളം.....
നിക്കല്‍, അയേണ്‍, മെര്‍ക്കുറി......

ഇനി ഈ പട്ടികകള്‍ എവിടെ നിന്നല്ലേ......
NCERT text Book
 http://ncert.nic.in/NCERTS/textbook/textbook.htm?jesc1=12-16
(പിന്നെ വിക്കിപിഡിയയില്‍ നിന്നും......
http://en.wikipedia.org/wiki/Electrical_resistivity_and_conductivity



പവര്‍ കൂടിയ ബള്‍ബിലെ ചുരുള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറവോ കൂടുതലോ ?

കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്തുനടന്ന ഫിസിക്സ്   അദ്ധ്യാപക പരിശീലനത്തില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് താഴെ കൊടുക്കുന്നത് .

ചോദ്യം :

 ഒരു ചാലകത്തിന്റെ നീളം കൂടുന്തോറും പ്രതിരോധം കൂടുന്നു എന്ന നമുക്ക് അറിവുള്ളതാണ്. അതുപോലെ ഒരു വൈദ്യുത ബള്‍ബിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുന്തോറും പവര്‍ കുറയുന്നു എന്ന കാര്യവും നമുക്ക് അറിവുള്ളതാണ് .
എങ്കില്‍ ............................
ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിക്കുമ്പോള്‍ നീളം കൂടുമല്ലോ .അപ്പോള്‍ ബള്‍ഫിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുമല്ലോ . പക്ഷെ ചുരുള്‍ ഫിലമെന്റ് ഉപയോഗിക്കുന്ന ഇന്‍‌കാഡന്‍സെന്റ് ലാമ്പുകളുടേയെല്ലാം പവര്‍ കൂടൂതലാണ്
എന്താണ് ഇതിനു കാരണം ?                                                                                                                            
  ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്    Abraham Memorial Higher Secondary School ,Thirumala ലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ കെ സുരേഷ് കുമാര്‍ സാര്‍ ആണ്.

ഉത്തരം :

ചുരുളാക്കിയ ഫിലമെന്റിന്റെ കാര്യത്തില്‍ നീളം കൂടുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഫിലമെന്റിന്റെ  വണ്ണവും കൂട്ടുന്നു . വണ്ണം കൂടുമ്പോള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറയുന്നു എന്ന വസ്തുത  ഏവര്‍ക്കും അറിവുള്ളതാണല്ലോ . അതുകൊണ്ടുതന്നെ പ്രതിരോധം കുറയുകയും ബള്‍ബിന്റെ പവര്‍ കൂടുകയും ചെയ്യുന്നു .



ഫ്യൂസ് വയറിന്റെ റസിസ്റ്റിവിറ്റിയും റസിസ്റ്റന്‍സും കൂടുതലോ...കുറവോ.....?

ചരല്‍ശിലാ ഘടനകളുടെ രഹസ്യം 'ഗുരുത്വബല'മെന്ന് ഗവേഷകര്‍

Mathrubhumi News





ഭൂമുഖത്ത് പലയിടത്തും വിചിത്രാകൃതിയുള്ള വലിയ ചരല്‍ശിലാ ഘടനകളുണ്ട്; അമേരിക്കയില്‍ ഉത്തായിലെ 'റെയിന്‍ബോ ബ്രിഡ്ജ്' പോലുള്ളവ. ഇത്തരം ഭീമന്‍ഘടനകളുടെ വിചിത്രാകൃതിയുടെ കാരണം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, സംഭവം 'ഗുരുത്വബലം' ( gravity ) ആണ്! 

ചരല്‍ക്കട്ടകള്‍ ഉപയോഗിച്ച് പരീക്ഷണശാലയില്‍വെച്ച് നടത്തിയ പഠനത്തിലാണ്, കുത്തനെ താഴേക്കുള്ള ആക്കം ഏല്‍ക്കുന്ന ചരല്‍ക്കല്ല് ഭാഗം കാറ്റും വെള്ളവും കൊണ്ട് ഒലിച്ചുപോകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടത്. 

ലക്ഷക്കണക്കിന് വര്‍ഷംകൊണ്ടാണ് പ്രകൃതിയില്‍ ഇത്തരം ചരല്‍ശിലാ സ്മാരകങ്ങള്‍ ( sandstone monuments ) രൂപപ്പെടാറ്. കാലങ്ങളായുള്ള കാറ്റിലും മഴയിലും നീരൊഴുക്കിലും രൂപപ്പെടുന്ന ഇവയെ ലാബില്‍വെച്ച് പഠിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്.

അത്തരമൊരു ശ്രമമാണ്, പ്രാഗില്‍ ചാള്‍സ് സര്‍വകലാശാലയിലെ ഡോ.ജിറി ബ്രുതാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധമായ ചില ചരല്‍ശിലാ ഘടനകള്‍ക്ക് പിന്നിലെ 'മൈക്കലാഞ്ചലോ' ആരാണെന്ന് വ്യക്തമാക്കുന്ന പഠനമായിരുന്നു തങ്ങളുടേതെന്ന്, ഡോ.ബ്രുതാന്‍സ് പറഞ്ഞു. ഗുരുത്വബലം മൂലം താഴേക്ക് അനുഭവപ്പെടുന്ന ആക്കം ( stress ) ആണ് ആ മഹാശില്പി - അദ്ദേഹം പറഞ്ഞു. 

ഗുരുത്വബലം മൂലം ചരല്‍ശിലയുടെ ആന്തരഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദം, കാറ്റിനോടും നീരൊഴുക്കിനോടും എന്താണ് ശിലാപ്രതലത്തില്‍നിന്ന് നീക്കംചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. (കടപ്പാട് : ബിബിസി ന്യൂസ്)

പത്താം ക്ലാസ്സ് ഫിസിക്സ് - ആദ്യ രണ്ട് അധ്യായങ്ങള്‍ - Class Test

വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ്സ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
A,B എന്നീ സീരീസുകളിലായി രണ്ട് സെറ്റ് വീതം ചോദ്യങ്ങള്‍ ഇംഗ്ലീഷ് - മലയാളം മീഡിയനുകളില്‍ പ്രത്യേകം തന്നിരിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിസിക്സ് -ക്ലാസ് ടെസ്റ്റ്- 1,2-മലയാളം മീഡിയം

Physics-Class Test-1,2-English Medium

ഇന്ത്യയില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്ന സമയത്ത് അമേരിക്കയില്‍ ( യു എസ് എ ) പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ പറ്റുമോ ?


ഭൂമിയുടെ വിപരീത വശങ്ങളില്‍ സ്ഥിതിചെയ്യുന്നവര്‍ക്ക് 12 മണിക്കൂര്‍ മുന്‍പോ പിന്‍പോ ആണ് പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ കഴിയുക . അതായത് ഇന്ത്യയിലെ ജനങ്ങള്‍ അര്‍ദ്ധരാത്രിയില്‍ പൂര്‍ണ്ണചന്ദ്രനെ കാണുന്നുവെന്നിരിക്കട്ടെ . പ്രസ്തുത സമയത്ത് യു എസ് എ യില്‍ നട്ടുച്ചയായിരിക്കും . അതിനാല്‍ ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞതിനുശേഷം മാത്രമേ യു എസ് എ യില്‍ അര്‍ദ്ധരാത്രിയാവുകയുള്ളു.അപ്പോള്‍ മാത്രമേ അവിടെ പൂര്‍ണ്ണചന്ദ്രനെ കാണുവാന്‍ കഴിയുകയുള്ളൂ

ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ എത്ര ദിവസം വേണം ?


ചന്ദ്രന് ഭൂമിയെ ചുറ്റുവാന്‍ 27 1/3  ദിവസം വേണം . പക്ഷെ ഒരു പൌര്‍ണ്ണമി ദിവസം മുതല്‍ അടുത്ത പൌര്‍ണ്ണമി ദിവസം വരെയുള്ള വ്യത്യാസം 29 1/2 ദിവസമാണ് . കാരണം ഭൂമി സൂര്യനെ ചുറ്റുന്നതിനാല്‍ , ചന്ദ്രന്‍ ഒരു പരിക്രമണം പൂത്തിയാക്കുമ്പോഴേക്കും ഭൂമി സ്വസ്ഥാനത്തുനിന്ന് അല്പം നിങ്ങിയിരിക്കും .

ചന്ദ്രനില്‍ രാത്രിയും പകലും ഉണ്ടോ ?


ചന്ദ്രന്റെ ഓരോ വശത്തും രാത്രിയും പകലും അനുഭവപ്പെടുന്നുണ്ട് . അതിനാല്‍ ചന്ദ്രനിലെ ഒരു നിശ്ചിത സ്ഥലത്ത് ഏകദേശം രണ്ട് ആഴ്ചയോളം  പകലും  ഏകദേശം രണ്ട് ആഴ്ചയോളം  രാത്രിയും അനുഭവപ്പെടുന്നു 

നിങ്ങള്‍ ചന്ദ്രനിലാണെങ്കില്‍ ഭൂമി ചന്ദ്രനിലെ ആകാശത്തിലൂടെ ചലിക്കുന്നതായി തോന്നുമോ ?


സാധാരണഗതിയില്‍ പറയുകയാണെങ്കില്‍ ഭൂമി സ്ഥിരമായി നില്‍ക്കുന്നതായാണ് അനുഭവപ്പെടുക . പക്ഷെ ചന്ദ്രന്റെ പരിക്രമണ പഥം  പൂര്‍ണ്ണമായി വൃത്താകൃതിയിലല്ല . അതായത് ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നത് ഒരു ദീര്‍ഘവൃത്ത പഥത്തിലൂടെയാണ് . അതിനാല്‍ ചില സമയങ്ങളില്‍ ഭൂമിയോട് അടുത്തും ചില സമയങ്ങലില്‍ ഭൂ‍മിയോട് അകന്നും കാണപ്പെടുന്നു . ഈ സന്ദര്‍ഭങ്ങളില്‍  ഭൂമി വലുതായും ചെറുതായും ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്നു . മാത്രമല്ല ഭൂമിയൂടെ ഭൂമദ്ധ്യരേഖേ ചന്ദ്രന്റെ ഭ്രമണ പഥവുമായി അഞ്ച ഡിഗ്രി വ്യത്യാസമുള്ളതിനാല്‍ , ഒരു ചാന്ദ്രമാസത്തിനുള്ളില്‍ ഭൂമി സാവധാനം  ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി തോന്നുന്ന ചില  സ്ഥലങ്ങള്‍ ചന്ദ്രനില്‍ ഉണ്ട്. മറ്റൊരു കാര്യം പറയുകയാണെങ്കില്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രനു സംഭവിക്കുന്നതുപോലെ ചന്ദ്രനില്‍ നിന്ന് ഭുമിയെ വീക്ഷിക്കുമ്പോള്‍ ഭൂമിയും വൃദ്ധിക്ഷയത്തിനു വിധേയമായി കാണുന്നു ; പക്ഷെ വിപരീത ക്രമത്തിലാണെന്നു മാത്രം  !!

നക്ഷത്രങ്ങള്‍ തിളങ്ങുന്നതിന് കാരണമെന്ത് ?


ഈ പ്രതിഭാസത്തിനു കാരണം ഭൂമിയിലെ അന്തരീക്ഷത്തിലെ വായുവിന്റെ ചലനമാണ് .അതായത് നക്ഷത്രങ്ങളില്‍ നിന്നെത്തുന്ന പ്രകാശത്തില്‍ ഒരു ഭാഗം ഭൂമിയിലെ അന്തരീക്ഷത്തിലെ വായുവിന്റെ ചലനം മൂലം വളഞ്ഞും  മറ്റേ ഭാഗം നേരിട്ടും  നിരീക്ഷകന്റെ കണ്ണില്‍ എത്തിച്ചേരുന്നു. അങ്ങനെ നക്ഷത്രം മിന്നുന്നതായി തോന്നുന്നു.
ചക്രവാളത്തിനടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളായിരിക്കും ഇത്തരത്തില്‍ കൂടുതല്‍ മിന്നിത്തിളങ്ങുക കാരണം അപ്പോഴായിരിക്കും നിരീക്ഷകനും നക്ഷത്രത്തിനും ഇടയില്‍ ഭൂമിയിലെ അന്തരീക്ഷം കൂടുതല്‍ ഉണ്ടായിരിക്കുക

ഒന്നിനെ ആയിരമാക്കാമോ ?


അതെ ചോദ്യം മനസ്സിലായില്ല എന്നുണ്ടോ ?
എന്നാല്‍ ഒന്നു കൂടി വിശദീകരിക്കാം .
ഒന്ന് എന്ന സഖ്യയെ ആയിരം എന്ന സംഖ്യയാക്കിമാറ്റാമോ എന്നതാണ് ചോദ്യം
അതെന്താ ഇത്ര വലിയ ചോദ്യം എന്നാവും ഇപ്പോള്‍ ചിന്ത
ഒന്ന് എന്ന സംഖ്യയുടെ അപ്പുറത്തായി  മുന്ന് പൂജ്യം പേന ഉപയോഗിച്ച് എഴുതിയാല്‍ പോരെ
പക്ഷെ , ഈ വിദ്യ ഉപയോഗിച്ച് ആയിരമാക്കുന്ന രീതി ഈ കളിയില്‍ പറ്റില്ല
പിന്നെയോ ?
അതെ
അതാണ് ആലോചിച്ച് കണ്ടുപിടിക്കേണ്ടത് ?
ആലോചിച്ചോളൂ


ഉത്തരത്തിനായി തഴോട്ട് സ്ക്രോള്‍ ചെയ്യുക
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
‘**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
വേണമെങ്കില്‍ ഒരു ക്ലൂ തരാം കേട്ടോ
ഇക്കാര്യത്തിനുവേണ്ടി വെള്ളം ഉപയോഗിക്കാം

**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
‘**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
ഇനിയും വേണമെങ്കില്‍ ഒരു ക്ലൂ തരാം കേട്ടോ
ഇക്കാര്യത്തിനായി ഒരു ഗ്ലാസ് ഉപയോഗിക്കാം
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
‘**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***
**    **   ***             ****     ***    ***


അതായത് നാം ആദ്യം  0001 എന്ന് ഒരു വെളുത്ത കടലാസുകഷണത്തില്‍ താഴെ

കാണിച്ചിരിക്കുന്നതുപോലെ എഴുതുക



അതിനുശേഷം പ്രസ്തുത വെളുത്ത കടലാസിനു മുന്നിലായി ഒരു ഗ്ലാസ് വെക്കുക






തുടര്‍ന്ന് ഗ്ലാസില്‍ വെള്ള മൊഴിക്കുക
ഇനി ഗ്ലാസില്‍ക്കൂടി ഒന്നിനെ നോക്കൂ
ആയിരമായിക്കാണുന്നില്ലേ

അതാ പറയുന്നേ
ഒന്നല്ല , ആയിരമല്ല , ലക്ഷം ലക്ഷം പിന്നാലേ എന്ന്


വാല്‍ക്കഷണം 


1.ഈ പരീക്ഷണം നടത്തുമ്പോള്‍ കടലാസുകഷണം വെള്ളം നിറച്ച ഗ്ലാസിനു തൊട്ടടുത്തായും
അകലെയായും വെച്ച് പരീക്ഷണം ചെയ്തു നോക്കുക
2. വസ്തുക്കളുടെ പ്രതിബിംബരൂ‍പീകരണത്തില്‍ പാര്‍ശ്വിക വിപര്യയം എന്ന പ്രതിഭാസം നാം ശ്രദ്ധിക്കാറുണ്ടോ ?
3.TOM എന്ന പേര് ഇത്തരത്തില്‍ വീക്ഷിച്ചാല്‍ എങ്ങനെയായിരിക്കും ?
4.ഈ പ്രതിഭാസംകൊണ്ട് പ്രശ്നം സംഭവിക്കാത്ത ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏതൊക്കെ ?
5. തറ എന്ന വാക്ക് ഇത്തരത്തില്‍ വീക്ഷിച്ചാല്‍ എങ്ങനെയായിരിക്കും ?
6. ഈ പ്രതിഭാസംകൊണ്ട് പ്രശ്നം സംഭവിക്കാത്ത മലയാളം  അക്ഷരങ്ങള്‍ ഏതൊക്കെ ?





ഫിസിക്സ് അദ്ധ്യാപകര്‍ക്ക് എല്‍ പി ക്ലാസുകളില്‍ പ്ലേ ഗ്രൌണ്ട് ഡ്യൂട്ടി കൊടുക്കാറില്ല എന്തുകൊണ്ട് ?

ഉത്തരത്തിനായി താഴോട്ട്  സ്ക്രോള്‍ ചെയ്യുക

**
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
**
*
*
*
*
*
*
**
*
*
*
*
**
*
*
*
*
**
*
*
**
*
**
*
*
*
**
*
*
*
*
**
*
*
*
*
*
*
*
*
**
*
**
*
*
*
**
*
*
**
*
*
**
*
*
*
*
*
*
*
**
*
*
**
*
*
*
*
*
*
*
**
*
*
*
**
*
**
*
*
*
**
*
*
*
*
*
**
*
*
*
**
*
**
*
**
*
*
**
*
*
*
അങ്ങനെ അതാ ഉത്തരം എത്തിപ്പോയി

കടപ്പാട് : ഇന്റര്‍നെറ്റ് 











ബുദ്ധിയുണ്ടെങ്കില്‍ ഇതിന്റെ ഉത്തരം പറയാമോ..? .

ഒരു ബക്കറ്റ്‌ വെള്ളത്തിന്‌ 10 കിലോ ഭാരം....

ഒരാള്‍ ആ ബക്കറ്റില്‍ എന്തോ ഇട്ടു....,

 ഉടനെ ആ ബക്കറ്റിന്റെ ഭാരവും കുറഞ്ഞു....


അയാള്‍ എന്താണ് ആ ബക്കറ്റില്‍ ഇട്ടത്‌...?????
.



Scroll down for answer.
*


**


**





**




***




***




***



***



***


Click here for Answer

ജിയോജിബ്ര - ഫിസിക്സില്‍

   

Applet


CONVEX LENS
Steps:

1.Mark 2 different points A and B on the X-axis.

2.Hide the axis and draw a Line through the points A and B.
3.Mark the mid point C of A and B.
4.Draw a line through C which is perpendicular to AB.
5.Draw a circle with centre C and  mark the intersecting points D and E  with the perpendicular.


6.Hide the circle.
7.Use the tool Circular Arc with centre between Two points and draw two arcs to obtain the model of a convex lense. ( Circular Arc with centre between Two points → First click at A and then at E and D respectively. We will obtain a circular arc AED.Circular Arc with centre between Two points → First click at B and then at D and Erespectively, obtaining circular arc BDE )


8. Mark the mid points between A and C ;  B and C.

9.Rename these  midpoints as F and rename the points A and B as 2F.  ( right Click on A →  Object Properties →  Basic → caption → 2F →Show Label → Caption → close ).

10.Slider on Number [ Name : a ;  Interval : Mini -50, Max 3, Incr 0.01]
11.On the Input bar type (a,0) and press Enter key. A new point X will appear on the line AB and it will move when we move the slider.
12.Draw a line through this new point X which is perpendicular to the line AB (Use Perpendicular Line tool)
13.Mark another point M on this perpendicular line and draw a line through this point which is parallel to AB . It will pass through the convex lens.
14.Mark the intersecting point P of this line with the segment DE.
15.Draw a line passing through P and F(Focus).
16.Draw another line through M and C (Optic Centre)
17.Mark the intersecting point of the above two lines.
18.Draw a line through the intersecting point which is perpendicular to AB.
19.Mark the intersecting point of this line with AB.


20.Hide some of the above lines and draw segments only if necessary.

21.Move the slider and watch carefully.

22.To obtain a view like this,       Right click on parallel line → Object Properties →         Advanced → Condition to show object → a>=0.4  ( slider value at this position) → close

സ്‌കൂള്‍ പ്രവേശനോത്സവഗാനം ക്ഷണിക്കുന്നു




സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൊതു വിദ്യാലയങ്ങളില്‍ ആലപിക്കുന്നതിനായി പ്രവേശനോത്സവ ഗാനം ക്ഷണിച്ചു. അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും രചനകള്‍ അയയ്ക്കാം. പ്രായപരിധിയില്ല. ഏറ്റവും നല്ല ഗാനത്തിന് സമ്മാനം നല്‍കും. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍  ‍, സര്‍വ്വ ശിക്ഷാഅഭിയാന്‍ , നന്ദാവനം, തിരുവനന്തപുരം, ഫോണണ്‍ ‍- 0471 2320352. പി.എന്‍ .എക്‌സ്.1741/14

സമ്പൂര്‍ണ്ണയിലെ വിശദാംശങ്ങള്‍ പരിശോധിക്കണം




2014-15 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം എന്നിവ ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍

വേനലവധിക്ക് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി

Mathrubhumi News


കൊച്ചി: പാലക്കാട് ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി. വേനല്‍ച്ചൂട് 42 ഡിഗ്രി വരെ ഉയരുന്ന പാലക്കാട് ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് എതിര്‍കക്ഷികളായ പാലക്കാട് ചിന്മയാ മിഷന്‍ ട്രസ്റ്റിക്കും പല്ലാവൂര്‍ ചിന്മയ വിദ്യാലയ പ്രിന്‍സിപ്പലിനും കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാറും, പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ. റീജിയണല്‍ ഡയറക്ടറും ഉള്‍പ്പെടെ മറ്റ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടിട്ടുമുണ്ട്.

നെന്മാറ സ്വദേശികളായ കെ. ഗണേശന്‍, കെ. രാമനാഥന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. പാലക്കാട് ചിന്‍മയ മിഷനു കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളാണ് ഹര്‍ജിക്കാര്‍. വേനല്‍ച്ചൂടില്‍ കുട്ടികള്‍ക്ക് ക്ലാസ് ആരംഭിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എം. സജ്ജാദ് ബോധിപ്പിച്ചു.

വേനലവധിക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് 2005-ലും 2007-ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. 2012-ല്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും ഉണ്ട്. ചിന്മയ സ്‌കൂള്‍ വേനലവധിക്ക് പ്രവര്‍ത്തിക്കുന്നത് പ്രസ്തുത ഉത്തരവുകളുടെ ലംഘനമാണ്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.സ്‌കൂളുകള്‍ക്ക് ഡി.പി.ഐ.യുടെ ഉത്തരവ് ബാധകമാണെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

വാല്‍ക്കഷണം :

1. നിങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
2.പ്രസ്തുത സ്ഥലത്ത് എത്ര വൃക്ഷങ്ങള്‍ ഉണ്ട് ?
3. അതില്‍ തണല്‍ വൃക്ഷങ്ങള്‍ എത്ര ?
4. വേനല്‍ക്കാലങ്ങളിലെ ഉച്ചസമയത്ത് മണ്ണ് ചൂടുപിടിച്ച് `ചൂട് ` ക്ലാസ് റൂമുകളില്‍ എത്താറുണ്ടോ ?
5. തണല്‍ വൃക്ഷങ്ങള്‍ ഇല്ലെങ്കില്‍ അത് വെച്ചു പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ നിങ്ങള്‍ ചെയ്തു ?
6. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ രക്ഷിതാക്കളോ ബോധവാന്മാരാണോ?
7.ഓരോ സ്കൂളിലും ഓരോ നീന്തല്‍ക്കുളം എന്ന ആശയത്തോട് നിങ്ങളുടെ പ്രതികരണം എന്താണ് ?
8.സ്കൂളില്‍ കുട്ടികള്‍ക്ക് ശുദ്ധജലം ലഭിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടോ ?
9.ഓരോ സ്കൂളിലും ഓരോ മഴവെള്ള സംഭരണി വേണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?
10. സ്കൂളുകളില്‍ ബയോ ഗ്യാസ് പ്ലാന്റുകള്‍ നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ?

SSLC-2014 RESULT


 എസ്. എസ്.എല്‍.സി പരീക്ഷാഫലം 2014
ഇവിടെ ക്ലിക്കുചെയ്യുക.
1.CLICK HERE
2.CLICK HERE
 
എസ്. എസ്.എല്‍.സി പരീക്ഷാഫലം 2014 വിശകലനത്തിനായി
 ഇവിടെ ക്ലിക്കുചെയ്യുക.
SSLC- Result Analysis

മാഷ് ഇലക്ഷന്‍ ഡ്യുട്ടിക്ക് പോയപ്പോള്‍ ...



വാല്യുവേഷന്‍ ക്യാമ്പിന്റെ അവസാന ദിവസം .
സമയം രാവിലെ  ഒന്‍പതേ മുപ്പത് .
പതിനഞ്ചാം നമ്പര്‍ മുറിയില്‍ ,  ഒരു മാഷ് ,  ഇതേവരേക്കും എത്തിയിട്ടില്ല
എന്തുപറ്റിയോ ആവോ ?
മാഷിന് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം .
പക്ഷെ , അങ്ങനെയുള്ള പല മാഷന്മാരും കൃത്യസമയത്ത്  വാല്യുവേഷന്‍ ഡ്യൂട്ടിക്ക് എത്തിച്ചേര്‍ന്നീട്ടുണ്ട് .
അങ്ങനെ മാഷിന്റെ ആബ്‌സന്‍സ് ക്യാമ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനായി `ചീഫ്` എണിക്കുമ്പോള്‍ .....
അതാ പ്രസ്തുത മാഷ് ഓടിക്കിതച്ചു വരുന്നു .
“ എന്തുപറ്റി ?  “ - കോറസ്സോ‍ടെ ക്ലാസില്‍ ആരവം .
മാഷ് സ്വന്തം സീറ്റില്‍ ചെന്നിരുന്നു .
ഒന്നു ആശ്വസിച്ച ശേഷം പറഞ്ഞു ,
 “ ഇലക്ഷന്‍ മെറ്റീരിയല്‍സ്  റിസീവ് ചെയ്യുന്നിടത്ത് ഒരു കവര്‍ കൊടുക്കുവാന്‍ മറന്നു ,
അതാ പ്രശ്നം “
അപ്പോള്‍ എല്ലാവരും മാഷിനെ ദയനീയമായി നോക്കി .
“ ഏതുകവറാണ് , പ്രധാനപ്പെട്ട വല്ലതുമാണോ ?” ചീഫ് തിരക്കി
“ അതെ ഏറ്റവും പ്രധാനപ്പെട്ടതുതന്നെ “ മാഷ്  ഗൌരവത്തില്‍ ഉത്തരം പറഞ്ഞു .
 “ ഏതാണ് ആ കവര്‍ ? “
ക്ലാസില്‍ എല്ലാവരും പേപ്പര്‍ നോട്ടം നിറുത്തി ഉത്തരം കേള്‍ക്കാന്‍  കാത്തിരുന്നു .
മാഷ്  പറഞ്ഞു ,
“ ദി കവര്‍ കണ്ടെയിനിംഗ് ഡാമേജ്‌ഡ് പോളിംഗ് ഓഫീസേഴ്സ് “
ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം ക്ലാസില്‍  കൂട്ടച്ചിരി മുഴങ്ങി

എന്തു പറ്റി എന്നറിയാന്‍ അപ്പുറത്തെയും ഇപ്പുറത്തേയും ഹാളിലെ ചീഫുമാര്‍ ഓടിയെത്തി .
അവരും കാര്യം അറിഞ്ഞു .
അങ്ങനെ കൂട്ടച്ചിരി അവിടെയും മുഴങ്ങി  .
തുടര്‍ന്ന് കൊലപ്പടക്കം കണക്കെ കൂട്ടച്ചിരി  മറ്റു റൂമുകളിലേക്കും വ്യാപിച്ചു .
ലഹള കേട്ട് ദേഷ്യം കൊണ്ട് ഓടിയെത്തിയ ക്യാമ്പ് ഓഫീസറും കാര്യം അറിഞ്ഞപ്പോള്‍ കൃത്രിമമായി മേക്കപ്പിട്ടു നിറുത്തിയ ഗൌരവം പെട്ടെന്ന് ഹാസ്യത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി .

വാല്‍ക്കഷണം 

കടപ്പാട് : മുരളിമാഷ് ,  കൊടുങ്ങല്ലൂര്‍ 

ചോതി ചതിച്ചു മാഷേ


മാഷ്  പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയതേയുള്ളൂ
അപ്പോഴേക്കും മാഷിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു
മാഷ് ഫോണെടുത്തു
“മാഷ് വീട്ടിലെത്തിയോ ?”
“മാഷിന് ആളെ പിടികിട്ടി . കുസൃതിക്കുട്ടനാണ് .
 കുസൃതിക്കുട്ടന്‍ പരീക്ഷ എഴുതിക്കഴിഞ്ഞതിന്റെ ആവേശത്തില്‍ ഫോണ്‍ വിളിക്കുന്നതാണ് .
“ എങ്ങനെയുണ്ട് പരീക്ഷ ?”
മാഷ് കുസൃതിക്കുട്ടനോട് പരീക്ഷയെക്കുറിച്ച് ചോദിച്ചു
“ ചോതി ചതിച്ചു  മാഷേ “
“ ചോതി ...........”
മാഷ് മനസ്സിലാകാത്ത മട്ടില്‍ പറഞ്ഞു
തുടര്‍ന്ന് കുസൃതിക്കുട്ടന്റെ ചോദ്യം മാഷിനോടായി
“ ചോതി നക്ഷത്രത്തിന്റെ നിറമെന്താ മാഷേ “
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല
വീണ്ടും അവന്‍ ആ ചോദ്യം ചോദിച്ചു
മാഷ് പെട്ടന്നു തന്നെ മേശപ്പുറത്തിരുന്ന ഫിസിക്സ് ടെക്സ്റ്റ് ഒന്നു പരതി
മാഷ് ഉത്തരം പറഞ്ഞു
“ ഓറഞ്ച് “
“ പക്ഷെ എനിക്ക് ആ ഉത്തരം തെറ്റിപ്പോയി മാഷേ . ഞാന്‍ ചുവപ്പ് എന്നാ എഴുതിയത് “
“ സാരമില്ല്യ വിഷമിക്കേണ്ട. എന്നിരുന്നാലും ഒരു മാര്‍ക്കല്ലേ പോയുള്ളൂ . മുപ്പത്തിഒന്‍പത് മാര്‍ക്ക് കിട്ടിയാലും എ പ്ലസ് തന്ന്യാ  “ മാഷ് ആശ്വസിപ്പിച്ചു
പിന്നെ ബാക്കിയുള്ള ചോദ്യങ്ങള്‍
“ കുഴപ്പമില്ല മാഷേ “
“ എന്നാലും ചില എതിര്‍പ്പുകള്‍   ഉണ്ട് “
അവന്‍ ഗൌരവത്തില്‍ പറഞ്ഞു
“ എന്താണാവോ ഈ എതിര്‍പ്പ് “
മാഷ് പരിഹാസ രൂപേണ പറഞ്ഞു
“ ഒരു ആണ്‍ കുട്ടിയുടേയും പെണ്‍കുട്ടിയുടേയും ശബ്ദം വേര്‍തിരിച്ചറിയുത് ശബ്ദത്തിന്റെ ഏത് സവിശേഷത മൂലമാണ് എന്ന ചോദ്യം അല്പം
പ്രശ്നമാണ് മാഷേ “
“ എന്തു പ്രശ്നം ? സ്വനതന്തുവിന്റെ കാര്യവും ഉയര്‍ന്ന ശ്രുതി ശബ്ദവും താഴ്ന്ന ശ്രുതി ശബ്ദത്തിന്റെ കാര്യവും ഞാന്‍ പറഞ്ഞീട്ടുള്ളതല്ലേ “
“പക്ഷെ ,  പ്രായപൂര്‍ത്തിയാകുന്നതോടെയല്ലേ  സ്വനതന്തുവിന്റെ വളര്‍ച്ച ആണ്‍കുട്ടികളില്‍ വേഗത്തിലാകുന്നത് “
“ അതൊന്നും പറഞ്ഞീട്ട് കാര്യമില്ല കുസൃതിക്കുട്ടാ , ഇത് ശ്രുതിയുടെ അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യമാ‍ണ് . അതിനു താഴെയുള്ളത്
ഗുണത്തിന്റേയും “
“ ഞാനും പ്രായോഗികമായിട്ടുള്ള കാര്യം തന്നെയാ പറയുന്നത് . എല്ലാ ആ‍ണ്‍ കുട്ടികളിലും സ്വനതന്തുവിന്റെ വളര്‍ച്ച ഒരേപോലെ
ആയിരിക്കണമെന്നില്ല കേട്ടോ “
“ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്  ശരിയല്ലേ കേട്ടോ “
:“ മാഷു തന്നെയല്ലേ പറഞ്ഞീ‍ട്ടുള്ളത് , ഒരു വേറിട്ട ചിന്ത എപ്പോഴും നല്ലതാണെന്ന് . എന്നീട്ട് ഇപ്പോ ... എങ്കിലും ഞാന്‍ ഒന്നു ചോദിക്ക്യാ ...  നമ്മുടെ ക്ലാസിലെ ആണ്‍കുട്ടികളുടെ കാര്യം തന്നെയെടുക്ക് . എത്ര കുട്ടികള്‍ക്ക് പരുപരുത്ത ശബ്ദമുണ്ട് ?”
“ അതൊക്കെ എനിക്ക് എങ്ങന്യാ അറിയാ “ എന്നായി മാഷ്
“അന്ന് മാഷ് ഈ ക്ലാസ് എടുത്തശേഷം ഇന്റര്‍വെല്‍ സമയത്ത്  ക്ലാസിലെ പല കുട്ടികളേയും കളിയാക്കിയിരുന്നു  .പരുപരുത്ത ശബ്ദം ഇല്ലാത്ത  ആണ്‍കുട്ടികളൊക്കെ സ്വനതന്തുവില്‍ എന്തോ ഒരു പ്രശ്നം ഒക്കെ ഉണ്ട് എന്ന് പറഞ്ഞ് .അതു പോട്ടെ .   .ഇവിടെ  ചോദ്യത്തില്‍ ആണ്‍ കുട്ടിയും
പെണ്‍കുട്ടിയും പത്താംക്ലാസില്‍ പഠിക്കുന്നവരാണെന്നൊന്നും പറഞ്ഞിട്ടില്ലെ . ഇവര്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ ശബ്ദവ്യത്യാസം
ഉണ്ടാകുമോ ?
ഇത് മഹാ തൊന്തരവ് ആയല്ലോ മാഷ് കരുതി
“ അതൊക്കെ പോകട്ടെ , മറ്റ് ചോദ്യങ്ങള്‍ എങ്ങനെയുണ്ട് “
മാഷ് വിഷയം മാറ്റി
“ മാഷേ ചുവന്ന മഷികോണ്ട് ഫിസിക്സ് എന്ന് എഴുതിയ ചോദ്യത്തെക്കുറിച്ച് മാഷിന്റെ അഭിപ്രായമെന്താ ?”
“ അത് നല്ല ചോദ്യമാണ് .അപ്ലിക്കേഷന്‍ ലെവല്‍ തന്നെ “
മാഷ് സന്തോഷത്തോടെ പറഞ്ഞു
“ സൈദ്ധാന്തികമായി നീല മഷിയില്‍ കെമിസ്‌ട്രി എന്ന് എഴുതിയതാണ് ഉത്തരമെങ്കിലും അപ്ലിക്കേഷന്‍ ലെവലില്‍ അതിലും സംശയം ഉണ്ട് “
“ എന്ത് ........? ”
“ മാഷ് വേണമെങ്കില്‍ ഇപ്പോ ചെയ്തുനോക്കിക്കോ . വെള്ള പേപ്പറില്‍ ചുവന്ന മഷികൊണ്ടും നീല മഷികൊണ്ടും വരയിട്ടോ . ചുവന്ന ലൈറ്റ് അടിച്ചോ

..  ... അപ്പോ കാണാം കാര്യം “
മാഷ് ഒന്നും മിണ്ടിയില്ല
ഇതുതന്നെ താപ്പെന്നു കരുതി കുസൃതിക്കുട്ടന്‍ വിണ്ടും ആക്രമിച്ചു
“ ഞങ്ങള്‍ ഇത് ചെയ്തു നോക്കിയപ്പോള്‍ രണ്ടുവരകളും കണ്ടു ”
അതൊക്കെ ഇപ്പോ എന്തിനാ പറയുന്നത് എന്നായി മാഷ്
കുസൃതിക്കുട്ടന്‍ പറഞ്ഞു
“ ഇതുപോലെ കറുത്ത ബാഗില്‍ പച്ച പ്രകാശമുള്ള ടോര്‍ച്ച് അടിച്ച് മാഷ് ക്ലാസില്‍ കാണിച്ചൂതന്നില്ലേ . കറുപ്പ് എല്ലാ നിറങ്ങളെയും ആഗിരണം
ചെയ്യുമെങ്കിലും പച്ച നിറത്തെ പ്രതിഫലിപ്പിച്ചില്ലേ . ഈ ചോദ്യം ചോദ്യം കണ്ടപ്പോള്‍ അക്കാര്യം ഓര്‍ത്തുപോയി “
ഉം മാഷ് മൂളി
“ ലൌഡ് സ്പീക്കര്‍ മോട്ടോര്‍ തത്ത്വവും ട്രാന്‍സ്‌ഫോമര്‍ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ തത്ത്വവുമെന്നാ മാഷ് പഠിപ്പിച്ചൂ തന്നേ “
“ എന്നീട്ട് ............” മാഷ് ചോദിച്ചു
“ എങ്കിലും ഞാന്‍ എഴുതിയത് ലൌഡ് സ്പീക്കറാ “
മാഷ് വീണ്ടും നീട്ടി മൂളി
“ ഫ്യുസ് ഒള്ളോണ്ട് അത് ഫേസ് ലൈന്‍ എന്ന് പറയാമെങ്കിലും എര്‍ത്ത് ലൈന്‍ എന്ന് ഉത്തരമെഴുതാന്‍ കുറേ കഷ്ടപ്പെടേണ്ടിവരും മാഷേ .  

സെക്ഷന്‍ ഫ്യൂസുകളിലും ഡോട്ടഡ് ലൈനാ കൊടുത്തിരിക്കുന്നത് “
പിന്നെ മാഷ് ചോദിച്ചു
“ ചെല ചോദ്യം കണ്ടപ്പോ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കാര്യം ഓര്‍മ്മ വന്നു . ത്രീ ഡി സിനിമ ടുഡിയില്‍ കാണുന്നതുപോലെ .  ആര്‍മേച്ചര്‍ , ഇടതുകൈ നിയമം എന്നിവയൊക്കെ ത്രീ ഡി ചോദ്യമാ അതൊക്കെ ടു ഡിയില്‍ തന്നാ എങ്ങനെയിരിക്കും മെന്നാ “
“ നീ ഇങ്ങനെ പറയാതെ മൊത്തത്തില്‍ കാര്യം പറാ  ”
“ അത് എ പ്ലസ് കിട്ടും മാഷേ  ”
“ കൂട്ടുകാര്‍ക്കോ  ”
“ അവര്‍ക്കും കിട്ടും  ”
“ അപ്പോള്‍ ............... ”
“ യാ ............. ഹൂ‍ “ കുസൃതിക്കുട്ടന്‍ മൊഴിഞ്ഞു
“ മാഷേ , ഒരു സ്വകാര്യം പറയട്ടെ  ”
“ ങാ പറയൂ  ”
മാഷിന് ധൃതിയായി
“ കുട്ട്യോളെ എന്തിനാ ഇങ്ങനെ ചോദ്യം ചോദിച്ച് വലക്കുന്നേ അല്ലെങ്കില്‍ പീഡിപ്പിക്കുന്നേ  “
‘ യേയ് ഇത് വലക്കുകയല്ല , പ്രായോഗികതലത്തില്‍ അവരുടെ നിലവാരം എങ്ങനെയുണ്ടെന്ന് അറിയുകയാ ചെയ്യുന്നേ . അവരെ പ്രായോഗിക
തലത്തിലേക്ക് എത്തിക്കുവാന്‍ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നേ  “
“ ഇതു തന്ന്യാ റാഗിങുകാരു പറയുന്നേ “
ഇനി ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം മാഷ് ഫോണ്‍ കട്ട് ചെയ്തു

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***

* * * ** ***  *** ***       **  *** ****   *****  **  *** ***** ****  ***  ***
പിറ്റേന്ന് സുപ്രഭാതം
മാഷ് പൂമുഖത്തിരുന്ന് ചായ ആസ്വദിച്ചു കുടിക്കുകയായിരുന്നു
അപ്പോള്‍ മുറ്റത്ത് മോട്ടോര്‍ സൈക്കിളില്‍ ഒരാള്‍ വന്നു

മാ‍ഷ് ആഗതനോട് ഇരിക്കാന്‍ പറഞ്ഞു
അയാള്‍ കസേരയിലിരുന്ന് മാഷിന്റെ ഗൌരവത്തില്‍ നോക്കി
“ എന്താ വന്നത്  മാഷ് ചോദിച്ചു
“മാഷെ  ഈ വീട്ടില്‍ ഹീറ്ററുണ്ടോ ? ”
മാഷിന് കാര്യം മനസ്സിലായില്ല
അതിനാല്‍ മാഷ് അത്ഭുതത്തോടെ ചോദിച്ചൂ
“  ഉണ്ടെങ്കില്‍ ........ ”
മാഷിന് സംശയം തോന്നി .
ഇയാല്‍ കെ എസ് ഇ ബി യിലെ വിജിലെന്‍സ് സെല്ലില്‍ നിന്നോ മറ്റോ ആണോ
അമിതമായി കറന്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരെങ്കിലും പരാതി കൊടുത്തീട്ടുണ്ടോ ?
ആഗതന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാവണം മാഷിന്റെ ഭാര്യയും പൂമുഖത്തെത്തിയിട്ടുണ്ട്
അടുക്കളയില്‍ അവള്‍ ചിലപ്പോള്‍ ഹീറ്റര്‍ ഉപയോഗിക്കാറുണ്ട്
അത് വല്ല പ്രശ്നമായോ എന്ന ഭയത്തിലാണ് അവള്‍ നില്‍ക്കുന്നത്

“സര്‍   കെ എസ് ഇ ബി യില്‍ നിന്നാണോ ? ”
“ഞാന്‍ അവിടെ നിന്നൊന്നുമല്ല  ”
“പിന്നെ  ”
“ഞാന്‍ ................ കോച്ചിംഗ് സെന്ററിലെ ട്യൂഷന്‍ മാഷാണ് ? ”
അപ്പോള്‍ മാഷ് ഒരു പിടുത്തം കിട്ടാത്ത മട്ടില്‍ ചോദിച്ചു
“ടൂഷന്‍ മാഷും ഹീറ്ററും തമ്മിലെന്താ  ബന്ധം ? ”
ഇപ്പൊള്‍ മാഷിന്റെ മുഖത്ത് പരിഹാസം
അല്ലാ മാഷിന്റെ ഈ വീട്ടില്‍ ഹീറ്ററുണ്ടോ എന്ന എന്റെ ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറയ്  ”
ഇപ്പോള്‍ ട്യൂഷന്‍ മാഷ് കടുപ്പിച്ചാണ്
“ ഉണ്ടെങ്കില്‍  എന്നായി മാഷ്  ”
“അതില്‍ ഡയോഡുണ്ടോ  എന്നായി ട്യൂഷന്‍ മാഷ്  ”
മാഷിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു
പത്താം ക്ലാസിലെ ഫിസിക്സ് ചോദ്യപേപ്പറിന്റെ ഹേങ് ഓവറിലാണ് ഇഷ്ടനെന്ന് മാഷിനു മനസ്സിലായി
“അതിപ്പോ ഒരു അപ്ലിക്കേഷന്‍ ലെവലിലൊരു ചോദ്യം ചോദിച്ചതാ  ”
മാഷ് ന്യായീകരിച്ചു
മാഷിന്റെ ഭാര്യ അടുക്കളയിലേക്ക് തിരിച്ചുപോയി

“പക്ഷെ ഇത് പാഠപുസ്തകത്തില്‍ ഇല്ലല്ലോ എന്നായി ട്യൂഷന്‍ മാഷ്  ”
“ഇല്ലെന്ന് പറയാന്‍ പറ്റില്ല  ”
മാഷ് ഗൌരവത്തില്‍ പറഞ്ഞു
“രണ്ട്  അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ചോദ്യം ഉണ്ടാക്കിയിരിക്കുന്നു എന്നു മാത്രം  ”
“മാഷേ ഒരു സര്‍ക്യൂട്ട് ആയാല്‍ ഒരു സ്വിച്ച് വേണ്ടെ  ”
“അത് ഈ ചിത്രത്തിലുണ്ടോ  ”
മാഷ് ഒന്നും മിണ്ടിയില്ല
“ഇനി പോട്ടെ ഇത് എ  സി വോള്‍ട്ടേജാണെന്ന് വ്യക്തമാക്കുന്ന സിഗ്‌നലിന്റെ ചിത്രം .... അതും വ്യക്തമല്ല  ”
മാഷ് ഒന്നും മിണ്ടിയില്ല
“ഇങ്ങനെയുള്ള സര്‍ക്യൂട്ട് ഏതിലാണ് ഉപയോഗിക്കുന്നത് ? ”
മാഷ് അതിനും ഉത്തരം പറഞ്ഞില്ല
“ഹാഫ് വേവ് റക്ടിഫിക്കേഷന്റെ ഒരു സൂചനപോലും കുട്ടികള്‍ക്ക് കിട്ടിയില്ല  ”
“അത് ശരിയല്ല ” മാഷ് ഉടനെ പ്രതികരിച്ചു
“അത്തരമൊരു സൂചനക്കാണ് ഡയോഡിന്റെ പ്രതീകം കാണിച്ച് അത് ഏതിന്റെ പ്രതീകമാണെന്ന ചോദ്യം തന്നെ ചോദിച്ചത്  ”
“മാഷ് ഇത്തരത്തില്‍ രണ്ട് വ്യത്യസ്ത ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചോദ്യം കുട്ടികളെ പഠിപ്പിച്ചീട്ടുണ്ടോ ? ”
മാഷ് ഇല്ല എന്ന് ഉത്തരം പറഞ്ഞു
“മാഷ് എന്നല്ല മറ്റ് സ്കൂളുകളിലെ ആരും തന്നെ ഇത്തരത്തില്‍ പഠിപ്പിച്ചിട്ടില്ല ”
“പരീക്ഷ കഴിഞ്ഞ ഉടനെ ............... സ്കൂളിലെ എന്റെ ഒരു സ്റ്റുഡന്റ് ചോതി നക്ഷത്രത്തിന്റെ നിറമെന്താണെന്ന് അവന്റെ ഫിസിക്സ്  ടീച്ചറോട്
ചോദിച്ചപ്പോള്‍  ആ ടീച്ചര്‍ പറഞ്ഞത് ടീച്ചര്‍ക്ക്   അറിയില്ലാന്നാണ് .   ഇങ്ങനെ ടീച്ചര്‍മാര്‍ക്ക് അറിയാത്ത ചോദ്യങ്ങള്‍ പരീക്ഷക്ക്
വന്നാലെങ്ങന്യാ ? ”
ട്യൂഷന്‍ മാഷ് മുട്ടിപ്പായി പറഞ്ഞു
മാഷ് ചോദ്യത്തിന്റെ പാറ്റേണ്‍ വിശദീകരിച്ചു
“ ഇപ്പോഴത്തെ ചോദ്യപേപ്പറുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട് . ഒരു തവണ ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും ചോദിക്കില്ല . പണ്ടൊക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് അവ N.B  ഇട്ട് മാഷന്മാര്‍ കുട്ടികളെ പഠിപ്പിക്കുമായിരുന്നു.  ഇപ്പോള്‍ അത്തരം രീതികള്‍ കുട്ടികളെ
പഠിപ്പിക്കുന്നില്ല. അങ്ങനെ  പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇല്ല എന്നല്ല , മറിച്ച് പാഠപുസ്തകത്തിലെ എല്ലാ കാര്യങ്ങളും  പ്രധാനപ്പെട്ടതാണ് . പിന്നെ ഇന്ന ഭാഗം പ്രധാനപ്പെട്ടതെന്നും ഇന്ന ഭാഗം അപ്രധാനമെന്നും ചിലപ്പോള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിലപ്പോള്‍ തോന്നിയേക്കാം . ഇത് ഒരു തെറ്റിദ്ധാരണയാണ് .   അത് ഒരു മുന്‍‌വിധി മാത്രമാണ് . ഞാന്‍ ഇത്രക്കും വിശദമാക്കിയത് ചോദ്യരീതിയിലുണ്ടായ മാറ്റം മനസ്സിലാക്കിത്തരുന്നതിനുവേണ്ടിയാണ് . ഇത് അദ്ധ്യാപകര്‍ക്ക് പരിശീലന വേളകളില്‍ വ്യക്തമാക്കികൊടുത്തീട്ടുള്ളതാണ് . അവര്‍ വഴി ക്ലാസ് പി ടി എ യില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കും മനസ്സിലാക്കിക്കൊടുത്തീട്ടുണ്ട് . ഇപ്പോള്‍ തോന്നുന്നു ഇവര്‍ക്കു മാത്രമല്ല , മറിച്ച് അനൌദ്യോഗിക വിദ്യാഭ്യാസപ്രവര്‍ത്തകരായ ട്യൂഷന്‍ മാഷന്മാര്‍ക്കും ഇത്തരത്തില്‍ പരിശീലനം നല്‍കേണ്ടതാണെന്ന് .”
ട്യൂഷന്‍ മാഷ് അല്പ നേരം മിണ്ടാതിരുന്നു.
എന്നീട്ടു പറഞ്ഞു “ ഈ അപ്ലിക്കേഷന്‍ ലെവലാണ് മാഷേ കുട്ടികളെ ചതിക്കുന്നത്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാ‍ക്കിക്കൂടെ “
“ അതെങ്ങനെ ഒഴിവാക്കാന്‍ പറ്റും . ഫിസിക്സ് എന്ന വിഷയം തന്നെ സാങ്കല്പിക തലത്തിലാണല്ലോ   പഠനവ്യാപാരങ്ങള്‍ പലതും ഉള്‍ക്കൊള്ളുന്നത് “
“ അതല്ലെ നമ്മള്‍ പഠനകാലത്ത് പറയാറ് . അങ്ങനെ ഇങ്ങനെ ആയാല്‍ ഇങ്ങനെയും അങ്ങനെയും ആവും . അങ്ങനെ ഇങ്ങനെയും
അങ്ങനെയും മായാല്‍ എങ്ങനെയാവും എന്നൊക്കെ ..........”
“ അതുപോകട്ടെ “ട്യൂഷന്‍ മാഷ് മുട്ടു മടക്കാതെ പറഞ്ഞു
 “അപ്ലിക്കേഷന്‍ ലെവലിലാണ്  ചോദ്യങ്ങള്‍ ചോദിക്കുക എന്നു പറയുന്നു . എങ്കില്‍ അത്തരത്തിലുള്ള മാതൃകാ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെ
പരിശീലിപ്പിച്ചു കൂടെ  ”
‘ അത് സാദ്ധ്യമല്ല “ മാഷ് കട്ടായമായി പറഞ്ഞു
“ എന്തുകൊണ്ട് സാദ്ധ്യമല്ല “ ട്യൂഷന്‍ മാഷ് രൂക്ഷമായി ചോദിച്ചു
“ ഉദാഹരണമായി പറഞ്ഞാല്‍ .........  ഞാന്‍ ഈ പറയുന്ന ചോദ്യം രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ ഒക്കെ നാം കേട്ടീട്ടുള്ളതാണ് . എങ്കിലും ഞാന്‍ ഈ ചോദ്യം ഇവിടെ വീണ്ടും പറയട്ടെ .  രണ്ടാം ക്ലാസിലെ ടീച്ചര്‍ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു, ഒരു വൈദ്യുത തീവണ്ടി തെക്കുനിന്ന് വടക്കോട്ട് പോകുന്നു  . കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എന്നാല്‍ തീവണ്ടിയുടെ പുക ഏതു ദിശയിലായിരിക്കും ?  കുട്ടികളില്‍ ഏതാനും ചിലര്‍ മാത്രമായിരിക്കും ഇലക് ട്രിക് ട്രെയിനിന് പുകയുണ്ടാവില്ല എന്ന് ഉത്തരമെഴുതുക . എന്നാല്‍ ടീച്ചര്‍ ഈ ഉത്തരം ക്ലാസില്‍ പറഞ്ഞ് വീണ്ടും
വേറെ ഒരു ചോദ്യം ചോദിക്കുകയാണെന്ന് വിചാരിക്കുക .  ഒരു വൈദ്യുത തീവണ്ടി കിഴക്കു നിന്ന് പടിഞ്ഞാറോട്ട്  പോകുന്നു  . കാറ്റ് പടിഞ്ഞാറു നിന്ന്  കിഴക്കോട്ട്  വീശുന്നു . എന്നാല്‍ തീവണ്ടിയുടെ പുക ഏതു ദിശയിലായിരിക്കും ?   ഇപ്പോള്‍ കുട്ടികള്‍ എല്ലാവരും തന്നെ ഇലക് ട്രിക്
ട്രെയിനിന് പുകയുണ്ടാവില്ല എന്ന ഉത്തരം എഴുതിയിരിക്കും  . എന്നുവെച്ചാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ . ഇവ ഡിസ്‌പോസിബിള്‍ ആണ് . ആദ്യപ്രാവശ്യത്തോടെ അവയുടെ മൂല്യം പ്രസ്തുത പരീക്ഷയെ സംബന്ധിച്ച് അസ്തമിക്കുന്നു .  ഇനി വേറൊരു പ്രശ്നം എന്താണെന്നുവെച്ചാല്‍  അപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള സര്‍ഗ്ഗാത്മകമായ ബുദ്ധിമുട്ടാണ്“
ട്യൂഷന്‍ മാഷ് മൌനത്തിലായി
അതിനാ‍ല്‍ മാഷ് വീണ്ടും തുടര്‍ന്നു
“ നിങ്ങളുടെ പ്രദേശത്ത് വോള്‍‌ട്ടേജിന്റെ കുറവ് അനുഭവപ്പെടുന്നു എന്ന് വിചാരിക്കുക . അവസാനം അവിടത്തെ ട്രാന്‍സ്‌ഫോമര്‍  മാറ്റിവെക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചു  എങ്കില്‍ അവിടെ എത് ട്രാന്‍സ്‌ഫോമര്‍ ആയിരിക്കും കെ എസ് ഇ ബി വിതരണ ട്രാന്‍സ്‌ഫോമര്‍ ആയി കെ
എസ് ഇ ബി വെക്കുക . സ്റ്റെപ് ട്രാന്‍സ്‌ഫോമറോ സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്‌ഫോമറോ ? ഇത് ഇത്തരത്തില്‍‌പെട്ട ചോദ്യമാണ് .
 അതുപോലെ , പ്രൈമറി കോയിലിന്റെ ഇരട്ടി ചുറ്റുകള്‍ സെക്കന്‍‌ഡറിയില്‍ ഉള്ള ഒരു സ്റ്റെപ് അപ് ട്രാന്‍സ്‌ഫോമറില്‍ ഇന്‍പുട്ടായി 6 വോള്‍ട്ട് ഡി സി കൊടുത്താല്‍ ഔട്ട് പുട്ട് വോള്‍ട്ടേജ് എത്രയായിരിക്കും ? “
“ മനസ്സിലായോ “ മാഷ് ചോദിച്ചു
“ മനസ്സിലായിക്കൊണ്ടിരിക്കുന്നു “ ട്യൂഷന്‍ മാഷ് ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു
“ ഇനിയുമുണ്ടോ ഇത്തരം ചോദ്യങ്ങള്‍ “ ടൂഷന്‍ മാഷ് ആകാംക്ഷയോടെ ചോദിച്ചു
“ ഇതൊക്കെ ഓരോ അദ്ധ്യാപകനും വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ . സൂര്യഗ്രഹണ സമയത്ത് ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന സുര്യന്റെ ഭാഗം ഏത് ?”
ട്യൂഷന്‍ മാഷ് മാഷിനെ തറപ്പിച്ചു നോക്കി . പെട്ടെന്ന് അയാളുടെ മുഖത്തിന്റെ ദൈന്യത അപ്രത്യക്ഷമായി
“ ഞാനും ഇങ്ങനെയുള്ള കുറച്ചു ചോദ്യങ്ങള്‍ പറഞ്ഞു തരട്ടെ മാഷേ “
“ പറയൂ ‘ മാഷ് പ്രോത്സാഹിപ്പിച്ചു
ട്യൂഷന്‍ മാഷ് പറഞ്ഞു
“ ചന്ദ്രനിലെ മഴവില്ലിന്റെ നിറമെന്ത് ?
നിലാവെളിച്ചം ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ ഏതുതരം സ്പെക് ട്രമാണ് ലഭിക്കുക
ശബ്ദമലിനീകരണം കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് ? ശ്രവണ സഹായികളുടെ ഉല്പാദനവും ശബ്ദമലിനീകരണവും തമ്മിലുള്ള ബന്ധമെന്ത് ?
 ചന്ദ്രനിലെ മണ്ണില്‍ക്കൂടി ശബ്ദത്തിന് സഞ്ചരിക്കാനാകുമോ ?
ഊജ്ജപ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജ്ജം ലാഭിക്കുകയോ ഊര്‍ജ്ജം ഉല്പാദിപ്പിക്കുകയാണോ വേണ്ടത്  “
“ മതി നിര്‍ത്ത് “ മാഷിന് ദേഷ്യം വന്നു
ട്യൂഷന്‍ മാഷ് എണീറ്റു നിന്നു
“ ഈ പഞ്ചായത്തിലും അതിനു ചുറ്റിലുമുള്ള പഞ്ചായത്തിലേയും സ്കൂളുകളിലെ കുട്ടികള്‍ എന്റെ ട്യൂഷന്‍ ക്ലാസില്‍ പഠിക്കാന്‍  വരുന്നുണ്ട് . അവര്‍ക്കൊക്കെ ഇത്തരം ചോദ്യം മൂലം പ്രശ്നം പറ്റിയിട്ടുണ്ട് . ചോതി , ട്രാന്‍സ്‌ഫോമറിന്റെ പ്രവര്‍ത്തന തത്ത്വം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , എര്‍ത്ത്
ലൈന്‍ , ശ്രുതി - ഗുണം , പിന്നെ ഡയോഡ് വെച്ചുള്ള ഗണിത പ്രശ്നം , ആര്‍മേച്ചറിന്റെ ത്രീഡി തിരിച്ചല്‍ , ഗ്രാഫിക് ചിത്രം ചേരും പടി ചേര്‍ക്കല്‍  ഇവയൊക്കെയാണ് അവര്‍ക്ക് എ പ്ലസ് നഷ്ടപ്പെടുത്തുന്ന ചോദ്യങ്ങള്‍  .  അവര്‍ക്കെങ്ങാനും എ പ്ലസ് പോയാല്‍ .......... നമ്മുടെ ഇവിടത്തെ
ഏറ്റവും നല്ല ഹയര്‍ സെക്കന്‍ഡറി സ്കൂളായ ............... ല്‍ അഡ്‌മിഷന്‍ കിട്ടില്ല . അങ്ങനെ വന്നാല്‍ ....... ഈ സ്കൂളിലെയൊക്കെ പി ടി എ പ്രസിഡണ്ടുമാരൊക്കെ എനിക്കു പരിചയം ഉള്ളോരാ  . അവരോടൊക്കെ ഈ സത്യം  ഞാന്‍ പറയും . മാഷന്മാരും ടീച്ചര്‍മാരും പഠിപ്പിക്കാത്ത
ചോദ്യം വന്നോണ്ടാ ഫിസിക്സില്‍ എ പ്ലസ് പോയേ ന്നുള്ള കാര്യം . അപ്പോ പിന്നെ തൊട്ട് ഫിസിക്സ് അദ്ധ്യാപകരുടെ ഗതി ...............”
ഭീഷണി മുഴുമിപ്പിക്കാതെ ട്യൂഷന്‍ മാഷ് സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി
പെട്ടെന്ന് മാഷിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു
അങ്ങേതലക്കല്‍ കുസൃതിക്കുട്ടന്റെ അമ്മയാണ്
“ മാഷേ ഇന്നത്തെ  മാതൃഭൂമി പത്രം വായിച്ചതുമുതല്‍ കുസൃതിക്കുട്ടന്‍ ഒറ്റ ഇരിപ്പാണ് . ഇന്നലെ  ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ പറഞ്ഞത് എ പ്ലസ് കിട്ടുമെന്നാണ് . ഇപ്പോള്‍ അവന്‍ പത്രത്തില്‍ പരീക്ഷയുടെ  റിവ്യൂ വായിച്ചപ്പോള്‍ അവന്‍ പറയുന്നു അവന് എ പ്ലസ്
ലഭിക്കില്ലാന്ന് . “
മാഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല
വീണ്ടും ഫോണില്‍ കുസൃതിക്കുട്ടന്റെ അമ്മ പറഞ്ഞു
“ എനിക്ക് ഇപ്പോ പേടി അവന്റെ ഈ വെഷമം കെമിസ്‌ട്രി പരീക്ഷയെ ബാധിക്കുമോ എന്നാ ? എന്താ മാഷേ ഇങ്ങനെ ? ഇപ്പോഴത്തെ പരീക്ഷക്ക് കുട്ട്യോളെ പേടിപ്പിക്കണതും പറ്റിക്കണതുമായ ചോദ്യങ്ങള്‍ വരുമെന്നാണല്ലോ കുസൃതിക്കുട്ടന്‍ പറയണത് . അവനു മാത്രമല്ല അവന്റെ കൂട്ടുകാര്‍ക്കും ഇതു തന്ന്യാ അവസ്ഥാത്രെ . അവരടേം ഫിസിക്സില് എ പ്ലസ് പോയീത്രെ! ”
മാഷ് ഫോണ്‍ കട്ട് ചെയ്തു
മുരടനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ ചായയുമായി പൂമുഖത്തെത്തി നില്‍ക്കുന്നു
 മാഷിന്റെ മുഖഭാവം കണ്ട് അവര്‍ പറഞ്ഞു
“ സംസാരമൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു . കാര്യം എനിക്ക് മനസ്സിലായി “
മാഷ് ദയനീയ മായ രീതിയില്‍ ഭാര്യയെ നോക്കി
ഭാര്യ മാഷിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു
“ വെറുതെയല്ല ട്ടോ സര്‍ ഐസക് ന്യൂട്ടണ്‍ സ്കൂള്‍ പഠനകാലത്ത് പഠിത്തത്തില്‍ പിന്നോക്കമായത് .!!”

THSLC Question Paper - Physics

ശ്രീ നസീര്‍ സാര്‍ അയച്ചുതന്ന THSLC ഫിസിക്സ് പരീക്ഷ ചോദ്യപേപ്പര്‍