100 ഡിഗ്രി പനി..........?

ഉണ്ണിക്കുട്ടന് പനിയാണ്.....ഡോക്ടറെ കണ്ടു.
തെര്‍മോമീറ്ററിലെ റീഡിംഗ് നോക്കി,
ഡോക്ടര്‍ പറഞ്ഞു, 100 ഡിഗ്രി പനിയാണ്......
ഉണ്ണിക്കുട്ടനറിയാം 100 ഡിഗ്രിയില്‍ വെള്ളം തിളക്കുമെന്ന്.....
അപ്പോള്‍ 100 ഡിഗ്രിയില്‍ ഞാന്‍ വെന്തുപോകേണ്ടതല്ലേ......എന്റെ രക്തം തിളക്കേണ്ടേ...?
ഉണ്ണിക്കുട്ടന് സംശയം.......!Fahrenheit to Celsius
provided by www.metric-conversions.org

കരടിയുടെ നിറമെന്ത് ?

മാത്തമാറ്റിക്സ് ബ്ലോഗിലെ ജോണ്‍ സാര്‍ ഫിസിക്സിലേക്ക് ഒരു ചോദ്യം തന്നിരിക്കുന്നു......
എല്ലാവരുടെയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു. 

5മീറ്റര്‍ പൊക്കത്തില്‍ നിന്നും ഒരു കരടി താഴെയ്ക് വീഴുന്നു. 1 സെക്കന്‍റ് കൊണ്ട് താഴെ എത്തും.
കരടിയുടെ നിറം എന്ത് ഫിസിക്സുകാരേ....?
എലിമിനേറ്റര്‍ (സ്റ്റെപ് ഡൗണ്‍ ട്രാന്‍ സ്ഫോര്‍മര്‍)


ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഡയോഡുകള്‍, കപ്പാസിറ്റര്‍, പ്രതിരോധകം, LED എന്നിവ കണക്ട് ചെയ്യുക. അഡാപ്റ്റര്‍ അഥവ എലിമിനേറ്റര്‍ തയ്യാറായി....ചെലവ് 55 രൂപ.

സൂര്യഗ്രഹണം K-Stars ല്‍ കാണാം
2010 ജനുവരി 15 ന് 
11.30 മുതല്‍ 2.30 വരെ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 
ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം എങ്ങിനെ നടക്കുന്നു 
എന്നറിയുന്നതിന് Downloads ലെ SOLAR ECLIPSE നോക്കൂ.......

വൈദ്യുതപവര്‍ ഉത്പാദനവും വിതരണവും

പവര്‍ സ്റ്റേഷന്‍ വിവിധതരം
ഹൈഡ്രോഇലക്ട്രിക്- യാന്ത്രികോര്‍ജം->വൈദ്യുതോര്‍ജം
തെര്‍മല്‍-താപോര്‍ജം->യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം
ന്യൂക്ലിയര്‍-ആണവോര്‍ജം-‍>താപോര്‍ജം-> യാന്ത്രികോര്‍ജം-> വൈദ്യുതോര്‍ജം

പവര്‍ജനറേറ്റര്‍-സ്റ്റേറ്റര്‍, റോട്ടര്‍, എക്സൈറ്റര്‍..
ത്രീഫേസ് ജനറേറ്റര്‍, സിംഗിള്‍ഫേസ് ജനറേറ്റര്‍

ഉത്പാദനം - 11kV
വോള്‍ട്ടേജ് ഉയര്‍ത്തി പ്രേഷണം ചെയ്യുന്നു.
പിന്നീട് വോള്‍ട്ടേജ് താഴ്ത്തുന്നു
പവര്‍വിതരണം ACയിലാണ്....ഊര്‍ജനഷ്ടവും വോള്‍ട്ടേജ് താഴ്ചയും പരിഹരിക്കുന്നതിന്....
പവര്‍ഗ്രിഡ്- വിതരണലൈനുകളെ തമ്മില്‍ബന്ധിപ്പിക്കുന്ന ശൃംഖല......


സ്റ്റാര്‍ കണക്ഷന്‍ഗൃഹവൈദ്യുതീകരണം
സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.
ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍
ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം.
എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം
മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍


വൈദ്യുതകാന്തികപ്രേരണം

ചാലകവുമായി ബന്ധപ്പെട്ട കാന്തികഫ്ളക്സിന്റെ വ്യതിയാന നിരക്കിന് ആനുപാതികമായി emf.
യാന്ത്രികോര്‍ജം ->വൈദ്യുതോര്‍ജം
ൈദ്യുതമോട്ടോര്‍
ൈദ്യുതോര്‍ജം ->യാന്ത്രികോര്‍ജം


മൈക്രോഫോണ്‍-ശബ്ദോര്‍ജം-‍‍>വൈദ്യുതോര്‍ജം
ജനറേറ്ററിന്റെ തത്വം

ലൗഡ്സ്പീക്കര്‍ വൈദ്യുതോര്‍ജം ->ശബ്ദോര്‍ജം
മോട്ടോറിന്റെ തത്വം
രണ്ടിലും ഭാഗങ്ങള്‍ ഒരുപോലെ....
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ - ഒരു കോയിലില്‍നിന്ന് മറ്റൊരു കോയിലിലേക്ക്പ്രൈമറി കോയിലില്‍ AC ആയാല്‍ സെക്കന്ററിയില്‍തുടര്‍ച്ചയായി വൈദ്യുതി ലഭിക്കും
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്- ട്രാന്‍സ്ഫോമറില്‍

2 തരം -
സ്റ്റെപ്പ് അപ്പ്-വോള്‍ട്ടത ഉയര്‍ത്തുന്നു., സെക്കന്ററിയില്‍കൂടുതല്‍ചുറ്റുകള്‍, പ്രൈമറിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍
സ്റ്റെപ്പ് ഡൗണ്‍‍-വോള്‍ട്ടത താഴ്ത്തുന്നു., പ്രൈമറിയില്‍കൂടുതല്‍ചുറ്റുകള്‍, സെക്കന്ററിയില്‍കനം കൂടിയ കുറ‍‍ഞ്ഞ ചുറ്റുകള്‍
പ്രൈമറിയിലും സെക്കന്ററിയിലും പവര്‍തുല്യം
Vs/Vp = Ns/Np
Vp x Ip = Vs x Is


െല്‍ഫ് ഇന്റക്ഷന്‍- AC കടന്നുപോകുന്ന അതേകോയിലില്‍ തന്നെ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു.
ഈ വൈദ്യുതി നല്‍കുന്ന emf ന്റെ വിപരീത ദിശയിലാണ് (Back emf)


സെല്‍ഫ്ഇന്റക്ഷന്‍മൂലം ബള്‍ബിന്റെ പ്രകാശം കുറയുന്നു.

 ചോദ്യംa.)ചിത്രങ്ങള്‍ തിരിച്ചറിയുക.
b.)ഓരോന്നിലും നടക്കുന്ന ഊര്‍ജമാറ്റം എഴുതുക ......

വൈദ്യുതിയുടെ താപപ്രകാശഫലങ്ങള്‍

താപഫലം - പ്രകാശഫലം

താപഫലം - ജൂള്‍നിയമം- H=IIRt (H=താപം,I=വൈദ്യുതപ്രവാഹ തീവ്രത R=പ്രതിരോധം, t=സമയം)
ഓം നിയമം V=IR
 ഹീറ്റിംഗ് കോയിലായി- നിക്രോം (Ni, Cr, Fe, Mn)-ഉയര്‍ന്ന പ്രതിരോധം, ഉയര്‍ന്ന ദ്രവണാങ്കം, ചുട്ടുപഴുത്തു നില്‍ക്കാനുള്ള കഴിവ്
ഫ്യൂസ് - വൈദ്യുത സര്‍ക്കീട്ടിനെ സംരക്ഷിക്കുന്നതിന്- താപഫലം
 ഫ്യൂസ് വയര്‍- ലെഡ്+ടിന്‍-താഴ്ന്ന ദ്രവണാങ്കം, ഉയര്‍ന്ന പ്രതിരോധം


സംയോജനരീതികള്‍-2തരം


1.ശ്രേണീരീതി-R=R1+R2+R3
I ഒരുപോലെ, V വ്യത്യസ്തം
സഫലപ്രതിരോധം കൂടുന്നു.


2.സമാന്തരരീതി-  1/R = 1/ R1 + 1/ R2 + 1/R3
V ഒരുപോലെ, I വ്യത്യസ്തം
സഫലപ്രതിരോധം കുറയുന്നു.


ഫിലമെന്റ് ലാമ്പ്- താപം കൊണ്ട് ചുട്ടുപഴുത്ത് ധവളപ്രകാശം
ഫിലമെന്റ് - ടങ്സ്റ്റണ്‍


ഡിസ്ചാര്‍ജ് ലാമ്പ്- വാതകങ്ങള്‍ക്ക് അനുസരിച്ച് നിറം.
ഫ്ളൂറസെന്റ് ലാമ്പ് - മേന്മകള്‍....
ആര്‍ക്ക് ലാമ്പ്- ഫിലമെന്റില്ലാതെ താപഫലം


വൈദ്യുതപവര്‍ P =I2R = V2/R  = VI
വൈദ്യുതോര്‍ജത്തിന്റെ വ്യവസായിക യൂണിറ്റ്- kWh(യൂണിറ്റ്)
കിലോ വാട്ടിലുള്ള പവര്‍ x മണിക്കൂര്‍
അളക്കുന്ന ഉപകരണം- വാട്ട് ഔവര്‍മീറ്റര്‍ 


ചോദ്യം

ഈ രണ്ട് പ്രതിരോധകങ്ങളെ സര്‍ക്കീട്ടില്‍ ഏതെല്ലാം രീതിയില്‍ബന്ധിപ്പിക്കാം?
ഇതില്‍ ഏതുരീതിയില്‍ ബന്ധിപ്പിച്ചാലാണ് സഫലപ്രതിരോധം കൂടുതല്‍ലഭിക്കുക?
ഈ രീതിയുടെ രേഖാചിത്രം വരയ്ക്കുക.
ഈ സംവിധാനത്തെ 12V സപ്ളെയുമായി ബന്ധിപ്പിച്ചാല്‍സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം കണക്കാക്കുക.

താപത്തിലെ ചോദ്യങ്ങള്‍.....


കാരണം കണ്ടെത്തുക.....

*ഉയര്‍ന്ന പ്രദേശങ്ങളില്‍തുറന്ന പാത്രത്തില്‍ ആഹാരം പാകം ചെയ്യാന്‍ബുദ്ധിമുട്ടാണ്....
*മഞ്ഞുമലയുടെ മുകളില്‍നിന്നും താഴേക്ക് പതിക്കുന്ന മഞ്ഞുകഷണം താഴെയെത്തുമ്പോള്‍വലിയ മഞ്ഞുഗോളമാകുന്നു......
*തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവി കൊണ്ടുള്ള പൊള്ളല്‍.....
*കടുത്ത പനിയുള്ളപ്പോള്‍ നെറ്റിയില്‍ നനച്ച തുണി വയ്ക്കുന്നു

ഉത്തരം കണ്ടെത്തൂ..
 
# നനഞ്ഞ തുണികളിലെ ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായിട്ടാണല്ലോ തുണി ഉണങ്ങികിട്ടുന്നത്. ഇത് വേഗത്തിലാകുവാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
 
# ഒരു മുറിക്കകത്ത് രണ്ട് പാത്രങ്ങളിലായി കര്‍പ്പൂരവും സ്പിരിട്ടും വച്ചിരിക്കുന്നു. രണ്ടില്‍നിന്നും വരുന്ന ഗന്ധം മുറിക്കകത്ത് വ്യാപിക്കുന്നു. ബാഷ്പീകരണമാണോ ഇവിടെ സംഭവിച്ചിരിക്കുന്നത്? വിശദമാക്കുക.

 
# ചൂടാക്കുമ്പോള്‍ മെഴുക്, കര്‍പ്പൂരം ഇവയ്ക്ക് സംഭവിക്കുന്ന മാറ്റം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 
# ഒരു റഫ്രിജറേറ്ററിലെ രണ്ട് പ്രധാനഭാഗങ്ങളാണല്ലോ, ബാഷ്പീകരണക്കുഴലും, സാന്ദ്രീകരണക്കുഴലും ഇവ രണ്ടിലും വച്ച് ശീതികാരിയായി ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിനുണ്ടാകുന്ന അവസ്ഥാമാറ്റം എന്ത്? എവിടെയാണ് താപം പുറത്തുവിടുന്നത്?


ഒരു കിലോഗ്രാം ഉരുകിയ പദാര്‍ത്ഥം പരീക്ഷണശാലയില്‍വെച്ച് തണുക്കാന്‍അനുവദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍പൂര്‍ത്തിയാക്കിയ ഗ്രാഫാണ് കൊടുത്തിരിക്കുന്നത്. വിശകലനം ചെയ്യുക