പവര്‍ കൂടിയ ബള്‍ബിലെ ചുരുള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറവോ കൂടുതലോ ?

കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്തുനടന്ന ഫിസിക്സ്   അദ്ധ്യാപക പരിശീലനത്തില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് താഴെ കൊടുക്കുന്നത് .

ചോദ്യം :

 ഒരു ചാലകത്തിന്റെ നീളം കൂടുന്തോറും പ്രതിരോധം കൂടുന്നു എന്ന നമുക്ക് അറിവുള്ളതാണ്. അതുപോലെ ഒരു വൈദ്യുത ബള്‍ബിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുന്തോറും പവര്‍ കുറയുന്നു എന്ന കാര്യവും നമുക്ക് അറിവുള്ളതാണ് .
എങ്കില്‍ ............................
ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിക്കുമ്പോള്‍ നീളം കൂടുമല്ലോ .അപ്പോള്‍ ബള്‍ഫിലെ ഫിലമെന്റിന്റെ പ്രതിരോധം കൂടുമല്ലോ . പക്ഷെ ചുരുള്‍ ഫിലമെന്റ് ഉപയോഗിക്കുന്ന ഇന്‍‌കാഡന്‍സെന്റ് ലാമ്പുകളുടേയെല്ലാം പവര്‍ കൂടൂതലാണ്
എന്താണ് ഇതിനു കാരണം ?                                                                                                                            
  ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്    Abraham Memorial Higher Secondary School ,Thirumala ലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ കെ സുരേഷ് കുമാര്‍ സാര്‍ ആണ്.

ഉത്തരം :

ചുരുളാക്കിയ ഫിലമെന്റിന്റെ കാര്യത്തില്‍ നീളം കൂടുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഫിലമെന്റിന്റെ  വണ്ണവും കൂട്ടുന്നു . വണ്ണം കൂടുമ്പോള്‍ ഫിലമെന്റിന്റെ പ്രതിരോധം കുറയുന്നു എന്ന വസ്തുത  ഏവര്‍ക്കും അറിവുള്ളതാണല്ലോ . അതുകൊണ്ടുതന്നെ പ്രതിരോധം കുറയുകയും ബള്‍ബിന്റെ പവര്‍ കൂടുകയും ചെയ്യുന്നു .3 comments:

Arunbabu said...

ചില സംശയങ്ങളൾ കൂടി
1. ഒരു പൊട്ടിയ ഫിലമെന്റ് ലാമ്പിലൂടെ വൈദ്യുതി കടത്തി വിട്ടാൽ എന്ത് സംഭവിക്കും.
2.ഒരു വെള്ളി കപ്പിന്റെ അക വശം മാത്രം സ്വര്ണം പൂശാൻ എന്ത് ചെയ്യണം
3.ഒരു ബൾബ്‌ ഫ്യൂസ് ആകുന്നത് സ്വിച്ച് ഓണ്‍ ചെയ്യുമ്പോളാണ്.എന്ത് കൊണ്ട്?
4.എൽ .ഇ .ഡി ബൾബ്‌ ഫ്യൂസ് ആകുമോ? എങ്ങനെ?അതിൽ ചിലവ മാത്രം പ്രകാശിക്കാത്തത് എന്ത് കൊണ്ട്?
5.എൽ .ഇ.ഡി ബൾബുകളിൽ പ്രകാശം ഉണ്ടാകുന്നതെങ്ങനെ?

Arunbabu said...

നല്ല വിശദീകരണം.നന്ദി സുരേഷ് സാർ , സുനിൽ സാർ .സുരേഷ് സാറിന്റെ ഒരുക്കം ക്ലാസുകൾ നല്ല നിലവാരത്തിലുള്ളവ തന്നെയായിരുന്നു.

sudheer g.n said...

Arunbabu sir
ഒരു പൊട്ടിയ ഫിലമെന്റ് ലാമ്പിലൂടെ വൈദ്യുതി കടത്തി വിട്ടാല്‍ എന്ത് സംഭവിക്കും?
Room temperature ല്‍ ടങ്സ്റ്റന്‍ ഫിലമെന്റ് വായുവുമായി (air or oxygen) പ്രവര്‍ത്തിച്ച് രാസമാറ്റത്തിന് വിധേയമാകുന്നില്ല. എന്നാല്‍ ചുട്ടുപഴുത്ത അവസ്ഥയില്‍ (high temperature) വായുവുമായി (air or oxygen) പ്രവര്‍ത്തിച്ച് രാസമാറ്റത്തിന് വിധേയമാകുന്നു.
2W(s) + 3O2(g) → 2WO3(s)
ടങ്സ്റ്റന്‍ ഫിലമെന്റ് വായുവുമായി (air or oxygen) പ്രവര്‍ത്തിച്ച് ഓക്സീകരിക്കപ്പെടുന്നതിനാല്‍ (WO3) ഡയോക്സൈഡ് ഉണ്ടാകുന്നു. Tungsten metal is pyrophoric. Pyrophoric materials can ignite spontaneously or react violently on contact with air,
moisture in the air, oxygen, or water.

Please vsit :http://physicscare.blogspot.in/