ഇടിമിന്നലില്‍ പശു ചത്തു ( Mathrubhumi News)
അതിരപ്പിള്ളി: വെറ്റിലപ്പാറയില്‍ ഇടിമിന്നലേറ്റ് പശു ചത്തു. വെറ്റിലപ്പാറ 14 സ്വദേശി പാലകപ്പറമ്പില്‍ കെ.കെ. സോമന്റെ പശുവാണ് ചത്തത്. പശുവിനെ കെട്ടിയിട്ട റബ്ബര്‍മരം മിന്നലേറ്റ് ഒടിഞ്ഞുവീണു. കനത്ത കാറ്റും ഇടിമിന്നലും ഉണ്ടായപ്പോള്‍ പശുക്കളെ തൊഴുത്തിലേക്ക് അഴിച്ചുകെട്ടുകയായിരുന്നു സോമന്‍. ഒരു പശുവിനെ തൊഴുത്തിലേക്ക് കെട്ടി മറ്റേ പശുവിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് മിന്നലേറ്റത്. ഞായറാഴ്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം.
വാല്‍ക്കഷണം:

  1. . ഒരു വൃക്ഷത്തിന് മിന്നലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ എന്തെല്ലാം?
  2.  പ്രസ്തുത വൃക്ഷത്തിനു കീഴെ സ്ഥിതി ചെയ്യുന്ന ജീവിക്ക് മിന്നലേല്‍ക്കുന്നതെന്തുകൊണ്ട് ?
  3. മിന്നലേറ്റ വൃക്ഷം ഒടിഞ്ഞതിനു കാരണമെന്തായിരിക്കാം ?
  4. .തെങ്ങിനു മിന്നലേറ്റാല്‍ അത് ഒടിയാറില്ല. കാരണമെന്തായിരിക്കാം ?
  5. .മിന്നലുള്ളപ്പോള്‍ ഒറ്റക്കുനില്‍ക്കുന്ന വൃക്ഷത്തിനു ചുവട്ടില്‍ അഭയം പ്രാപിക്കുന്നത് നല്ലതല്ല എന്ന് പറയുന്നതെന്തുകൊണ്ട് ?


കൊളംബസും വാസ്കോഡഗാമയും പിന്നെ കോഴിക്കോടുംഒരു അവധിക്കാലത്തിലെ സുപ്രഭാതം.
മാഷ് പൂമുഖത്തിരിക്കയായിരുന്നു.
മാഷിന്റെ പത്രവായന ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഉണ്ടാകുന്നില്ല.
പത്ര സമരമായതിനാല്‍ ,  ചായ മാത്രമായി മാഷ് പുറത്തേക്ക് നോക്കിയിരിക്കയായിരുന്നു.
അങ്ങനെ ദിവാസ്വപ്നത്തില്‍ മുഴുകി ഇരിക്കുമ്പോള്‍ ..........
...........
മുറ്റത്തൊരു മുരടനക്കം .
നോക്കിയപ്പോള്‍ ..............
അടുത്ത വീട്ടിലെ കുസൃതിക്കുട്ടനും , രക്ഷിതാവും പിന്നെ പരിചയമുള്ള പിള്ളേരും .
അവര്‍ ഇടക്കിടെ മാഷിന്റെ വീട്ടില്‍ വരാറുണ്ട് ; വിദ്യാഭ്യാസ സംബന്ധമായ ചര്‍ച്ചകള്‍ നടത്താറുണ്ട് . വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട് .
മാഷ് അവരെ പൂമുഖത്തിരിക്കുവാന്‍ ക്ഷണിച്ചു.
പിള്ളാരുടെ മുഖത്ത് ഗൌരവം ?
എന്താണാവോ കാരണം ?
മാഷ് രക്ഷിതാവിന്റെ മുഖത്ത് നോക്കി .
അദ്ദേഹവും ഗൌരവത്തിലാണിരിപ്പ്
...
മാഷ് മഞ്ഞുമല ഉരുക്കാന്‍ തീരുമാനിച്ചു.
എങ്ങനെയുണ്ട് പരീക്ഷയോക്കെ ?
എന്നീട്ടും രക്ഷയില്ല ; ഉത്തരമായി മൂളല്‍ മാത്രം .
 കുസൃതിക്കുട്ടനും കൂടെ വന്നിരിക്കുന്നവരൊക്കെ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞവരാണ് .
ഫിസിക്സ എങ്ങനെ എന്നായി മാഷിന്റെ അടുത്ത ചോദ്യം ; കാരണം മാഷ് പത്താം ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട് .അത്രതന്നെ .
ഉടനെ കുസൃതിക്കുട്ടന്‍  വായ തുറന്നു .
ആദ്യത്തെ മിസൈല്‍ പുറത്തുവന്നു.
“മാഷേ , വാസ്‌ക്കോഡ ഗാമ 1498 ല്‍ എവിടെയാണ് കപ്പല്‍ ഇറങ്ങിയത് ? “
മാഷ് , നിശ്ശബ്ദനായി .
“അതിപ്പോ , ഞാന്‍ ഫിസിസ്ക് മാഷ് അല്ലേ , അപ്പോ എങ്ങന്യാ സോഷ്യല്‍ സ്റ്റഡീസില്‍പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക ?”
“എന്താ മാഷ് പാത്താംക്ലാസിലെ സോഷ്യല്‍ സ്റ്റഡീസ് പഠിച്ചീട്ടില്ലേ ”
സംഗതി കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് മാഷിന് മനസ്സിലായി .
മാഷ് ഉടന്‍ ആലോചിച്ചു.
“കാപ്പാട് ” മാഷ് ഉത്തരം പറഞ്ഞു.
“എന്താ കോഴിക്കോടായാല്‍ ” കുസൃതിക്കുട്ടനാണ്
“കേരളമായാലോ ” കൂടെ വന്ന മൊട്ടത്തലയന്‍
“ഇന്ത്യയെന്നെഴുതിയാലോ ? ” കുറ്റിത്തലമുടിയൂള്ളവന്‍
“ഏഷ്യയെന്നെഴുതിയാലോ “ രക്ഷിതാവ്
“ഒക്കെ ശരിതന്നെയല്ലേ “ കുസൃതിക്കുട്ടന്‍ പറഞ്ഞു.
“അതിനാല്‍ ഒന്നിലധികം ഉത്തരങ്ങള്‍ക്ക് സാധ്യതയുള്ള ചോദ്യങ്ങള്‍ പരീക്ഷക്ക് വന്നാല്‍ പ്രസ്തുത ഉത്തരങ്ങള്‍ക്കൊക്കെ മാര്‍ക്ക്

കൊടുക്കണം“ രക്ഷിതാവ്  ക്രോഡീകരിച്ചു.
“അതിപ്പോ ഞാന്‍ എന്താ ചെയ്യാ ....”
“നിങ്ങള്‍ മാഷന്മാരോടല്ലാതെ ഇതൊക്കെ ആരോടാ പറയാ ”
“മാഷേ , ഗ്രഹണം ഒരു പ്രതിഭാസമാണ് . അതിന്റെ ഉപ വകുപ്പുകളാ , സൂര്യഗ്രഹണം ,  പൂര്‍ണ്ണ സൂര്യഗ്രഹണം എന്നിവയെല്ലാം “

കുസൃതിക്കുട്ടന്‍ പറഞ്ഞു.
“ അതായത് , ഏഷ്യമുതല്‍ കാപ്പാടുവരെ മാര്‍ക്കിനര്‍ഹതയുണ്ട് മാഷേ  ” രക്ഷിതാവ് ഊന്നിപ്പറഞ്ഞു
മാഷ് ഒന്നും മിണ്ടിയില്ല ; ഇപ്പോള്‍ അതാണ് ബുദ്ധി എന്ന് മാഷിന് തോന്നി.
അപ്പോള്‍ മൊട്ടത്തലയന്‍ മാഷിനെ നോക്കി അടുത്ത വെടി പൊട്ടിച്ചു.
ഭിത്തിയിലെ ഫിലമെന്റ് ലാമ്പു ചൂണ്ടി അവന്‍ പറഞ്ഞു
“ ഈ ബള്‍ബില്‍ നിന്ന് പ്രകാശമാണോ അതോ താപമാണോ കൂടുതല്‍ ഉണ്ടാകുന്നത് “

“അതിപ്പോ , ഇപ്പഴത്തെ കാലത്തെ ബള്‍ബുകളുടെ പ്രത്യേകത എന്നു വെച്ചാല്‍ ....”
“ അങ്ങനെ ഇങ്ങനെ എന്നിങ്ങനെ പറയാതെ ശരിക്കുള്ള ഉത്തരം പറയാ മാഷേ “
“കൂടുതല്‍ താപോര്‍ജ്ജം മാണ് “

മാഷിനെ മുഴുമിപ്പിക്കാന്‍ സമ്മതിക്കതെ അടുത്ത വെടി വന്നു.
“പരീക്ഷ കഴിഞ്ഞ് ഞങ്ങളുടെ സ്കൂളിലെ ടീച്ചറോട്   ഈ ചോദ്യത്തിന്റെ ഉത്തരം ചോദിച്ചപ്പോള്‍  ടീച്ചര്‍ പറഞ്ഞത് ഭൂരിഭാഗം

പ്രകാശോര്‍ജ്ജമാണെന്നാണ് “
“അത് ആ ടീച്ചറുടെ വീട്ടിലെ ഫിലമെന്റ് ബള്‍ബിന്റെ പ്രത്യേകതയാവും . ഇത് മാഷിന്റെ വീട്ടിലെ ബള്‍ബിന്റെ കാര്യമാ മാഷ് പറഞ്ഞത് “
കുറ്റിമുടിയന്‍ മാഷിനെ കളിയാക്കി .
“ആ ടീച്ചറിന്റെ ഭര്‍ത്താവ് ഗള്‍ഫിലാ ; അയാള്‍ കൊണ്ടുവന്നതാവും ആ ബള്‍ബ് “
മൊട്ടത്തലയന്റെ വക ഇളിഞ്ഞ കമന്റ് .
മാഷ് അപ്പോഴും മിണ്ടിയില്ല  ; അതാണ് ബുദ്ധി .
“ മാഷേ , മാഷ് ഉത്സവത്തിന് ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങിയിട്ടുണ്ടോ “
“ദേ ഹൈഡ്രജനില്‍ തോട്ട് കളിക്കല്ലേ “ രക്ഷിതാവ് ശ്രിനിവാസനായി പറഞ്ഞു.
മാഷിന് ഈ പിള്ളേരുടെ അടുത്ത ലക്ഷ്യം മനസ്സിലായി .
“ ഹൈഡ്രജന ബലൂണ്‍ വിട്ടുകഴിഞ്ഞാല്‍ മുകളിലേക്ക് പൊങ്ങും “
“ഹൈഡ്രജന്‍ മുകളിലേക്ക് പൊങ്ങുവാന്‍ കാരണമെന്താ മാഷേ “
“ അങ്ങനെ മുകളിലേക്ക് പൊങ്ങണതുകൊണ്ടാകാം റോക്കറ്റില്‍ ഉപയോഗിക്കുന്നത് അല്ലേ ; അല്ലാതെ കാലറിക മൂല്യം

കൂടിയതുകൊണ്ടാകില്ല “ വീണ്ടും കുസൃതിക്കുട്ടന്റെ കമന്റ് .
“ ഹൈഡ്രജന്‍ ഏത് പച്ചക്കറിക്കടയിലും കിട്ടുമെന്ന് മാത്‌സ് ബ്ലോഗില്‍ എഴുതിക്കണ്ടു “ രക്ഷിതാവു പറഞ്ഞു.
“ ഹ , ഹ ഹ “ മാഷ് ഉറക്കെ ഒന്നു ചിരിച്ചൂ .
അങ്ങനെയെങ്കിലും പ്രശ്നാധിഷ്ഠിതമായ സന്ദര്‍ഭം ഒന്നു ലഘൂകരിക്കണമല്ലോ .
മാഷന്മാര്‍ക്ക് ചിരിക്കാം ; ഞങ്ങള്‍ കുട്ടികള്‍ക്കല്ലേ കഷ്ടം .
ഇപ്പോള്‍ ചിരിച്ചതും അബദ്ധമായല്ലോ മാഷ് കഷ്ടത്തോടെ ചിന്തിച്ചു.
“ മാ‍ഷ് എ സി ജനറേറ്ററിന്റെ കറക്കം ശ്രദ്ധിച്ചിട്ടുണ്ടോ “
വീണ്ടും സംഗതിയിലേക്കാണ് വരുന്നതെന്ന് മാഷിനു മനസ്സിലായി .
“ ആര്‍മേച്ചറിന്റെ പ്രതലം   കാന്തിക മണ്ഡലവുമായി ഉണ്ടാക്കുന്ന കോണ്‍ എത്രയാകുമ്പോഴാണ് കാന്തിക ഫ്ലക്സ് ഏറ്റവും കൂടുതലാകുന്നത്

?” കുറ്റിമുടിക്കാരന്‍
“ കാന്തിക ഫ്ലക്സ് ഏറ്റവും കുറവാകുന്നത് എപ്പോഴാണ് “ മൊട്ടത്തലയന്‍ .
ഒരു മിനിട്ടുനേരം മാഷ് മൌനിയായി .
അതിനുശേഷം പറഞ്ഞു
“പുസ്തകത്തെ അടിസ്ഥാ‍നപ്പെടുത്തി പറയുകയാണെങ്കില്‍ ....  കാന്തിക ഫ്ലക്സ് ഏറ്റവും കൂടുതലാകുന്നത് പൂജ്യം ഡിഗ്രിയിലാണ് .”
“ മാഷ് ഇങ്ങനെ തന്നെയാണോ മാഷിന്റെ കുട്ടികളെ പത്തില്‍ പഠിപ്പിച്ചത് ? ”രക്ഷിതാവ് ചോദിച്ചു
മാഷ് തലതാഴ്‌ത്തി.
“ ഞങ്ങളുടെ സ്കൂളിലെ ടീച്ചര്‍ പഠിപ്പിച്ചൂ തന്നത് 90 ഡിഗ്രി കോണ്‍ ആകുമ്പോഴെന്നാ ?”
“ ഇതെങ്ങന്യാ ശരിയാ‍വാ ?”
രക്ഷിതാവ് ചൂടായി പറഞ്ഞു.
“ഒരു ചോദ്യത്തിന്റെ ഉത്തരം ഓരോ സ്ക്കൂളില് വ്യത്യസ്ത തരത്തില്‍ പഠിപ്പിച്ചാലെങ്ങന്യാ ശര്യാവാന്നാ ഞാന്‍ ചോദിക്കണത് “
മാഷിന് മറുപടി പറയാനുണ്ടായിരുന്നില്ല.
കുട്ടികളും മാഷിനെ ക്രൂരമായി നോക്കി.
“ എല്ലാ സ്കൂളിലേയും മാഷന്മാരെക്കൊണ്ടും പരീക്ഷ എഴുതിപ്പിക്കണം . അപ്പോ അറിയാലോ അവര്‍ക്ക് കിട്ടണ മാര്‍ക്ക് . അവര്‍ തെറ്റി

പഠിപ്പിച്ചത് ഏതൊക്കെ എന്ന് . അങ്ങനെ തെറ്റി പഠിപ്പിച്ചതിനുള്ള മാര്‍ക് ആ കുട്ടികള്‍ക്ക് സൌജന്യമായി കൊടുക്കണം  “
കുസൃതിക്കുട്ടന്‍ ആവേശത്തോടെ പറഞ്ഞു.
“ ഇങ്ങനെ മാഷന്മാര്‍ക്കുതന്നെ ഉത്തരത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയാണെങ്കില്‍ ഉത്തരസൂചിക പബ്ലിക്കായി

പ്രസിദ്ധികരിക്കണം  . പിന്നത്തെ ബാച്ചെങ്കിലും രക്ഷപ്പെടുമല്ലോ “
“ഇങ്ങനെ മാഷമ്മാര്‍ക്കു തന്നെ സംശയമുണ്ടാകുന്ന ചോദ്യങ്ങള്‍ ചോദിക്കാതിരുന്നുകൂടെ ” മൊട്ടത്തലയന്‍ പറഞ്ഞു.
മൊട്ടത്തലയന്റെ കമന്റ് അവിടെ കൂട്ടച്ചിരി മുഴക്കി .
ആ സമയത്ത് മാഷിന്റെ ഭാര്യ ചായയുമായി എത്തി .
ചായ അവിടെ സൌഹൃദാന്തരീക്ഷം വളര്‍ത്തി .
മാഷിന്റെ ഭാര്യ പറഞ്ഞു
“ ഞാന്‍ നിങ്ങളുടെ  ചര്‍ച്ചയൊക്കെ കേട്ടിരുരുന്നു . ഈ കുട്ട്യോള്‍ടെ കാര്യം കഷ്ടം ല്ലേ അവര്‍ക്ക് വേണ്ടി ആരാ ചോദിക്കാനും പറയാനും

 ഒള്ളേ “
അപ്പോള്‍ കുസൃതിക്കുട്ടന്‍ പറഞ്ഞു
“ ഞങ്ങളുടെ പ്രതികരണം മാഷിനെയെങ്കിലും അറിയക്ക്യണ്ടേ . അല്ലാതെ ഈ വെഷമം ആരോടാ ഒന്നു പറയാ . പഠിച്ച സ്കൂളില്‍ ഇതും

പറഞ്ഞ് പോകാന്‍ പറ്റില്ലല്ലോ . അതോണ്ട് മാഷിന്റെ അടുത്തുവന്നൂന്ന് മാത്രം .  “
“ പരീക്ഷാ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ എന്തൊക്കെ പഠിച്ചു എന്ന് പരിശോധിക്കലല്ലേ ; അല്ലാണ്ട് കുട്ടികളെ പറ്റിക്കണ ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കണോ വേണ്ടത് .  ഇതിനൊക്കെ ദൈവം തന്നെ രക്ഷ “ രക്ഷിതാവ് പറഞ്ഞു
കുട്ടികളും രക്ഷിതാവും ചായകുടികഴിഞ്ഞ് യാത്ര പറഞ്ഞ് പിരിഞ്ഞു.
അന്നേരം മാഷിന്റെ ഭാര്യ പറഞ്ഞു
“ ഭാഗ്യം എനിക്ക് ഗുമസ്ഥപ്പണികിട്ടിയത് ; ഞാന്‍ ഒരു ടീച്ചറായെങ്കില്‍ ......”
അന്നേരം മാഷ് പറഞ്ഞു
“  കൊളംബസ്സ് മരിക്കും വരെ വിചാരിച്ചത് താന്‍ കണ്ടുപിടിച്ചത് ഇന്ത്യയാണെന്നായിരുന്നു.“

Transit of Venus- 06 June 2012


Transit of Venus- 06 June 2012 will be a life time opportunity for everyone on the Earth.

what is Transit?
When Moon comes in between the Earth and the Sun ,it is Solar eclipse. Howe ever,when either Mercury or Venus -Either of the interior planets-comes between the Sun and the Earth ,it called Transit
The discs of the planets of Mercury and Venus ,As seen from the Earth ,are much smaller than that of moon .Therefore they make no more than a small black dot when they move in front of the face of the Sun as we see in the picture shown above .

On June 06/2012 ,we shall have the good fortune of watching Venus move across the disc of the Sun.
In India, on 06 June 2012, transit will commence well before sun rises and one can observe the phenomena on Sun’s projected image or through approved solar filters supplied by authorised agencies from morning hours to mid morning.

Transit times[AM] -1st contact-3-10-56, 2nd contact -3-28-52, Mid transit -4-51-55, 3rd contact-9-34-47, 4th contact -9-52-10


The first recorded observation of the transit of Venus was done by the British Priest, Jeremiah Horrocks, in 1639. Jeremiah Horrocks was the first who used his observations to measure the Earth to Sun distance, called the Astronomical Unit (AU).

The next pair of transit of Venus will occur in 2117 and 2125, making it truly once in life time opportunity. !!!!!!!!!

Pyarilal