The Theory of everything ( film review )

  .ഭൌതിക ശാസ്ത്രത്തില്‍ തല്പരരായ ഏവര്‍ക്കും സ്റ്റീഫന്‍ ഹാക്കിംഗിനെ  വിശദമാക്കേണ്ടകാര്യമില്ലല്ലോ .
അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഒരു ഘട്ടംവരെയുള്ള ജീവചരിത്രപധാനമായ ചലച്ചിത്രമാണ് The Theory of everything.
സ്റ്റീഫന്‍ ഹാക്കിംഗ്സിന്റെ ആദ്യഭാര്യയായ  Jane Wilde Hawking ന്റെ Travelling to Infinity എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ഫിലിം നിര്‍മ്മിച്ചിരിക്കുന്നത് .

സ്റ്റീഫൻ  ഹോക്കിങ്ങിനെക്കുറിച്ച് 

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ സ്റ്റീഫൻ വില്യം ഹോക്കിങ്ങ്(8 ജനുവരി 1942-).നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിക്കുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം  എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്.[2] ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്ത്കരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി


സ്റ്റീഫന്‍ ഹോക്കിംഗിന്റെ ആദ്യഭാര്യ ജെയിന്‍  ഹോക്കിംഗും സിനിമയില്‍ ആദ്യഭാര്യയായി അഭിനയിച്ച നായിക ഫെലിസിറ്റി ജോണ്‍സും 
ഈ ചലച്ചിത്രം പ്രതീക്ഷിച്ചതുപോലെത്തന്നെ ബോക്സ് ഓഫീസായി
സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആയി അഭിനയിച്ച Eddie Redmayne
പ്രതീക്ഷിച്ചതുപോലെ ഈ സിനിമ പല പ് പ്രധാന അവാ‍ര്‍ഡുകള്‍ നേടി

ഈ ചലച്ചിത്രം ഉയര്‍ത്തുന്ന ചില ചിന്തകള്‍ 

1. ഫിസിക്സില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവവിശ്വാസികളാകുവാന്‍ പറ്റുമോ ?
2. പ്രപഞ്ചം നിര്‍മ്മിച്ചതല്ല എന്നതാണ് സത്യമെങ്കില്‍ നിര്‍മ്മാതാവ് എന്ന സ്ഥാനം ഉണ്ടാകുമോ ?
3.നമ്മുടെ പ്രപഞ്ചം എന്ന അധ്യായം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ആമുഖമായി ഈ ഫിലിമിനെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം
4.അപ്പോള്‍ ................
അതിര്‍ത്തിയില്ലാത്ത പ്രപഞ്ചം എന്ന ആശയത്തെ  എങ്ങനെ  കുട്ടികള്‍ക്ക് വിനിമയം ചെയ്യും
5. തുടക്കവും അന്ത്യവുമില്ലാത്തതാണ് പ്രപഞ്ചം എന്ന ആശയം എങ്ങനെ വിനിമയം ചെയ്യും
6. ബിഗ് ബാംഗിനു മുമ്പായി സമയമില്ല എന്ന അവസ്ഥ എങ്ങനെ ചര്‍ച്ചചെയ്യപ്പെടും

Eddie Redmayne and Professor Stephen Hawking
<