മാഷ് ഇലക്ഷന്‍ ഡ്യുട്ടിക്ക് പോയപ്പോള്‍ ...



വാല്യുവേഷന്‍ ക്യാമ്പിന്റെ അവസാന ദിവസം .
സമയം രാവിലെ  ഒന്‍പതേ മുപ്പത് .
പതിനഞ്ചാം നമ്പര്‍ മുറിയില്‍ ,  ഒരു മാഷ് ,  ഇതേവരേക്കും എത്തിയിട്ടില്ല
എന്തുപറ്റിയോ ആവോ ?
മാഷിന് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം .
പക്ഷെ , അങ്ങനെയുള്ള പല മാഷന്മാരും കൃത്യസമയത്ത്  വാല്യുവേഷന്‍ ഡ്യൂട്ടിക്ക് എത്തിച്ചേര്‍ന്നീട്ടുണ്ട് .
അങ്ങനെ മാഷിന്റെ ആബ്‌സന്‍സ് ക്യാമ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനായി `ചീഫ്` എണിക്കുമ്പോള്‍ .....
അതാ പ്രസ്തുത മാഷ് ഓടിക്കിതച്ചു വരുന്നു .
“ എന്തുപറ്റി ?  “ - കോറസ്സോ‍ടെ ക്ലാസില്‍ ആരവം .
മാഷ് സ്വന്തം സീറ്റില്‍ ചെന്നിരുന്നു .
ഒന്നു ആശ്വസിച്ച ശേഷം പറഞ്ഞു ,
 “ ഇലക്ഷന്‍ മെറ്റീരിയല്‍സ്  റിസീവ് ചെയ്യുന്നിടത്ത് ഒരു കവര്‍ കൊടുക്കുവാന്‍ മറന്നു ,
അതാ പ്രശ്നം “
അപ്പോള്‍ എല്ലാവരും മാഷിനെ ദയനീയമായി നോക്കി .
“ ഏതുകവറാണ് , പ്രധാനപ്പെട്ട വല്ലതുമാണോ ?” ചീഫ് തിരക്കി
“ അതെ ഏറ്റവും പ്രധാനപ്പെട്ടതുതന്നെ “ മാഷ്  ഗൌരവത്തില്‍ ഉത്തരം പറഞ്ഞു .
 “ ഏതാണ് ആ കവര്‍ ? “
ക്ലാസില്‍ എല്ലാവരും പേപ്പര്‍ നോട്ടം നിറുത്തി ഉത്തരം കേള്‍ക്കാന്‍  കാത്തിരുന്നു .
മാഷ്  പറഞ്ഞു ,
“ ദി കവര്‍ കണ്ടെയിനിംഗ് ഡാമേജ്‌ഡ് പോളിംഗ് ഓഫീസേഴ്സ് “
ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം ക്ലാസില്‍  കൂട്ടച്ചിരി മുഴങ്ങി

എന്തു പറ്റി എന്നറിയാന്‍ അപ്പുറത്തെയും ഇപ്പുറത്തേയും ഹാളിലെ ചീഫുമാര്‍ ഓടിയെത്തി .
അവരും കാര്യം അറിഞ്ഞു .
അങ്ങനെ കൂട്ടച്ചിരി അവിടെയും മുഴങ്ങി  .
തുടര്‍ന്ന് കൊലപ്പടക്കം കണക്കെ കൂട്ടച്ചിരി  മറ്റു റൂമുകളിലേക്കും വ്യാപിച്ചു .
ലഹള കേട്ട് ദേഷ്യം കൊണ്ട് ഓടിയെത്തിയ ക്യാമ്പ് ഓഫീസറും കാര്യം അറിഞ്ഞപ്പോള്‍ കൃത്രിമമായി മേക്കപ്പിട്ടു നിറുത്തിയ ഗൌരവം പെട്ടെന്ന് ഹാസ്യത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി .

വാല്‍ക്കഷണം 

കടപ്പാട് : മുരളിമാഷ് ,  കൊടുങ്ങല്ലൂര്‍ 

1 comment:

CK Biju Paravur said...

അവസാനദിവസം ക്യാമ്പ് ഓഫീസര്‍ വളരെ പ്രസന്നവദനയായിരുന്നു....കാരണം ഇപ്പോഴല്ലേ പിടികിട്ടിയത്.....!