ഗൂഗിള്‍ ഗ്ലോബല്‍ സയന്‍സ് ഫെയര്‍ 2011

13  നും  18 നും ഇടക്ക്  പ്രായമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് അപേക്ഷിക്കാം
വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക


SSLC - Worksheets - താപം (Heat)

കാരണം കണ്ടെത്തുക.....

*ഉയര്‍ന്ന പ്രദേശങ്ങളില്‍തുറന്ന പാത്രത്തില്‍ ആഹാരം പാകം ചെയ്യാന്‍ബുദ്ധിമുട്ടാണ്....

*മഞ്ഞുമലയുടെ മുകളില്‍നിന്നും താഴേക്ക് പതിക്കുന്ന മഞ്ഞുകഷണം താഴെയെത്തുമ്പോള്‍വലിയ മഞ്ഞുഗോളമാകുന്നു......

*തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവി കൊണ്ടുള്ള പൊള്ളല്‍.....


കടുത്ത പനിയുള്ളപ്പോള്‍ നെറ്റിയില്‍ നനച്ച തുണി വയ്ക്കുന്നു.....

ഉത്തരം കണ്ടെത്തൂ..

*നനഞ്ഞ തുണികളിലെ ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായിട്ടാണല്ലോ തുണി ഉണങ്ങികിട്ടുന്നത്. ഇത് വേഗത്തിലാകുവാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.

*ഒരു മുറിക്കകത്ത് രണ്ട് പാത്രങ്ങളിലായി കര്‍പ്പൂരവും സ്പിരിട്ടും വച്ചിരിക്കുന്നു. രണ്ടില്‍നിന്നും വരുന്ന ഗന്ധം മുറിക്കകത്ത് വ്യാപിക്കുന്നു. ബാഷ്പീകരണമാണോ ഇവിടെ സംഭവിച്ചിരിക്കുന്നത്? വിശദമാക്കുക.

*ചൂടാക്കുമ്പോള്‍ മെഴുക്, കര്‍പ്പൂരം ഇവയ്ക്ക് സംഭവിക്കുന്ന മാറ്റം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

*ഒരു റഫ്രിജറേറ്ററിലെ രണ്ട് പ്രധാനഭാഗങ്ങളാണല്ലോ, ബാഷ്പീകരണക്കുഴലും, സാന്ദ്രീകരണക്കുഴലും ഇവ രണ്ടിലും വച്ച് ശീതികാരിയായി ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിനുണ്ടാകുന്ന അവസ്ഥാമാറ്റം എന്ത്? എവിടെയാണ് താപം പുറത്തുവിടുന്നത്?


2011 ഒരുക്കം - ഫിസിക്സ്

 ഈ വര്‍ഷത്തെ ഒരുക്കത്തിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കുക......
ഒരുക്കം-ഫിസിക്സ്

State Science Fair - HS Quiz

1. ജലത്തിന്റെ സാന്ദ്രത താപനിലയനുസരിച്ച് മാറുന്നു.ഏത് താപനിലയിലാണ് ജലത്തിന് ഏറ്റവും കൂടുതല്‍സാന്ദ്രതയുള്ളത് ?

2. 'Red Data Book'  ചില ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്. ഏത് ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ചാണിത് ?


3. സ്വാതന്ത്രാനന്തര ഭാരതത്തെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച ,ഗ്രാമീണ ഇന്ത്യയെ വിപ്ളവത്തിലേക്ക് നയിച്ച ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കിയ ശാസ്ത്ജ്ഞന്റെ ചിത്രമാണ് നല്കിയിരിക്കുന്നത് .ആരാണിദ്ദേഹം ? 


4.1891 ല്‍ ചില രാഷ്ട്രീയകാരണങ്ങളാല്‍‍ പോളണ്ടുകാരിയായ മേരി ബ്ലോഡോവ്സ്കാ പാരീസിലേക്ക് നാടുകടത്തപ്പെട്ടു.ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിച്ച മേരി ,പാരീസിലെ സൊര്‍ബോര്‍സര്‍വകലാശാലയില്‍വിദ്യാത്ഥിയും ഗവേഷകയുമായി.അവിടെവച്ച് ഫ്രഞ്ച് ശാസ്ത്രജ്ഞനായ പിയറിക്യൂറിയെ വിവാഹം ചെയ്തു.  യുറേനിയം കിരണങ്ങളെ അടുത്ത് പരിചയിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ഗവേഷണത്തിന്റെ ഒരുഘട്ടത്തില്‍യുറേനിയത്തിന്റെ അയിരില്‍നിന്ന് അവര്‍റേഡിയോ ആക്ടിവതയുള്ള രണ്ടുമൂലകങ്ങള്‍തിരിച്ചറിഞ്ഞു. 

ഒന്ന് റേഡിയം........
1898 ല്‍ക്യൂറിദമ്പതികള്‍വേര്‍തിരിച്ചെടുത്ത അടുത്ത മൂലകം ഏത്?

5. നിശ്ചിത ഊഷ്മാവിലും മര്‍ദത്തിലും സ്ഥിതിചെയ്യുന്ന ഏതൊരു വാതകത്തിന്റെയും  വ്യാപ്തം അടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണത്തിന് ആനുപാതികമാണ്. ഇതാണ് അവൊഗാഡ്രോനിയമം. . 
STP യില്‍സ്ഥിതിചെയ്യുന്ന ഏതുവാതകത്തിന്റെയും 1 മോള്‍    എടുത്താല്‍അതിലെ തന്മാത്രകളുടെ എണ്ണം അവൊഗാഡ്രോ നമ്പറിനു തുല്യമായിരിക്കും.

എന്നാണ് International mole day ? 


6. Nephology എന്നത്  ഏതിനെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്?


7. Gold ന്റെയും Silver ന്റെയും സങ്കരലോഹത്തിന്റെ പേരെന്ത് ?


8.Computer ലോകത്തിലെ ഒരു പദമാണ് 'SOFTWARE LIBRE' .ഇത് ഏതുമായി ബന്ധപ്പെട്ട  പദമാണ്?


9. 100
0 C ചൂടാക്കുമ്പോള്‍  ബാക്ടീരിയകള്‍ നശിക്കാറുണ്ട്.
 എന്നാല്‍ 100 0 c ചൂടിലും നശിക്കാത്ത ബാക്ടീരിയ ഏതാണ്  ?


10. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമറാണ് റബ്ബര്‍ഇതിന്റെ  പോളിമര്‍തന്മാത്രകളില്‍ദ്വിബന്ധമുണ്ട്.റബ്ബറിന്റെ ഗുണങ്ങളില്‍‍ വ്യത്യാസം വരുത്തണമെങ്കില്‍ഇതിന്റെ പോളിമറിന്റെ ഘടനയില്‍വ്യത്യാസം വരുത്തണം.
സള്‍ഫര്‍ചേര്‍ത്ത് ചൂടാക്കിയാല്‍റബ്ബറിന്റെ ആകൃതി നിലനിര്‍ത്താനും സാധിക്കും.
വല്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചതാര്?


11. തലച്ചോറിലെ ട്യൂമറും ,തൈറോയിഡ് ഗ്രന്ഥിയുടെ ശേഷിയും കണ്ടുപിടിക്കാന്‍ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത് ?


(comments ന്ശേഷം തുടരും.)

........Quiz Master Sri. P.D. Baby സാറിന് നന്ദി......