എന്തുകൊണ്ടാണ് ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ?


വെള്ളിയാഴ്ച ഉച്ചസമയം .
ഫിസിക്സ് മാഷ് സ്റ്റാഫ് റൂമില്‍ ഉച്ചഭക്ഷണത്തിനുശേഷമുള്ള പതിവിന്‍പടി  കസേരയിലിരുന്നുള്ള
മയക്കത്തിലായിരുന്നു.
അപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത് .
നോക്കിയപ്പോഴുണ്ട് കുസൃതിക്കുട്ടന്‍ മുന്നില്‍ നില്‍ക്കുന്നു.
മാഷിനു കാരണം മനസ്സിലായി .
എന്തെങ്കിലും സയന്‍സ് സംബന്ധമായ സംശയവുമായി വന്നതാകണം.
മാഷ് കസേരയില്‍ ശരിക്ക് ഇരുന്നു.
ചുറ്റും  നോക്കി .
സ്റ്റാഫ് റൂമിലെ മറ്റ് മാഷന്മാരെല്ലാം രംഗം സാങ്കൂതം വീക്ഷിക്കുന്നുണ്ട് .
മാഷ് അത് അത്ര കാര്യമാക്കിയില്ല.
“ എന്തൊക്കെയുണ്ട് കുസൃതിക്കുട്ടാ വിശേഷങ്ങള്‍ ?” മാഷ് ചോദിച്ചു
ഒരു കാര്യം അറിയാനാ ഞാന്‍ വന്നത്
കുസൃതിക്കുട്ടന്‍ പറഞ്ഞുതുടങ്ങി
“ എന്തുകൊണ്ടാണ് ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ? ഒന്ന് പോരെ ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി.
ബയോളജി മാഷിന്  ഈ ചോദ്യം ശരിക്കു പിടിച്ചെന്നു തോന്നുന്നു ; അതിനാലാവാം അദ്ദേഹം മറുപടിപറഞ്ഞുതുടങ്ങിയത് .
“അതേയ് കുസൃതിക്കുട്ടാ ? എന്തുകൊണ്ടാ നിനക്ക് രണ്ട് കൈകള്‍ ? രണ്ട് കാലുകള്‍ ?പശുവിനെ എത്രയാ താങ്ങുന്നത് ? അതുപോലെ തന്നെയാ ഇതും . “
“ഇങ്ങനത്തെ വട്ട് ചോദ്യങ്ങള്‍ ചോദിക്കാതെ കുസൃതിക്കുട്ടാ “ ഡ്രോയിംഗ് മാഷ് പ്രതിവചിച്ചു
“നീ രാമായണകാലഘട്ടത്തില്‍ രാവണന്‍ ഉപയോഗിച്ചിരുന്ന  ട്യൂണിംഗ് ഫോര്‍ക്ക് കണ്ടിട്ടുണ്ടോ ? അതിന് എത്രയാ ഭുജങ്ങള്‍ എന്ന് അറിയോ “ മലയാളം മാഷ് ചോദിച്ചു
“ അപ്പോള്‍ ഭീമസേനന്‍ ഉപയോഗിച്ചിരുന്ന ട്യൂണിംഗ് ഫോര്‍ക്കോ ? “ കണക്ക് മാഷ് കളിയാക്കിപ്പറഞ്ഞു.
“ എന്താണപ്പാ ഈ ട്യൂണിംഗ് ഫോര്‍ക്ക് ? ഇത് ഇറച്ചി കുത്തിത്തിന്നുവാന്‍ ഉപയോഗിക്കുന്ന ഉപകരണവും മറ്റുമാണോ ? “ ഹിന്ദി മാഷ് ചോദിച്ചു.
അത് അവിടെ കൂട്ടച്ചിരി മുഴക്കി.
“ ഞാന്‍ ഈ ട്യൂണിംഗ് ഫോര്‍ക്കിനെ മറക്കൂല . പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ട്യൂണിംഗ് ഫോര്‍ക്കിന്റെ എന്തോ ഒന്ന് കണ്ട് പിടിക്കാനായി റപ്പായി മാഷ് കണക്ക് തന്ന് അത് തെറ്റിയതിന് കിട്ടിയ ചൂടന്‍ അടി ഇപ്പോഴും ഓര്‍മ്മയിലുണ്ട് . അതോണ്ടാ ഞാന്‍ പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പിന് ചേര്‍ന്നത് “ സോഷ്യല്‍ സ്റ്റഡീസ് മാഷ്  പറഞ്ഞു.
“ ഇത്രക്കും കൊഴപ്പക്കാരനാണോ ഈ കുന്തം ? ആരാണപ്പാ ഇത് കണ്ട് പിടിച്ചത് ?”
ഹിസ്റ്ററിമാഷ് ചോദിച്ചു.
“ എനിക്ക് സ്കൂളില്‍ പഠിക്കണകാലത്തേ ഉള്ള സംശയമാണ് . ഇതുപോലെ ഉള്ള ഒരു ചോദ്യം . ഇതേ വരെ ഉത്തരം കിട്ടീട്ടില്ല . പണ്ട് ഇത് പോലെ ഞാന്‍ ഞങ്ങളുടെ സയന്‍സ് മാഷിനോട് ചോദ്യം ചോദിച്ചപ്പോള്‍ ഉടനടി തുടയില്‍ അസ്സല്‍ അടികിട്ടി . അതും നല്ല കട്ടിച്ചൂരലുകൊണ്ട് അഞ്ചാറെണ്ണം ? “ മലയാളം മാഷ് പറഞ്ഞു.
“ നീ എന്നെ കളിയാക്കാനാണൊ വന്നത് എന്നുള്ള റപ്പായി മാഷിന്റെ ചോദ്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട് “

മലയാളം മാഷ് ഓര്‍മ്മകള്‍ അയവിറക്കി.

“ എന്തായിരുന്നു ആ ചോദ്യം “ കണക്ക് മാഷ് ചോദിച്ചു
“ കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായേന്ന് ?”
സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി മുഴങ്ങി .
“ റപ്പായി മാഷിന് സൈഡായി കോഴിക്കച്ചവടം ഉള്ള കാര്യം അറിയില്ലായിരുന്നു അല്ലേ “ ഹിസ്റ്ററി മാഷ് ചോദിച്ചു
“ഓ , അപ്പോ അതാ അടി കിട്ടീത് ല്ലേ “ മലയാളം മാഷിന് തനിക്ക് കിട്ടിയ അടിയുടെ കാര്യ-കാരണബന്ധം ഇപ്പോഴാണ് മനസ്സിലായത് .
“ എന്നീട്ട് ഇതേ വരേക്കും ഉത്തരം കിട്ടിയില്ല ?” സാമൂഹ്യം മാഷ് ചോദിച്ചു
“ എന്താ ശരിക്കും ഉള്ള ഉത്തരം ?  “ കണക്കുമാഷ് ഗൌരവത്തോടെ ചോദിച്ചു
“ ഇതിനുത്തരം ആര്‍ക്കും അറിയില്ലേ ?” ബയോളജി മാഷ് ചോദിച്ചു
അവിടെ കനത്ത മൌനം നടമാടി.
“ അതിപ്പോ കോഴീന്നാ കോഴിമുട്ടാ ഉണ്ടാവാ . കോഴിമുട്ടേന്നാ കോഴി ഉണ്ടാവാ ? അല്ലാണ്ട് എന്താ ഉത്തരം പറയാ
 ?”
“ ഇതാ ദൈവം ഇണ്ട്ന്ന് പറേണത് . ഇതൊക്കെ ദൈവം സൃഷ്ടിച്ചതാണെന്നേയ് “ ഇംഗ്ലീഷ് മാഷ് പറഞ്ഞു.
“ ഇതുപോലെ വേറെ ഒരു ചോദ്യം ചോദിക്കാറുണ്ട് . മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായേന്ന് ?”
“ അതിപ്പോ കോഴി ഉള്ളോടത്ത് കോഴിനെക്കുറിച്ചും മാങ്ങയുള്ളിടത്ത് മാവിനെക്കുറിച്ചും തേങ്ങയുള്ളിടത്ത് തെങ്ങിനെക്കുറിച്ചൂം ഇങ്ങനത്തെ ചോദ്യം ഉണ്ടാവും ?” മലയാളം മാഷ് പ്രാദേശികഭാഷാ പരിജ്ഞാനം വ്യക്തമാക്കി.
“ എന്നാല്‍ ഞാന്‍ ഉത്തരം പറയാം “ ബയോളജിമാഷ് തുടര്‍ന്നു. “ കോഴിയുമല്ല , കോഴിമുട്ടയുമല്ല ആദ്യം ഉണ്ടായത്

. പരിണാമസിദ്ധാന്തപ്രകാരം ജീവികളെല്ലാം പരിണമിച്ചു വന്നതാണ് “
“ അത് കറക്ട് “
സ്റ്റാഫ് റൂമില്‍ കയ്യടി മുഴങ്ങി .
കയ്യടി അടങ്ങിയപ്പോള്‍ ....................
മലയാളം മാഷ് ചോദിച്ചു
“അപ്പോള്‍ കുസൃതിക്കുട്ടന്റെ കാര്യം എന്തായി ?”
“ അതിനുത്തരം ആര്‍ക്കാ കിട്ടാ “ ഡ്രോയിംഗ് മാഷ് വിളിച്ചു ചോദിച്ചു
“ ഇതൊക്കെ ഫിസിക്സ് മാഷ് അല്ലാണ്ട് ആരാ പറയാ ?”
സാമൂഹ്യം മാഷ് പറഞ്ഞു.
ഫിസിക്സ് മാഷിന്റെ ഉറക്കം ഈ ചര്‍ച്ചകള്‍ മൂലം പമ്പകടന്നിരുന്നു.
മാഷ് , കുസൃതിക്കുട്ടനോട് പറഞ്ഞു.
“ഞാന്‍ ഒന്നു റഫര്‍ചെയ്തീട്ട് പറയാം കുസൃതിക്കൂട്ടാ “
“ ഈ ഫിസിക്സ് മാഷിനോടും മാത്രം എന്താ കുട്ടികള്‍ ഇങ്ങനത്തെ സംശയം ചോദിക്കുന്നത് . നമ്മളോടൊന്നും

ചോദിക്കാത്തതെന്താ?” സാമൂഹ്യം മാഷ് ചോദിച്ചു
“ അതിന് നമ്മളൊക്കെ കൂട്ടികള്‍ സംശയം ചോദിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ക്ക്  കൂടി ഉത്തരം

പറഞ്ഞുകൊടുത്തീട്ടാ ക്ലാസില്‍ നിന്ന് പോരുന്നേ ?” കണക്കുമാഷ് ഫിസിക്സ് മാഷിനെ ഒന്നു കുത്തി .
അത് അവിടെ കൂട്ടച്ചിരി പരത്തി .
“ ഇനി വല്ല കുട്ടികളും ചോദ്യം ചോദിച്ചാലോ ഉത്തരം കയ്യില്‍ സ്റ്റോക്കുമില്ല .റഫര്‍ചെയ്യണമെന്നു പോലും “
ഫിസിക്സ് മാഷ് ഒന്നും മിണ്ടിയില്ല.
അപ്പോള്‍ ക്ലാസ് തുടങ്ങുവാനുള്ള ബെല്ലടിച്ചൂ.

വാല്‍ക്കഷണം :



1.ട്യൂണിംഗ് ഫോര്‍ക്ക് 1711 ല്‍  ജോണ്‍ ഷോര്‍ ( John Shore) ആണ്  കണ്ടുപിടിച്ചത് . അദ്ദേഹം  ബ്രിട്ടീഷ്

രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു.
2.ട്യൂണിംഗ് ഫോര്‍ക്കിന്റെ പിച്ച് അതിന്റെ ഭുജങ്ങളുടെ നീളത്തിനെ ആശ്രയിച്ചിരിക്കുന്നു.
3. ട്യൂണിഗ് ഫോര്‍ക്കിന്  ഒരു ഭുജം മാത്രമാണ് ഉള്ളതെങ്കില്‍ അത് അത് കമ്പനം ചെയ്യുമ്പോള്‍  പ്രസ്തുത

യാന്ത്രികോര്‍ജ്ജം കൈയിലെത്തി പെട്ടെന്ന് ഇല്ലാതാവുന്നു. രണ്ട് ഭുജങ്ങള്‍ ഉണ്ടെങ്കില്‍ അവ കമ്പനം

ചെയ്യുമ്പോഴുള്ള യാന്ത്രികോര്‍ജ്ജം പെട്ടെന്ന് കൈയ്യിലെത്തി ഇല്ലാ‍താവുന്നില്ല.
4. കുറച്ച് കട്ടികൂടിയ വിശദീകരണം : overtones  വളരെ കുറച്ച് fundamental frequency യിലുള്ള Pure tone

ഉണ്ടാക്കുവാന്‍ പ്രസ്തുത ആകൃതി സഹായിക്കുന്നു.
5. Pure tone - ഈ ശബ്ദതരംഗത്തിന്റെ ആയതിയിലും ഫേസിലും മാത്രമേ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളു
6. ശബ്ദത്തിന്റെ undamental frequency യേക്കാളും ആവൃത്തി കൂടിയതിനെ overtone എന്നു പറയുന്നു.
7. ഒരു ക്രമാവര്‍ത്തന തരംഗത്തിലെ ഏറ്റവും കുറഞ്ഞ ആവൃത്തിയെ fundamental frequency എന്നു പറയുന്നു.
ഇനി പത്താംക്ലാസിലെ ഫിസിക്സില്‍ നിന്നൊരു ചോദ്യം
1. പ്രതിധ്വനിയും അനുരണനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
2. പ്രതിധ്വനി ഏതെല്ലാം സ്ഥലങ്ങളിലാണ് അനുഭവപ്പെടുന്നത് ? , എന്നാല്‍ അനുരണനമോ ?
3. വലിയ ഹാളുകളില്‍ ഭിത്തികള്‍ പരുക്കനാക്കിയിടുന്നത് എന്തിനാണ് ?
4. അടുത്തുവരുന്ന ശബ്ദസ്രോതസ്സിന്റെ ആവൃത്തി ചെവിയിലേക്ക് എത്തുമ്പോള്‍ പ്രസ്തുത ശ്രോതാവിന് എന്താണ്

അനുഭവപ്പെടുന്നത് ?
5. 1/10 സെക്കന്‍ഡിനുള്ളില്‍ ഇത്തരം ആവൃത്തികള്‍ ചെവിയിലെത്തുമ്പോള്‍ എന്തു സംഭവിക്കും ?
6.1/10 സെക്കന്‍ഡിനുള്ളില്‍ ഒരാള്‍ രണ്ട് ശബ്ദം കേട്ടു എന്നിരിക്കട്ടെ . എന്തായിരിക്കും അയാളുടെ ശ്രവണാനുഭവം

?
7.1/10 സെക്കന്‍ഡിനുള്ളില്‍ രണ്ട് ദൃശ്യങ്ങള്‍ കണ്ണില്‍ പതിച്ചാല്‍ എന്തായിരിക്കും അനുഭവം ?

മാഷ് എക് ട്രാവര്‍ക്കിനു ക്ലാസില്‍ ചെന്നപ്പോള്‍ ..............


മാഷ് ഒരു എക് സ്ട്രാ വര്‍ക്കിനായി ക്ലാസില്‍ ചെന്നതായിരുന്നു.
മാഷ് അവിടെ ക്ലാസ് എടുക്കുന്നില്ലായിരുന്നു.
അപ്പോള്‍ ഈ ഒഴിവ് പിരിഡ് എന്തു ചെയ്യണം എന്ന് മാഷ് ക്ലാസിലാകെ ചോദിച്ചു.
കുട്ടികള്‍ മാഷിനെ തന്നെ നോക്കുന്നു.
പുതുമയിലാര്‍ന്ന നിശ്ശബ്ദത .
അല്ലെങ്കില്‍ ക്ലാസ് അടി പൊളി ആയേനെ!
നിങ്ങളോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചാലോ ?
ക്ലാസിലാകെ ഒരു പുഞ്ചിരി നടമാടി
മാഷ് ഏത് പസിലാണ് ചോദിക്കേണ്ടത് എന്ന് ആലോചിക്കുമ്പോള്‍
പെട്ടെന്ന് മുന്‍ബെഞ്ചിലിരുന്ന ആണ്‍കുട്ടി എണീറ്റുനിന്നു.
മാഷേ ഞങ്ങള്‍ മാഷിനോട് ഒരു ചോദ്യം ചോദിച്ചാലോ ?
മാഷ് ഞെട്ടിപ്പോയി !!
മാഷന്മാര്‍ക്കല്ലേ ചോദ്യം ചോദിക്കാന്‍ അവകാശം ?
എന്നിട്ട് ഇപ്പോള്‍ .....................
കുട്ടികള്‍ മാഷന്മാരോട് ചോദ്യം ചോദിക്കുകയോ ?
തോക്ക് അല്ലേ വെടിവെടിവെക്കേണ്ടത് ?
കാലം പോണപോക്കേ ?
ഒന്നുകില്‍ സമ്മതിക്കുക ; അല്ലെങ്കില്‍ കുട്ടിയെ അടിച്ചിരുത്തുക
അടിച്ചിരുത്തിയാല്‍ ....
സംഗതി നാട്ടില്‍ പാട്ടാകും
അതല്ലെ സമ്മതിച്ചാല്‍
മാഷിന് ഉത്തരം കിട്ടിയില്ലെങ്കില്‍ ....
അതും നാട്ടില്‍ പാട്ടാകും
മാഷ് കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഓര്‍ത്തു
“ചോദ്യം ചോദിക്കന്‍ എന്തെളുപ്പം
ഉത്തരം പറയാനോ ?”
മാഷ് സംഗതി തമാശയാക്കാന്‍ തീരുമാനിച്ചു
കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഉറക്കെ പാടി
ക്ലാസ് തമാശാ മൂഡിലായി .
മുന്‍‌ബെഞ്ചിലെ വിരുതനോട് ചോദ്യം ചോദിക്കാന്‍ പറഞ്ഞു
അവന്‍ ചോദ്യം അവതരിപ്പിച്ചു.
ഈ ചോദ്യം ക്ലാസില്‍ മറ്റാരെങ്കിലും മുന്‍പ് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചൂ
കുട്ടികള്‍ ഇല്ല എന്ന് തലയാട്ടി.
എങ്കില്‍ നിങ്ങള്‍ ഉത്തരം കണ്ടു പിടിക്കൂ എന്ന് മാഷ് പറഞ്ഞു .
അവര്‍ ഉത്തരം കണ്ടുപിടിക്കുന്ന ശ്രമത്തില്‍ മുഴുകി ; മാഷും

വാല്‍ക്കഷണം
നിങ്ങള്‍ക്ക് മൂന്ന് ബീക്കറുകള്‍ നല്‍കിയിട്ടുണ്ട് .ഒന്നാമത്തെ ബീക്കര്‍ 10 ലിറ്ററിന്റേതും രണ്ടാമത്തെ ബീക്കര്‍ 7 ലിറ്ററിന്റേതും മൂന്നാമത്തേത് 3 ലിറ്ററിന്റേതുമാണ് . 10 ലിറ്ററിന്റേതില്‍ മാത്രം നിറയെ വെളിച്ചെണ്ണ ഒഴിച്ചിട്ടുണ്ട് . ബാക്കി രണ്ടും ഒഴിഞ്ഞു കിടക്കുന്നു.
മറ്റു പാത്രങ്ങളുടേയോ , അളവുപാത്രങ്ങളുടേയോ സഹായമില്ലാതെ ഈ മൂന്ന് ബീക്കറുകള്‍ ഉപയോഗിച്ച്  എങ്ങനെ നിങ്ങള്‍ 5 ലിറ്റര്‍ വെളിച്ചെണ്ണ അളന്നു നല്‍കും ?

ഉത്തരത്തിനായി താഴോട്ട് സ്കോള്‍ ചെയ്യുക
















““






““






““






“ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“  ““ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“  ““ 
“ 
“ 
“ 
“ 
“  ““ 
“ 
“ 
“ 


““






““






““






““






““






““






““






““






““






““






““






““






““






““






““






““







ഉത്തരം

10 7 3
10 0 0
0 7 3
3 7 0
3 4 3
6 4 0
6 1 3
9 1 3
9 0 1
2 7 1
2 5 3
ഇനിയും വേണ്ടവിധത്തില്‍ അറേഞ്ച് ചെയ്താല്‍ സ്റ്റെപ്പുകള്‍ കുറക്കാം
അത് നിങ്ങള്‍ ചെയ്യൂ

ഇത് മഴവില്ല് അല്ല ഹാലോ ആണ്



വെള്ളിയാഴ്ച ഉച്ചസമയം .
ഇന്റര്‍വെല്‍ - സമയം
വെള്ളിയാഴ്ചയായതിനാല്‍ ഇന്റര്‍വെല്‍ ഒട്ടേറെ
ഫിസിക്സ് മാഷ് , പതിവുപോലെ സ്റ്റാഫ് റൂമില്‍ വാചകമടിച്ചിരിക്കയായിരുന്നു.
അന്നേരമാണ് ഒരു പറ്റം കുട്ടികള്‍ എത്തിയത്
ഓടി കിതച്ചൂകൊണ്ടാണ് വരവ്
വന്നപാടെ കൂട്ടത്തിലൊരുത്തന്‍ ചോദിച്ചു
“മാഷേ , മഴവില്ലിന്റെ പുറം വക്കിലല്ലേ ചുവപ്പ് ?”
മാഷിന് ഉത്തരം പറയുവാന്‍ തുടങ്ങുന്നതിനുമുന്‍പേ വേറെ ഒരു വന്‍
“മാഷേ , മഴവില്ലിന്റെ അകത്ത് ചുവപ്പ് ?”
അവന്‍ പറഞ്ഞു നിറുത്തിയില്ല ‘ അപ്പോഴേക്കും വേറെ കമന്റ്
“നട്ടുച്ചക്ക് മഴവില്ല് “
മാഷ് എന്തായാലും സ്റ്റാഫ് റൂമിന് പുറത്തിറങ്ങി
ഗ്രൌണ്ടിലെത്തി .
പലകുട്ടികളും ആകാശ നിരീക്ഷണം നടത്തുന്നുണ്ട് .
മാഷും മുകളിലേക്കു നോക്കി .
ഉച്ച സമയമായതിനാല്‍ ...............
ഏറെ കഷ്ടപ്പെടേണ്ടിവന്നു, മുകളിലേക്കു നോക്കാന്‍
അങ്ങനെ നോക്കിയപ്പോള്‍ ..............
അതാ കാണുന്നു കുട്ടികള്‍ പറഞ്ഞ മഴവില്ല്
അതും വൃത്താകൃതിയില്‍ ...
ഉള്‍ഭാഗത്ത് മങ്ങിയ ചുവപ്പ് കാണാം
മാഷ് കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് ഫോട്ടാ എടുത്തു.
“ഇത് വല്ല സുനാമിയുടേയും തുടക്കമാണൊ മാഷേ “
“കര്‍ക്കിടകമാസത്തില്‍ മഴ കിട്ടാത്തോണ്ട് പള്ളിയില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന്‍ ഉണ്ടായിരുന്നു”
“മഴ , റഷ്യക്ക് പോയതാണോ മാഷേ , അവിടെ ഭയങ്കര മഴയായിരുന്നുവെന്ന് പത്രത്തില്‍ ഉണ്ടായിരുന്നു”
ചുറ്റും നിന്ന കുട്ടികള്‍ ഓരോ കമന്റ് പറഞ്ഞു കൊണ്ടിരുന്നു.
മാഷ് ഗ്രൌണ്ടില്‍ നിന്ന് വരാന്തയിലെത്തി .
പല അദ്ധ്യാപകരും ഈ ദൃശ്യം കാണുവാന്‍ പുറത്തെത്തിയിട്ടുണ്ട് .
ഫിസിക്സ് മാഷ് ആയതിനാല്‍ ഇതിനൊക്കെ ഉത്തരം പറയേണ്ട ധാര്‍മ്മിക ബാദ്ധ്യത മാഷിനുണ്ടെന്ന് മാഷിനു തോന്നി .
എങ്കില്‍ അതിനെക്കുറിച്ച് കാര്യമായി പഠിക്കതന്നെ
മാഷ് ഐ ടി ലാബില്‍ പോയി നെറ്റ് സെര്‍ച്ച് ചെയ്തു
ഫുള്‍ സര്‍ക്കിള്‍ റെയിന്‍ബോ എന്ന കീ വേഡ് പല രൂപത്തിലും ഭാവത്തിലും കൊടുത്തെങ്കിലും രക്ഷയില്ല.
വിക്കിപ്പീഡിയയും രക്ഷിന്നില്ല.
അതിനാല്‍ ...............
അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ
പണ്ടെങ്ങോ ഇതിനെക്കുറിച്ച് വായിച്ച ഓര്‍മ്മ മാഷിനു വന്നു
.............................
.........................
വൈകീട്ട് വീട്ടിലെത്തി
പണ്ട് പഠിച്ച A Text Book of Optics ( Subrahmaniyam Brijlal ) എന്ന പുസ്തകമെടുത്തു.
പരതി .
അതാ കിടക്കുന്നു
സത്യം സത്യമായി ...
പേജ് 120 നിവര്‍ത്തി
ഹാലോസ് എന്ന ഹെഡ്ഡീംഗ് കണ്ടു
പിന്നെ സന്തോഷമായി .
അതിനെക്കുറിച്ച് വിവരണം കൃത്യമായി നല്‍കിയിരിക്കുന്നു.
മാഷിന് സന്തോഷമായി .

സംഗതി മഴവില്ല് അല്ല ഹാലോ ആണെന്ന് വ്യക്തമായി
പിന്നീട് ഹാലോയെക്കുറിച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്തു .
അങ്ങനെ കൂടുതല്‍ അറിവ് ആ വിഷയത്തില്‍ ലഭിച്ചൂ

വാല്‍ക്കഷണം 1 ( ഹാലോയെക്കുറിച്ച് )
ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക.
അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും.
ഹെക്സഗണല്‍( ((55(5( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹാലോ  എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹോലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.


Sun Halo appeared in Padang, Indonesia two days after The 7,6 Magnitude Earthquake, captured on October 02nd, 2009

RAINBOW
A circular rainbow seen while  skydiving

'ബലൂണ്‍ വിദ്യകള്‍' പ്രസിദ്ധീകരിച്ചു.

നമ്മുടെ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് ടീമംഗമായ ശ്രീ. സി. കെ. ബിജുമാഷ് എഴുതിയ
'ബലൂണ്‍ വിദ്യകള്‍ ' എന്ന പുസ്തകം NBS പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറും സുപ്രസിദ്ധ ശാസ്ത്രസാഹിത്യകാരനുമായ ഡോ. അനില്‍കുമാര്‍ വടവാതൂരാണ്.
ബലൂണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.