SSLC ഒരുക്കത്തിലേക്ക്.....



താപനിലയില്‍ മാറ്റം ഉണ്ടാകാന്‍ താപം സ്വീകരിക്കണം/താപം പുറത്തുവിടണം
ഈ താപം മാസ്, വിശിഷ്ടതാപധാരിത, താപനിലയിലുള്ള വ്യത്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
വിശിഷ്ടതാപധാരിത – ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്റെ താപനില 10 C ഉയര്‍ത്താനാവശ്യമായ  താപത്തിന്റെ അളവ്
താപപരിമാണം Q=mcq( m=മാസ്, c= വിശിഷ്ടതാപധാരിത, q= താപനില വ്യത്യാസം)


നിത്യ ജീവിതത്തില്‍ -ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത...റേഡിയേറ്ററില്‍ജലം ഒഴിക്കുന്നു.


മിശ്രണതത്വം - വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കള്‍കൂടിച്ചേരുമ്പോള്‍താപനില കൂടിയതില്‍നിന്ന് കുറഞ്ഞതിലേക്ക് താപം പ്രവഹിക്കും,  താപനഷ്ടം = താപലാഭം


താപനിലയില്‍ മാറ്റം ഇല്ലാതെയും താപം സ്വീകരിക്കാം.-

ദ്രവീകരണം നടക്കുമ്പോഴും, ബാഷ്പീകരണം നടക്കുമ്പോഴും(അവസ്ഥാപരിവര്‍ത്തന സമയത്ത്)

ദ്രവീകരിക്കുന്നതിനാവശ്യമായ താപം Q=m x Lf ( m=മാസ്സ്, Lf= ദ്രവീകരണലീനതാപം )
ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം Q= m x Lv (m=മാസ്സ്, Lv= ബാഷ്പീകരണ ലീനതാപം )


ഐസിന്റെ ഉയര്‍ന്ന ദ്രവീകരണ ലീനതാപം-നിത്യജീവിതത്തില്‍...ഐസ്ക്രീം പെട്ടെന്ന് ഉരുകില്ല


ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണ ലീനതാപം-നിത്യജീവിതത്തില്‍...ആവിയില്‍ആഹാരസാധനങ്ങള്‍എളുപ്പം വേവുന്നു


മര്‍ദ്ദത്തിന്റെ സ്വാധീനം-
മര്‍ദ്ദം കൂടുമ്പോള്‍ദ്രവണാങ്കം കുറയുന്നു.- ഐസ് ഉരുകുന്നു. മര്‍ദ്ദം നീങ്ങുമ്പോള്‍ഐസ് കൂടിച്ചേരുന്നു.(പുനര്‍ഹിമായനം)
മര്‍ദ്ദം കൂടുമ്പോള്‍തിളനില കൂടുന്നു.(പ്രഷര്‍കുക്കറിന്റെ തത്വം). മര്‍ദ്ദം കുറയുമ്പോള്‍തിളനില കുറയുന്നു.


ഏത് താപനിലയിലും ദ്രാവകം വാതകമാകുന്നത്-ബാഷ്പീകരണം -
ബാഷ്പീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍........
ബാഷ്പീകരിക്കുമ്പോള്‍ തണുപ്പനുഭവപ്പെടുന്നു ( റഫ്രിജറേറ്ററിന്റെ തത്വം.....)


ഖരം നേരിട്ട് വാതകമാകുന്നത്- ഉത്പതനം...പാറ്റഗുളിക ഇല്ലാതാകുന്നത്...


ആപേക്ഷിക ആര്‍ദ്രത = 1m3  അന്തരീക്ഷത്തിലുള്ള ജലബാഷ്പം / 1m3പൂരിതമാകാന്‍ആവശ്യമായ ജലബാഷ്പം
ആപേക്ഷിക ആര്‍ദ്രത അളക്കുന്നതിന്- ഹൈഗ്രോമീറ്റര്‍


രണ്ട് ചിത്രങ്ങള്‍......





സമാന്തരരീതിയില്‍- പ്രത്യേകം, പ്രത്യേകം നിയന്ത്രിക്കുന്നതിന്-ഒരേ വോള്‍ട്ടത ലഭ്യമാക്കുന്നതിന്.
ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസില്‍
ഫേസും ന്യൂട്രലും ഉപകരണത്തിന് ലഭിക്കണം.
എര്‍ത്ത് ലൈന്‍ ഉറപ്പാക്കണം
മെയിന്‍ ഫ്യൂസ്, മെയിന്‍സ്വിച്ചിനും, kWh- മീറ്ററിനു മിടയില്‍



പ്രതിബിംബരൂപീകരണം.......
ഒരു ബിന്ദുവില്‍നിന്നും പുറപ്പെടുന്ന ഏതെങ്കിലും 2പ്രകാശരശ്മികളുടെ പ്രതിഫലനകിരണങ്ങള്‍കൂട്ടിമുട്ടുന്ന സ്ഥലത്ത് പ്രതിബിംബം ഉണ്ടാകുന്നു.

മറ്റൊരു പ്രവര്‍ത്തനം


പ്രവര്‍ത്തനകുറിപ്പ്
പ്രവര്‍ത്തനം 1 ല്‍ ഉപയോഗിച്ച കമ്പിച്ചുരുളില്‍ നിന്ന് LED നീക്കം ചെയ്ത് അതിനെ ഒരു ബള്‍ബുമായി ശ്രേണീരീതിയില്‍ ബന്ധിപ്പിക്കുക. ഈ സെര്‍ക്കീട്ടിനെ അദ്ധ്യാപകന്റെ സഹായത്തോടെ 6V AC യുമായി ബന്ധിപ്പിച്ച് ബള്‍ബിനെ നിരീക്ഷിക്കുക. കമ്പിച്ചുരുളിനുള്ളിലേക്ക് കെട്ടുകമ്പി കോര്‍ സാവധാനം തള്ളി വയ്ക്കുക. മാറ്റം നിരീക്ഷിക്കുക. തുടര്‍ന്ന് ബള്‍ബിനെ നേരിട്ട് 6V AC യുമായി ബന്ധിപ്പിച്ച് മാറ്റങ്ങള്‍നിരീക്ഷിക്കുക.


അവധിക്കാല പ്രവര്‍ത്തനങ്ങള്‍



പഠനസാമഗ്രികള്‍

കവചിത ചെമ്പുകമ്പി 28-30 ഗേജ് - 200 gm 

കവചിത ചെമ്പുകമ്പി 22 ഗേജ് - 100 gm 


1” P.V.C. പൈപ്പ് (8 cm നീളം) – 1 


വൈന്‍ഡിംഗ് വയര്‍ (കെട്ടു കമ്പി) 10 cm
നീളത്തില്‍ മുറിച്ചത് (കോറായി ഉപയോഗിക്കാന്‍ )- 1 കെട്ട്
(കോറിന്റെ വണ്ണം 1.5cm ല്‍ കൂടരുത്)

L.E.D. - 1

സ്പീക്കര്‍ മാഗ്നറ്റ് - 1

ട്രാന്‍സ്ഫോമര്‍ (12,0,12)V, 1A - 1

സൈക്കിള്‍ ഡൈനാമോ ബള്‍ബ്(ടോര്‍ച്ച് ബള്‍ബ്) -1

കണക്ടിംഗ് വയര്‍

ബള്‍ബ് ഹോള്‍ഡര്‍



പ്രവര്‍ത്തനം 1
കവചിത ചെമ്പുകമ്പി P.V.C. പൈപ്പിനു മുകളില്‍ പൂര്‍ണ്ണമായും ചുറ്റിയെടുക്കുക. അഗ്രങ്ങളെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് LED യുമായി ബന്ധിപ്പിക്കുക. കെട്ട് കെമ്പി കോര്‍പൈപ്പിനുള്ളില്‍ വയ്ക്കുക. പൈപ്പിന്റെ ഏതെന്‍കിലും ഒരഗ്രത്തിലേക്ക് സ്പീക്കര്‍ മാഗ്നറ്റ് പെട്ടെന്ന് അടുപ്പിക്കുക. പിന്നീട് പിന്‍വലിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക. എതിര്‍ അഗ്രത്തിലും ഈ പ്രവര്‍ത്തനം ആവര്‍ത്തിക്കുക. മാറ്റങ്ങള്‍ നിരീക്ഷിക്കുക.




അവധിക്കാല പ്രവര്‍ത്തനം

 
വളരെ നേര്‍ത്ത കവചിത ചെമ്പുകമ്പി (50cm നീളമുള്ളത്) ഉപയോഗിച്ച് ഒരു ചുരുള്‍ നിര്‍മ്മിക്കുക(ഒരു റീഫിലിന്റെ വണ്ണത്തില്‍) അഗ്രങ്ങളിലെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് ഒരു സെല്ലിന്റെ അഗ്രങ്ങളില്‍ ബന്ധിപ്പിച്ച് തൂക്കിയിടുക. അതിനു സമീപത്തേക്ക് ഒരു കാന്തത്തെ കൊണ്ടുവരിക. നിങ്ങളുടെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി കാരണം കണ്ടെത്തുക.

കപ്പാസിറ്റര്‍




ഇലക്ട്രിക്-ഇലക്ട്രൊണിക് ഉപകരണങ്ങളില്‍ വൈദ്യുത ചാര്‍ജ് ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ്‌ കപ്പാസിറ്റര്‍. കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകള്‍ അഥവാ കണ്ടക്ടറുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീല്‍ഡില്‍ ആണ്‌ കപ്പാസിറ്ററുകള്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതിയെ കപ്പാസിറ്ററില്‍ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാര്‍ജ്ജിങ്ങ് എന്നാണ്‌ പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കപ്പാസിറ്ററിന്റെ പ്രധാന ധര്‍മ്മം. ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫില്‍റ്ററുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.
രണ്ടു ലോഹ പ്ലേറ്റുകളും അവയ്ക്കിടയില്‍ വച്ചിരിക്കുന്ന ഒരു ഇന്‍സുലേറ്ററുമാണ് കപ്പാസിറ്ററിന്റെ ഭാഗങ്ങള്‍. ഇന്‍സുലേറ്ററിനെ ഡൈഇലക്ട്രിക് (dielectric) എന്നു പറയുന്നു. കപ്പാസിറ്ററിനെ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുന്നതിന്‌ ഓരോ പ്ലേറ്റില്‍ നിന്നും ഓരോ ലീഡ് ഉണ്ടായിരിക്കും.

ഒരു സംശയം



സാധാരണയായി മിന്നലുണ്ടാകുന്ന സമയത്ത് മേഘങ്ങളില്‍ രൂപപ്പെടുന്ന വൈദ്യുതചാര്‍ജുകളില്‍
മുകളില്‍ പോസിറ്റീവും താഴെ നെഗറ്റീവും ആയിരിക്കും. എന്തുകെണ്ടാണിത്....?

How lightning works.....


    
    Lightning is an electric current, and just like the electricity lurking in the outlets in your house, it can be deadly. Have you ever gotten a shock by shuffling across a carpet and then touching something made of metal? Then you've experienced the same process that makes lightning.

    Within a thundercloud, many small bits of ice bump into each other as they swirl around in the air. All those collisions create an electrical charge, just like the one that built up in you when you crossed the carpet.
After a while, the whole cloud fills up with electrical charges (usually with a negative charge closest to the earth). Since opposites attract each other, that causes a positive charge to build up on the ground beneath the cloud.

    The ground's electrical charge concentrates around anything that sticks up, such as mountains, lone trees, people, or even blades of grass. The charge streaming up from these points eventually connects with a charge reaching down from the clouds, and--zap!--lightning strikes.
The intense heat of the lightning bolt causes the surrounding air to explode outward with a gigantic boom--thunder.

More facts.....

  • A lightning flash is no more than one inch wide.
  • The temperature of a lightning flash is 15,000 to 60,000 degrees Fahrenheit. That's hotter than the surface of the sun (9,000 degrees Fahrenheit).
  • A stroke of lightning moves about 62,000 miles per second--one-third the speed of light.
  • A single lightning flash carries an electric current as high as 300,000 amperes. For comparison, electrical wiring in a house carries 20 or 30 amperes.
  • What we see as a flash of lightning may actually be three or four different strokes in exactly the same place, one right after another. That's why lightning seems to flicker.
  • Power failures caused by lightning strikes cost utility companies as much as $1 billion annually.
  • The Guinness Book of World Records lists Roy Sullivan of Virginia as the human being struck by lightning the most times: seven. This is one record you don't want to beat!

മിന്നലുണ്ടാകുന്നത്.........

മിന്നലുണ്ടാകുന്നത്........


എന്തുകൊണ്ട്...? എപ്പോള്‍.....? എങ്ങിനെ.......?


  വീഡിയോ കാണൂ.......

വിവിധ തരം ന്യൂക്ലിയര്‍ റിയാക്ടറുകള്‍....



PWR- ഉന്നതമര്‍ദ്ദത്തിലുള്ള ജലമാണ് ഇവിടെ ശീതീകാരി. റിയാക്ടറിനകത്ത് ജലം തിളയ്ക്കില്ല. സംപുഷ്ടയുറേനിയത്തിന്റെ ഓക്സൈഡാണ് ഇന്ധനം. ലോകത്തിലെ ആകെ അണുവൈദ്യുതശേഷിയുടെ പകുതി ഇത്തരത്തിലുള്ളതാണ്.

BWR- ഈ തിളജല റിയാക്ടറില്‍ നീരാവി റിയാക്ടറിനകത്തുതന്നെ ഉല്പാദിപ്പിക്കപ്പെടുന്നു.  PWR കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് ഇതാണ്. താരാപ്പൂരിലുള്ളത് ഇത്തരത്തിലുള്ളതാണ്.


AGR- ഇവിടെ ഉന്നതമര്‍ദ്ദത്തിലുള്ള CO2ഓ, നൈട്രജനോ ആണ് ശീതീകാരി.


HWR- ഘനജലറിയാക്ടറുകളാണ് ഇത്. കോട്ട, കല്പാക്കം, നറോറ എന്നിവിടങ്ങളിലെ റിയാക്ടറുകള്‍ ഇത്തരത്തിലുള്ളതാണ്. പ്രാകൃതിക യുറേനിയം ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ അണുശക്തി പരിപാടിയുടെ ആദ്യഘട്ടം ഇത്തരത്തിലായിരുന്നു.


GWR- ഇവിടെ ശീതീകാരി മര്‍ദ്ദിത ജലവും, മോഡറേറ്റര്‍ ഗ്രാഫൈറ്റും ആണ്.


Breeder Reactor- ഊര്‍ജ്ജം നിര്‍മ്മിക്കുന്നതിനോടൊപ്പം ഇന്ധനം കൂടി നിര്‍മ്മിക്കുന്ന റിയാക്ടറുകളാണ് ഇത്.