എന്തു സംഭവിക്കും.....?




A, B എന്നിവ ഒരേപോലത്തെ രണ്ട് ബലൂണുകളാണ്.
ഇതില്‍ A ബലൂണ്‍ കുറച്ച് മാത്രമേ വീര്‍പ്പിച്ചിട്ടുള്ളൂ. രണ്ടും ഓരോ റബ്ബര്‍ ഹോസ് ക്ലിപ്പുകളിട്ട്
അടച്ചിരിക്കുന്നു. രണ്ട് ബലൂണുകളെയും ഒരു ചെറിയ പൈപ്പു വഴി ബന്ധിച്ചിരിക്കുന്നു. ക്ലിപ്പ് ഊരിയാല്‍(രണ്ട് ബലൂണുകളും ബന്ധിച്ചാല്‍.....)


എന്തു സംഭവിക്കും? എന്തുകൊണ്ട്?

* A യും B യും തുല്യവലിപ്പത്തിലാകും
* A വലുതാകും, B ചുരുങ്ങും
* B വലുതാകും A ചുരുങ്ങും
* A യും B യും മാറ്റമില്ലാതെ തുടരും.
ഇതില്‍ ഏതായിരിക്കും ശരി?

ടൈറ്റാനിക്



ടൈറ്റാനിക് ദുരന്തം നിങ്ങള്‍ക്കറിയാമല്ലോ......കൂറ്റന്‍മ‌ഞ്ഞുമല കപ്പലില്‍ ഇടിച്ചാണ് ആ അപകടം ഉണ്ടായത്.....
ഒരു മുങ്ങിക്കപ്പല്‍ ആയിരുന്നെന്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറയുന്നു.

ജലത്തിന്റെ അസാധാരണ വികാസവുമായി ബന്ധപ്പെടുത്തി 
നിങ്ങളുടെ അഭിപ്രായം പറയൂ..........

പ്രവൃത്തി







ചിത്രത്തില്‍ A എന്ന സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ പ്രവൃത്തി ചെയ്യു
ന്നുണ്ടോ?
ഈ ആള്‍ തലയിലിരിക്കുന്ന വസ്തുവില്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ബലത്തിന്റെ ദിശ അമ്പടയാളം ഉപയോഗിച്ച് F1 എന്ന് അടയാളപ്പെടുത്തുക.
ഈ ബലത്തിന്റെ ദിശയില്‍ വസേതുവിന് ചലനമുണ്ടോ?


ഇയാള്‍ A മുതല്‍ B വരെ നടക്കുകയാണെങ്കില്‍, വസ്തുവിന്‍മേല്‍ ബലം പ്രയോഗിക്കുന്നുണ്ടോ?
ഏതെല്ലാം ദിശയില്‍?


{മുകളിലോട്ട്(ഭാരത്തിനെതിരെ )മാത്രം; നടക്കുന്ന ദിശയില്‍ മാത്രം; മുകളിലോട്ടും നടക്കുന്ന ദിശയിലും; ഒരു ബലവും പ്രയോഗിക്കപ്പെടുന്നില്ല.}


ബലത്തിന്റെ ദിശ അടയാളപ്പെടുത്തുക.
ഇവയില്‍ ഏതെല്ലാം ബലങ്ങളാണ് പ്രവൃത്തി ചെയ്യുന്നത്? എന്തുകൊണ്ട്?


ചിത്രത്തിലെ ആള്‍ തലയിലെ ഭാരവും പേറി Bമുതല്‍ C വരെ നടന്നാല്‍ ഏതെല്ലാം ബലങ്ങള്‍ വസ്തുവില്‍ പ്രവൃത്തി ചെയ്യും? എന്തുകൊണ്ട്?

ഇവിടെ 20 kg മാസ്സുള്ള വസ്തുവില്‍ തിരശ്ചീനമായി പ്രയോഗിക്കപ്പെടുന്ന ബലം 50 N ആണെങ്കില്‍ ഓരോ ബലവും കല്ലില്‍ ചെയ്യുന്ന പ്രവൃത്തിയുടെ അളവ് കണക്കാക്കുക.?



S.I. യൂണിറ്റ്..........

സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവുരീതിയാണിത്..........
മീറ്റര്‍, കിലോഗ്രാം, സെക്കന്‍റ് (mks) എന്നീ അടിസ്ഥാന  ഏകകങ്ങളെ ആസ്പദമാക്കിയുള്ള പഴയ മെട്രിക്ക് സിസ്ററത്തെ വിപുലീകരിച്ച് 1960 ല്‍ ആണ് S.I. അംഗീകരിക്കപ്പെട്ടത്......
നീളം(length)-  മീറ്റര്‍ (m)
മാസ്( mass)- കിലോഗ്രാം(kg)
സമയം(time) - സെക്കന്‍റ് (s)
കറന്‍റ്(current) - ആംപിയര്‍ (A)
താപനില(kelvin) - കെല്‍വിന്‍ (K)
ദ്രവ്യത്തിന്‍റ ഒരു സവിശേഷ അളവ് (quantity of matter)- മോള്‍(mol),
പ്രകാശതീവ്രത(intensity of light) - കാന്‍റല (cd)

തുണികള്‍ നീലത്തില്‍ മുക്കുമ്പോള്‍ തിളങ്ങുന്നത്.........




നീലത്തിലും മറ്റും അടങ്ങിയിരിക്കുന്ന ചില പ്രത്യേക വര്‍ണ്ണങ്ങള്‍ക്ക് സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുവാനും അവയെ നേരിയ നീലനിറമുള്ള പ്രകാശമാക്കി പ്രതിഫലിപ്പിക്കുവാനുമുള്ള കഴിവുണ്ട്. തുണിയില്‍ നീലം മുക്കുമ്പോള്‍, നീലത്തിന്റെ അംശം തുണിയില്‍ പറ്റിയിരിക്കുകയും സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ്
അവയുടെ തിളക്കം കൂടുതലായി തോന്നുന്നത്.

സെല്‍ഫ് ഇന്‍ഡക്ഷന്‍



1.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ Aയുടെ അഗ്രങ്ങളില്‍ (പച്ചിരുമ്പ് കോറില്) കാന്തിക ധ്രുവങ്ങള്‍
രൂപപ്പെടുമോ?
2.സ്വിച്ച ഓഫ് ചെയ്യുമ്പോള്‍ഈകാന്തിക മണ്ഡലം നിലനില്‍ക്കുമോ?
3.സ്വിച്ച് ഓണ്‍ചെയ്യുന്ന അവസരത്തില്‍ B യുമായി ബന്ധപ്പെട്ട ഫ്ളക്സില്‍എന്തെങ്കിലും മാറ്റമുണ്ടാകുമോ?
4.സ്വിച്ച ഓഫ് ചെയ്യുമ്പോഴോ?
5.ഈ പ്രവര്‍ത്തനത്തില്‍ ഗാല്‍വനോമീറ്റര്‍ റീഡിംഗില്‍ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
എന്തുകൊണ്ട്?
6.പ്രൈമറികോയിലിലൂടെ AC വൈദ്യുതി കടത്തിവിടുന്നതു മൂലം കോയിലിനുചുറ്റുമുള്ള ഫ്ളക്സില്‍ എന്തുമാറ്റമാണ് ഉണ്ടാകുക?
7.സെക്കന്ററി കോയിലുമായി ബന്ധപ്പെട്ട് ഫ്ളക്സിന് എപ്പോഴും വ്യതിയാനം ഉണ്ടാകുമോ?
8.ഇങ്ങനെ വൈദ്യുതകാന്തിക പ്രേരണം മൂലം ഒരു കോയിലില്‍നിന്ന് മറ്റൊരുകോയിലിലേക്ക് വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം ഏതാണ്?
9.ഈ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏതാണ്?

പ്രതിബിംബ രൂപീകരണം





*ചിത്രത്തിലെ OB എന്ന വസ്തുവിലെ Bഎന്ന ബിന്ദുവില്‍നിന്നും പുറപ്പെടുന്ന 4 പതനരശ്മികള്‍ വരയ്ക്കക.
Draw 4 incident rays from the point B



*ഇതില്‍ ഏതെങ്കിലും രണ്ട് പതനരശ്മികളുടെ പ്രതിപതനകിരണങ്ങള്‍ വരയ്ക്കുക.

Draw the reflected rays of any two incident rays

*ഈ പ്രതിപതനകിരണങ്ങള്‍ സന്ധിക്കുന്ന ബിന്ദു ഏത്?
which is the point where  the reflected rays meet?

* ഈ ബിന്ദുവില്‍ ഒരു പ്രതിബിംബം രൂപീകരിക്കുമോ?
does the image form in this point?



വര്‍ക്ക് ഷീറ്റ്





1.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ Aയുടെ അഗ്രങ്ങളില്‍ (പച്ചിരുമ്പ് കോറില്) കാന്തിക ധ്രുവങ്ങള്‍
രൂപപ്പെടുമോ?
2.സ്വിച്ച ഓഫ് ചെയ്യുമ്പോള്‍ഈകാന്തിക മണ്ഡലം നിലനില്‍ക്കുമോ?
3.സ്വിച്ച് ഓണ്‍ചെയ്യുന്ന അവസരത്തില്‍ B യുമായി ബന്ധപ്പെട്ട ഫ്ളക്സില്‍എന്തെങ്കിലും മാറ്റമുണ്ടാകുമോ?
4.സ്വിച്ച ഓഫ് ചെയ്യുമ്പോഴോ?
5.ഈ പ്രവര്‍ത്തനത്തില്‍ ഗാല്‍വനോമീറ്റര്‍ റീഡിംഗില്‍ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
എന്തുകൊണ്ട്?
6.പ്രൈമറികോയിലിലൂടെ AC വൈദ്യുതി കടത്തിവിടുന്നതു മൂലം കോയിലിനുചുറ്റുമുള്ള ഫ്ളക്സില്‍ എന്തുമാറ്റമാണ് ഉണ്ടാകുക?
7.സെക്കന്ററി കോയിലുമായി ബന്ധപ്പെട്ട് ഫ്ളക്സിന് എപ്പോഴും വ്യതിയാനം ഉണ്ടാകുമോ?
8.ഇങ്ങനെ വൈദ്യുതകാന്തിക പ്രേരണം മൂലം ഒരു കോയിലില്‍നിന്ന് മറ്റൊരുകോയിലിലേക്ക് വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം ഏതാണ്?
9.ഈ തത്വം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏതാണ്?