പറഞ്ഞുവരുന്നത് റെസിസ്റ്റിവിറ്റിയെ കുറിച്ചാണ്......പ്രതിരോധത്തെക്കുറിച്ചല്ല....!
ഫ്യൂസ് വയറിന്റെ പ്രതിരോധവും റെസിസ്റ്റിവിറ്റിയും കുറവാണെന്ന് ഇബ്രാഹിം സാര്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിരുന്നു.
പ്രതിരോധം കുറവാണ്......പക്ഷേ റെസിസ്റ്റിവിറ്റിയോ.....?
ഓരോ ലോഹത്തെ അല്ലെങ്കില്‍ ലോഹസങ്കരത്തെ സംബന്ധിച്ച് റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
ഇവിടെ തന്നിരിക്കുന്ന റെസിസ്റ്റിവിറ്റി കളുടെ പട്ടിക നിരീക്ഷിക്കുക.
സാധാരണ ലോഹങ്ങളേക്കാള്‍ അതുള്‍പ്പെടുന്ന ലോഹസങ്കരത്തിന് റെസിസ്റ്റിവിറ്റി കൂടുതലായിരിക്കും.
ലെഡിനും ടിന്നിനും റെസിസ്റ്റിവിറ്റി വളരെ കൂടുതല്‍ തന്നെയാണ് (പട്ടിക നോക്കുക).
അപ്പോള്‍ അതിനേക്കാള്‍ കൂടുതലായിരിക്കും അവയുടെ ലോഹസങ്കരമായ ഫ്യൂസ് വയറിന്.
ഇനി മറ്റൊരു കാര്യം കൂടി.... കഴിഞ്ഞ SSLC പരീക്ഷയിലെ ഒരു ചോദ്യമായിരുന്നു, ഏറ്റവും കൂടുതല്‍ റെസിസ്റ്റിവിറ്റിയുള്ള ലോഹം ഏത് എന്നത്.
ടങ്സറ്റണെന്ന് എല്ലാവര്‍ക്കും ഉത്തരം അറിയാമായിരുന്നു.
പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തെറ്റിച്ചില്ല....
പക്ഷേ പട്ടിക പ്രകാരം ടങ്സ്റ്റണേക്കാള്‍ റെസിസ്റ്റിവിറ്റി കൂടിയ ലോഹങ്ങള്‍ ധാരാളം.....
നിക്കല്‍, അയേണ്‍, മെര്‍ക്കുറി......
ഇനി ഈ പട്ടികകള്‍ എവിടെ നിന്നല്ലേ......
NCERT text Book
http://ncert.nic.in/NCERTS/textbook/textbook.htm?jesc1=12-16
(പിന്നെ വിക്കിപിഡിയയില്‍ നിന്നും......
http://en.wikipedia.org/wiki/Electrical_resistivity_and_conductivity
No comments:
Post a Comment