ശുക്രസംതരണം (Transit of Venus)

-->

ശുക്രസംതരണം (Transit of Venus)

2012 ജൂണ്‍ 6-ാം തീയതി രാവിലെ ഈ നൂറ്റാണ്ടിലെ വളരെ സുന്ദരമായ ഒരു ആകാശകാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്.ഇനി നൂറ്റിയഞ്ചരക്കൊല്ലത്തിനു ശേഷം മാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയണ് ശുക്രസംതരണം (Transit of Venus). സൗരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടു പോലെ കടന്നു പോകുന്ന ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് നമുക്കു കാണാം....
സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലിപ്പത്തില്‍ വലിയവ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം പൂര്‍ണ്ണമായോ ഭാഗികമായോ സൂര്യനെ മറക്കുന്നു.
വളരെ ചെറിയഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit).
ഭൂമിയും ശുക്രനും ഒരേവലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെയായതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്കുതോന്നൂ.
ശുക്രസംതരണത്തിന്റെ പ്രാധാന്യം
ജ്യോതിശാസ്ത്രചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കാന്‍ ശുക്രസംതരണത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം (സൗരദൂരം - Astronomical Unit- AU)
കൃത്യമായി അളക്കാന്‍ കഴിഞ്ഞത് ശുക്രസംതരണത്തിലൂടെയായിരുന്നു.
സൂര്യന്റെ പ്രത്യേകതകള്‍, ശുക്രന്റെ പ്രത്യേകതകള്‍ ഇവയും ഒരോശുക്രസംതരണത്തിലുടെയും മികവ് കൈവരിക്കുകയാണ്.
ചരിത്രം
ടെക്കോബ്രാഹെയുടെ നിരീക്ഷണങ്ങള്‍, കെപ്ളറുടെ നിയമങ്ങള്‍, ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയാണ് ജ്യോതിശാസ്ത്രചരിത്രത്തിലെ നാഴികകല്ലുകള്‍.
1631 ലാണ് ആദ്യശുക്രസംതരണം ദൃശ്യമായത്. 1639ല്‍ വീണ്ടും ഇതുണ്ടാകുമെന്നും, 8 വര്‍ഷകാലയളവില്‍ ഇത് ആവര്‍ത്തിക്കുമെന്നും ജെര്‍മിയാ ഹെറോക്സ് എന്ന ശാസ്ത്രജ്ഞന്‍ പ്രവചിച്ചു. ശുക്രസംതരണം വീക്ഷിക്കുന്നതിനായി ക്യാപ്റ്റന്‍ ജെയിംസ് കുക്ക് നടത്തിയ കപ്പല്‍ യാത്രകളും ശ്രദ്ധേയമാണ്.

ശുക്രസംതരണം നടക്കുന്ന വര്‍ഷങ്ങള്‍
1631-1639 1761-1769 1874- 1882 2004-2012 2117-2125

ശുക്രസംതരണത്തില്‍ സ്ക്കുളില്‍ ചെയ്യാവുന്നത്.........
*ശുക്രസംതരണ ചരിത്രത്തെക്കുറിച്ചുള്ള പഠനം.
  • ശുക്രസംതരണം നിരീക്ഷിക്കല്‍
  • സൗരദൂരം അളക്കല്‍
  • ജ്യോതിശാസ്ത്രനേട്ടങ്ങള്‍ വിശകലനം
  • .ടി.സാധ്യതകള്‍ (stellarium, k-stars)
  • ജ്യോതിഷവും ജ്യോതിശാസ്ത്രവും
  • ശുക്രന്റെ ബയോഡാറ്റ

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെനോക്കരുത്. കണ്ണ് പോകും....
വെളുപ്പിന് 3 മണിക്കാണ് ശുക്രസംതരണം തുടങ്ങുന്നത്. എന്നാല്‍ ആ സമയത്ത് സൂര്യന്‍ നമുക്കു ദൃശ്യമാകില്ല. സൂര്യോദയസമയത്ത് ഒരു പൊട്ടുപോലെ സൂര്യബിംബത്തിനുള്ളില്‍ മുകളില് നടുഭാഗത്തായി ശുക്രനെകാണാം. 10.20ഓടെ ഇത് സഞ്ചരിച്ച് മറുവശത്തെത്തുന്നു. സൂര്യോദയം മുതല്‍ 10.20 വരെയാണ് നിരീക്ഷണസമയം.
നിരീക്ഷണസാമഗ്രികള്‍
*വെല്‍ഡിംഗ് ഗ്ലാസ്സ് No.14
*പ്രത്യേകം തയ്യാറാക്കിയ ഫില്‍ട്ടറുകള്‍
മേല്‍പ്പറഞ്ഞവ ഉപയോഗിക്കുമ്പോള്‍ ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.

X-റേ ഫിലിം, മറ്റുരീതിയില്‍ തയ്യാറാക്കിയ സണ്‍ഫിലിം എന്നിവ ഉപയോഗിക്കരുത്.കാഴ്ചശക്തി പോകാം.

നേരിട്ട് നിരീക്ഷിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുപ്രതലങ്ങളില്‍ പതിപ്പിച്ച് നിരീക്ഷിക്കുന്നതാണ്. ഇതിനായി സൂര്യദര്‍ശിനി ഉപയോഗിക്കാം.
സൂര്യദര്‍ശിനി നിര്‍മ്മിക്കുന്നവിധം
ഒരു പ്ലാസ്റ്റിക്ബോള്‍ (മൂന്നോ നാലോഇ‍‍ഞ്ച് വ്യാസമുള്ളത് ) എടുത്ത് അതില്‍ ചെറിയദ്വാരം ഉണ്ടാക്കി മണല്‍നിറയ്ക്കുക. ദ്വാരം അടയ്ക്കുക.ഒന്നോ രണ്ടോ ഇഞ്ച് വലിപ്പമുള്ള ഒരു കണ്ണാടി കഷണത്തില്‍ കറുത്ത പേപ്പര്‍ വച്ച് മറച്ചശേഷം ഒരു 50പൈസ നാണയവട്ടത്തില്‍ പേപ്പര്‍ വെട്ടിമാറ്റുക. ഇപ്പോള്‍ കണ്ണാടി വൃത്താകൃതിയില്‍ പ്രതിഫലിപ്പിക്കുന്നരീതിയിലായി. ഈ കണ്ണാടി ബോളില്‍ പാക്കിംഗ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കുക. ബോള്‍ ഒരു പേപ്പര്‍ഗ്ലാസ്സിലോ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള മറ്റേതെങ്കിലും വസ്തുവിലോ വച്ചശേഷം സൂര്യനഭിമുഖമായി ഗ്രൗണ്ടില്‍ വയ്ക്കുക. പ്രതിഫലിപ്പിക്കപ്പെടുന്ന സൂര്യബിംബം ഇരുട്ടു മുറിയിലെ ഭിത്തിയിലോ വെളുത്ത പ്രതലത്തിലോ ക്രമീകരിക്കുക. ബോള്‍ തിരിച്ചുകൊണ്ട് ഇതുചെയ്യാം. ഈ പ്രതിബിംബം നിരീക്ഷിച്ചുകൊണ്ട് കണ്ണിനു കേടുപറ്റാതെ ശുക്രസംതരണം നിരീക്ഷിക്കാം.

ഒരു അപവര്‍ത്തനടെലിസ്ക്കോപ്പ് സൂര്യനഭിമുഖമായിപിടിച്ച്(ഒരിക്കലും അതിലൂടെ സൂര്യനെ നിരീക്ഷിക്കരുത്....!) അതില്‍ നിന്നുള്ള സൂര്യപ്രകാശത്തെ ഏതെങ്കിലുംവെളുത്തപ്രതലത്തില്‍ പതിപ്പിച്ചും ശുക്രസംതരണം നിരീക്ഷിക്കാം.

സൗരദൂരം നിര്‍ണ്ണയിക്കല്‍(ഗണിതം)
parallax method ഉപയോഗിച്ച് സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള അകലം, സൂര്യന്റെ വ്യാസം എന്നിവ നിര്‍ണ്ണയിക്കാം
 


സ്റ്റെല്ലെറിയവും വിവിധ Online മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തല്‍സമയം ശുക്രസംതരണം കാണാം.(.ടി)
Application-> Science-> Stellarium
Date & time 6/6/2012, 6മണി എന്ന് കൊടുക്കുക.
Search window യില്‍ Sun എന്ന് ടൈപ്പ് ചെയ്യുക.
Zoom ചെയ്യുക. കൂടുതലായി.
Play speed കൂട്ടുക.
മഴക്കാറുണ്ടായാലും കാലാവസ്ഥ അനുകൂലമല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ശുക്രസംതരണം ദൃശ്യമാക്കാം....

Web Resources
http://www.vigyanprasar.gov.in/tov2012.html