ഒരു തേങ്ങ പ്രശ്നംകുത്തനെയുള്ള ഒരു തെങ്ങിന്റെ മുകളിലിരിക്കുന്ന 2 കിലോഗ്രാം മാസുള്ള ഒരു തേങ്ങ 2 സെക്കന്റുകൊണ്ട് താഴെഎത്തുകയാണെങ്കില്‍
* തെങ്ങിന്റെ ഉയരം എത്ര?
* തെങ്ങിന്റെ മുകളിലിരിക്കുമ്പോള്‍ തേങ്ങയുടെ സ്ഥിതികോര്‍ജം എത്ര?
* തെങ്ങിന്റെ മുകളിലിരിക്കുമ്പോള്‍ തേങ്ങയുടെ ഗതികോര്‍ജം എത്ര?
* താഴെയെത്തുമ്പോഴോ?

ഓസോണ് ദിനം സെപ്തംബര് 16

OZONE LAYER PROTECTION:Governance and Compliance at their bestഎഞ്ചിനീയേഴ്സ് ദിനം

ആധുനിക ഇന്ത്യ കണ്ട ഏററവും മിടുക്കനായ എഞ്ചിനീയറായ സര് വിശ്വേശ്വരയ്യയുടെ സേവനങ്ങളെ രാജ്യം ഇന്നും സ്മരിക്കുന്നു.അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര് 15 ഇന്ത്യയില്   എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നു.


റോക്കറ്റിന്റെ പ്രവര്‍ത്തനവും പ്രതിപ്രവര്തനവും ഉത്തരത്തിലേക്ക്........


ഒരു റോക്കറ്റ് മുകളിലേക്ക് ഉയരുമ്പോള്‍, പ്രവര്‍ത്തനം ഏതു?  പ്രതിപ്രവര്‍ത്തനം  ഏതു .....?

റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുമ്പോള്‍ അത്യധികം മര്‍ദ്ദത്തില്‍ വാതകം സൃഷ്ടിക്കപ്പെടുന്നു. ഈ വാതക തന്മാത്രകള്‍ ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു. ഇതാണ് പ്രവര്‍ത്തനം. വശങ്ങളില്‍ ഇതുമൂലമുള്ള പരിണതബലം പൂജ്യമായിരിക്കും. കാരണം ഇടതുവശത്തു ചെന്നിടിക്കുന്ന തന്മാത്രകള്‍ വലതു വശത്തും ചെന്നിടിക്കുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത്. ജ്വലന അറയുടെ മുകള്‍ഭാഗം പ്രയോഗിക്കുന്ന പ്രതിപ്രവര്‍ത്തനം മൂലം ഈ വാതകതന്മാത്രകള്‍ തിരിച്ച് താഴേക്കുപോരുകയും നോസിലില്‍കൂടി പുറന്തള്ളുകയും ചെയ്യുന്നു. ഇവിടെ ഉന്നതമര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്കു ചീറ്റുന്നത് പ്രതിപ്രവര്‍ത്തനവും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനഫലവുമാണ്.......
അദ്ധ്യാപകദിനംഅകക്കണ്ണ് തെളിയിച്ച ഗുരുക്കന്മാര്ക്ക്.....