ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്........സൗരയൂഥം ഒരു ഫുട്ബോള്‍ സ്റേറഡിയം പോലെയാണെന്ന് സന്‍കല്‍പ്പിച്ചാല്‍,  സ്റേറഡിയത്തിന്റെ നടുക്കു വച്ച ഒരു ചെറുനാരങ്ങയാണ് സൂര്യന്‍.
നാലുമീറ്റര്‍ അകലെക്കൂടി അതിനെചുറ്റുന്ന കടുകുമണിയാണ് ഭൂമി.ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, ഔട്ട് സൈഡ് കളിക്കുന്ന കളിക്കാരന്റെ സ്ഥാനത്തുള്ള ഒരു കുരുമുളകുമണിയാണ്. പ്ലൂട്ടോയാകട്ടെ സ്റ്റേഡിയത്തിന് പുറത്ത് റോഡിലുള്ള ഒരു മണ്‍തരിയും. ഇതുകൊണ്ടാണ് ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്.

എയര്‍ കണ്ടീഷന്‍

എ.സി. മെഷീനില്‍ നിന്ന് ജലത്തുള്ളികള്‍ പുറത്തേക്ക് ഒഴുകുന്നത് കണ്ടിട്ടില്ലേ...? എന്തുകൊണ്ടാണിത്.....?
എ.സി. ഘടിപ്പിച്ച മുറിയില്‍ കൂടുതല്‍ ആളുകളുണ്ടെന്‍കില്‍ മെഷീനില്‍ നിന്ന് കൂടുതല്‍ ജലം പുറത്തു വരുമോ.....?

തലവേദന
തലവേദനയുള്ളപ്പോള്‍ വിക്സ് പോലുള്ള ലേപനങ്ങള്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കുന്നതെന്തുകൊണ്ട്....?
ഇത്തരം ലേപനങ്ങളില്‍ വളരെ വേഗം ബാഷ്പീകരിക്കുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കും. ഉദാ- കര്‍പ്പൂരം, മെന്‍ഥോള്‍.
പെട്ടെന്ന് ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം നെറ്റിയില്‍ നിന്ന് ഇവ വലിച്ചെടുക്കുന്നതിന്റെ ഫലമായി നമുക്ക് കുളിര്‍മ്മ തോന്നുന്നു.
ഇത് തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. തലവേദനയുള്ളപ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നതിന്റേയും ചന്ദനം പുരട്ടുന്നതിന്റെയും കാരണവും ഇതു തന്നെ.ഫിസിക്സിലെ ഒരു ഗണിതപ്രശ്നം

മാത്തമാറ്റിക്സ് ബ്ലോഗിലെ ജോണ്‍ സാര്‍ ഫിസിക്സിലെ ഒരു ഗണിതപ്രശ്നം ഉന്നയിച്ചിരിക്കുന്നു.... പ്രതികരിക്കുക.....
Shall I give a question? ( I ask this just because of the topic is heat}                                                                             1. At what temperature will the number of degrees Fahrenheit be th same as the number of degrees Celsius?                                                        2. At whwt temperature will the number of degrees Fahrenheit be double the number of degrees Celsius?                                                             3. what is 98.4 F in Celsius scale?

നന്ദി.........

ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം ഉണ്ട്.
മാധ്യമം -വെളിച്ചം ബ്ലോഗിനെ പരിചയപ്പെടുത്തിയതും നന്ദിയോടെ സ്മരിക്കുന്നു. മലയാളം ബ്ലോഗ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം
എന്നതിന് നല്ലൊരു മാതൃകയാണ് നമ്മുടെ ബ്ലോഗ് എന്ന് നിരീക്ഷിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
ബ്ലോഗ് ഹിറ്റുകള്‍ പതിനായിരങ്ങള്‍ കടന്നില്ലെന്‍കിലും, ബൂലോകത്തില്‍ വ്യത്യസ്തതയോടെ തന്നെ തുടരാന്‍ ശ്രമിക്കുന്നതാണ്.
എല്ലാ മാന്യവ്യക്തികളുടെയും കമന്റുകളും നിര്‍ ദ്ദേശങ്ങളും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?
ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം കൂടുതലായും അവയ്ക്ക് നേരിയ ദീര്‍ഘവൃത്താകൃതി കൈവന്നതായി നമുക്ക് തോന്നാറുണ്ട്.
യഥാര്‍ത്ഥത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല. ഇത് വെറും തോന്നല്‍ മാത്രമാണ്. ഉദയാസ്തമയസമയങ്ങളിലും, മറ്റു സമയങ്ങളിലും ഒരേ ക്യാമറ ഉപയോഗിച്ച് സൂര്യന്റെയോ ചന്ദ്രന്റെയോ പടമെടുത്ത് നോക്കിയാല്‍ ഇത് മനസ്സിലാക്കാം.
ഉദയാസ്തമയസമയങ്ങളില്‍ വലിപ്പം കൂടുതലായി തോന്നുന്നത്, ഭൂമിയിലെ മരങ്ങള്‍, മലകള്‍ എന്നിവയുമായി സൂര്യനെയും ചന്ദ്രനെയും താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ്.
അകലെ നില്‍ക്കുന്ന മരം ചെറുതായാണ് കാണുന്നത്, എന്‍കില്‍ പ്പോലും അതിന്റെ യഥാര്‍ത്ഥ വലിപ്പം നമുക്കറിയാം. അപ്പോള്‍ മരത്തിന് സമീപത്തായി , അതിനേക്കാള്‍ വലുതായി ചന്ദ്രനെയോ സൂര്യനെയോ കാണുമ്പോള്‍, അവയും കാണുന്നതിനേക്കാള്‍ വലുതാണെന്ന തോന്നല്‍ നമുക്കുണ്ടാകുന്നു.
വായുവിലൂടെ സംചരിച്ച് നമ്മുടെ കണ്ണിലെത്തുന്ന പ്രകാശരശ്മികളുടെ അപവര്‍ത്തനം മൂലമാണ് സൂര്യചന്ദ്രന്‍മാര്‍ക്ക് ഉദയാസ്തമയസമയങ്ങളില്‍ ദീര്‍ഘ വൃത്താകൃതി കൈവരുന്നതായി തോന്നുന്നത്..........

ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട്....?ഭൂമി മണിക്കൂറില്‍ 1600 കി.മീ. വേഗതയില്‍ ചലിക്കുന്നു. എന്നിട്ടും ഭമിയുമായി ഉറച്ചു നില്‍ക്കുന്ന നാം അറിയുന്നില്ല.

ചലനം അനുഭവപ്പെടുന്നത്, മറ്റേതെന്‍കിലും വസ്തവിന് ആപേക്ഷികമായി നിരീക്ഷിക്കുമ്പോഴാണ്. അങ്ങനെയല്ലാതെ ചലനം അനുഭവപ്പെടണമെന്‍കില്‍ ചലനത്തിന് മാറ്റം വരണം. അതായത് ത്വരണം ഉണ്ടാകണം. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും, ഭൂമിയുടെ കറങ്ങല്‍ മൂലമുള്ള ത്വരണത്തിന്- അഭികേന്ദ്രത്വരണത്തിന് - വിധേയമാകുന്നുണ്ട്. എന്നിട്ടും നമുക്കത് അനുഭവപ്പെടാത്തത്, അഭികേന്ദ്രത്വരണത്തിനേക്കാള്‍ വളരെ കൂടിയ ഗുരുത്വാകര്‍ഷണ ബലം മൂലമുള്ള ത്വരണത്തിന് വിധേയമായിക്കൊണ്ടരിക്കുന്നതുകൊണ്ടാണ്. അഭികേന്ദ്രബലം നമ്മെ പുറത്തേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം നമ്മെ ഉള്ളിലേക്ക് വലിക്കുന്നു. ഈ വടം വലിയില്‍ ഗുരുത്വാകര്‍ഷണമാണ് ജയിക്കുന്നത്.


എന്നാല്‍ കറങ്ങല്‍ വേഗത കൂടിയാല്‍ അഭികേന്ദ്രബലവും കൂടുതല്‍ വേണ്ടി വരും. മണിക്കൂറില്‍ 28000 കി.മീ.ല്‍ കൂടുതലാവുകയാണെന്‍കില്‍ ആവശ്യത്തിന് അഭികേന്ദ്രബലം
ചെലുത്താനാകാതെ വസ്തുക്കള്‍ പുറത്തേക്ക് തെറിച്ചു പോകും.


ഇങ്ങനെയല്ലാതെ കറങ്ങല്‍ അനുഭവപ്പെടണമെന്‍കില്‍ ഭുമിക്ക് വെളിയിലിള്ള മറ്റേതെന്‍കിലും വസ്തുവിന് (സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....)ആപേക്ഷികമായി ചലനത്തെ നിരീക്ഷിക്കണം. അവയുമായൊക്കെ ആപേക്ഷികമായി നിരീക്ഷിക്കുമ്പോള്‍ നാം നമ്മുടെ ചലനം അറിയും.'സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....എന്നിവയാണ് ചലിക്കുന്നത് നാമല്ല, 'എന്ന മുന്‍ ധാരണയോടുകൂടി നോക്കുന്നതാണ് പ്രശ്നം......
ഈ മുന്‍ ധാരണയില്ലാതെ  നിരീക്ഷിച്ചാല്‍ നമുക്ക് ഭമിയുടെ ചലനം അനുഭവപ്പെടും.....

ഉത്തരം പറയൂ.....

ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട്....?

ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?

ജെറ്റു വിമാനങ്ങള്‍ക്ക് പിന്നിലെ വെളുത്ത വരകള്‍ജെറ്റു വിമാനങ്ങള്‍ ആകാശത്ത് വരയ്ക്കുന്ന വെളുത്ത വരകള്‍ കണ്ടിട്ടില്ലേ..?  ഇത് ജെറ്റ് എന്‍ജിന്‍ പുറത്തു വിടുന്ന പുകയാണെന്ന് ചിലരെന്‍കിലും തെറ്റിദ്ധരിച്ചിരിക്കാന്‍ ഇടയുണ്ട്.   എന്നാല്‍ ഇത് എന്‍ജിന്‍ പുറത്ത് വിടുന്ന പുകയല്ല.   ജെറ്റ് എന്‍ജിനകത്ത് ഇന്ധനം കത്തുമ്പോള്‍ ഇന്ധനത്തിലടങ്ങിയിട്ടുള്ള ഹൈഡ്രജനും വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് നീരാവി രൂപം കൊള്ളുന്നു.  ഈ നീരാവി പുറം തള്ളപ്പെടുമ്പോള്‍ വെളുത്ത വരയുടെ രൂപത്തില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നു.  ഇതാണ് നാം കാണുന്ന വെളുത്ത വരകള്‍.  വായു ഈര്‍പ്പമുള്ളതാണെന്‍കില്‍ ഈ വര കുറെ നേരം തങ്ങി നില്ക്കും..  

വെള്ളച്ചാട്ടത്തിന് ചുവടെയുള്ള വെള്ളത്തിന് മുകളിലുള്ളതിനേക്കാള്‍ തണുപ്പ്.....?
തറ നിരപ്പിന് മുകളില്‍ ഉയര്‍ത്തിവച്ചിരിക്കുന്ന ഒരു വസ്തുവിന് സ്ഥിതികോര്‍ജ്ജം കൂടുതലുണ്ടെന്ന് നമുക്കറിയാം.
അത് സ്വതന്ത്രമായി താഴേക്ക് പതിക്കുമ്പോള്‍ സ്ഥിതികോര്‍ജ്ജം ക്രമേണ ഗതികോര്‍ജ്ജമായി മാറും. അത് ഭൂമിയില്‍ പതിക്കുമ്പോള്‍ ഗതികോര്‍ജ്ജത്തില്‍ മുഖ്യഭാഗവും താപോര്‍ജ്ജമായി മാറും.

വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലം താഴേക്ക് പതിക്കുമ്പോള്‍ ഇങ്ങനെ താപോര്‍ജ്ജമുണ്ടായി താപനില ഉയരേണ്ടതാണ്. എന്നാല്‍ താപനില അളന്നുനോക്കിയാല്‍ വര്‍ദ്ധനവില്ലെന്നുമാത്രമല്ല, മിക്കപ്പോഴും മുകളിലത്തേതിലും കുറവാണെന്നും കാണാം.

ജലം മുകളില്‍ നിന്ന് താഴേക്ക് പതിക്കുമ്പോള്‍ വളരെയേറെ ബാഷ്പീകരണം നടക്കുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ബാഷ്പീകരണം നടക്കുമ്പോള്‍ തണുപ്പുണ്ടാകുന്നു. ( ചൂടുള്ള ചായ തണുപ്പിക്കാന്‍ പാത്രം ഉയര്‍ത്തിപ്പിടിച്ച് താഴേക്കൊഴിക്കുന്നത് - ജലത്തിന്റെ കൂടുതല്‍ പ്രതലം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ബാഷ്പീകരണത്തിന്റെ നിരക്ക് കൂടുന്നു - വേഗത്തില്‍ തണുക്കുന്നു. )
വെള്ളച്ചാട്ടത്തിന് വിസ്തൃതി കൂടുതലും ജലപാളി കൂടുതല്‍ നേര്‍ത്തതും ആണെന്‍കില്‍ ജലം കൂടുതല്‍ തണുക്കും.

ബാഷ്പീകരണം  മൂലം നഷ്ടപ്പെടുന്ന താപം ഗതികോര്‍ജ്ജം മാറിയുണ്ടാകുന്ന താപത്തേക്കാള്‍ കൂടുതലായതുകൊണ്ടാണ് ജലപാതത്തിനടിയില്‍ തണുപ്പനുഭവപ്പെടുന്നത്.

ഉപഗ്രഹം24 മണിക്കൂര്‍ കൊണ്ട് ഭൂമിയെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ഒരു ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നു എന്നിരിക്കട്ടെ.

* ഏത് തരം ഉപഗ്രഹം ആയിരിക്കും ഇത്?
* ഇതിന്റെ വിക്ഷേപണത്തിന് ഏത് തരം റോക്കറ്റായിരിക്കും          ഉപയോഗിക്കുക?
* വാര്‍ത്താവിനിമയത്തിന് ഈ ഉപഗ്രഹം ഉപയോഗിക്കാന്‍ കഴിയുമോ?

ഊര്‍ജ്ജ പ്രതിസന്ധി
ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ സി എഫ് ലാമ്പ് കള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ.......? സമര്‍ത്ഥിക്കുക.........?

ഭൗതികത്തിന്റെ താവോപെട്ടെന്നാണ് എനിക്ക് ആ അനുഭൂതിയുണ്ടായത്. എന്റെ ചുറ്റുപാട് മുഴുവന്‍ തന്നെ അതി മഹത്തായ ഒരു വിശ്വനൃത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
എനിക്കു ചുറ്റുമുള്ള മണല്‍, പാറ, വായു, വെള്ളം, എല്ലാം സദാ കമ്പിച്ചുകൊണ്ടിരിക്കുന്ന തന്മാത്രകളാലും അണുക്കളാലും നിര്‍മ്മിതമാണെന്ന് എനിക്കറിയാം. കാരണം ഞാനൊരു ഭൗതികജ്ഞനാണ്. ബഹിരാകാശത്തുനിന്നും വരുന്ന കോസ്മിക് രശ്മികള്‍, ഉന്നത ഊര്‍ജ്ജകണികകള്‍ തുടര്‍ച്ചയായി ഭൂമിയുടെ അന്തരീക്ഷത്തില്‍ വന്നിടിക്കുന്നുണ്ടെന്നും അന്തരീക്ഷത്തിലെ കണികകളുമായി നിരവധി സംഘട്ടനത്തില്‍ ഏര്‍ പ്പെടുന്നുണ്ടെന്നും എനിക്കറിയാം.. ഇതെല്ലാം എന്റെ ഗവേഷണപ്രവര്‍ത്തനത്തില്‍ നിന്ന് എനിക്ക് മുമ്പുതന്നെ അറിയാവുന്നതാണ്. പട്ടികകള്‍, ചാര്‍ട്ടുകള്‍, സമീകരണങ്ങള്‍ എന്നിവയുടെയെല്ലാം രൂപത്തില്‍. അന്നു ഞാന്‍ സമുദ്രതീരത്ത് ഇരിക്കവെ ഈ അനുഭവങ്ങള്‍ക്ക് ജീവന്‍ വച്ചു. ബഹിരാകാശത്തുനിന്നും ഊര്‍ജ്ജത്തിന്റെ ഒരു പെരുവര്‍ഷം ഞാന്‍ കണ്ടു. അതില്‍ താളത്തിനൊത്ത് കണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, സംഹരിക്കപ്പെടുന്നു. മൂലകങ്ങളിലെയും, എന്റെ ശരീരത്തിലെ തന്നെയും  പരമാണുക്കള്‍ ഊര്‍ജ്ജത്തിന്റെ ഈ വിശ്വനൃത്തത്തില്‍ ഏര്‍പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. അതിന്റെ താളം എനിക്കനുഭവപ്പെട്ടു. ശബ്ദം ഞാന്‍ കേട്ടു. ആ നിമിഷത്തില്‍ ഞാനത് മനസ്സിലാക്കി :ഇത് ഹിന്ദുക്കളുടെ ദേവനായ ശിവന്റെ, നടരാജന്റെ നൃത്തമാണ്,എന്ന്.


സൈദ്ധാന്തിക ഭൗതികത്തില്‍ ഞാന്‍ അനേകവര്‍ഷം ഗവേഷണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ എനിക്ക് പൗരസ്ത്യ മിസ്ടിസിസത്തിലും താല്‍പര്യം വളര്‍ന്നു വന്നു: ആധുനിക ഭൗതികവുമായുള്ള അതിന്റെ സാദൃശ്യം കാണാന്‍ തുടങ്ങിയിരിക്കുന്നു...................
----------------------------------ഫ്രിത് യോഫ് കാപ്ര---

നമ്മുടെ ഭുമി


പ്രപന്ജ്ജത്തില്‍ അനേകം ഗ്യാലക്സികളും,ഓരോ ഗ്യാലക്സിയിലും കോടിക്കണക്കിന് നക്ഷത്രങ്ങളും ഉണ്ട്.
ഇപ്പോള്‍ നടത്തിയ ഗവേഷണങ്ങള്‍ നമ്മുടെ ഗ്യാലക്സിയില്‍ തന്നെ ഒട്ടേറെ നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങള്‍ ഉണ്ട് എന്ന് കണ്ടു പിടിച്ചിരിക്കിന്നു.
അവയുടെ എണ്ണവും കൂടിയേക്കാം.അവയില്‍ ചിലതില്‍ ബൗദ്ധികമായി വികാസം പ്രാപിച്ച ജീവികള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്. പക്ഷെ ഏറ്റവും
അടുത്ത് കിടക്കുന്ന നക്ഷത്രങ്ങളിലേക്കു പോലുംകോടി കോടി കണക്കിന് കിലോ മീറ്റര്‍ ദൂരമുണ്ട്. അവിടെ എത്താന്‍ ഒരു മാര്‍ഗ്ഗവും ഇന്നില്ല.
ഇന്നത്തെ നിലക്ക് പോവുകയാണെന്കില്‍ മറ്റി സൗരയൂഥത്തിലെത്താനുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിന് മുന്പ്, മനുഷ്യന്‍ ഒന്നുകില്‍ അണുവായുധത്തിലൂടെ
എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കും. അല്ലെന്കില്‍ മലിനീകരണം, വനനശീകരണം എന്നിവ വഴി ഈ ഭൂമി തനിക്ക് അധിവാസ യോഗ്യമല്ലാതാക്കും.
നമ്മെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ ഭുമി മാത്രമേ ഉള്ളൂ.

എന്തുകൊണ്ട് ടംഗ്സ്ററണ്‍...?വൈദ്യുത ബള്‍ബിലെ ഫിലമെന്‍റ്  നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമാണ് ടംഗ്സ്ററണ്‍.
ഇതിന് വളരെയേറെ സവിശേഷതകളുണ്ട്. വളരെ ഉയര്‍ന്ന താപനിലയില്‍ 

മാത്രം ഉരുകുന്ന(3370 ഡിഗ്രി ) അതികഠിനമായ ലോഹമാണിത്.
ഉയര്‍ന്ന താപനിലയിലും വൈദ്യുതി കടത്തിവിടാന്‍ ഇതിന് കഴിയും. വിവിധ ആക്യതിയില്‍ രൂപപ്പെടുത്താനും, നേര്‍ത്ത നൂല്‍ പോലെ വലിച്ചു നീട്ടാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. 

ഉയര്‍ന്ന താപനിലയില്‍ പോലും ഉരുകാതെ തിളങ്ങികൊണ്ട് നില്‍ക്കാന്‍ ഈ  ലോഹത്തിന് കഴിയും.
ടെലിവിഷനിലെ ഇലക്ട്രോണ്‍ ഗണ്ണിന്റെ ഫിലമെന്‍റ് നിര്‍മ്മിക്കുന്നതും ടംഗ്സ്ററണ്‍ ഉപയോഗിച്ചാണ്.

ഹൈഡ്രോലിക് ജാക്ക്


ലളിതമായി നിര്മ്മിക്കാവുന്ന ഒരു ഹൈഡ്രോലിക് ജാക്ക് പരിചയപ്പെടൂ........

വര്ക്ക് ഷീറ്റ്.

A  എന്ന വസ്തു 5m/s സ്ഥിര പ്രവേഗത്തില് ഒരു നേര് രേഖയില് കൂടി സഞ്ചരിക്കുന്നു.
 B    എന്ന വസ്തു 5m/s  എന്ന സ്ഥിര പ്രവേഗത്തില് ഒരു വൃത്ത പാതയില് കൂടി സഞ്ചരിക്കുന്നു.
      
 A എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?
B എന്ന വസ്തുവിന് പ്രവേഗത്തില് , ദിശയില് എന്തെങ്കിലും മാറ്റമുണ്ടോ? ഇത് സമ പ്രവേഗം ആണോ?

ഗുരുത്വ കേന്ദ്രം

എതൊരു  വസ്തുവിന്റെയും ഭാരം കേന്ദ്രീകരിച്ചിരിക്കുന്ന ബിന്ദുവാണ് ഗുരുത്വ കേന്ദ്രം.
ഗുരുത്വ കേന്ദ്രം വസ്തുവിന്റെ താഴെ ആയാല് മാത്രമേ, അതിനു സ്ഥിരത കൈവരിക്കുവാന് കഴിയുകയുള്ളൂ.
ഗുരുത്വ കേന്ദ്രം മുകളിലായാല് സ്ഥിരത നഷ്ടപ്പെടുകയും , മറിയാനുള്ള സാധ്വത കൂടുകയും ചെയ്യും.
തേക്കടി ദുരന്തിനു കാരണം, കൂടുതല് പേര് ബോട്ടിന്റെ മുകളില് ആയിരുന്നിരിക്കാം ...
അത് അസ്ഥിര സന്തുലിതാവസ്ഥയില് ആവുകയും , ബോട്ട്മറിയുകയും ചെയ്തു.....