ഗലിലിയോ കണ്ടത് ..........ചന്ദ്രനിലെ കുന്നും കുഴികളും 
ഗലിലിയോ അവയ്റെ ചിത്രം വരച്ചു . കുഴികളില് നിഴല് വീഴുന്നത് നോക്കി, കുഴികളുടെ ആഴം കണക്കാക്കി.
ശനിയുടെ ചെവികള്
ശനിയുടെ രണ്ടു വശങ്ങളിലും, ചെവി പോലെ കാണപ്പെടുന്നത് അദ്ദേഹം നിരീക്ഷിച്ചു.....എന്നാല് അവ വലയങ്ങലാനെന്നു തിരിച്ചറിയാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. 
വ്യാഴത്തിന്റെ ഉപഗ്രഹങ്ങള് 
വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങലെ കണ്ടെത്തിയത് ഗലിലിയോ ആണ്. അവ ഇയോ , യൂറോപ്പാ, ഗാനിമേഡ് , കലിസ്ടോ എന്നിവയാണ് - ഇവയാണ് ഗലിലിയോ ഉപഗ്രഹങ്ങള്.....
ശുക്രന് ചന്ദ്രക്കല പോലെ
ശുക്രന്റെ വൃധ്വിക്ഷയങ്ങള് നിരീക്ഷിച്ച് , രേഖപ്പെടുത്തി...
സൂര്യ കളങ്കങ്ങള്.....
സൂര്യന്റെ കറുത്ത പൊട്ടുകള് ഫില്ട്ടര് പിടിപ്പിച്ച ദൂരദര്ശനിയിലൂടെ നിരീക്ഷിച്ചു....ഈ പൊട്ടുകലുടെ ചലനം നിരീക്ഷിച്ചു, സ്വന്തം അച്ചുതണ്ടില് ഒരു പ്രാവശ്യം കറങ്ങാന് സൂര്യന് ഇരുപത്തി ഏഴു  ദിവസം വേണം...

ദര്പ്പണം - വര്ക്ക് ഷീറ്റ്ഒരു കോണ്കേവ് ദര്പ്പണത്തിനു മുന്നില് AB എന്ന വസ്തു വച്ചിരിക്കുന്നു.  താഴെ പറയുന്നവ കണ്ടുപിടിക്കുക 
* വസ്തുവില് നിന്നും ദര്പ്പണത്തിന്റെ പൊളിലേക്കുള്ള അകലം എത്ര?
* ഫോക്കസ് ദൂരം എത്ര?
*ദര്പ്പണത്തിന്റെ പൊളില് നിന്നും പ്രതിബിംബത്തിലേക്കുള്ള അകലം എത്ര?
* വസ്തുവിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ ഉയരം എത്ര?
* പ്രതിബിംബത്തിന്റെ സവിശേഷതകള് എന്തെല്ലാം?

ഗുരുത്വകേന്ദ്രംഒരാളോട്  ഒരു പാദം, ഒരു കൈ , തോള്, ചെവി എന്നിവ ചുമരില് ചേര്ത്ത് വച്ച് നില്ക്കാന് പറയുക.
ചുമരില് തൊടാതെ കാല് അകറ്റാന് പറയുക.....
അയാള്ക്ക് അതിനു കഴിയുമോ...? എന്തുകൊണ്ട്.....?

സൂര്യ കളങ്കങ്ങള്


സൂര്യന്റെ ഭ്രമണ പഥത്തില് അങ്ങിങ്ങായി കാണപ്പെടുന്ന കറുത്ത പുള്ളികളാണ് സൌര കളങ്കങ്ങള് . ഏതാനും ഭൂമികളുടെ വരെ വലിപ്പം ഇവ പ്രാപിക്കാറുണ്ട്. വലിപ്പക്കൂടുതലുള്ള അവസരങ്ങളിലെ ഭൂമിയില് നിന്ന് ഇവ എളുപ്പത്തില് നിരീക്ഷിക്കാവൂ.
1611 ല ഗാലിലിയോയാണ് ഇവ ആദ്യമായി നിരീക്ഷിച്ചു രേഖപ്പെടുത്തിയത്. സൌരോപരിതലത്തിലെ താരതമ്യേന താപനില കുറഞ്ഞ പ്രദേശങ്ങളാണിവ. സൂര്യ കളങ്കങ്ങള് ശക്തമായ കാന്തിക ക്ഷേത്രത്തിന്റെ ഉറവിടങ്ങള് കൂടിയാണ് . ഇവയുടെ എണ്ണം ക്രമേണ കൂടിക്കൂടി വന്നു പിന്നീട് പെട്ടെന്ന് കുറയുന്നു. പതിനൊന്നു വര്ഷം കൊണ്ട് പൂര്ത്തിയാക്കാവുന്ന ഒരു ചാക്രിക മാറ്റമാണിത്. സൂര്യകളങ്കങ്ങളുടെ ചലനം നിരീക്ഷിച്ചാണ് ഗലീലിയോ 27 ദിവസം കൊണ്ട് സൂര്യന് ഒരു ഭ്രമണം പൂര്ത്തിയാക്കുന്നു എന്ന് കണ്ടെത്തിയത്. 

സൂര്യനെ നേരിട്ട് നിരീക്ഷിക്കരുത് ..............സൂര്യകളങ്കങ്ങള് നിരീക്ഷിക്കാനുള്ള ഒരു സൂര്യ ദര്ശിനി നിര്മ്മിക്കൂ............

ഫ്രിഡ്ജിന്റെ ഫ്രീസര് എപ്പൊഴും മുകള് ഭാഗത്തായിരിക്കുന്ന്നത് എന്തുകൊണ്ട് ?ഫ്രീസര് അതിനു ചുറ്റുമുള്ള വായുവിനെ തണുപ്പിക്കുമല്ലോ. തണുത്ത വായുവിന് ചൂടുള്ള വായുവിനേക്കാള് ഘനത്വം ഉണ്ട്. ഘനത്വം കൂടിയ തണുത്ത വായു താഴോട്ടു സഞ്ചരിക്കുന്നു. മേല്പോട്ട് ഉയരുന്ന വായു ഫ്രീസറില് തട്ടി തണുത്ത്  താഴേക്കു പോരുന്നു. ഇപ്രകാരം ഒരു സംവഹന ധാര ഫ്രിഡ്ജില് രൂപപ്പെടുന്നു. ഫ്രീസര് താഴത്തായിരുന്നെങ്കില് അവിടെ വച്ച് തണുക്കുന്ന വായു അവിടെ തന്നെ നില്ക്കും. മുകള് ഭാഗത്തുള്ള വായുവിനെ തണുപ്പിക്കാന് കഴിയാതെ വരികയും ചെയ്യും....തണുത്ത വായു ഫ്രിഡ്ജിനകത്ത്  മുഴുവന് സ്വയം
സഞ്ചരിക്കുവാനാണ് ഫ്രീസര് മുകളില് തന്നെ സ്ഥാപിച്ചിരിക്കുന്നത് .

ചൂടുള്ള ചായ ഊതി കുടിക്കുന്നതെന്തിനു ?ചൂടുള്ള ചായ തണുക്കുന്നത് പ്രധാനമായും ബാഷ്പീകരണം വഴിയാണ്.  
എന്നാല് ഉപരിതലത്തിലുള്ള  ബാഷ്പം വേഗത്തില് നീങ്ങിപ്പോയില്ലെങ്കില്  ബാഷ്പീകരണ നിരക്ക്  
കുറയും. ഊതുമ്പോള് ബാഷ്പം തുടര്ച്ചയായി നീങ്ങി കിട്ടുന്നത് കൊണ്ട് ബാഷ്പീകരണം വേഗത്തില് നടക്കും. 
അപ്പോള് ചായ വേഗം തണുത്തു കിട്ടും. അതുകൊണ്ടു ചൂട് ചായ ഊതിക്കുടിക്കാം....

kaanthikatha (Magnetism)

എട്ടാം ക്ലാസ്സിലെ കാന്തികത എന്ന അധ്യായത്തിന്റെ കരടിന്റെ ഫോട്ടോ കോപ്പി ഇതോടൊപ്പം നല്കിയിരിക്കുന്നു.
അധ്യാപക തുടര് ശാക്തീകരണത്തിന് ഉപയോഗപ്പെടുത്തുക.....Types of MIRRORS

  
 


വിവിധതരാം  ദര്പ്പണങ്ങള്  ഏതെല്ലാം ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നു. ?
ഓരോന്നിനും ഉപയോഗിക്കുന്ന ഏതു തരം   ദര്പ്പണങ്ങള് ആണ് എന്നും  എഴുതുക.......

Work sheet - elctricity

സെര്ക്യുറ്റ്  നിരീക്ഷിച്ച് , താഴെ പറയുന്ന രീതിയില് സ്വിച്ച് കള് ഉപയോഗിച്ചാല് 
ഉണ്ടാകുന്ന അമീട്ടര് റീഡിംഗ് കണക്കാക്കുക.
* S2 മാത്രം ON?
* S1, S2 എന്നിവ ON, S3 OFF
* S3 മാത്രം ON  

WORK SHEET - light

വായുവില് നിന്നും ഒരു പ്രിസത്തിലെക്കുള്ള പ്രകാശ രശ്മിയുടെ 
പാത കാണിക്കുന്ന ചിത്രം തന്നിരിക്കുന്നു.
*ചിത്രത്തില് പതന കോണ് ഏതാണ്?
*ചിത്രത്തില്  അപവര്ത്തന  കോണ് ഏതാണ് ?
* അപവര്ത്തനാങ്കം എത്ര ?
* പ്രകാശത്തിന്റെ ഗ്ലാസ്സിലെ വേഗത എത്ര ? 
( പ്രകാശത്തിന്റെ വായുവിലെ വേഗത = 300000000 m/sec )

ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങള് പൂരവ്വ തീരങ്ങളില് സ്ഥാപിക്കുന്നത് എന്തുകൊണ്ട് ?


ഇന്ത്യ യുടെ ഉപഗ്രഹങ്ങള് വിക്ഷേപിക്കാനായി പടിഞ്ഞാറന് തീരത്തുള്ള തുമ്പയ്ക്കു പകരം കിഴക്കന് തീരത്തുള്ള ശ്രീ ഹരിക്കൊട്ട യാണ് കൂടുതല് അനുയോജ്യമായിരിക്കുന്നത് . പ്രായോഗിക തലത്തില് , ഉപഗ്രഹവിക്ഷേപണം തീര ദേശ കേന്ദ്രത്തില് നിന്ന് കടലിന്റെ ദിശയിലാകുന്നതാണ് കൂടുതല് സുരക്ഷിതം. എന്തെങ്കിലുംഅപകടങ്ങള് ഉണ്ടായാല് നാശ നഷ്ടങ്ങള് കുരഞ്ഞിരിക്കുമല്ലോ.

എന്നാല് പടിഞ്ഞാറോട്ടുള്ള വിക്ഷേപനതെക്കാള് കിഴക്കോട്ടുള്ളതാന് മെച്ചം . ഭൂമിയുടെ ഭ്രമണ വേഗതയുടെപ്രയോജനം കൂടി കിട്ടാനാണിത്. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും ഭൂമിയോറൊപ്പം തന്നെപടിഞ്ഞാറുനിന്നും കിഴക്കോട്ട് കരങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ഭൂമധ്യരെഖയ്ക്കടുത് വേഗത ഏകദേശംമണിക്കൂറില് 1600 കിലോ മീറ്റര് വരും. ഭൂമിയില് നിന്നുയരുന്ന റോക്കട്ടിന് സ്വാഭാവികമായി വേഗതഉള്ളതിനാല് കിഴക്കോട്ടുള്ള ഭ്രമണ പഥത്തില് എത്താന് ഉപഗ്രഹത്തിനു വേണ്ട വേഗത്തിന്റെ ബാക്കി കൂടി നല്കിയാല്മതി. എന്നാല് എതിര് ദിശയില് ആണെങ്കില് ഉപരിതല വേഗത്തെ കൂടി മറികടക്കുന്നതിന് വേണ്ട അധികതള്ളല് കൊടുക്കേണ്ടി വരും. അതിനാലാണ് കിഴക്കന് കടല് തീരത്തില് നിന്നും കിഴക്കോട്ടുള്ള വിക്ഷേപണംഅഭികാമ്യമായിരിക്കുന്നത്.

ഗലീലിയോയും പരീക്ഷണവും.....ഗലി ലിയോ യുടെ പിസ ഗോപുര പരീക്ഷണത്തിന്‍ വഴി തെളിച്ച ഒരു സംഭവം ഉണ്ട്
അദ്ദേഹം ദേവാലയത്തില്‍ ആരാധനയ്ക്ക് പോയതാണ് . അവിടെ ഇരിക്കുമ്പോള്‍ ദേവാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ കത്തിക്കുവാന്‍ വന്ന ആള്‍ വിളക്കുകള്‍ ഒരു വശത്തേക്ക്‌ വലിച്ചു മാറ്റി
കത്തിച്ചു. കത്തിച്ചു കഴിഞ്ഞു അയാള്‍ മറ്റു ജോലിക്ക് പോയി. വിളക്കിന്റെ ആട്ടം നിര്‍ത്താനൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കുറച്ച്കഴിയുമ്പോള്‍ ആട്ടം നില്ക്കും എന്ന് അയാള്‍ക്കറിയാം. എന്നാല്‍ ഗലീലിയോ വിളക്ക് ആടുന്നത് ശ്രദ്ധിച്ചു. ആട്ടം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓരോ ആട്ടത്തിനുമെടുക്കുന്ന സമയം ഒരുപോലെ ആണെന്ന് തോന്നി. ക്ര്യത്യം അളന്നു നോക്കാന്‍ അപ്പോള്‍ സൌകര്യമില്ലല്ലോ. പക്ഷെ ആ സംഭവം ഗലീലിയോ യുടെ ചിന്തയെ ഉണര്‍ത്തി.

വീട്ടില്‍ വന്നു ശരിയായ പരീക്ഷണംതുടങ്ങി . ഒരു കല്ല് ചരടില്‍ കെട്ടി ആട്ടി വിട്ടു. ആട്ടം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് . ആട്ടത്തിന്റെ സമയം അളക്കാന്‍ തക്കതായ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ല. നാഡി യിടിക്കുന്നത് എണ്ണിയാണ് സമയം കണ്ടത്‌ . ഓരോ ആട്ടത്തിനും ഉള്ള സമയം ഒന്നു തന്നെ. പെന്റുലത്തിന്റെ ദ ഓലന കാലം -പീരിയാഡ്, നടുവില്‍ നിന്നു എത്ര പോകുന്നു എന്നതിനെ ആശ്രയിക്കുന്നില്ല എണ്ണ തത്വമാണ് ഗലീലിയോ കണ്ടു പിടിച്ചത്‌..

ഗലീലിയോ കാര്യങ്ങള്‍ അവിടെ അവസാനിപ്പിച്ചില്ല. പരീക്ഷണം തുടര്‍ന്നു. ചരടില്‍ കെട്ടിയ
കള്ളിന്റെ മാസ്, ചരടിന്റെ നീളം, ഇവയെല്ലാം മാറ്റി വീണ്ടും ഡോളാന കാലം നിര്‍ണ്ണയിച്ചു. കള്ളിന്റെ മാസ് മാറ്റിയാലും ഡോളാന കാലം ഒന്നു തന്നെ. നീളം മാറ്റിയാല്‍ മാത്രമെ അത് മാറുന്നുള്ളൂ എന്ന് കണ്ടു.

ചരടില്‍ കെട്ടിയ കല്ല് ഒരറ്റത്ത് നിന്നും നടുവിലേക്ക് വരുമ്പോള്‍, ആ കല്ല്‌ ഒരു തരത്തില്‍ പറഞ്ഞാല്‍ കീഴോട്ടു വീഴുകയല്ലേ, ഈ വീഴ്ചയെ ചരട് ഒന്നു നിയന്ത്രിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. അപ്പോള്‍ ഭാരം കൂടിയതും കുറഞ്ഞതും ആയ കല്ലുകള്‍ നടുവിലേക്ക്‌ വരാന്‍ എടുത്ത സമയം ഒരേ പോലെ യല്ലേ ....ഗലീളിയോയ്ക്ക് സംശയമായി. ഒരു ശരിയായ പരീക്ഷണം തന്നെ നടത്തണം .

അദ്ദേഹം പോയത്‌ പിസായിലെ ചരിഞ്ഞ ഗോപുരതിലെക്ക് ആണ് . ഭാര വ്യത്യാസമുല്ല ഗോളങ്ങള്‍ താഴേക്ക്‌ ഇട്ടു നോക്കാന്‍......

നിങ്ങള്ക്ക് എത്ര ഭാരമുണ്ടാകും...?


ഭൂമിയില് നിങ്ങളുടെ ഭാരം 54 കിലോഗ്രാം വെയിറ്റ് ആണെന്ന് സങ്കല്പ്പിക്കുക......എങ്കില് നിങ്ങള്ക്ക്

*
ചന്ദ്രനില് എത്രയായിരിക്കും ഭാരം...?

*
വ്യാഴത്ത്തിലെത്രയായിരിക്കും ഭാരം ....?

*
ബുധനില് എത്ര യായിരിക്കും ഭാരം....?

*
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു ഒരു ബഹിരാകാശ വാഹനത്തില് എത്രയായിരിക്കും ഭാരം....?

(സൂചനകള് - ഭൂമിയിലെ ഗുരുത്വാകര്ഷണ ത്വരണത്തിന്റെ 1/6 ചന്ദ്രനിലെത്,
2.65 മടങ്ങാണ് വ്യാഴത്ത്തിന്റെത്,
0.38 മടങ്ങാണ് ബുധനിലെത്....)

വേഗത എത്ര....?


ഇതു ഭൂമിയാണ് എന്ന് സങ്കല്പ്പിക്കുക .......
ഇതിന്റെ മധ്യ രേഖയില് അടയാളപ്പെടുത്തിയിരിക്കുന്ന ബിന്ദുവില്
നിശ്ചലമായി നില്ക്കുന്ന ആളുടെ വേഗത എത്ര......?

(സൂചന : ഭൂമധ്യ രേഖ ചുറ്റളവ് നാല്പ്പതിനായിരം കിലോമീറ്റര്...)

ഒരു ചോദ്യം

ഭൂമധ്യ രേഖ യിലൂടെയുള്ള ഒരു റെയില് പാത വഴി ഒരാള് മണിക്കൂറില് ആയിരത്തി അറുനൂറ്റി അറുപത്തി ഏഴ് കിലോ മീറ്റര് വേഗതയില് പടിഞ്ഞാറോട്ട് നിര്ത്താതെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ....അയാള്ക്ക് സൂര്യന് അസ്തമിക്കുന്നത് എപ്പോഴായിരിക്കും...? എന്തുകൊണ്ട്...?

ജടത്വം പരീക്ഷണങ്ങള്

അടിയിലെ നാണയം മാത്രം തെറിപ്പിക്കണം എങ്ങിനെ.....?

കാര്ഡില് തട്ടുമ്പോള് എന്ത് സംഭവിക്കും.....? എന്തുകൊണ്ട്....?


നാണയത്തെ മാത്രം അവിടെ നിര്ത്താന് കഴിയുമോ....?


നാണയത്തെ കൃത്യമായി കാര്ഡിന്റെ അറ്റത്ത് നിര്ത്താന് കഴിയുമോ......?സീറ്റ് ബെല്റ്റ് ആവശ്യമോ....?