![ഫിസിക്സ് അദ്ധ്യാപകന്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCQJDQTLE24wXn94pJwbeHF-it2wrrEaiFculDp0YpD15P9F4f1UbN0Er3W-l98ZMkm2JbweQN3oiTWnyjayLyvGVvwVze4lyKCfN3cnQZM29N1YbMaUPdEFxTZHqTdeZSdhIuOWljqQZt/s1600/phy.png)
ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
തലവേദന
തലവേദനയുള്ളപ്പോള്‍ വിക്സ് പോലുള്ള ലേപനങ്ങള്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കുന്നതെന്തുകൊണ്ട്....?
ഇത്തരം ലേപനങ്ങളില്‍ വളരെ വേഗം ബാഷ്പീകരിക്കുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കും. ഉദാ- കര്‍പ്പൂരം, മെന്‍ഥോള്‍.
പെട്ടെന്ന് ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം നെറ്റിയില്‍ നിന്ന് ഇവ വലിച്ചെടുക്കുന്നതിന്റെ ഫലമായി നമുക്ക് കുളിര്‍മ്മ തോന്നുന്നു.
ഇത് തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. തലവേദനയുള്ളപ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നതിന്റേയും ചന്ദനം പുരട്ടുന്നതിന്റെയും കാരണവും ഇതു തന്നെ.
Subscribe to:
Post Comments (Atom)
1 comment:
നല്ല പോസ്റ്റ്.
ഇതിന് സമാനമായ ഒരു പോസ്റ്റ് എന്റെ ബ്ലോഗിലുമുണ്ട്. ജീവിതത്തിലെ ഒരു ഏടുപോലെ.
Post a Comment