ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?




ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം കൂടുതലായും അവയ്ക്ക് നേരിയ ദീര്‍ഘവൃത്താകൃതി കൈവന്നതായി നമുക്ക് തോന്നാറുണ്ട്.
യഥാര്‍ത്ഥത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല. ഇത് വെറും തോന്നല്‍ മാത്രമാണ്. ഉദയാസ്തമയസമയങ്ങളിലും, മറ്റു സമയങ്ങളിലും ഒരേ ക്യാമറ ഉപയോഗിച്ച് സൂര്യന്റെയോ ചന്ദ്രന്റെയോ പടമെടുത്ത് നോക്കിയാല്‍ ഇത് മനസ്സിലാക്കാം.
ഉദയാസ്തമയസമയങ്ങളില്‍ വലിപ്പം കൂടുതലായി തോന്നുന്നത്, ഭൂമിയിലെ മരങ്ങള്‍, മലകള്‍ എന്നിവയുമായി സൂര്യനെയും ചന്ദ്രനെയും താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ്.
അകലെ നില്‍ക്കുന്ന മരം ചെറുതായാണ് കാണുന്നത്, എന്‍കില്‍ പ്പോലും അതിന്റെ യഥാര്‍ത്ഥ വലിപ്പം നമുക്കറിയാം. അപ്പോള്‍ മരത്തിന് സമീപത്തായി , അതിനേക്കാള്‍ വലുതായി ചന്ദ്രനെയോ സൂര്യനെയോ കാണുമ്പോള്‍, അവയും കാണുന്നതിനേക്കാള്‍ വലുതാണെന്ന തോന്നല്‍ നമുക്കുണ്ടാകുന്നു.
വായുവിലൂടെ സംചരിച്ച് നമ്മുടെ കണ്ണിലെത്തുന്ന പ്രകാശരശ്മികളുടെ അപവര്‍ത്തനം മൂലമാണ് സൂര്യചന്ദ്രന്‍മാര്‍ക്ക് ഉദയാസ്തമയസമയങ്ങളില്‍ ദീര്‍ഘ വൃത്താകൃതി കൈവരുന്നതായി തോന്നുന്നത്..........

No comments: