ഭൗതികത്തിന്റെ താവോ



പെട്ടെന്നാണ് എനിക്ക് ആ അനുഭൂതിയുണ്ടായത്. എന്റെ ചുറ്റുപാട് മുഴുവന്‍ തന്നെ അതി മഹത്തായ ഒരു വിശ്വനൃത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
എനിക്കു ചുറ്റുമുള്ള മണല്‍, പാറ, വായു, വെള്ളം, എല്ലാം സദാ കമ്പിച്ചുകൊണ്ടിരിക്കുന്ന തന്മാത്രകളാലും അണുക്കളാലും നിര്‍മ്മിതമാണെന്ന് എനിക്കറിയാം. കാരണം ഞാനൊരു ഭൗതികജ്ഞനാണ്. ബഹിരാകാശത്തുനിന്നും വരുന്ന കോസ്മിക് രശ്മികള്‍, ഉന്നത ഊര്‍ജ്ജകണികകള്‍ തുടര്‍ച്ചയായി ഭൂമിയുടെ അന്തരീക്ഷത്തില്‍ വന്നിടിക്കുന്നുണ്ടെന്നും അന്തരീക്ഷത്തിലെ കണികകളുമായി നിരവധി സംഘട്ടനത്തില്‍ ഏര്‍ പ്പെടുന്നുണ്ടെന്നും എനിക്കറിയാം.. ഇതെല്ലാം എന്റെ ഗവേഷണപ്രവര്‍ത്തനത്തില്‍ നിന്ന് എനിക്ക് മുമ്പുതന്നെ അറിയാവുന്നതാണ്. പട്ടികകള്‍, ചാര്‍ട്ടുകള്‍, സമീകരണങ്ങള്‍ എന്നിവയുടെയെല്ലാം രൂപത്തില്‍. അന്നു ഞാന്‍ സമുദ്രതീരത്ത് ഇരിക്കവെ ഈ അനുഭവങ്ങള്‍ക്ക് ജീവന്‍ വച്ചു. ബഹിരാകാശത്തുനിന്നും ഊര്‍ജ്ജത്തിന്റെ ഒരു പെരുവര്‍ഷം ഞാന്‍ കണ്ടു. അതില്‍ താളത്തിനൊത്ത് കണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, സംഹരിക്കപ്പെടുന്നു. മൂലകങ്ങളിലെയും, എന്റെ ശരീരത്തിലെ തന്നെയും  പരമാണുക്കള്‍ ഊര്‍ജ്ജത്തിന്റെ ഈ വിശ്വനൃത്തത്തില്‍ ഏര്‍പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. അതിന്റെ താളം എനിക്കനുഭവപ്പെട്ടു. ശബ്ദം ഞാന്‍ കേട്ടു. ആ നിമിഷത്തില്‍ ഞാനത് മനസ്സിലാക്കി :ഇത് ഹിന്ദുക്കളുടെ ദേവനായ ശിവന്റെ, നടരാജന്റെ നൃത്തമാണ്,എന്ന്.


സൈദ്ധാന്തിക ഭൗതികത്തില്‍ ഞാന്‍ അനേകവര്‍ഷം ഗവേഷണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ എനിക്ക് പൗരസ്ത്യ മിസ്ടിസിസത്തിലും താല്‍പര്യം വളര്‍ന്നു വന്നു: ആധുനിക ഭൗതികവുമായുള്ള അതിന്റെ സാദൃശ്യം കാണാന്‍ തുടങ്ങിയിരിക്കുന്നു...................
----------------------------------ഫ്രിത് യോഫ് കാപ്ര---

No comments: