ഫ്രിഡ്ജിന്റെ ഫ്രീസര് എപ്പൊഴും മുകള് ഭാഗത്തായിരിക്കുന്ന്നത് എന്തുകൊണ്ട് ?



ഫ്രീസര് അതിനു ചുറ്റുമുള്ള വായുവിനെ തണുപ്പിക്കുമല്ലോ. തണുത്ത വായുവിന് ചൂടുള്ള വായുവിനേക്കാള് ഘനത്വം ഉണ്ട്. ഘനത്വം കൂടിയ തണുത്ത വായു താഴോട്ടു സഞ്ചരിക്കുന്നു. മേല്പോട്ട് ഉയരുന്ന വായു ഫ്രീസറില് തട്ടി തണുത്ത്  താഴേക്കു പോരുന്നു. ഇപ്രകാരം ഒരു സംവഹന ധാര ഫ്രിഡ്ജില് രൂപപ്പെടുന്നു. ഫ്രീസര് താഴത്തായിരുന്നെങ്കില് അവിടെ വച്ച് തണുക്കുന്ന വായു അവിടെ തന്നെ നില്ക്കും. മുകള് ഭാഗത്തുള്ള വായുവിനെ തണുപ്പിക്കാന് കഴിയാതെ വരികയും ചെയ്യും....തണുത്ത വായു ഫ്രിഡ്ജിനകത്ത്  മുഴുവന് സ്വയം
സഞ്ചരിക്കുവാനാണ് ഫ്രീസര് മുകളില് തന്നെ സ്ഥാപിച്ചിരിക്കുന്നത് .

No comments: