ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
നിങ്ങള്‍ക്ക് എത്ര ഭാരമുണ്ടാകും...?
ഭൂമിയില്‍ നിങ്ങളുടെ ഭാരം 54 കിലോഗ്രാം വെയിറ്റ് ആണെന്ന് സങ്കല്‍പ്പിക്കുക......എങ്കില്‍ നിങ്ങള്‍ക്ക്
*ചന്ദ്രനില്‍ എത്രയായിരിക്കും ഭാരം...?
*വ്യാഴത്ത്തിലെത്രയായിരിക്കും ഭാരം ....?
*ബുധനില്‍ എത്ര യായിരിക്കും ഭാരം....?
*ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു ഒരു ബഹിരാകാശ വാഹനത്തില്‍ എത്രയായിരിക്കും ഭാരം....?
(സൂചനകള്‍ - ഭൂമിയിലെ ഗുരുത്വാകര്‍ഷണ ത്വരണത്തിന്റെ 1/6 ചന്ദ്രനിലെത്,
2.65 മടങ്ങാണ് വ്യാഴത്ത്തിന്റെത്,
0.38 മടങ്ങാണ് ബുധനിലെത്....)
Labels:
Astrophysics,
mechanics,
Worksheet
Subscribe to:
Post Comments (Atom)
No comments:
Post a Comment