ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങള് പൂരവ്വ തീരങ്ങളില് സ്ഥാപിക്കുന്നത് എന്തുകൊണ്ട് ?


ഇന്ത്യ യുടെ ഉപഗ്രഹങ്ങള് വിക്ഷേപിക്കാനായി പടിഞ്ഞാറന് തീരത്തുള്ള തുമ്പയ്ക്കു പകരം കിഴക്കന് തീരത്തുള്ള ശ്രീ ഹരിക്കൊട്ട യാണ് കൂടുതല് അനുയോജ്യമായിരിക്കുന്നത് . പ്രായോഗിക തലത്തില് , ഉപഗ്രഹവിക്ഷേപണം തീര ദേശ കേന്ദ്രത്തില് നിന്ന് കടലിന്റെ ദിശയിലാകുന്നതാണ് കൂടുതല് സുരക്ഷിതം. എന്തെങ്കിലുംഅപകടങ്ങള് ഉണ്ടായാല് നാശ നഷ്ടങ്ങള് കുരഞ്ഞിരിക്കുമല്ലോ.

എന്നാല് പടിഞ്ഞാറോട്ടുള്ള വിക്ഷേപനതെക്കാള് കിഴക്കോട്ടുള്ളതാന് മെച്ചം . ഭൂമിയുടെ ഭ്രമണ വേഗതയുടെപ്രയോജനം കൂടി കിട്ടാനാണിത്. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും ഭൂമിയോറൊപ്പം തന്നെപടിഞ്ഞാറുനിന്നും കിഴക്കോട്ട് കരങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ഭൂമധ്യരെഖയ്ക്കടുത് വേഗത ഏകദേശംമണിക്കൂറില് 1600 കിലോ മീറ്റര് വരും. ഭൂമിയില് നിന്നുയരുന്ന റോക്കട്ടിന് സ്വാഭാവികമായി വേഗതഉള്ളതിനാല് കിഴക്കോട്ടുള്ള ഭ്രമണ പഥത്തില് എത്താന് ഉപഗ്രഹത്തിനു വേണ്ട വേഗത്തിന്റെ ബാക്കി കൂടി നല്കിയാല്മതി. എന്നാല് എതിര് ദിശയില് ആണെങ്കില് ഉപരിതല വേഗത്തെ കൂടി മറികടക്കുന്നതിന് വേണ്ട അധികതള്ളല് കൊടുക്കേണ്ടി വരും. അതിനാലാണ് കിഴക്കന് കടല് തീരത്തില് നിന്നും കിഴക്കോട്ടുള്ള വിക്ഷേപണംഅഭികാമ്യമായിരിക്കുന്നത്.

No comments: