ഗലി ലിയോ യുടെ പിസ ഗോപുര പരീക്ഷണത്തിന്‍ വഴി തെളിച്ച ഒരു സംഭവം ഉണ്ട്
അദ്ദേഹം ദേവാലയത്തില്‍ ആരാധനയ്ക്ക് പോയതാണ് . അവിടെ ഇരിക്കുമ്പോള്‍ ദേവാലയത്തില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ കത്തിക്കുവാന്‍ വന്ന ആള്‍ വിളക്കുകള്‍ ഒരു വശത്തേക്ക് വലിച്ചു മാറ്റി
കത്തിച്ചു. കത്തിച്ചു കഴിഞ്ഞു അയാള്‍ മറ്റു ജോലിക്ക് പോയി. വിളക്കിന്റെ ആട്ടം നിര്‍ത്താനൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. കുറച്ച്കഴിയുമ്പോള്‍ ആട്ടം നില്ക്കും എന്ന് അയാള്‍ക്കറിയാം. എന്നാല്‍ ഗലീലിയോ വിളക്ക് ആടുന്നത് ശ്രദ്ധിച്ചു. ആട്ടം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഓരോ ആട്ടത്തിനുമെടുക്കുന്ന സമയം ഒരുപോലെ ആണെന്ന് തോന്നി. ക്ര്യത്യം അളന്നു നോക്കാന്‍ അപ്പോള്‍ സൌകര്യമില്ലല്ലോ. പക്ഷെ ആ സംഭവം ഗലീലിയോ യുടെ ചിന്തയെ ഉണര്‍ത്തി.
വീട്ടില്‍ വന്നു ശരിയായ പരീക്ഷണംതുടങ്ങി . ഒരു കല്ല് ചരടില്‍ കെട്ടി ആട്ടി വിട്ടു. ആട്ടം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് . ആട്ടത്തിന്റെ സമയം അളക്കാന്‍ തക്കതായ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ല. നാഡി യിടിക്കുന്നത് എണ്ണിയാണ് സമയം കണ്ടത് . ഓരോ ആട്ടത്തിനും ഉള്ള സമയം ഒന്നു തന്നെ. പെന്റുലത്തിന്റെ ദ ഓലന കാലം -പീരിയാഡ്, നടുവില്‍ നിന്നു എത്ര പോകുന്നു എന്നതിനെ ആശ്രയിക്കുന്നില്ല എണ്ണ തത്വമാണ് ഗലീലിയോ കണ്ടു പിടിച്ചത്..
ഗലീലിയോ കാര്യങ്ങള്‍ അവിടെ അവസാനിപ്പിച്ചില്ല. പരീക്ഷണം തുടര്‍ന്നു. ചരടില്‍ കെട്ടിയ
കള്ളിന്റെ മാസ്, ചരടിന്റെ നീളം, ഇവയെല്ലാം മാറ്റി വീണ്ടും ഡോളാന കാലം നിര്‍ണ്ണയിച്ചു. കള്ളിന്റെ മാസ് മാറ്റിയാലും ഡോളാന കാലം ഒന്നു തന്നെ. നീളം മാറ്റിയാല്‍ മാത്രമെ അത് മാറുന്നുള്ളൂ എന്ന് കണ്ടു.
ചരടില്‍ കെട്ടിയ കല്ല് ഒരറ്റത്ത് നിന്നും നടുവിലേക്ക് വരുമ്പോള്‍, ആ കല്ല് ഒരു തരത്തില്‍ പറഞ്ഞാല്‍ കീഴോട്ടു വീഴുകയല്ലേ, ഈ വീഴ്ചയെ ചരട് ഒന്നു നിയന്ത്രിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. അപ്പോള്‍ ഭാരം കൂടിയതും കുറഞ്ഞതും ആയ കല്ലുകള്‍ നടുവിലേക്ക് വരാന്‍ എടുത്ത സമയം ഒരേ പോലെ യല്ലേ ....ഗലീളിയോയ്ക്ക് സംശയമായി. ഒരു ശരിയായ പരീക്ഷണം തന്നെ നടത്തണം .
അദ്ദേഹം പോയത് പിസായിലെ ചരിഞ്ഞ ഗോപുരതിലെക്ക് ആണ് . ഭാര വ്യത്യാസമുല്ല ഗോളങ്ങള്‍ താഴേക്ക് ഇട്ടു നോക്കാന്‍......