ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്........



സൗരയൂഥം ഒരു ഫുട്ബോള്‍ സ്റേറഡിയം പോലെയാണെന്ന് സന്‍കല്‍പ്പിച്ചാല്‍,  സ്റേറഡിയത്തിന്റെ നടുക്കു വച്ച ഒരു ചെറുനാരങ്ങയാണ് സൂര്യന്‍.
നാലുമീറ്റര്‍ അകലെക്കൂടി അതിനെചുറ്റുന്ന കടുകുമണിയാണ് ഭൂമി.ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, ഔട്ട് സൈഡ് കളിക്കുന്ന കളിക്കാരന്റെ സ്ഥാനത്തുള്ള ഒരു കുരുമുളകുമണിയാണ്. പ്ലൂട്ടോയാകട്ടെ സ്റ്റേഡിയത്തിന് പുറത്ത് റോഡിലുള്ള ഒരു മണ്‍തരിയും. ഇതുകൊണ്ടാണ് ഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാത്തത്.

എയര്‍ കണ്ടീഷന്‍

എ.സി. മെഷീനില്‍ നിന്ന് ജലത്തുള്ളികള്‍ പുറത്തേക്ക് ഒഴുകുന്നത് കണ്ടിട്ടില്ലേ...? എന്തുകൊണ്ടാണിത്.....?
എ.സി. ഘടിപ്പിച്ച മുറിയില്‍ കൂടുതല്‍ ആളുകളുണ്ടെന്‍കില്‍ മെഷീനില്‍ നിന്ന് കൂടുതല്‍ ജലം പുറത്തു വരുമോ.....?

തലവേദന




തലവേദനയുള്ളപ്പോള്‍ വിക്സ് പോലുള്ള ലേപനങ്ങള്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കുന്നതെന്തുകൊണ്ട്....?
ഇത്തരം ലേപനങ്ങളില്‍ വളരെ വേഗം ബാഷ്പീകരിക്കുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കും. ഉദാ- കര്‍പ്പൂരം, മെന്‍ഥോള്‍.
പെട്ടെന്ന് ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം നെറ്റിയില്‍ നിന്ന് ഇവ വലിച്ചെടുക്കുന്നതിന്റെ ഫലമായി നമുക്ക് കുളിര്‍മ്മ തോന്നുന്നു.
ഇത് തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. തലവേദനയുള്ളപ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നതിന്റേയും ചന്ദനം പുരട്ടുന്നതിന്റെയും കാരണവും ഇതു തന്നെ.



ഫിസിക്സിലെ ഒരു ഗണിതപ്രശ്നം

മാത്തമാറ്റിക്സ് ബ്ലോഗിലെ ജോണ്‍ സാര്‍ ഫിസിക്സിലെ ഒരു ഗണിതപ്രശ്നം ഉന്നയിച്ചിരിക്കുന്നു.... പ്രതികരിക്കുക.....
Shall I give a question? ( I ask this just because of the topic is heat}                                                                             1. At what temperature will the number of degrees Fahrenheit be th same as the number of degrees Celsius?                                                        2. At whwt temperature will the number of degrees Fahrenheit be double the number of degrees Celsius?                                                             3. what is 98.4 F in Celsius scale?

നന്ദി.........

ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നതില്‍ അതിയായ സന്തോഷം ഉണ്ട്.
മാധ്യമം -വെളിച്ചം ബ്ലോഗിനെ പരിചയപ്പെടുത്തിയതും നന്ദിയോടെ സ്മരിക്കുന്നു. മലയാളം ബ്ലോഗ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം
എന്നതിന് നല്ലൊരു മാതൃകയാണ് നമ്മുടെ ബ്ലോഗ് എന്ന് നിരീക്ഷിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
ബ്ലോഗ് ഹിറ്റുകള്‍ പതിനായിരങ്ങള്‍ കടന്നില്ലെന്‍കിലും, ബൂലോകത്തില്‍ വ്യത്യസ്തതയോടെ തന്നെ തുടരാന്‍ ശ്രമിക്കുന്നതാണ്.
എല്ലാ മാന്യവ്യക്തികളുടെയും കമന്റുകളും നിര്‍ ദ്ദേശങ്ങളും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?




ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം കൂടുതലായും അവയ്ക്ക് നേരിയ ദീര്‍ഘവൃത്താകൃതി കൈവന്നതായി നമുക്ക് തോന്നാറുണ്ട്.
യഥാര്‍ത്ഥത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല. ഇത് വെറും തോന്നല്‍ മാത്രമാണ്. ഉദയാസ്തമയസമയങ്ങളിലും, മറ്റു സമയങ്ങളിലും ഒരേ ക്യാമറ ഉപയോഗിച്ച് സൂര്യന്റെയോ ചന്ദ്രന്റെയോ പടമെടുത്ത് നോക്കിയാല്‍ ഇത് മനസ്സിലാക്കാം.
ഉദയാസ്തമയസമയങ്ങളില്‍ വലിപ്പം കൂടുതലായി തോന്നുന്നത്, ഭൂമിയിലെ മരങ്ങള്‍, മലകള്‍ എന്നിവയുമായി സൂര്യനെയും ചന്ദ്രനെയും താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ്.
അകലെ നില്‍ക്കുന്ന മരം ചെറുതായാണ് കാണുന്നത്, എന്‍കില്‍ പ്പോലും അതിന്റെ യഥാര്‍ത്ഥ വലിപ്പം നമുക്കറിയാം. അപ്പോള്‍ മരത്തിന് സമീപത്തായി , അതിനേക്കാള്‍ വലുതായി ചന്ദ്രനെയോ സൂര്യനെയോ കാണുമ്പോള്‍, അവയും കാണുന്നതിനേക്കാള്‍ വലുതാണെന്ന തോന്നല്‍ നമുക്കുണ്ടാകുന്നു.
വായുവിലൂടെ സംചരിച്ച് നമ്മുടെ കണ്ണിലെത്തുന്ന പ്രകാശരശ്മികളുടെ അപവര്‍ത്തനം മൂലമാണ് സൂര്യചന്ദ്രന്‍മാര്‍ക്ക് ഉദയാസ്തമയസമയങ്ങളില്‍ ദീര്‍ഘ വൃത്താകൃതി കൈവരുന്നതായി തോന്നുന്നത്..........

ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട്....?



ഭൂമി മണിക്കൂറില്‍ 1600 കി.മീ. വേഗതയില്‍ ചലിക്കുന്നു. എന്നിട്ടും ഭമിയുമായി ഉറച്ചു നില്‍ക്കുന്ന നാം അറിയുന്നില്ല.

ചലനം അനുഭവപ്പെടുന്നത്, മറ്റേതെന്‍കിലും വസ്തവിന് ആപേക്ഷികമായി നിരീക്ഷിക്കുമ്പോഴാണ്. അങ്ങനെയല്ലാതെ ചലനം അനുഭവപ്പെടണമെന്‍കില്‍ ചലനത്തിന് മാറ്റം വരണം. അതായത് ത്വരണം ഉണ്ടാകണം. ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാ വസ്തുക്കളും, ഭൂമിയുടെ കറങ്ങല്‍ മൂലമുള്ള ത്വരണത്തിന്- അഭികേന്ദ്രത്വരണത്തിന് - വിധേയമാകുന്നുണ്ട്. എന്നിട്ടും നമുക്കത് അനുഭവപ്പെടാത്തത്, അഭികേന്ദ്രത്വരണത്തിനേക്കാള്‍ വളരെ കൂടിയ ഗുരുത്വാകര്‍ഷണ ബലം മൂലമുള്ള ത്വരണത്തിന് വിധേയമായിക്കൊണ്ടരിക്കുന്നതുകൊണ്ടാണ്. അഭികേന്ദ്രബലം നമ്മെ പുറത്തേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം നമ്മെ ഉള്ളിലേക്ക് വലിക്കുന്നു. ഈ വടം വലിയില്‍ ഗുരുത്വാകര്‍ഷണമാണ് ജയിക്കുന്നത്.


എന്നാല്‍ കറങ്ങല്‍ വേഗത കൂടിയാല്‍ അഭികേന്ദ്രബലവും കൂടുതല്‍ വേണ്ടി വരും. മണിക്കൂറില്‍ 28000 കി.മീ.ല്‍ കൂടുതലാവുകയാണെന്‍കില്‍ ആവശ്യത്തിന് അഭികേന്ദ്രബലം
ചെലുത്താനാകാതെ വസ്തുക്കള്‍ പുറത്തേക്ക് തെറിച്ചു പോകും.


ഇങ്ങനെയല്ലാതെ കറങ്ങല്‍ അനുഭവപ്പെടണമെന്‍കില്‍ ഭുമിക്ക് വെളിയിലിള്ള മറ്റേതെന്‍കിലും വസ്തുവിന് (സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....)ആപേക്ഷികമായി ചലനത്തെ നിരീക്ഷിക്കണം. അവയുമായൊക്കെ ആപേക്ഷികമായി നിരീക്ഷിക്കുമ്പോള്‍ നാം നമ്മുടെ ചലനം അറിയും.'സൂര്യന്‍. ചന്ദ്രന്‍, നക്ഷത്രങ്ങള്‍....എന്നിവയാണ് ചലിക്കുന്നത് നാമല്ല, 'എന്ന മുന്‍ ധാരണയോടുകൂടി നോക്കുന്നതാണ് പ്രശ്നം......
ഈ മുന്‍ ധാരണയില്ലാതെ  നിരീക്ഷിച്ചാല്‍ നമുക്ക് ഭമിയുടെ ചലനം അനുഭവപ്പെടും.....

ഉത്തരം പറയൂ.....

ഭൂമിയുടെ കറക്കം നമുക്കനുഭവപ്പെടാത്തതെന്തുകൊണ്ട്....?





ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സൂര്യചന്ദ്രന്‍മാര്‍ക്ക് വലിപ്പം കൂടുതല്‍ തോന്നുന്നതെന്തുകൊണ്ട്.....?

ജെറ്റു വിമാനങ്ങള്‍ക്ക് പിന്നിലെ വെളുത്ത വരകള്‍



ജെറ്റു വിമാനങ്ങള്‍ ആകാശത്ത് വരയ്ക്കുന്ന വെളുത്ത വരകള്‍ കണ്ടിട്ടില്ലേ..?  ഇത് ജെറ്റ് എന്‍ജിന്‍ പുറത്തു വിടുന്ന പുകയാണെന്ന് ചിലരെന്‍കിലും തെറ്റിദ്ധരിച്ചിരിക്കാന്‍ ഇടയുണ്ട്.   എന്നാല്‍ ഇത് എന്‍ജിന്‍ പുറത്ത് വിടുന്ന പുകയല്ല.   ജെറ്റ് എന്‍ജിനകത്ത് ഇന്ധനം കത്തുമ്പോള്‍ ഇന്ധനത്തിലടങ്ങിയിട്ടുള്ള ഹൈഡ്രജനും വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് നീരാവി രൂപം കൊള്ളുന്നു.  ഈ നീരാവി പുറം തള്ളപ്പെടുമ്പോള്‍ വെളുത്ത വരയുടെ രൂപത്തില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നു.  ഇതാണ് നാം കാണുന്ന വെളുത്ത വരകള്‍.  വായു ഈര്‍പ്പമുള്ളതാണെന്‍കില്‍ ഈ വര കുറെ നേരം തങ്ങി നില്ക്കും..