തിന്മയുടെ തീജ്വാലകള്ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ജ് ആഗസ്റ്റ് ആറ്, രാവിലെ എട്ടേ പതിനഞ്ഞ്ജ് ,
എനൊളഗെ എന്ന വിമാനത്തില് നിന്നും ലിറ്റില് ബോയ് എന്ന ആറ്റം ബോംബ് താഴേക്ക് പതിക്കുന്നു.....
താഴെ ഹിരോഷിമ നഗരം .....
ആയിരം സൂര്യന്മാര് ഒന്നിച്ചുദിച്ച പോലെ ....
ഒരു കൂണിന്റെ ആകൃതിയില് ഒരു ഗോളം വിരിഞ്ഞുയര്ന്നു.....
ആളുകള് പരിഭ്രന്ത്രരായി പരക്കം പായുന്നു....
എങ്ങും അലമുറകള് ....ദീന രോദനങ്ങള് .....
താപനില ഉയരുന്നു....ആയിരങ്ങളായി....
ജലം തിളച്ചു ആവിയായുര്ന്നു....
മാംസം വെന്തുരികി, എന്നിട്ടും ജീവന് അവശേഷിക്കുന്ന മനുഷ്യരും ജീവികളും ,ഓടുന്നു .....
പിടഞ്ഞു വീണു മരിക്കുന്നു.....
എന്പതിനായിരത്തോളം പേര് മരിച്ചു വീണു........
അത്രയും പേര്ക്ക് അംഗ വൈകല്യവും ഉണ്ടായി.......
മൂന്നാം ദിവസം നാഗസാക്കിയിലും ബോംബിട്ടു....ഫാറ്റ് മാന് എന്ന ബോംബ്....
അവിടെയും കൊല്ലപ്പെട്ടു.....അന്പതിനായിരത്തോളം പേര്....
................................
............


ചോര കിനിയുന്ന ഓര്മകളുമായി , ഹിരോഷിമ നാഗസാക്കി ദിനങ്ങള് വരുന്നു......
അമേരിക്ക വര്ഷിച്ച അണുബോംബിന്റെ മാരക വിഷാണുക്കള് ഇന്നും ആ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....
ഏത് യുദ്ധവും എതിര്ക്കപ്പെടണം .......
ആര്ക്ക് വേണ്ടിയാണ് യുദ്ധം...
യുദ്ധങ്ങള് ജനങ്ങള്ക്ക് സമ്മാനിക്കുന്നത് പട്ടിണിയും ദുരിതങ്ങളും മാറാരോഗങ്ങളും.....
രാജ്യത്തിന്റെ സമ്പത്തു മുഴുവന് ചെലവഴിച്ച് നടത്തുന്ന യുദ്ധങ്ങള്, ദുരിതങ്ങള് മാത്രമെ നല്കുന്നുള്ളൂ.....
അതുകൊണ്ടു വിശ്വ ശാന്തിക്കായി നമുക്കു പ്രയത്നിക്കാം....No comments: