ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
See the invisible light from a TV remote controller!!!!!!!
Using a tv remote and a mobile phone camera I took this images . Just try this and experience it . And then have a discussion, how and why this happens ?
a]H/4.
b] 3H/4
c]H/2
d] None of these
EXPLANATION
To make it simple, explanation is bit lengthy. After reading it you can suggest easy and alternate explanation.
Let us consider the ball tosses up an initial velocity[U] 20m/s.
What will be the maximum height[H] attained by the ball?
0=400+2*[-10]*S
-400=-20S
S=-400/-20=20m
S=H=20m
Then what will be the time [t] taken by the ball to reach 20m or H ?
V=U+gt
0=20+-10t
-20=-10t
t=20/10=2 sec
If we tosses up a ball with an initial velocity 20m/s it will attain a maximum height 20 m in 2 seconds.
After 2 second its final velocity[V] becomes zero.Then ball starts a free fall.
What will be the distance travelled by a free falling body after one second?
So the ball travelled 5m downwards,say ,that point as 'A'.From 'A' ball has to travel 15m more to reach the ground.
Now consider the second ball,it tosses up ,when the first ball reaches 20m[H].We know that second ball also attain 20 m at 2 second.
The first ball[after 1 second] is now at 'A' [5m or 1H/4],it is travelling down wards .
Then what may be the position of the second ball after 1 second?[Going up wards]
S=Ut+1/2gt2
S=20*1+1/2[-10]*1
=20+-5=15m or 3H/4 or At point 'A'
Now After one second, first ball [downwards 5m]and second ball [up wards 15m or 3H/4]may collide at point 'A'
Point 'A' is at 15 th meter if H is 20 meter .ie,the answer is 3H/4.
Let us discuss some more interesting things,related to this, like escape velocity , After your comments .
thank u 4 reading me patiently.
വ്യാഴത്തിന്റെ ഉപഗ്രഹമായ Europa യില്‍ വെള്ളം കണ്ടെത്തി.
ശാസ്ത്രലോകത്തെ ഏറെ വിസ്മയിപ്പിക്കുന്ന ഒരു അറിവാണ് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് അതും വടക്കേ അമേരിക്കയിലെ വലിയ തടാകത്തിന്റെ അത്ര വലിപ്പത്തിലാണ് ഈ ജലശേഖരമെന്നു പറയുമ്പോള്‍ ..............
ഇത്രയും വലിയ ജലശേഖരം സ്ഥിതിചെയ്യുന്നത് യുറോപ്പയിലെ മഞ്ഞുകട്ടകള്‍ക്ക് താഴെയായിട്ടാണത്രെ .
ഈയൊരു കണ്ടുപിടുത്തം സൌരയൂഥത്തില്‍ , ഭൂമിയില്‍ മാത്രമല്ല , മറ്റെവിടെയെങ്കിലും ജീവനുള്ള
സാധ്യതയെയാണ് വിരല്‍ ചൂണ്ടുന്നത് .
1989 ല്‍ നാസയുടെ ബഹിരാകാശ വാഹനമായ ഗലീലിയോ സ്പേസ് ക്രാഫ്റ്റ് വ്യാഴത്തില്‍ ഇറങ്ങുകയും ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ചില ചോദ്യോത്തരങ്ങള്‍
1.വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് ?
64
2.സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത് ?
വ്യാഴം
3.ആകാശത്തില്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ പ്രകാശമാനമായികാണുന്ന വസ്തുവേത് ?
വ്യാഴം
4.Galilean moons എന്ന പേരില്‍ അറിയപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ ഏതെല്ലാം ?
ഗലീലിയോ December 1609 നും 1610 January നും ഇടക്ക് കണ്ടുപിടിച്ച വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണ്
Galilean moons എന്നപേരില്‍ അറിയപ്പെടുന്നത് .
Io, Europa, Ganymede and Callisto എന്നിവയാണ് അവ .
5.ഈ കണ്ടുപിടുത്തം നിവിലുണ്ടായിരുന്ന ജ്യോതിശാസ്ത്രതത്ത്വങ്ങള്‍ക്ക് എതിരായതെങ്ങനെ ?
അന്നുവരെ വിശ്വസിച്ചിരുന്നത് ഭൂമിയെ ചുറ്റിയാണ് എല്ലാ ആകാശ വസ്തുക്കളും ചുറ്റിക്കൊണ്ടിരിക്കുന്നത്
എന്നായിരുന്നു. അത്തരമൊരു വിശ്വാസത്തെയാണ് ഈ കണ്ടുപിടുത്തം ( വ്യാഴത്തെ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളങ്ങള്‍ ) ആഘാതമേല്പിച്ചത് .
6.വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ കണ്ടുപിടിച്ചതാരാണ് ?
ഗലീലിയോ ഗലീലി
7.യുറോപ്പ എന്നാണ് കണ്ടുപിടിച്ചത് ?
January 7, 1610 നാണ് ഗലീലിയോ യുറോപ്പ കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു.പക്ഷെ അദ്ദേഹത്തിന്റെ ടെലിസ്കോപ്പിലെ ലെന്‍സിന്റെ കുറഞ്ഞ പവര്‍ കാരണം വ്യാഴത്തിന്റെ ഉപഗ്രഹമായ ലോ , യുറോപ്പ എന്നിവയെ തമ്മില്‍ വേര്‍തിരിച്ച് മാര്‍ക്ക് ചെയ്യുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതിനാല്‍ ഈ രണ്ട് ഉപഗ്രഹങ്ങളേയും ഔ
ബിന്ദുവിലായാണ് അദ്ദേഹം തന്റെ നോട്ട്‌ബുക്കില്‍ മാര്‍ക്ക് ചെയ്തത് . അടുത്ത ദിവസം , അതായത് January 8,
1610 ന് ഇവ രണ്ടും വ്യത്യസ്തമായി മാര്‍ക്ക് ചെയ്തു. അതുകൊണ്ട് പ്രസ്തുത ദിവസമാണ് യുറോപ്പ കണ്ടുപിടിച്ച ദിവ്സമായി അംഗീകരിക്കുന്നത് .
8.യുറോപ്പയുടെ പരിക്രമണ കാലം എത്ര ?
3.551181 ദിവസം ചുരുക്കിപ്പറഞ്ഞാല്‍ മൂന്നര ദിവസം .
9. ശുക്രന്റെ വൃദ്ധിക്ഷയങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?
അതും 1610 ല്‍ ഗലീലിയോ തന്നെയാണ് കണ്ടെത്തിയത് . അദ്ദേഹം തന്റെ ടെലിസ്കോപ്പ് ഉപയോഗിച്ച് ശുക്രനെ നോക്കിയപ്പോഴാണ് ഈ വസ്തുത അനുഭവപ്പെട്ടത് . അതായത് ചന്ദ്രന് വൃദ്ധിക്ഷയങ്ങള്‍ വരുന്നതുപോലെ ശുക്രന്‍ എന്ന ഗ്രഹത്തിനും ഉണ്ടാകുന്നു ( ഭൂമിയില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ )
10.വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ , വ്യാഴത്തെ ചുറ്റുകയാണെന്നും അത് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണെന്നും ഗലീലിയോക്ക് മനസ്സിലായതെങ്ങനെ ?
1610 January 7 ന് ഗലീലിയോ രാത്രിയില്‍ ആകാശത്തേക്ക് ടെലിസ്കോപ്പില്‍ക്കൂടി നോക്കിയപ്പോള്‍ , വ്യാഴം എന്ന ഗ്രഹത്തിനരികെയായി മൂന്ന് വളരെ ചെറിയ നക്ഷത്രങ്ങളെ കണ്ടു. അവ വളരെ ചെറുതായിരുന്നു. മാത്രമല്ല അവ ഒരേ രേഖയിലായിരുന്നു.
തുടര്‍ന്നുള്ള രാത്രിയിലെ നിരീക്ഷണത്തില്‍ , അവയുടെ സ്ഥാനം മാറുന്നതായി കണ്ടു.
ഈ സ്ഥാനമാറ്റം നക്ഷത്രങ്ങളുടെ സവിശേഷതകള്‍ക്ക് ചേരുന്നതായിരുന്നില്ല.അതായത് , അവ നക്ഷത്രങ്ങളാണെങ്കില്‍ ഇത്തരത്തില്‍ സ്ഥാനമാറ്റം സംഭവിക്കില്ലായിരുന്നു എന്നര്‍ഥം .
തുടര്‍ന്ന് ജനുവരി 10 ന് അദ്ദേഹം ഒരു പ്രത്യേക സംഗതി നിരീക്ഷിച്ചു .
അതായത് അതില്‍ ഒരെണ്ണത്തിനെ കാണുവാന്‍ സാധിക്കുന്നില്ല.
അതായത് പ്രസ്തുത ആകാശ വസ്തു വ്യാഴം എന്ന ഗ്രഹത്തിനു പുറകില്‍ ആയതാണ് കാരണമെന്ന് അദ്ദേഹത്തിനു മനസ്സിലായി .
തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വ്യാഴം എന്ന ഗ്രഹത്തിനെ ചുറ്റുകയാണെന്ന് അദ്ദേഹത്തിനു മനസ്സിലായി . അതായത് അദ്ദേഹം മൂന്ന് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയാണ് കണ്ടത് എന്ന കാര്യം അദ്ദേഹത്തിനു മനസ്സിലായി .
നാലാമത്തെ ഉപഗ്രഹത്തിനെ അദ്ദേഹം ജനുവരി 13 ന് കണ്ടെത്തി.
വായിക്കുക :
1.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ (മാതൃഭൂമി വാര്‍ത്ത )
(http://www.mathrubhumi.com/online/malayalam/news/story/1283286/2011-11-18/world)
2. വാഴത്തിന്റെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പെന്നു സൂചന (മനോരമ വാര്‍ത്ത )
വാല്‍ക്കഷണം : 1
1 കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ ക്ഷണിക്കുന്നു
വാല്‍ക്കഷണം : 2
ഒരു അവധിക്കാല ഭൌതികശാസ്ത്ര ട്രെയിനിംഗ് ക്യാമ്പ് .
അന്ന് ക്ലാസെടുത്തിരുന്നത് രാമദാസ് സാര്‍ , പ്യാരീലാല്‍ സാര്‍ , ജോര്‍ജ് സാര്‍ , ബേബി സാര്‍ തുടങ്ങിയവര്‍ .
അങ്ങനെ ഒരു വൈകുന്നേരത്താണ് ആ വാര്‍ത്ത കേട്ടത് .
പ്യാരീലാല്‍ സാര്‍ ഒരു ടെലിസ്കോപ്പുമായാണ് ക്യാമ്പില്‍ വന്നത് എന്ന കാര്യം .
ഉടനെ പ്യാരീലാല്‍ സാറിന്റെ മുറിയിലെത്തി.
ടെലിസ്കോപ്പ് കണ്ടു.ഉടനെ അത് ഫിറ്റ് ചെയ്ത് നോക്കണം എന്നായി അംഗങ്ങള്‍
ആകാശത്ത് കാര്‍മേഘങ്ങളും നിലാവും സജീവം
അങ്ങനെയിരിക്കെ ആരോ ടെലിസ്കോപ്പ് ഫോക്ക്സ് ചെയ്ത
“ദാ ഒരു തിളക്കമുള്ള വസ്തു “
ചുറ്റുമുള്ളവര്‍ നോക്കി
ഉണ്ടല്ലോ തിളക്കമുള്ള വസ്തു
“അത് പള്ളിയിലെ ലൈറ്റാ ‘
പൊട്ടിച്ചിരി എല്ലായിടത്തും പരന്നു.
തുടര്‍ന്ന് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കാണിച്ചുതരാം എന്നായി പ്യാരീലാല്‍ സാര്‍ .
എന്നാല്‍ അങ്ങനെയെന്ന് അംഗങ്ങളും .
പക്ഷെ , വെളുപ്പിന് നാലുമണീക്ക് എണീക്കണം
എന്നാല്‍ മാത്രമേ കാണുവാന്‍ കഴിയൂ.
പിറ്റേന്ന് നാലുമണിയായപ്പോഴേക്കും ഗ്രൌണ്ടില്‍ പല അംഗങ്ങളും എത്തി.
വ്യാഴത്തിനെ ആകാശത്ത് കണ്ടു
ടെലിസ്കോപ്പില്‍ ക്കൂടി നോക്കി .
ഗലീലിയോ കണ്ട ആ ദൃശ്യം ചരിത്രപരമായ പ്രാധാന്യത്തൊടെ പലരും നോക്കിക്കണ്ടു.
തുടര്‍ന്ന് ആരോ ഒരാള്‍ ടെലിസ്കോപ്പ് ശുക്രനു നേരെയാക്കി .
ടെലിസ്കോപ്പിലൂടെ കണ്ട ശുക്രന്‍ ചന്ദ്രക്കലയുള്ളതായിരുന്നു.
................
...............
ഈ ഒരു അവസരത്തില്‍ അതിന്റെ ഓര്‍മ്മ പുതുക്കുന്നു .’
ഒപ്പം പ്യാരീലാല്‍ സാറിന് നന്ദിയും രേഖപ്പെടുത്തുന്നു.
Question box
സൂര്യരശ്മികള്‍ക്ക് ജലകണികകളില്‍ വച്ച് രണ്ടുപ്രാവശ്യം അപവര്‍ത്തനത്തിനും.ഒരു പ്രാവശ്യം പൂര്‍ണ്ണ ആന്തരപ്രതിഫലനത്തിനും വിധേയമാകുന്നതിനാല്‍ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്നു.തത്ഫലമായി പുറംവക്കില്‍ ചുവപ്പും ഉളളില്‍ വയലററും നിറമുളള മഴവില്ല് കാണുന്നു.
എന്നാല്‍ രണ്ടുപ്രാവശ്യം അപവര്‍ത്തനത്തിനും.രണ്ടു പ്രാവശ്യം പൂര്‍ണ്ണ ആന്തരപ്രതിഫലനത്തിനും വിധേയമാകുമ്പോള്‍ പുറംവക്കില്‍ വയലററും ഉളളില്‍ ചുവപ്പും നിറമുളള മഴവില്ല് ദൃശ്യമാകാം( Secondary Rainbow)
CGPM set to update international system of weights and measures
Kilogram Has A Weight-Loss Problem!!
Peter Mohr, Terry Quinn, Barry Taylor and Edwin Williams recently banded together and published an article in the journal Metrologia that championed the switch to the Planck constant, and for changes to three other basic measurements as well: the ampere, kelvin, and mole. And it was this small group that lobbied for the proposed changes that have been addressed at the recent meeting of the CGPM.
At the meeting, it was stressed that any new changes to the way measurements are based, should not change the basic ways that they are now conventionally used, e.g. water would still freeze at 0° C, and boil at 100° and cooking recipes would still work and world records in Olympic events would still all hold, etc. What would change would be the degree of accuracy that could be used to describe a mass, distance, time, etc. that would be consistent regardless of where the measurements were being taken and by whom.
One good example is the metre (meter), a measurement not in need of change. It was originally based on an etching on a metal bar; now it’s based on the distance light travels in a vacuum.
This move by the CGPM means that proposals for the exact changes to be made will be considered and then voted on at the next meeting in 2014. If the changes pass, a timetable for their implementation will be set at that meeting as well.
The CGPM also known as the conférence générale des poids et mesures, is just one of three entities charged with maintaining the International System of Units (SI) by decree of an international convention held way back in 1875. It represents 52 member states and 26 other associates.
Barometer - Measuring height of a very tall building
evidently expecting to hear about reduced air pressure being proportionate to the elevation....
The student says: Tie the Barometer to a long string till the barometer touches the ground, measure
the length of the string!
However, what follows is much more interesting;
This highly original answer so incensed the examiner that the student was failed. The student went in
appeal on the ground that his answer was indisputably correct, and the University appointed an independent
commission to decide the case. The commission judged that the answer was indeed correct, but did not
display any noticeable knowledge pf physics.
To resolve the problem it was decided to call the student in and allow him six minutes in which to provide
a verbal answer which showed at least a minimum familiarity with the basic principles of physics.
For five minutes the student sat in silence, forehead creased in deep thought. The commission reminded
him that time was running out, to which the student replied that he had several extremely relevant answers,
but could not make up his mind which to use.
On being advised to hurry up, the student replied as follows :
Firstly, you could take the barometer up to the roof of the skyscraper, drop it over the edge and measure
the time it takes to reach the ground. The height of the building can then be worked out from the formula
H= 0.5g x t squared. But bad luck on the barometer......
Or if the sun is shining you could measure the height of the barometer, then set it on end and measure
the length of its shadow. Then you measure the length of the skyscraper's shadow, and thereafter it is
a simple matter of proportional arithmetic to work out the height of the skyscraper.
But if you want to be highly scientific about it, you could tie a short piece of string to the barometer and
swing it like a pendulum first at ground level and then on the roof of the skyscraper. The height is worked
out by the difference in the gravitational restoring force T 2 pi square root (1/g).......
Or if the skyscraper has an outside emergency staircase, it would be easier to walk up it and mark off
the height of the skyscraper in barometer lengths, then add them up......
If you merely wanted to be boring and orthodox about it, of course, you could use the barometer to
measure the air pressure on the roof of the skyscraper and on the ground and convert the difference
in millibars into feet to give the height of the building....
.THE STUDENT WAS NEIL BOHR, THE ONLY PERSON FROM DENMARK TO WIN
THE NOBEL PRIZE FOR PHYSICS
എന്താണ് ഊര്‍ജ്ജപ്രതിസന്ധിക്ക് പ്രധാന കാരണം ?
സ്ഥലം : സ്കൂളിലെ പത്താക്ലാസ്
സന്ദര്‍ഭം : ഫിസിക്സ് സെമനിനാര്‍ അവതരണവേള
വിഷയം : ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
അങ്ങനെ ഓരോ സബ് ടോപ്പിക്കിന്റേയും സെമിനാര്‍ പ്രബന്ധാവതരണം കഴിഞ്ഞു ചോദ്യോത്തരവേളയിലേക്ക്
മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ ചോദ്യോത്തരവേള ഫിസിക്സ് മാഷിന് അത്ര ഇഷ്ടമില്ലാത്തതാണ് .
കാരണം ഏതവനും എന്തും ചോദിക്കാം
അതിന് ഉത്തരം കിട്ടിയില്ലെങ്കില്‍ ......
അതിന്റെ ചമ്മല്‍ .....
പിന്നെ റഫര്‍ ചെയ്യണം
അങ്ങനെയാണ് ഫോസില്‍ ഇന്ധനങ്ങള്‍ എന്ന സബ് ടോപ്പിക്ക് അവതരിപ്പിച്ചു കഴിഞ്ഞ് അതിന്റെ
ചോദ്യോത്തരവേളയിലേക്ക് പ്രവേശിച്ചത്
കുട്ടികള്‍ പലരും ചോദ്യങ്ങള്‍ ചോദിച്ചു
ഒക്കെ മുഷിപ്പന്‍
അപ്പോള്‍ മാഷ് ഒരു ചോദ്യം ചോദിച്ചു
ഡീസലിന് ആ പേര്‍ ലഭിച്ചത് എങ്ങനെയാണെന്ന് അറിയാമോ ?
ക്ലാസില്‍ ആകെ നിശബ്ദത
തന്റെ വേറിട്ട ചോദ്യത്തിന്റെ പ്രസക്തിയാണിതെന്ന് മാഷിന് ബോധ്യമുണ്ടായി .
മാഷ് ,തന്റെ ഇത്തരത്തില്‍ ചോദ്യം ചോദിക്കുവാനുള്ള പ്രവണതയില്‍ അഭിമാനം കൊണ്ടു.
ആര്‍ക്കും ഉത്തരം കിട്ടാത്തതിനാല്‍ മാഷ് തന്നെ ഉത്തരം പറഞ്ഞു.
ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ച റുഡോള്‍ഫ് കൃസ്റ്റന്‍ കാള്‍ ഡീസലിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഫാമലി നെയിമായ ഡീസലിനെക്കുറിച്ചും അങ്ങനെ പ്രസ്തുത പെട്രോളിയം ഉല്പന്നത്തിന് ആ പേര്‍ കൊടുത്തതുമൊക്കെ പറഞ്ഞു
മാഷ് , പറഞ്ഞു നിറുത്തിയപ്പോള്‍ ക്ലാസില്‍ കയ്യടി മുഴങ്ങി .
മാഷ് , ഇങ്ങനെയാണ്
സെമിനാര്‍ നടക്കുമ്പോള്‍ മുമ്പേ കരുതിവെച്ച ഇത്തരം ചോദ്യങ്ങള്‍ ക്ലാസില്‍ പൊതുവെ ചോദിക്കും
കുട്ടികള്‍ക്ക് ഉത്തരം കിട്ടുകയില്ല.
അങ്ങനെ ക്ലാസിലെ വൈജ്ഞാനിക ഭണ്ഡാകാരമായ “ഹീറോ ” മാഷ് തന്നെയാകും
അങ്ങനെ സംതൃപ്തിയോടെ ഇരിക്കുന്ന നേരത്ത് .........
ആണ്‍കുട്ടികളുടെ റോയില്‍ ബാക്ക് ബെഞ്ചില്‍ ഒരു കുശുകുശുപ്പ്
“ഊം , എന്താ ” മാഷ് ചോദിച്ചു
“പറയൂന്നേ ” മാഷ് പ്രോത്സാഹിപ്പിച്ചു
അപ്പോള്‍ ക്ലാസിലെ നിഷേധി എന്നറിയപ്പെടുന്നവനും ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശിക്ഷ ലഭിച്ചവനുമായ മണ്‍സൂര്‍ എണീറ്റുനിന്നു.
മൊബൈല്‍ ഫോണ്‍ അവന്റെ ബാഗില്‍ നിന്ന് പിടിച്ചതിന്റെ മാഷോടുള്ള ദേഷ്യം ഇപ്പോഴും മാഷിന് അവന്റെ മുഖത്ത് കാണാമായിരുന്നു.
“പറഞ്ഞാട്ടെ ” മാഷ് പരിഹസിച്ചൂകൊണ്ടു പറഞ്ഞു
“അവന്‍ ഗൌരവത്തില്‍ പറഞ്ഞു
“കേരളത്തില്‍ മൊബൈല്‍ ഫോണ്‍ കോടിക്കണക്കിനാ ഉള്ളത് . അതായത് ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും എണ്ണം വീതമുണ്ട് .അത് ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി വേണ്ടെ . ഇത്തരത്തില്‍ മൊബൈല്‍ ഫോണിലുണ്ടായ വര്‍ദ്ധനവ് കേരളത്തിലെ വൈദ്യുത ക്ഷാമത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? ”
ക്ലാസ് നിശ്ശബ്ദം
മാഷ് പൊട്ടിച്ചീരിച്ചൂകൊണ്ടു പറഞ്ഞു
“മണ്‍സൂറേ , ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുവാന്‍ കുറച്ച് വൈദ്യുതിയേ വേണ്ടൂ . അതിനാല്‍ അതുവഴിയുള്ള കറന്റിന്റെ വര്‍ദ്ധനവ് പ്രശ്നമല്ല ”
ക്ലാസ് പൊട്ടിച്ചിരിച്ചു
“എന്നാല്‍ ഇന്ത്യയിലൊട്ടാകെ .......”
മാഷ് , മണ്‍സൂറിനെ തറപ്പിച്ചു നോക്കി
“അല്ലാ , ലോകത്തിലൊട്ടാകെയുള്ള മൊബൈല്‍ ഫോണുകള്‍ ആകെ ഉപയോഗിക്കുന്ന വൈദ്യുതി കണക്കാക്കിയാല്‍ ”
ക്ലാസില്‍ കുട്ടികളുടെ ചിരിനിന്നു.
ഇനി മണ്‍സൂറിനെ പരിഹസിക്കുന്നതു ശരിയല്ലെന്ന് മാഷിനു തോന്നി.
“ങാ “ അങ്ങനെയും ആകാം എന്ന മട്ടില്‍ മാഷ് മൂളി.
വീണ്ടും മണ്‍സൂര്‍ എണീറ്റു നിന്നു
“ഇനി നിനക്ക് ഇരുന്നുകൂടെ ” മാഷ് അസഹ്യതയോടെ പറഞ്ഞു
“ഒരു ചോദ്യം കൂടിയുണ്ട് മാഷേ .”
“ഇത് മൊബൈല്‍ ടവറിനെക്കുറിച്ചാ . . അതിനുവേണ്ട വൈദ്യുതി എവിടെ നിന്നാ എടുക്കുന്നത് ? ”
മാഷിന് ഉത്തരം പറയുവാന്‍ പറ്റിയില്ല.
പക്ഷെ , അപ്പോഴേക്കും സുബിന്‍ എണീറ്റു നിന്നു പറഞ്ഞു
“എന്റെ വീടിന്നടുത്തെ മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത് , ജനറേറ്ററീന്നാ , അത് എനിക്കറിയാം . ”
ഉടനെ മണ്‍സൂര്‍ പറഞ്ഞു
“കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ വര്‍ദ്ധിച്ചൂകൊണ്ടിരിക്കുകയാണ് . അതിനര്‍ത്ഥം അതിനു വേണ്ട വൈദ്യുതിക്കാവശ്യമായ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഫോസില്‍ ഇന്ധനത്തിന്റെ കാര്യത്തിലും വര്‍ദ്ധനവ്
ഉണ്ട് എന്നതാണ് ”
“മൊബൈല്‍ ടവര്‍ കാരണം ആ പ്രദേശത്ത് തേനീച്ചകളുടെ എണ്ണം കുറയുമെന്ന് പത്രത്തില്‍ വായിച്ചിരുന്നു” ഹസീന പറഞ്ഞു.
പക്ഷെ , അക്കാര്യം ആരും അത്ര കാര്യമാക്കിയില്ല.
പെട്ടെന്ന് മുന്‍ബെഞ്ചിലിരുന്ന വിനു എണീറ്റുനിന്നു ചോദിച്ചൂ
“എല്ലാ ചൈനീസ് ഉല്പങ്ങള്‍ക്കും വിലകുറവാണ് ”
“അതും ഊര്‍ജ്ജപ്രതിസന്ധിയുമായി എന്താ ബന്ധം വിനുവേ ” മാഷ് കളിയാക്കിക്കൊണ്ടു ചോദിച്ചൂ
ക്ലാസ് പുഞ്ചിരി തൂകി
വിനു വിട്ടുകൊടുക്കാതെ പറഞ്ഞു
“അതിനാല്‍ ടിബറ്റു വഴി ചൈനയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്താലോ മാഷേ . വളരേ കുറവ് കാശേ അവര്‍ വാങ്ങിക്കൂ “
ക്ലാസും മാഷും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
ഉടന്‍ സുഹാസ് എണീറ്റു നിന്നു
“എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് മാഷേ “
“ആയിക്കോട്ടെ സാറേ ” മാഷ് അവനെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
“ വിമാനം , കപ്പല്‍ എന്നിവയുടെ വര്‍ദ്ധനവ് ഊര്‍ജ്ജപ്രതിസന്ധിക്ക് കാരണമാകുന്നില്ലേ”
ഉണ്ട് എന്ന അര്‍ഥത്തില്‍ മാഷ് തലയാട്ടി
അവന്‍ തുടര്‍ന്നു
“ മുന്‍ പറഞ്ഞവയില്‍ പെട്രോള്‍ ഇന്ധനങ്ങളാണോ ഉപയോഗിക്കുന്നത് ?”
അതെ എന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി.
"വിമാനം , കപ്പല്‍ എന്നിവയുടെ ഗതാഗതം വഴി അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നുണ്ടോ "
ഉണ്ടെന്ന അര്‍ഥത്തില്‍ മാഷ് വീണ്ടും പരിഹസിച്ചൂകൊണ്ട് തലയാട്ടി.
“ റോഡീല്‍ വാഹനങ്ങള്‍ വഴിയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗമോ അതോ കപ്പലുകളുടേയും വിമാനങ്ങളുടേയും ഗതാഗതം വഴിയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗമോ ഏതാണ് കൂടുതല്‍ ?”
ക്ലാസ് നിശ്ശബ്ദമായി .
മാഷിന് ഒന്നും പറയുവാന്‍ സാധിക്കുന്നില്ല.
ഉടനെ ഇതുതന്നെ തക്കം എന്ന മട്ടില്‍ അവന്‍ വെച്ചു കാച്ചി
“വെറുതെ പെട്രോളിനു വിലകൂട്ടല്ലേ മാഷേ , വിമാനത്തില് ഉപയോഗിക്കണ പെട്രൊളിന് വില കൂട്ട് . എന്താ അതുമ്മെ തൊടാത്തെ . അത് പണക്കാരുടേതാണല്ലോ അല്ലേ . ”
“ഈ ഊര്‍ജ്ജപ്രതിസന്ധിക്ക് പ്രധാന കാരണം അതാ ” ആരോ വിളിച്ചൂ പറഞ്ഞു
ക്ലാസില്‍ കയ്യടി മുഴങ്ങി
മാഷിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
അപ്പോഴേക്കും പിരീഡ് അവസാനിക്കുന്ന മണിമുഴങ്ങിയിരുന്നു.
സംസ്ഥാന ഭൌതിക ശാസ്ത്രാധ്യാപക കൂട്ടായ്മ(SRG DIET TSR OCT 2011
അധ്യാപകർ പ്രവർത്തനത്തിൽ |
ശ്രദ്ധയോടെ BUT RELAXED |
ലാൽ സർ രാശിചക്രവുമായി |
ഒഴിവു സമയത്തെ ഫീൽഡ് ട്രിപ് പവർ ഹൌസിലേക്ക് |
ജയിംസ് സർ ഒരു ടിപുമായി |
ബാബുജോൺ (തൃശ്ശൂർ) ചോദ്യബാങ്കുമായി |
ഭൂഗുരുത്ത്വം ഗ്ലാസിൽ |
ബിജു സർ(തൃശ്ശൂർ) തന്റെ ഇം പ്രൊവൈസേഷനുമായി |
പോൾസൺ സർ(തൃശ്ശൂർ) പതിവുപോലെ |
ഈ സ്പെക് ട്രത്തിന് കാരണമെന്ത് ?
സ്പെക് ട്രം അഥവാ വര്‍ണ്ണരാജിയെക്കുറിച്ച് നമുക്ക് അറിയാം
പത്താംക്ലാസിലെ ഫിസിസ്കിലെ പ്രകാശത്തെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ പ്രിസത്തില്‍ ക്കൂടി സൂര്യപ്രകാശം ദര്‍പ്പണം ഉപയോഗിച്ച് കടത്തിവിട്ട് ഭിത്തിയില്‍ വര്‍ണ്ണ രാജി ലഭിക്കുന്ന പരീക്ഷണം ഉണ്ട് .
അതുപോലെ , ജലത്തില്‍ ദര്‍പ്പണം ചരിച്ചുവെച്ച് സൂര്യപ്രകാശത്തെ ഭിത്തിയില്‍ പ്രതിഫലിപ്പിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണവും നമുക്ക് അറിയാം
എങ്കില്‍ ..............
താഴെ പറയുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണമാണ് താഴെ കൊടുക്കുന്നത് .
പരീക്ഷണ സാമഗ്രികള്‍
സി.ഡി , എല്‍ . ഇ ഡി ടോര്‍ച്ച്
പരീക്ഷണ ക്രമം
പരീക്ഷണം നടത്തുന്നത് രാത്രിയായാല്‍ നല്ലത് .
എല്‍ . ഇ ഡി ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് സി ഡിയില്‍ ലൈറ്റ് അടിക്കുക.
പ്രസ്തുത പ്രകാശത്തിന്റെ പ്രതിഫലന രശ്മികളെ തൊട്ടടുത്ത ഭിത്തിയിലോ സ്കീനിലോ കേന്ദ്രീകരിക്കുക . നമുക്ക് വര്‍ണ്ണ രാജി ലഭിക്കുന്നു
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ പരീക്ഷണ പ്രക്രിയയെ സൂചിപ്പിക്കുന്നു.
ഈ ചോദ്യത്തിന് ഉത്തരം പറയാമോ ?
1.പ്രിസം ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും സി ഡി ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും തമ്മിലുള്ള വ്യത്യാസമെന്ത് ?
8-ം ക്ലാസിലെ അന്തരീക്ഷമര്‍ദ്ദത്തെ കുറിച്ചു പഠിക്കുന്നതിനാണ് പുഴുങ്ങിയ മുട്ട വേണ്ടത്.
മുട്ടയെ വിഴുങ്ങുന്ന ഫ്ലാസ്ക് എന്ന പരീക്ഷണം.
സ്ക്കൂളില്‍ കഴിക്കാന്‍ മുട്ട നല്‍കുന്നതിനാല്‍ മുട്ടയ്ക്ക് ക്ഷാമമില്ലെന്നു പറയാം.
പക്ഷെ ഇത് ആഴ്ചയിലൊരിക്കലല്ലേ ഉള്ളൂ. ആ ദിവസമല്ല പരീക്ഷണമെങ്കില്‍ അതും പ്രശ്നം.
മറ്റൊന്ന് ഒന്നിലധികം ക്ലാസിലെടുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ മുട്ട വേണ്ടി വരുന്നു.
ഒരു ക്ലാസില്‍ തന്നെ പരീക്ഷണം പരാജയപ്പെട്ടാല്‍ മറ്റൊന്നു കൂടി കരുതേണ്ടതായും വരും.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരംഇതാ.....
മുട്ടയ്ക്കു പകരം ബലൂണ്‍....!
ഒരു ബലൂണില്‍ വെള്ളം ഒഴിക്കുക. ഏകദേശം ഒരു മുട്ടയുടെ വലുപ്പത്തില്‍.
എന്നിട്ട് ചരടുപയോഗിച്ച് കെട്ടുക.(ഇത് പുഴുങ്ങിയ മുട്ടയ്ക്കു സമാനമായി...)
ഇത് കോണിക്കല്‍ ഫ്ലാസ്കിനുമുകളില്‍ വച്ച് പരീക്ഷണം നടത്താം......
Planet-Threatening Events in space .May a threat to life on earth ?
റൂളറിന് എന്തുസംഭവിക്കും ?എന്തുകൊണ്ട് ?
ഏകദേശം ഒന്നര അടി വലുപ്പമുള്ള ഒരു റൂളര്‍ മേശപ്പുറത്തുവെക്കുക.
റൂളറിന്റെ മൂന്നില്‍ ഒരു ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കത്തക്കരൂപത്തിലായിരിക്കണം വെക്കേണ്ടത് ,
ഇനി റൂളറിന്റെ പുറത്തേക്കു തള്ളിനില്‍ക്കുന്ന അഗ്രം തട്ടി നോക്കു
എന്തുസംഭവിക്കുന്നു ?
റൂളര്‍ താഴെ വീഴും അല്ലേ
അടുത്തതായി റൂളള്‍ മുന്‍പുചെയ്ത പ്രകാരം മേശപ്പുറത്തുവെക്കുക
റൂളറിന്റെ പുറത്ത് ഒരു ഷീറ്റ് പേപ്പര്‍ വെക്കുക.
ഇനി റൂളറിന്റെ പുറത്തേക്കുതള്ളി നില്‍ക്കുന്ന അഗ്രം തട്ടി നോക്കൂ
എന്തുസംഭവിക്കുന്നു ?
എന്താണ് ഇതിനു കാരണം ?
വാല്‍ക്കഷണം :
വിജ്ഞാനോത്സവം കഴിഞ്ഞു. പഠനം പാല്‍പ്പായസമാക്കി മുന്നേറിയിരുന്ന പണ്ടത്തെ വിജ്ഞാനോത്സവം ഓര്‍മ്മയില്‍ വരുന്നു.
ഇപ്പോള്‍ നടന്ന വിജ്ഞാനോത്സവത്തെക്കുറിച്ച് ചിന്തിക്കുമ്പൊള്‍ ...........
മുന്‍പു നടന്ന വിജ്ഞാനോത്സവത്തിലെ ഒരു പ്രവര്‍ത്തനം ഓര്‍മ്മയില്‍ നിന്നെഴുതുന്നു.
VESTA - ഒരു SPACECRAFT സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ ച്ഹിന്നഗ്രഹം [Asteroid ]!!!!!
Vesta Sizes Up: This composite image shows the comparative sizes of nine asteroids. Up until now, Lutetia, with a diameter of 81 miles (130 kilometres), was the largest asteroid visited by a spacecraft, which occurred during a flyby. Vesta, which is also considered a protoplanet because it's a large body that almost became a planet, dwarfs all other small bodies in this image, with its diameter sizing up at approximately 330 miles (530 kilometres). Image credit: NASA/JPL-Caltech/JAXA/ESA
എന്താണ് VESTA ?
ചൊവ്വ , വ്യാഴം ഗ്രഹങ്ങളുടെ സഞ്ചാര പാതക്കിടയില്ലുള്ള asteroid ബെല്ടിലെ ഒരു ച്ഹിന്നഗ്രഹം .വ്യാസം -530 km .മാസ്സ്-(2.59)×1020 kg[5]. ഗുരുത്വകര്‍ഷന്നത്വരണം 0.22 m/s2 .ഉഷ്മാവ് -[min: 85 K (−188 °C)max: 270 K (−3 °C)[9]].ച്ഹിന്നഗ്രഹങ്ങ്ളില്‍ രണ്ടാം സ്ഥാനം [ഒന്നാം സ്ഥാനം സെറെസ്].
size comparison VESTA-CERES,and MOON
ഒരു ബില്ലിയന്‍ വര്‍ഷനള്‍ക്ക് മുന്‍പ് VESTA ,asteroid ബെല്ടിലെ മറ്റൊരു ച്ഹിന്നഗ്രഹവുമായി
കൂടിയിടിച്ചതിന്‍റെ സുചനകളാണ് ഇതിന്‍റെ ദക്ഷിനാര്ധ ഗോളത്തിലെ വന്‍ ഗര്‍ത്തങ്ങള്‍ .ഈ കൂടിയിടിയുടെ ഫലമായി വെസ്ടയുടെ മാസ്സിന്‍റെ 1 % നഷ്ടപ്പെട്ടു എന്ന് കണക്കാക്കിയിരിക്കുന്നു .ചിന്നിച്ചിതെറിയ അവശിഷ്ട്ടങ്ങുളുടെ ഒരു ഭാഗം ഉള്‍ക്കകളായി [HED"Howardite–Eucrite–Diogenite".]ഭുമിയില്‍ പതിച്ചിട്ടുണ്ട്. ഈ ഉല്‍ക്കകളുടെ ശേഖരന്നത്തിലുടെയാണ് വെസ്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നത്.
വെസ്ടയുടെ വലുപ്പവും ശോഭയും കൊണ്ട് ചില അവസരങ്ങളില്‍ ഇതിനെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതാണ് .2011 ഓഗസ്റ്റ് -5 നു മകരം രാശിയില്‍ വെസ്ടായെ 5 .6 മഗ്നിടുഡില്‍ ഒരു ബ്യ്നോക്കുലരുപയോഗിച്ചു ദൃശ്യമായിരുന്നു.ഇനി 2012 ഡിസംബര്‍ 9 നു വെസ്ടയെ വ്യക്തമായി ഭൂമിയില്‍നിന്നു കാണാവുന്നതാണ് .
നാസയുടെ DAWN SPACECRAFT 2011 ജൂലൈ 16 നു വെസ്ടയുടെ അടുതെത്തി .ഇനി ഒരു വര്ഷം DAWN , വെസ്ട പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കും.
ഇന്നു DAWN വെസ്ടയില്‍നിന്നും വെറും 680 കി. മി അകലത്തിലുള്ള ഓര്ബിട്ടലില്‍ ആണ് അതിനെ ചുറ്റുന്നത് .വെസ്ടയുടെ സുര്യന്ഭിമുഖമായിരിക്കുന്ന ഭാഗത്തുനിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ അതിന്റെ മറുവശത്തുകൂടി പറക്കുമ്പോള്‍ ,DAWN ഭുമിയിലേക്ക് അയക്കും .
വെസ്ടയെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ നാളെ ഒക്ടോബര്‍ 3 നു നാസ പുറത്തുവിടും .
സെപ്റ്റംബര്‍ 2007 ല്‍ വിക്ഷേപിച്ച DAWN ,2011 ജൂലൈ മാസത്തില്‍ വെസ്ടയുടെ അടുത്തെത്തി.ഇനി അത് 2012 ജൂലൈ യില്‍ ഏറ്റവും വലിയ ച്ഹിന്നഗ്രഹമായ CERES ഇലേക്ക് യാത്ര പുറപ്പെടും .DAWN , 2015 -ഇല്‍ CERES ന്‍റെ അടുത്തെത്തും എന്ന് കരുതുന്നു .
അതിശയങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം !!!!!