ഈ സ്പെക് ട്രത്തിന് കാരണമെന്ത് ?



സ്പെക് ട്രം അഥവാ വര്‍ണ്ണരാജിയെക്കുറിച്ച് നമുക്ക് അറിയാം
പത്താംക്ലാസിലെ ഫിസിസ്കിലെ പ്രകാശത്തെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ പ്രിസത്തില്‍ ക്കൂടി സൂര്യപ്രകാശം  ദര്‍പ്പണം ഉപയോഗിച്ച് കടത്തിവിട്ട് ഭിത്തിയില്‍ വര്‍ണ്ണ രാജി ലഭിക്കുന്ന പരീക്ഷണം ഉണ്ട് .
അതുപോലെ , ജലത്തില്‍ ദര്‍പ്പണം ചരിച്ചുവെച്ച്  സൂര്യപ്രകാശത്തെ ഭിത്തിയില്‍ പ്രതിഫലിപ്പിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണവും നമുക്ക് അറിയാം
എങ്കില്‍ ..............
താഴെ പറയുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വര്‍ണ്ണരാജി ഉണ്ടാക്കുന്ന പരീക്ഷണമാണ് താഴെ കൊടുക്കുന്നത് .
പരീക്ഷണ സാമഗ്രികള്‍ 
സി.ഡി , എല്‍ . ഇ ഡി ടോര്‍ച്ച്
പരീക്ഷണ ക്രമം 
പരീക്ഷണം നടത്തുന്നത് രാത്രിയായാല്‍ നല്ലത് .
എല്‍ . ഇ ഡി ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് സി ഡിയില്‍ ലൈറ്റ് അടിക്കുക.
പ്രസ്തുത പ്രകാശത്തിന്റെ പ്രതിഫലന രശ്മികളെ തൊട്ടടുത്ത ഭിത്തിയിലോ സ്കീനിലോ കേന്ദ്രീകരിക്കുക . നമുക്ക് വര്‍ണ്ണ രാജി ലഭിക്കുന്നു
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ പരീക്ഷണ പ്രക്രിയയെ സൂചിപ്പിക്കുന്നു.






ഈ ചോദ്യത്തിന് ഉത്തരം പറയാമോ ?
1.പ്രിസം ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും സി ഡി ഉപയോഗിച്ച് ലഭിക്കുന്ന വര്‍ണ്ണരാജിയും തമ്മിലുള്ള വ്യത്യാസമെന്ത് ?

12 comments:

CK Biju Paravur said...

മാഷേ ഈ ചോദ്യം നന്നായി....
പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്...
ഒരു ചര്‍ച്ചയാകുമല്ലോ....
ഞാന്‍ കരുതുന്നത് ഇത് പ്രകീര്‍ണ്ണനം തന്നെയാണ് എന്നാണ്....

ChethuVasu said...

1.With Prism it is due to Refraction
2.With the CD it is due to Diffraction.( there will be a negligible contribution from refraction as well because after all CD layer is having different density from air, but this is negligible as the CD film thickness is of the order of microns to generate any visible separation between different colors colors due to refraction)

കരിപ്പാറ സുനില്‍ said...

നമസ്കാരം ബിജുമാഷ് ,ChethuVasu ,
Interference ആണെന്നാണ് റഫര്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് . സി ഡി ഉപയോഗിച്ച് പ്രതിഫലിച്ചു വരുന്ന വര്‍ണ്ണരാജിയെ വീണ്ടും മറ്റൊരു സി ഡി ഉപയോഗിച്ച് പ്രതിഫലിപ്പിച്ചാല്‍ ലഭിക്കുന്നതും വര്‍ണ്ണരാജിതന്നെയാണ്‍

KOORI said...

I am confused.... please give me the correct answer

ChethuVasu said...

പ്രിയ സുനില്‍ സാര്‍

ആ രഫെരന്‍സ്‌ തെറ്റാണ് കേട്ടോ :)
ഇന്റെര്ഫെരന്‍സ് ആയിരുന്നു കാരണം എങ്കില്‍ സി ഡി യുടെ പ്രതല ഫിലിമിന്റെ ഖനത്തിനു ( തിക്ക്നെസ്സ് ) ആനുപാതികമായ തരംഗ ദൈര്ഖ്യമുള്ള നിറം മാത്രമേ നീക്കം ചെയ്യുകയുള്ളൂ .. സി ഡി യുടെ പ്രതല ഫിലിം എല്ലായിടത്തും ഒരേ ഖനമുല്ലതാനല്ലോ . അപ്പോള്‍ ഇന്റെര്ഫെരന്‍സ് സംഭവിക്കും എങ്കില്‍ നമ്മള്‍ ഒരു നിറം മാത്രമേ കാണൂ..ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ കാണില്ല .

അതെ സമയം ദിഫ്രാക്ഷന്‍ നടക്കുമ്പോള്‍ ഒരു ആവൃത്യും വ്യത്യസ്തമായ അളവില്‍ വളയപ്പെടുകയും അങ്ങനെ ഏഴു നിറങ്ങളും ( അവക്കിടക്കുള്ള എന്നമട്ട ആവൃത്തികളും ) നമുക്ക് കാണാന്‍ ഇടവരുന്നു .
ഇവിടെ ഉത്തരം : ദിഫ്രാക്ഷന്‍ തന്നെ

(കുമിളകളുടെ കാര്യം വ്യത്യസ്തമാണ് .കുമിളകളില്‍ നിറങ്ങള്‍ മാറി മറയുന്നത് അവയുടെ പാളിയുടെ ഖനം തുടര്‍ച്ചയായി മാരിക്കൊണ്ടിരിക്കുന്നതിനാലാണ് ( അവിടെ ഇന്റെര്ഫെരന്‍സ് ആണ് നടക്കുന്നത് ) .സി ഡി യിലെ പ്രതല ഖനത്തിനു മാറ്റം ഇല്ല എന്ന് ഓര്‍ക്കണം)

സസ്നേഹം
വാസു

ChethuVasu said...

ഒന്ന് കൂടി കൂട്ടി ചേര്‍ത്തോട്ടെ ,

ഡിഫ്രാക്ഷന്‍ എന്ന പ്രക്രിയക്ക്‌ ശേഷം ദിഫ്രാക്ഷന്‍ സംഭവിച്ച ഓരോ പുതിയ കൊച്ചു തരംഗങ്ങളും പരസ്പരം ഇന്റെര്ഫിയര്‍ ചെയ്യുന്നുണ്ട് . അത് കൊണ്ട് തന്നെയാണ് വരണ രാജി കാണാന്‍ ആകുന്നതു . ( ന്റെര്ഫെരെന്‍സ് തീര്‍ച്ചയായും നടക്കുന്നുണ്ട് , പക്ഷെ അത് ദിഫ്രാക്ഷന് മൂലമാണ് )

അതായത് CD എന്നത് ഒരു നല്ല ദിഫ്രാക്ഷന്‍ ഗ്രേട്ടിംഗ് ആണ് ( അതായത് വരി വരിയായി സുതാര്യമയതും , ഒപാക് ആയതുമായ ലയിന്‍സ് വൃത്താകൃതിയില്‍ CD യില്‍ ഉണ്ട് . അതായത് ഈ ഓരോ ഗാപ്പില്‍ നിന്നും ദിഫ്രാക്ഷന്‍ സംഭവിക്കാം ( ഒരു പാട് ഡബിള്‍ സ്ലിറ്റ് എക്സ്പിരിമെന്ടു ഒന്നിച്ചു നടക്കുന്നു എന്നര്‍ത്ഥം ).. അങ്ങനെ ഓരോ ഗാപില്‍ നിന്നും പുതിയ തരംഗങ്ങള്‍ ഉണ്ടാകുകയും അവ സ്പേസില്‍ ഇന്റെര്ഫെരെന്‍സ് ചെയ്തു ( ഇവിടെ ഭിത്തിയില്‍ ) 'ഫേസില്‍' ' അല്ലാത്ത തരംഗങ്ങളെ കാന്‍സല്‍ ചെയ്യുകയും ചെയ്യുന്നു . ചുരുക്കിപ്പറഞ്ഞാല്‍ സി ഡിയിലെ ട്രാക്കുകള്‍ തമ്മിലുള്ള അകലത്തിന്റെയും , സി ഡി യും ചുമരുമായുള്ള അകലത്തിന്റെയും അളവനുസരിച്ച് ചുമരില്‍ വ്യത്യസ്ത നിറങ്ങള്‍ കാണാവുന്നു ( ഇവിടെ സി ഡിയിലെ ട്രാക്കുകള്‍ തമ്മിലുള്ള അകലം നിശ്ചിതമാണ് . എന്നാല്‍ ചുമരിലെ വിവിധ ബിന്ദുക്കള്‍ സി ഡി ട്രാക്കുകളില്‍ യില്‍ നിന്നും വിവിധ അകലത്തില്‍ ആണ് ) യഥാര്‍ത്ഥത്തില്‍ എല്ലാ തരംഗങ്ങളും വളയുമ്പോള്‍ , ചില നിറങ്ങള്‍ പരസ്പരം കാന്‍സല്‍ ചെയ്തു ബാക്കിയുള്ളവ കാനകുമാരകുന്നു എന്നര്‍ത്ഥം ( ഇന്റെര്ഫെരെന്‍സ് ).

പക്ഷെ ഇതിനു കാരണമാകുന്നത് സി ഡി യുടെ ട്രാക്കുകളുടെ ദിഫ്രാക്ഷന്‍ ഗ്രേട്ടിംഗ് ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത് .. അപ്പോള്‍ ദിഫ്രാക്ഷന്‍ മൂലം ഉള്ള ഇന്റെര്ഫെരെന്‍സ് എന്നതാണ് ശരിയായ ഉത്തരം :)

കരിപ്പാറ സുനില്‍ said...

നമസ്കാരം വാസു

താങ്കളുടെ വിശദീകരണം നന്നായിട്ടുണ്ട് . അതു വായിച്ചപ്പോള്‍ എനിക്കും സംശയമായി . ഞാന്‍ thin film അടിസ്ഥാനമാക്കിയുള്ള ( Oil or Soap Bubble ) നിഗമനങ്ങളിലൂടെയാണ് മുന്നേറിയത് . ആശംസകളോടെ

കരിപ്പാറ സുനില്‍ said...

നംസ്കാ‍രം വാസു

താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ ലിങ്കുകള്‍ നെറ്റ് സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടെത്തി. അവ താഴെ കൊടുക്കുന്നു
1.Ordinary pressed CD and DVD media are every-day examples of diffraction gratings

2.Why do CDs reflect rainbow colors?

ChethuVasu said...
This comment has been removed by the author.
ChethuVasu said...

നമസ്കാരം സുനില്‍ സാര്‍ ,

രണ്ടും ശരിയാണ് .. തീര്‍ച്ചയായും മറ്റേതൊരു പ്രതലപാളിയും പോലെ ഇന്റെര്ഫെരന്‍സ് ഇവിടെയും നടക്കും . നടന്നല്ലേ പറ്റൂ :) . പക്ഷെ പ്രതല പാളിയുടെ ഖനം എല്ലായിടത്തും തുല്യമായത് കൊണ്ട് , അതിന്മേല്‍ ലൈറ്റ് അടിക്കുമ്പോള്‍ , അതിന്റ്ന്റെ പ്രതി ഫലനത്തില്‍ നിന്നും ഒരു കളര്‍ മാത്രമേ നഷ്ടപ്പെട്ടു പോകുകയുളൂ ..(അതായത് പ്രതിഫലനത്തില്‍ കാണാന്‍ സാധിക്കുന്നത് അടിക്കുന്ന ലയിട്ടിന്റെ കൊമ്പ്ലിമെന്ടരി കളര്‍ മാത്രമായിരിക്കും ( വയലട്റ്റ് തുടങ്ങി ചുവപ്പ് വരെ ഉള്ള ഒരു വര്ണരാജി അത് കൊണ്ട് ശ്രുഷ്ടിക്കപ്പെടില്ല ). ഉദാഹരണത്തിന് , സി ഡി ഫാക്ടറിയില്‍ ആദ്യം കട്ട് ചെയ്തെടുക്കുന്ന ട്രാക്കുകള്‍ ഇല്ലാത്ത അടിസ്ഥാന സി ഡി പ്ലേറ്റില്‍ വെളിച്ചം അടിച്ചാല്‍ ഒരു പക്ഷെ എതെങ്കില്ലും ഒരു കളര്‍ മാത്രം അപ്രത്യക്സ്ഖമാകും ( പക്ഷെ അതും അത്രയ്ക്ക് drushi ഗോചരം ആകില്ല. കാരണം കണ്ണി പെടണം എങ്കില്‍ ഒരു സിങ്കില്‍ ഫ്രെക്വേന്സി മാത്രം ഇല്ലാതായാല്‍ പോര..അടുത്തടുത്തുള്ള ഒരു കൂട്ടം ഗ്രെക്വേസികളുടെ ഒരു ബാന്‍ഡ് തന്നെ ഇല്ലതാകെണ്ടാതുണ്ട് .). അവിടെ ഒരു കളര്‍ വെളിച്ചത്തിന് നഷ്ടമാകും എങ്കിലും വരന രാജി ( VIBGYOR ) കാണാന്‍ സാധിക്കില്ല .

ഇവിടെ cd യുടെ കാര്യത്തില്‍ ഒരു കാര്യം കൂടി ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും . ഇവിടെ എപ്പോഴും വര്ണ രാജി കാണുന്നത് സി ഡി യുടെ രേടിയസ്സിനു പരല്ലാല്‍ ആയിട്ടാണ് . വെറും പാളിയുടെ ഇന്റെര്ഫെരന്‍സ് ആയിരുന്നു കാരണം എങ്കില്‍ സി ഡി യുടെ രടിയസിന്റെ ദയരക്ഷന്‍ വര്നരാജിയുടെ വിന്യാസത്തെ സ്വാധീനിക്കെണ്ടാതില്ല . അതെ സമയം സി ഡി രടിയസിനു പെര്പെണ്ടിക്കുലര്‍ ആയി ദിഫ്രാക്ഷന്‍ ഗ്രെട്ടിഗ് ആയ ട്രാക്കുകള്‍ വിന്യസിക്കപ്പെടുന്നത് കൊണ്ട് , ദിഫ്രാക്ഷന്‍ മൂലം ഉണ്ടാകുന്ന വര്ണ രാജി എപ്പോഴും സി ഡി രടിയസിനു പരല്ലാല്‍ ആയിരിക്കും .ഇവിടെ സംഭവിക്കുന്നത്‌ പോലെ തന്നെ !

നന്ദി !

ആശംസകള്‍ ! സഹൃദയരായ എല്ലാ അധ്യാപകര്‍ക്കും ശാസ്ത്ര വിദ്യാര്തികള്‍ക്കും !! മുന്നോട്ടു !! :)

സസ്നേഹം
വാസു

Ramadas said...

Sunil sir made the blog live with colours raising a fine question
Thank you Sunil
A very good explanation from Vasu.Thank you.
Please see the link
http://www.exploratorium.edu/science_explorer/reflecting_rainbows.html

KOORI said...

thank you Vasu sir for giving the valuable explanation