ഏകദേശം ഒന്നര അടി വലുപ്പമുള്ള ഒരു റൂളര്‍ മേശപ്പുറത്തുവെക്കുക.
റൂളറിന്റെ മൂന്നില്‍ ഒരു ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കത്തക്കരൂപത്തിലായിരിക്കണം വെക്കേണ്ടത് ,
ഇനി റൂളറിന്റെ പുറത്തേക്കു തള്ളിനില്‍ക്കുന്ന അഗ്രം തട്ടി നോക്കു
എന്തുസംഭവിക്കുന്നു ?
റൂളര്‍ താഴെ വീഴും അല്ലേ
അടുത്തതായി റൂളള്‍ മുന്‍പുചെയ്ത പ്രകാരം മേശപ്പുറത്തുവെക്കുക
റൂളറിന്റെ പുറത്ത് ഒരു ഷീറ്റ് പേപ്പര്‍ വെക്കുക.
ഇനി റൂളറിന്റെ പുറത്തേക്കുതള്ളി നില്‍ക്കുന്ന അഗ്രം തട്ടി നോക്കൂ
എന്തുസംഭവിക്കുന്നു ?
എന്താണ് ഇതിനു കാരണം ?
വാല്‍ക്കഷണം :
വിജ്ഞാനോത്സവം കഴിഞ്ഞു. പഠനം പാല്‍പ്പായസമാക്കി മുന്നേറിയിരുന്ന പണ്ടത്തെ വിജ്ഞാനോത്സവം ഓര്‍മ്മയില്‍ വരുന്നു.
ഇപ്പോള്‍ നടന്ന വിജ്ഞാനോത്സവത്തെക്കുറിച്ച് ചിന്തിക്കുമ്പൊള്‍ ...........
മുന്‍പു നടന്ന വിജ്ഞാനോത്സവത്തിലെ ഒരു പ്രവര്‍ത്തനം ഓര്‍മ്മയില്‍ നിന്നെഴുതുന്നു.
1 comment:
എന്തിനാണ് റൂളർ? സ്കെയിൽ പോരെ????!!!
Post a Comment