ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
SSLC ഒരുക്കത്തിലേക്ക്.....
താപനിലയില്‍ മാറ്റം ഉണ്ടാകാന്‍ താപം സ്വീകരിക്കണം/താപം പുറത്തുവിടണം
ഈ താപം മാസ്, വിശിഷ്ടതാപധാരിത, താപനിലയിലുള്ള വ്യത്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
വിശിഷ്ടതാപധാരിത – ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്റെ താപനില 10 C ഉയര്‍ത്താനാവശ്യമായ താപത്തിന്റെ അളവ്
താപപരിമാണം Q=mcq( m=മാസ്, c= വിശിഷ്ടതാപധാരിത, q= താപനില വ്യത്യാസം)
നിത്യ ജീവിതത്തില്‍ -ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത...റേഡിയേറ്ററില്‍ജലം ഒഴിക്കുന്നു.
മിശ്രണതത്വം - വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കള്‍കൂടിച്ചേരുമ്പോള്‍താപനില കൂടിയതില്‍നിന്ന് കുറഞ്ഞതിലേക്ക് താപം പ്രവഹിക്കും, താപനഷ്ടം = താപലാഭം
താപനിലയില്‍ മാറ്റം ഇല്ലാതെയും താപം സ്വീകരിക്കാം.-
ദ്രവീകരണം നടക്കുമ്പോഴും, ബാഷ്പീകരണം നടക്കുമ്പോഴും(അവസ്ഥാപരിവര്‍ത്തന സമയത്ത്)
ദ്രവീകരിക്കുന്നതിനാവശ്യമായ താപം Q=m x Lf ( m=മാസ്സ്, Lf= ദ്രവീകരണലീനതാപം )
ബാഷ്പീകരിക്കുന്നതിനാവശ്യമായ താപം Q= m x Lv (m=മാസ്സ്, Lv= ബാഷ്പീകരണ ലീനതാപം )
ഐസിന്റെ ഉയര്‍ന്ന ദ്രവീകരണ ലീനതാപം-നിത്യജീവിതത്തില്‍...ഐസ്ക്രീം പെട്ടെന്ന് ഉരുകില്ല
ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണ ലീനതാപം-നിത്യജീവിതത്തില്‍...ആവിയില്‍ആഹാരസാധനങ്ങള്‍എളുപ്പം വേവുന്നു
മര്‍ദ്ദത്തിന്റെ സ്വാധീനം-
മര്‍ദ്ദം കൂടുമ്പോള്‍ദ്രവണാങ്കം കുറയുന്നു.- ഐസ് ഉരുകുന്നു. മര്‍ദ്ദം നീങ്ങുമ്പോള്‍ഐസ് കൂടിച്ചേരുന്നു.(പുനര്‍ഹിമായനം)
മര്‍ദ്ദം കൂടുമ്പോള്‍തിളനില കൂടുന്നു.(പ്രഷര്‍കുക്കറിന്റെ തത്വം). മര്‍ദ്ദം കുറയുമ്പോള്‍തിളനില കുറയുന്നു.
ഏത് താപനിലയിലും ദ്രാവകം വാതകമാകുന്നത്-ബാഷ്പീകരണം -
ബാഷ്പീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍........
ബാഷ്പീകരിക്കുമ്പോള്‍ തണുപ്പനുഭവപ്പെടുന്നു ( റഫ്രിജറേറ്ററിന്റെ തത്വം.....)
ഖരം നേരിട്ട് വാതകമാകുന്നത്- ഉത്പതനം...പാറ്റഗുളിക ഇല്ലാതാകുന്നത്...
ആപേക്ഷിക ആര്‍ദ്രത = 1m3 അന്തരീക്ഷത്തിലുള്ള ജലബാഷ്പം / 1m3പൂരിതമാകാന്‍ആവശ്യമായ ജലബാഷ്പം
ആപേക്ഷിക ആര്‍ദ്രത അളക്കുന്നതിന്- ഹൈഗ്രോമീറ്റര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment