വിവിധ തരം ന്യൂക്ലിയര്‍ റിയാക്ടറുകള്‍....



PWR- ഉന്നതമര്‍ദ്ദത്തിലുള്ള ജലമാണ് ഇവിടെ ശീതീകാരി. റിയാക്ടറിനകത്ത് ജലം തിളയ്ക്കില്ല. സംപുഷ്ടയുറേനിയത്തിന്റെ ഓക്സൈഡാണ് ഇന്ധനം. ലോകത്തിലെ ആകെ അണുവൈദ്യുതശേഷിയുടെ പകുതി ഇത്തരത്തിലുള്ളതാണ്.

BWR- ഈ തിളജല റിയാക്ടറില്‍ നീരാവി റിയാക്ടറിനകത്തുതന്നെ ഉല്പാദിപ്പിക്കപ്പെടുന്നു.  PWR കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് ഇതാണ്. താരാപ്പൂരിലുള്ളത് ഇത്തരത്തിലുള്ളതാണ്.


AGR- ഇവിടെ ഉന്നതമര്‍ദ്ദത്തിലുള്ള CO2ഓ, നൈട്രജനോ ആണ് ശീതീകാരി.


HWR- ഘനജലറിയാക്ടറുകളാണ് ഇത്. കോട്ട, കല്പാക്കം, നറോറ എന്നിവിടങ്ങളിലെ റിയാക്ടറുകള്‍ ഇത്തരത്തിലുള്ളതാണ്. പ്രാകൃതിക യുറേനിയം ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ അണുശക്തി പരിപാടിയുടെ ആദ്യഘട്ടം ഇത്തരത്തിലായിരുന്നു.


GWR- ഇവിടെ ശീതീകാരി മര്‍ദ്ദിത ജലവും, മോഡറേറ്റര്‍ ഗ്രാഫൈറ്റും ആണ്.


Breeder Reactor- ഊര്‍ജ്ജം നിര്‍മ്മിക്കുന്നതിനോടൊപ്പം ഇന്ധനം കൂടി നിര്‍മ്മിക്കുന്ന റിയാക്ടറുകളാണ് ഇത്.

2 comments:

Anonymous said...

very nice...

ബിജു പോള്‍ said...

നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.