കപ്പാസിറ്റര്‍




ഇലക്ട്രിക്-ഇലക്ട്രൊണിക് ഉപകരണങ്ങളില്‍ വൈദ്യുത ചാര്‍ജ് ശേഖരിച്ച് വെക്കാനുള്ള സംവിധാനമാണ്‌ കപ്പാസിറ്റര്‍. കപ്പാസിറ്ററുകള്‍ കണ്ടന്‍സറുകള്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഒരു ജോഡി പ്ലേറ്റുകള്‍ അഥവാ കണ്ടക്ടറുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ഇലക്ട്രിക്ക് ഫീല്‍ഡില്‍ ആണ്‌ കപ്പാസിറ്ററുകള്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതിയെ കപ്പാസിറ്ററില്‍ സംഭരിച്ചുവെക്കുന്ന പ്രക്രിയയെ ചാര്‍ജ്ജിങ്ങ് എന്നാണ്‌ പറയുന്നത്. ഇലക്ട്രിക്ക്-ഇലക്ട്രൊണിക് സര്‍ക്യൂട്ടുകളില്‍ വൈദ്യുതി സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കപ്പാസിറ്ററിന്റെ പ്രധാന ധര്‍മ്മം. ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്. ഈ സവിശേഷത കാരണം ഇലക്ട്രൊണിക് ഫില്‍റ്ററുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നു.
രണ്ടു ലോഹ പ്ലേറ്റുകളും അവയ്ക്കിടയില്‍ വച്ചിരിക്കുന്ന ഒരു ഇന്‍സുലേറ്ററുമാണ് കപ്പാസിറ്ററിന്റെ ഭാഗങ്ങള്‍. ഇന്‍സുലേറ്ററിനെ ഡൈഇലക്ട്രിക് (dielectric) എന്നു പറയുന്നു. കപ്പാസിറ്ററിനെ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുന്നതിന്‌ ഓരോ പ്ലേറ്റില്‍ നിന്നും ഓരോ ലീഡ് ഉണ്ടായിരിക്കും.

1 comment:

അനില്‍@ബ്ലോഗ് // anil said...

ഇതു കൂടാതെ ഉയര്‍ന്ന ആവൃത്തിയിലും താഴ്ന്ന ആവൃത്തിയിലുമുള്ള സിഗ്നലുകള്‍ തമ്മില്‍ വ്യതിയാനം വരുത്താനും കപ്പാസിറ്റര്‍ ഉപയൊഗിക്കാറുണ്ട്.

കണ്‍ഫ്യൂസിങ് ആണല്ലോ.
ഫില്‍റ്റര്‍ സര്‍ക്യൂട്ടുകളിലെ ഉപയോഗത്തെപറ്റിയാണോ സൂചിപ്പിക്കുന്നത്?
ഏതായാലും വാചകം ശരിയല്ലെന്ന് തോന്നുന്നു.