ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
താപത്തിലെ ചോദ്യങ്ങള്‍.....
കാരണം കണ്ടെത്തുക.....
*ഉയര്‍ന്ന പ്രദേശങ്ങളില്‍തുറന്ന പാത്രത്തില്‍ ആഹാരം പാകം ചെയ്യാന്‍ബുദ്ധിമുട്ടാണ്....
*മഞ്ഞുമലയുടെ മുകളില്‍നിന്നും താഴേക്ക് പതിക്കുന്ന മഞ്ഞുകഷണം താഴെയെത്തുമ്പോള്‍വലിയ മഞ്ഞുഗോളമാകുന്നു......
*തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവി കൊണ്ടുള്ള പൊള്ളല്‍.....
*കടുത്ത പനിയുള്ളപ്പോള്‍ നെറ്റിയില്‍ നനച്ച തുണി വയ്ക്കുന്നു
ഉത്തരം കണ്ടെത്തൂ..
# നനഞ്ഞ തുണികളിലെ ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായിട്ടാണല്ലോ തുണി ഉണങ്ങികിട്ടുന്നത്. ഇത് വേഗത്തിലാകുവാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
# ഒരു മുറിക്കകത്ത് രണ്ട് പാത്രങ്ങളിലായി കര്‍പ്പൂരവും സ്പിരിട്ടും വച്ചിരിക്കുന്നു. രണ്ടില്‍നിന്നും വരുന്ന ഗന്ധം മുറിക്കകത്ത് വ്യാപിക്കുന്നു. ബാഷ്പീകരണമാണോ ഇവിടെ സംഭവിച്ചിരിക്കുന്നത്? വിശദമാക്കുക.
# ചൂടാക്കുമ്പോള്‍ മെഴുക്, കര്‍പ്പൂരം ഇവയ്ക്ക് സംഭവിക്കുന്ന മാറ്റം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
# ഒരു റഫ്രിജറേറ്ററിലെ രണ്ട് പ്രധാനഭാഗങ്ങളാണല്ലോ, ബാഷ്പീകരണക്കുഴലും, സാന്ദ്രീകരണക്കുഴലും ഇവ രണ്ടിലും വച്ച് ശീതികാരിയായി ഉപയോഗിക്കുന്ന പദാര്‍ത്ഥത്തിനുണ്ടാകുന്ന അവസ്ഥാമാറ്റം എന്ത്? എവിടെയാണ് താപം പുറത്തുവിടുന്നത്?
ഒരു കിലോഗ്രാം ഉരുകിയ പദാര്‍ത്ഥം പരീക്ഷണശാലയില്‍വെച്ച് തണുക്കാന്‍അനുവദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍പൂര്‍ത്തിയാക്കിയ ഗ്രാഫാണ് കൊടുത്തിരിക്കുന്നത്. വിശകലനം ചെയ്യുക
Subscribe to:
Post Comments (Atom)
No comments:
Post a Comment