ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
എന്തു സംഭവിക്കും.....?
A, B എന്നിവ ഒരേപോലത്തെ രണ്ട് ബലൂണുകളാണ്.
ഇതില്‍ A ബലൂണ്‍ കുറച്ച് മാത്രമേ വീര്‍പ്പിച്ചിട്ടുള്ളൂ. രണ്ടും ഓരോ റബ്ബര്‍ ഹോസ് ക്ലിപ്പുകളിട്ട്
അടച്ചിരിക്കുന്നു. രണ്ട് ബലൂണുകളെയും ഒരു ചെറിയ പൈപ്പു വഴി ബന്ധിച്ചിരിക്കുന്നു. ക്ലിപ്പ് ഊരിയാല്‍(രണ്ട് ബലൂണുകളും ബന്ധിച്ചാല്‍.....)
എന്തു സംഭവിക്കും? എന്തുകൊണ്ട്?
* A യും B യും തുല്യവലിപ്പത്തിലാകും
* A വലുതാകും, B ചുരുങ്ങും
* B വലുതാകും A ചുരുങ്ങും
* A യും B യും മാറ്റമില്ലാതെ തുടരും.
ഇതില്‍ ഏതായിരിക്കും ശരി?
Labels:
experiments,
mechanics,
Worksheet
Subscribe to:
Post Comments (Atom)
4 comments:
>> പരീക്ഷിച്ചു നോക്കി കമന്റൂ..<<
ഇത് ശെരിയായ രീതിയല്ല.
എന്ത് സംഭവിക്കും? എന്തുകൊണ്ട് ?
ഇതായിരിക്കണം രീതി :)
തറവാടിയുടെ അഭിപ്രായം മാനിക്കുന്നു.
പരീക്ഷിച്ചുനോക്കാന്‍ ഒരവസമം സൃഷ്ടിക്കാനാണ് അങ്ങനെ ചെയ്തത്......
ചെറുത് ചെറുതാകുകയും, വലുത് വലുതായിക്കൊണ്ടിരിക്കുകയും ചെയ്യും.......
Size of A decreses Size of B increases
Post a Comment