എന്തു സംഭവിക്കും.....?




A, B എന്നിവ ഒരേപോലത്തെ രണ്ട് ബലൂണുകളാണ്.
ഇതില്‍ A ബലൂണ്‍ കുറച്ച് മാത്രമേ വീര്‍പ്പിച്ചിട്ടുള്ളൂ. രണ്ടും ഓരോ റബ്ബര്‍ ഹോസ് ക്ലിപ്പുകളിട്ട്
അടച്ചിരിക്കുന്നു. രണ്ട് ബലൂണുകളെയും ഒരു ചെറിയ പൈപ്പു വഴി ബന്ധിച്ചിരിക്കുന്നു. ക്ലിപ്പ് ഊരിയാല്‍(രണ്ട് ബലൂണുകളും ബന്ധിച്ചാല്‍.....)


എന്തു സംഭവിക്കും? എന്തുകൊണ്ട്?

* A യും B യും തുല്യവലിപ്പത്തിലാകും
* A വലുതാകും, B ചുരുങ്ങും
* B വലുതാകും A ചുരുങ്ങും
* A യും B യും മാറ്റമില്ലാതെ തുടരും.
ഇതില്‍ ഏതായിരിക്കും ശരി?

4 comments:

തറവാടി said...

>> പരീക്ഷിച്ചു നോക്കി കമന്റൂ..<<

ഇത് ശെരിയായ രീതിയല്ല.

എന്ത് സംഭവിക്കും? എന്തുകൊണ്ട് ?

ഇതായിരിക്കണം രീതി :)

ഫിസിക്സ് അദ്ധ്യാപകന്‍ said...

തറവാടിയുടെ അഭിപ്രായം മാനിക്കുന്നു.
പരീക്ഷിച്ചുനോക്കാന്‍ ഒരവസമം സൃഷ്ടിക്കാനാണ് അങ്ങനെ ചെയ്തത്......

Anonymous said...

ചെറുത് ചെറുതാകുകയും, വലുത് വലുതായിക്കൊണ്ടിരിക്കുകയും ചെയ്യും.......

Sagar Alias Jackey said...

Size of A decreses Size of B increases