ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
തുണികള്‍ നീലത്തില്‍ മുക്കുമ്പോള്‍ തിളങ്ങുന്നത്.........
നീലത്തിലും മറ്റും അടങ്ങിയിരിക്കുന്ന ചില പ്രത്യേക വര്‍ണ്ണങ്ങള്‍ക്ക് സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുവാനും അവയെ നേരിയ നീലനിറമുള്ള പ്രകാശമാക്കി പ്രതിഫലിപ്പിക്കുവാനുമുള്ള കഴിവുണ്ട്. തുണിയില്‍ നീലം മുക്കുമ്പോള്‍, നീലത്തിന്റെ അംശം തുണിയില്‍ പറ്റിയിരിക്കുകയും സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ്
അവയുടെ തിളക്കം കൂടുതലായി തോന്നുന്നത്.
Subscribe to:
Post Comments (Atom)
2 comments:
Alle alla. sooryaprakasathile neelayodadutha nirangal visaranam kondu nashtappedunnathu compensate cheyyanaanu NEELAM((blue) mukkunnathu
I agree with UNNI
Post a Comment