ആശയങ്ങള്‍-
ഇലക്ട്രോണിക്
സെര്‍ക്കീട്ടിലെ പ്രധാന
ഘടകങ്ങളാണ് റെസിസ്റ്റര്‍,
കപ്പാസിറ്റര്‍,
ഇന്‍ഡക്ടര്‍,
ഡയോഡ്,
ട്രാന്‍സിസ്റ്റര്‍
മുതലായവ.
*IC
ചിപ്പ്
- അനേകം
ഇലക്ട്രോണിക് ഘടകങ്ങള്‍ ഒരു
അര്‍ദ്ധചാലകപാളിയില്‍
ബന്ധിപ്പിച്ച്
രൂപപ്പെടുത്തിയ സംവിധാനം.
- ചെറുത്,
ഭാരം കുറവ്,
ഈടുനില്‍ക്കുന്നത്.
ഘടകം
|
പ്രതീകം
|
അളവ്
|
യൂണിറ്റ്
|
റെസിസ്റ്റര്‍
|
റെസിസ്റ്റന്‍സ്
(പ്രതിരോധം)
R
|
W
(ഓം)
|
|
കപ്പാസിറ്റര്‍
|
കപ്പാസിറ്റന്‍സ്
C
|
F (ഫാരഡ്)
|
|
ഇന്‍ഡക്ടര്‍
|
ഇന്‍ഡക്ടന്‍സ്
L
|
H (ഹെന്‍റി)
|
|
ഡയോഡ്
|
|||
ട്രാന്‍സിസ്റ്റര്‍
|
- ഫോര്‍വേഡ് ബയസിംഗ് - ഒരു ഡയോഡിന്റെ p ഭാഗം ബാറ്ററിയുടെ പോസിറ്റീവ് ധ്രുവത്തോടും n ബാറ്ററിയുടെ നെഗറ്റീവ് ധ്രുവത്തോടും ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ ഡയോഡിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
- റിവേഴ്സ് ബയസിംഗ് - ഒരു ഡയോഡിന്റെ p ഭാഗം ബാറ്ററിയുടെ നെഗറ്റീവ് ധ്രുവത്തോടും n ബാറ്ററിയുടെ പോസിറ്റീവ് ധ്രുവത്തോടും ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ ഡയോഡിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുന്നില്ല.
- റെക്ടിഫിക്കേഷന്‍ → AC യെ DC ആക്കുന്ന പ്രവര്‍ത്തനം.
- ഹാവ് വേവ് റെക്ടിഫിക്കേഷന്‍ - ഒരു ഡയോഡ് മാത്രം ഉപയോഗിച്ചുള്ളത്.
- ഫുള്‍വേവ് റെക്ടിഫിക്കേഷന്‍ - രണ്ടോ അതിലധികമോ ഡയോഡുകള്‍ ഉള്ളത്.
- ആംപ്ലിഫിക്കേഷന്‍ - വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനം.
-->
പ്രവര്‍ത്തനം
1
A - ഘടകം
|
B - പ്രതീകം
|
|
റെസിസ്റ്റര്‍,
കപ്പാസിറ്റര്‍,
ഇന്‍ഡക്ടര്‍,
ഡയോഡ്,
ട്രാന്‍സിസ്റ്റര്‍
|
- A എന്ന ബോക്സിലെ ഘടകങ്ങളെ B എന്ന ബോക്സിലെ പ്രതീകങ്ങളോട് ബന്ധിപ്പിക്കുക
- ഈ ഘടകങ്ങളോരോന്നിന്റെയും ധര്‍മ്മം എഴുതുക.
- ഈ ഘടകങ്ങളിലൊന്നില്‍ 12V 500mF എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഏത് ഘടകമാണ്?
- ഈ ഘടകത്തിന് പേര് കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
- ഈ ഘടകത്തില്‍ +, - എന്നീ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട് എങ്കില്‍ ഇതിന്റെ പേരെന്ത്? ഇത് സെര്‍ക്കീട്ടില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതി എന്ത്?
- ഇതില്‍ ഒരു ഘടകത്തിന്റെ യൂണിറ്റ് mH എന്നാണ്. ഇത് ഏത് ഘടകമാണ്?ഇതിന്റെ ഒരു ഉപയോഗം എന്താണ്?
- AC യെ DC ആക്കുന്ന ഘടകം ഏതാണ്?
- ഇതില്‍ IC ചിപ്പില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത ഘടകം ഏതാണ്?
പ്രവര്‍ത്തനം 2
- X, Y ഘടങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു ?
- A, B എന്നീ സെര്‍ക്കീട്ടുകളിലൂടെ വൈദ്യുത പ്രവാഹമുണ്ടാകുമോ? എന്തുകൊണ്ട? ഡയോഡിലൂടെ വൈദ്യുതി കടത്തിവിടുന്ന സെര്‍ക്കീട്ട് ഏതാണ്?
- ഇത്തരത്തില്‍ ഈ ഘടകങ്ങള്‍ സെര്‍ക്കീട്ടല്‍ ബന്ധിപ്പിച്ചാല്‍ ഈ സെര്‍ക്കീട്ടുകള്‍ ഓരോന്നും എന്തുപേരിലറിയപ്പെടുന്നു ?
- ഒരു LED പ്രകാശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തില്‍ സമാനമായ ഒരു സെര്‍ക്കീട്ട് എങ്ങിനെ ക്രമീകരിക്കാം ?
- ഇവിടെ ബാറ്ററിയ്ക്കു പകരം AC സ്രോതസ്സാണ് ഘടിപ്പിക്കുന്നതെങ്കില്‍ എന്തു വ്യത്യാസം ഉണ്ടാകും?താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക
- ചിത്രത്തിലെ A,B,C എന്നീ ഘടകങ്ങളുടെ പേരെഴുതുക.
- ഇതിലെ ഇന്‍പുട്ട് വൈദ്യുതിയുടെ ഗ്രാഫ് ചിത്രീകരിക്കുക.
- ഔട്ട് പുട്ട് വൈദ്യുതിയുടെ ഗ്രാഫ് ചിത്രീകരിക്കുക
- ഒരു DC ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതി പോലെ ഔട്ട്പുട്ട് കിട്ടണമെങ്കില്‍ സെര്‍ക്കീട്ടില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്? അത് ചിത്രീകരിക്കുക.
മാതൃകാചോദ്യങ്ങള്‍
- സെര്‍ക്കീട്ട് നിരീക്ഷിക്കുക
a). സ്വിച്ച്
S ഓണ്‍
ചെയ്താല്‍ ഏതെല്ലാം ബള്‍ബുകളാണ്
പ്രകാശിക്കുക.
എന്തുകൊണ്ട്? (2Score
)
b). 12 V ബാറ്ററി
യ്ക്കു പകരം 12V AC
ആക്കിയാല്‍
ബള്‍ബുകളുടെ പ്രകാശത്തില്‍
എന്തുവ്യത്യാസമാണ്
ഉണ്ടാവുക? (1Score )
2.
a). ചിത്രത്തില്‍
നമ്പറിട്ടിട്ടുള്ള ഭാഗങ്ങളുടെ
പേരെഴുതുക (2 Score )
b). ഇവയുടെയെല്ലാം
ധര്‍മ്മം ഒരുമിച്ച്
നിര്‍വ്വഹിക്കുന്ന ഇലക്ട്രോണിക്
സംവിധാനത്തിന്റെ
പേരെന്ത്? (1 Score )
c). ഈ
സംവിധാനത്തിന്റെ മേന്മകള്‍
എന്തെല്ലാം? (2
Score)
3.
a). ചിത്രത്തില്‍
ഏതെല്ലാം ഡയോഡുകളാണ് ഫോര്‍വേഡ്
ബയസിലുള്ളത്?(1Score)
b). സ്വിച്ച്
S ഓണ്‍ചെയ്താല്‍
ബള്‍ബ് B പ്രകാശിക്കുമോ?
ഉത്തരം
സാധൂകരിക്കുക (2
Score)
4.
പട്ടികയില്‍
A എന്ന
കോളത്തിലെ സിഗ്നലിന് സംഭവിക്കുന്ന
മാറ്റമാണ് B എന്ന
കോളത്തില്‍ നല്‍കിയിരിക്കുന്നത്
.
a). ഈ
പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന്
C യില്‍
എഴുതുക. (2 Score)
b). ഈ
പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന
ഇലക്ട്രോണിക് ഘടകങ്ങളുടെ
പേരെഴുതുക
(2 Score)
- a). താഴെ തന്നിരിക്കുന്ന ഘടകങ്ങളുടെ പേരെഴുതുക (1 Score)
b). ഇതില്‍
ഫാരഡ് (F) യൂണിറ്റുള്ളത്
ഏത് ഘടകത്തിനാണ്? (1Score)
1 comment:
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും ഈ സൈറ്റ് സന്ദര്‍ശിക്കണംഇലക്ട്രോണിക്സ് മാസിക
Post a Comment