1.വൈദ്യുതപ്രവാഹത്തിന്റെ
രാസഫലം -
വൈദ്യുതോര്‍ജം
→ രാസോര്‍ജം
- വൈദ്യുതവിശ്ലേഷണം - ഒരു ദ്രാവകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അത് ഘടകപദാര്‍ത്ഥങ്ങളായി വേര്‍തിരിയുന്ന പ്രക്രിയ.
- വൈദ്യുതലേപനം - വൈദ്യുതവിശ്ലേഷണപ്രക്രിയ ഉപയോഗിച്ച് ഒരു വസ്തുവിനെ ഒരു ലോഹം കൊണ്ട് പൂശുന്ന പ്രക്രിയ
- ഫാരഡെയുടെ വൈദ്യുതവിശ്ലേഷണനിയമം - ഇലക്ട്രോലൈറ്റില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുത ചാര്‍ജ് കൂടുന്നതിനനുസരിച്ച് നെഗറ്റീവ് ഇലക്ട്രോഡില്‍ ശേഖരിക്കപ്പെടുന്ന ലോഹത്തിന്റെ മാസും വര്‍ദ്ധിക്കുന്നു.m = സ്ഥിരാങ്കം x Q
- ലോഹീയചാലനവും ഇലക്ട്രോലൈറ്റിലൂടെയുള്ള ചാലനവും തമ്മിലുള്ള വ്യത്യാസം -ലോഹങ്ങളില്‍ സ്വതന്ത്രഇലക്ട്രോണുകളുടെ പ്രവാഹംഇലക്ട്രോലൈറ്റില് സ്വതന്ത്ര അയോണുകളുടെ പ്രവാഹംവൈദ്യുതപ്രവാഹത്തിന്റെ താപഫലം -വൈദ്യുതോര്‍ജം → താപോര്‍ജം*ജൂള്‍ നിയമം - ഒരു ചാലകത്തിലൂടെ വൈദ്യുതി ഒഴുകുമ്പോള്‍ അത് ചൂടുപിടിക്കുന്നു.താപം = കറന്റ് 2 X പ്രതിരോധം X സമയം H = I2Rt* വൈദ്യുതിയുടെ താപഫലം ഉപയോഗിക്കുന്ന സംവിധാനങ്ങള്‍
- വൈദ്യുത ഇസ്തിരിപ്പെട്ടി, ഹീറ്റര്‍, തുടങ്ങിയ താപന ഉപകരണങ്ങള്‍
- സുരക്ഷാ ഫ്യൂസ് - സെര്‍ക്കീട്ടല്‍ അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുമ്പോള്‍ ദ്രവണാങ്കം കുറഞ്ഞ ഫ്യൂസ് വയര്‍ ഉരുകി പൊട്ടിപ്പോകുന്നു.
* വൈദ്യുത പവര്ഒരു സെക്കന്റില്‍ ഒരു വൈദ്യുത ഉപകരണം ചെയ്യുന്ന പ്രവൃത്തിയുടെ അളവ്.പവറിന്റെ യൂണിറ്റ് J/s അല്ലെങ്കില്‍ W (വാട്ട് ) ആണ്.സമവാക്യങ്ങള്‍ P = V x I P = I2R P = V2/Rവൈദ്യുതപ്രവാഹത്തിന്റെ പ്രകാശഫലം - വൈദ്യുതോര്‍ജം → പ്രകാശോര്‍ജം*ഇന്‍കാന്‍ഡസെന്റ് ലാമ്പുകള്‍ - ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം പുറപ്പെടുവിക്കുന്നവ*ഡിസ്ചാര്‍ജ് ലാമ്പുകള്‍ - ഒരു ഗ്ലാസ്സ്ട്യൂബില്‍ കുറഞ്ഞമര്‍ദ്ദത്തിലുള്ള വാതകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്നവ. ഇന്‍കാന്‍ഡസെന്റ് ലാമ്പുകളെ അപേക്ഷിച്ച് കുറഞ്ഞപവര്‍ മാത്രം ഉപയോഗിക്കുന്നു.- ഫ്ലൂറസെന്റ് ലാമ്പുകള്‍ -ഡിസ്ചാര്‍ജ് ലാമ്പിന്റെ ഗ്ലാസ്സിനുള്ളില്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥം പൂശിയിരിക്കും മെര്‍ക്കുറി ബാഷ്പത്തിലൂടെ വൈദ്യുതഡിസ്ചാര്‍ജ് ഉണ്ടാകുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഫ്ലൂറസെന്റ് പദാര്‍ത്ഥം അവ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
- CFL- ഒതുക്കമുള്ള ഫ്ലൂറസെന്റ് ലാമ്പുകള്‍. പ്രത്യേക ഇലക്ട്രോണിക് സെര്‍ക്കീട്ടുകളുടെ സഹായത്താല്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള വൈദ്യുതി ഉണ്ടാക്കി മെര്‍ക്കുറി ബാഷ്പത്തിലൂടെ ഡിസ്ചാര്‍ജ് ചെയ്യുന്നു.
L E D (ലൈറ്റ് എമിറ്റിംഗ് ഡയോഡ് ) - വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശിക്കുന്ന ഡയോഡ്. പ്രകാശിക ഉപകരണങ്ങളില്‍ ഏറ്റവും പവര്‍ കുറഞ്ഞത്
പ്രവര്‍ത്തനം
1
ചിത്രം
നിരീക്ഷിക്കുക.
Cu SO4 ലായനിയിലൂടെ
രണ്ട് കാര്‍ബണ്‍ ദണ്ഡുകള്‍
ഉപയോഗിച്ച് വൈദ്യുതി
കടത്തിവിടുന്നു.
- X,Y എന്നീ ഇലക്ട്രോഡുകളില്‍ പോസിറ്റീവ് ഇലക്ട്രോഡ്, നെഗറ്റീവ് ഇലക്ട്രോഡ് എന്നിവ ഏതെന്നു കണ്ടെത്തിരേഖപ്പെടുത്തുക
- ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോലൈറ്റ് ഏതാണ്? അതിന്റെ നിറം എന്താണ്?
- വൈദ്യുതി പ്രവഹിക്കുമ്പോള്‍ ചാലകകമ്പികളിലൂടെ ഒഴുകുന്നത് ഏത് കണങ്ങ ളായിരിക്കും? ഇലക്ട്രോലൈറ്റിലൂടെ ഒഴുകുന്നത് ഏത് കണങ്ങളായിരിക്കും?
- കുറെസമയം വൈദ്യുതിപ്രവഹിച്ചശേഷം ഇലക്ട്രോഡുകളിലും ഇലക്ട്രോലൈറ്റിലും എന്തെല്ലാം മാറ്റങ്ങളാണ് നിരീക്ഷിക്കുക.
- ഈ മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ എഴുതുക.
- ഈ സജ്ജീകരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഒരു സ്റ്റീല്‍ കപ്പില്‍ ചെമ്പ് പൂശുന്നതിനാവശ്യമായ സജ്ജീകരണം ചിത്രീകരിക്കുക.
- താഴെകൊടുത്തിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓരോന്നിലും ഉപയോഗിക്കേണ്ട ഇലക്ട്രോലൈറ്റ്, പോസിറ്റീവ് ഇലക്ട്രോഡ്, നെഗറ്റീവ് ഇലക്ട്രോഡ് എന്നിവയെ സൂചിപ്പിക്കുന്ന പട്ടിക തയ്യാറാക്കുക.a). ചെമ്പുവളയത്തില്‍ സ്വര്‍ണ്ണം പൂശുന്നതിന്b). സ്റ്റീല്‍ സ്പൂണില്‍ വെള്ളി പൂശുന്നതിന്c). ഒരു ഇരുമ്പാണിയില്‍ ക്രോമിയം പൂശുന്നതിന്.
- വൈദ്യതലേപന പ്രക്രിയ കൂടുതല്‍ വേഗത്തില്‍ നിര്‍വ്വഹിക്കാന്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
- വൈദ്യുതലേപനം നടത്തുമ്പോള്‍ വൈദ്യുത ചാര്‍ജ്ജ് 5മടങ്ങായി വര്‍ദ്ധിപ്പിച്ചാല്‍ നെഗറ്റീവ് ഇലക്ട്രോഡില്‍ ശേഖരിക്കപ്പെടുന്ന ലോഹത്തിന്റെ മാസിന് എന്തു വ്യത്യാസമാണ് ഉണ്ടാവുക. ഉത്തരം കണ്ടെത്താന്‍ നിങ്ങളുപയോഗിച്ച സമവക്യം എഴുതുക.
- വൈദ്യുത ലേപനത്തിന് AC വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമോ? എന്തു കൊണ്ട്?
പ്രവര്‍ത്തനം 2
സെര്‍ക്കീട്ട്
ചിത്രം നിരീക്ഷിക്കുക.
- സ്വിച്ച് S ഓണ്‍ ചെയ്താല്‍ R എന്ന പ്രതിരോധകത്തില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
- ഈ സെര്‍ക്കീട്ടിലൂടെ 5മിനിറ്റ് നേരം വൈദ്യുതി പ്രവഹിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
- ഈ സംവിധാനത്തിന്റെ പവര്‍ എത്രയായിരിക്കും?
- സ്രോതസ്സിന്റെ വോള്‍ട്ടത 10V ആയി കുറച്ചാല്‍ 1 സെക്കന്റില്‍ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് എത്ര? ഇപ്പോള്‍ പവറില്‍ ഉണ്ടാകുന്ന വ്യത്യാസം കണക്കാക്കുക.
- വൈദ്യുത താപന ഉപകരണങ്ങളുടെ പ്രധാന ഭാഗം ഏതാണ്? ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം ഏത്?
- സുരക്ഷാ ഫ്യൂസിന്റെ ധര്‍മ്മമെന്ത്?
- സെര്‍ക്കീട്ടില്‍ അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ ഇടയാക്കുന്ന രണ്ട് സാഹചര്യങ്ങള്‍ എഴുതുക.
- ഹീറ്റിംഗ് കോയിലിന്റെയും ഫ്യൂസ് വയറിന്റെയും ദ്രവണാങ്കങ്ങള്‍ താരതമ്യം ചെയ്യുക.
- 240V ല്‍ പ്രവര്‍ത്തിക്കുന്ന 40W ബള്‍ബ്, 60W ബള്‍ബ് എന്നിവയുടെ ഓരോന്നിന്റെയും ഫിലമെന്റുകളുടെ പ്രതിരോധം കണ്ടെത്തി താരതമ്യം ചെയ്യുക.
- 100W ബള്‍ബ് 1 സെക്കന്റില്‍ എത്ര ജൂള്‍ ഊര്‍ജം ഉല്‍പാദിപ്പിക്കും?
പ്രവര്‍ത്തനം 3
- ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍ നടക്കുന്ന ഊര്‍ജമാറ്റം എഴുതുക.
- ഇന്‍കാന്‍ഡസെന്റ് ലാമ്പിലെ പ്രധാനഭാഗം ഏതാണ്? ഇത് നിര്‍മ്മിക്കാനുപയോഗിച്ച പദാര്‍ത്ഥം ഏത്?
- വൈദ്യുതബള്‍ബില്‍ ഫിലമെന്റായി ടങ്സ്റ്റണ്‍ ഉപയോഗിക്കാനുള്ള കാരണങ്ങള്‍ എഴുതുക.
- റെസിസ്റ്റന്‍സ്, റെസിസ്റ്റിവിറ്റി എന്നിവ തമ്മിലുള്ള ബന്ധവും വ്യത്യാസവും വ്യക്തമാക്കുക. യൂണിറ്റുകള്‍ എഴുതുക.
- ബള്‍ബിനുള്ളിലെ വായു പൂര്‍ണ്ണമായും നീക്കി കുറഞ്ഞഅളവില്‍ അലസവാതകങ്ങള്‍ നിറക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
- ഡിസ്ചാര്‍ജ് ലാമ്പില്‍ പ്രകാശം ഉണ്ടാകുന്നത് എങ്ങിനെയാണ്?
- വിവിധ ഡിസ്ചാര്‍ജ് ലാമ്പുകളില്‍ വ്യത്യസ്തമായ വര്‍ണ്ണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് എങ്ങിനെ?
- ഫ്ലൂറസെന്റ് ലാമ്പുകളില്‍ ഗ്ലാസ്സ്ട്യൂബിനുള്ളില്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥം പൂശിയിരിക്കുന്നത് എന്തിനാണ്?
- ഊര്‍ജനഷ്ടം ഏറ്റവും കുറവുള്ള വൈദ്യുത പ്രകാശിക ഉപകരണം ഏതാണ്?
- ഇന്‍കാന്‍ഡസെന്റ് ലാമ്പുകളെ അപേക്ഷിച്ച് ഫ്ലൂറസെന്റ് ലാമ്പുകളുടെ മേന്‍മകള്‍ എന്തെല്ലാം?
- ഉപയോഗ ശൂന്യമായ ഫ്ലൂറസെന്റ് ലാമ്പുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
മാതൃകാചോദ്യങ്ങള്‍
- ഉചിതമായി പൂരിപ്പിക്കുക (1 Score)ബള്‍ബിലെ ഫിലമെന്റ് : ടങ്സ്റ്റണ്ഹീറ്റിംഗ് കോയില്‍ : a)….....................ഫ്യൂസ് വയര്‍ : b)......................
- താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.a). എല്ലാ ഫ്ലൂറസെന്റ് ലാമ്പുകളും ഡിസ്ചാര്‍ജ് ലാമ്പുകളാണ്.b). എല്ലാ ഡിസ്ചാര്‍ജ് ലാമ്പുകളും ഫ്ലൂറസെന്റ് ലാമ്പുകളാണ്.c). LED ഒരു ഡിസ്ചാര്‍ജ് ലാമ്പാണ്. (1 Score)
- സെര്‍ക്കീട്ട് ചിത്രം നിരീക്ഷിക്കുക.
a). സെര്‍ക്കീട്ടില്‍
R1, R2 എന്നീ
പ്രതിരോധകങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്
ഏത് രീതിയിലാണ്
? (1 Score)
b). R1, R2 എന്നിവയിലൂടെ
ഒഴുകുന്ന കറന്റ് തുല്യമായിരിക്കുമോ?
ഇവയുടെ അളവ്
കണക്കാക്കുക.
(2 Score)
c). R1, R2 എന്നിവയില്‍
ഓരോന്നിലും 1
സെക്കന്റില്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
താപത്തിന്റെ
അളവ് കണക്കാക്കി അവ താരതമ്യം
ചെയ്യുക. (2 Score)
- അമിതമായ വൈദ്യുതപ്രവാഹത്തില്‍ നിന്ന് ഒരു സെര്‍ക്കീട്ടിനെ സംരക്ഷിക്കു ന്നതിനുള്ള ഒരു ഉപാധിയാണല്ലോ സുരക്ഷാ ഫ്യൂസ്.a).വൈദ്യുതപ്രവാഹത്തിന്റെ ഏത് ഫലമാണ് ഇതില്‍ ഉപയോഗപ്പെടുത്തി യിരിക്കുന്നത് ? (1 Score)b). അമിതമായ വൈദ്യുതപ്രവാഹം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഏതെല്ലാം?
(1 Score)
c). അമിതമായ
വൈദ്യുത പ്രവാഹത്തില്‍ നിന്ന്
സുരക്ഷാഫ്യൂസ് സെര്‍ക്കീട്ടിന്
സംരക്ഷണം
നല്‍കുന്നത് എങ്ങിനെ? (2
Score)
- 250V ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹീറ്ററിന്റെ പവര്‍ 1000W ആണ്.a). ഈ സെര്‍ക്കീട്ടിലെ കറണ്ട് എത്രയാണ്? (1 Score)b). 100V ല്‍ ഇതേ ഹീറ്റര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അപ്പോള്‍ അതിന്റെ പവര്‍ എത്രയായിരിക്കും? (2 Score)
- r = AR/la). ഈ സമവാക്യത്തില്‍ r, R എന്നിവ ഓരോന്നും ഏതളവുകളെ സൂചിപ്പിക്കുന്നു.
(1
Score)
b). ഒരു
ചാലകത്തിന്റെ നീളം വര്‍ദ്ധിക്കുമ്പോള്‍
ഈ അളവുകളില്‍ എന്തു വ്യത്യാസമാണ്
അനുഭവപ്പെടുക.
(2 Score)
c). ഇവയുടെ
ഓരോന്നിന്റെയും യൂണിറ്റുകള്‍
എഴുതുക. (1
Score)
No comments:
Post a Comment