4 ശബ്ദം

-->
ആശയങ്ങള്‍-
* ശബ്ദം - കേള്‍വി അനുഭവം ഉണ്ടാക്കുന്ന ഊര്‍ജരൂപം. ഇതിന് ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം(ചെവി) എന്നിവ ആവശ്യമാണ്. 
* ശബ്ദം ഉണ്ടാകുന്നത്കമ്പനം മൂലമാണ്. 
* സ്വാഭാവിക ആവൃത്തി - ഒരു വസ്തു സ്വതന്ത്രമായി കമ്പനം ചെയ്യുമ്പോഴുള്ള ആവൃത്തി 
* പ്രണോദിത കമ്പനം - കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രേരണകൊണ്ട് മറ്റൊരു വസ്തു കമ്പനം ചെയ്യുന്നു. -കമ്പനം ചെയ്യുന്ന വസ്തുവിന്റെ അതേ ആവൃത്തി യിലായിരിക്കും പ്രേരണത്തിന് വിധേയമാകുന്ന വസ്തു കമ്പനം ചെയ്യുന്നത്. 
*അനുനാദം - കമ്പനം ചെയ്യുന്ന വസ്തുവിന്റെയും പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെയും സ്വാഭാവിക ആവൃത്തി ഒരുപോലെയായാല്‍ പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തു കൂടുതല്‍ ആയതിയില്‍ കമ്പനം ചെയ്യും. 
* ശബ്ദ സവിശേഷതകള്‍ - ശബ്ദതീവ്രത, ഉച്ചത, ശ്രുതി, ഗുണം 
v = f x l ,v - പ്രവേഗം, f - ആവൃത്തി, l – തരംഗദൈര്‍ഘ്യം
        • യൂണിറ്റുകള്‍
      ശബ്ദപ്രവേഗം
      m/s
      തരംഗദൈര്‍ഘ്യം
      m
      ആവൃത്തി
      Hz (ഹെര്‍ട്സ്)
      ശബ്ദതീവ്രത
      W/m2
      ശ്രുതി
      Hz
      ഉച്ചത
      dB (ഡെസിബെല്‍)
    •  ബീറ്റുകള്‍ -ആവൃത്തിയില്‍ അല്പം വ്യത്യാസമുള്ള രണ്ട് ശബ്ദസ്രോതസ്സുകള്‍ ഒരുമിച്ച് കമ്പനം ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉച്ചതയിലുള്ള ഏറ്റക്കുറച്ചില്‍
      * ശ്രവണപരിധി - 20 Hz മുതല്‍ 20 kHz വരെ 
      * അള്‍ട്രാസോണിക് ശബ്ദം - 20 kHz ല്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദം 
      *ഇന്‍ഫ്രാസോണിക് ശബ്ദം - 20 Hz ല്‍ താഴെ ആവൃത്തിയുള്ള ശബ്ദം 
      * SONAR – Sound Navigation and Ranging 
      *ശബ്ദത്തിന്റെ പ്രതിപതനം - ശബ്ദം ഒരു വസ്തുവില്‍ തട്ടി തിരിച്ചുവരുന്നത്. 
      ആവര്‍ത്തന പ്രതിപതനം - പ്രതിപതിച്ചു വരുന്ന ശബ്ദ തരംഗങ്ങള്‍ വീണ്ടും വീണ്ടും പ്രതിപതിക്കുന്നത്. 
      * അനുരണനം - ആവര്‍ത്തനപ്രതിപതനത്തിന്റെ ഫലമായി അനുഭവപ്പെടുന്ന മുഴക്കം 
      * ശ്രവണസ്ഥിരത – ഒരു ചെവിയില്‍ പതിക്കുന്ന ശബ്ദത്തിന്റെ ശ്രവണാനുഭവം 1/10 സെക്കന്റ് നേരം ചെവിയില്‍ തങ്ങിനില്‍ക്കുന്നത്. 
      * പ്രതിധ്വനി - ആദ്യ ശബ്ദം ശ്രവിച്ചതിനുശേഷം അതേ ശബ്ദം വീണ്ടും കേള്‍ക്കുന്നതാണ് പ്രതിധ്വനി. 
      * കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം - ഒരു ഹാള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തില്‍ അതിനെ രൂപപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. 
      പ്രവര്‍ത്തനം 1 
      തന്നിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കുകള്‍ നിരീക്ഷിക്കുക








        • * ട്യൂണിംഗ് ഫോര്‍ക്കിന്റെ ഭുജത്തെ ഒരു ഹാമര്‍ കൊണ്ട് തട്ടിയാല്‍ ശബ്ദം ഉണ്ടാകുന്നത് എങ്ങിനെയാണ്? 
          * ട്യൂണിംഗ് ഫോര്‍ക്കില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങള്‍ ഏതുതരം തരംഗങ്ങളാണ്?
        • ഈ തരംഗത്തെ കണികകളുടെ സ്ഥാനാന്തരവും, തരംഗം സഞ്ചരിക്കുന്ന ദൂരവും ബന്ധപ്പെടുത്തി എങ്ങിനെ ഗ്രാഫില്‍ ചിത്രീകരിക്കാം?
        • ഹാമര്‍കൊണ്ട് കൂടുതല്‍ ശക്തിയായി തട്ടിയാലുണ്ടാകുന്ന ശബ്ദത്തിന്റെ ഗ്രാഫ് വരയ്ക്കാന്‍ നിങ്ങള്‍ വരച്ചഗ്രാഫില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്?
        • ട്യൂണിംഗ് ഫോര്‍ക്കില്‍ നിന്നും അകന്നുപോകുന്ന ശബ്ദത്തിന്റെ ആയതിയില്‍ മാറ്റം വരുന്നതിന്റെ ഗ്രാഫിക് ചിത്രീകരണം വരയ്ക്കുക.
        • ബഹിരാകാശത്ത് വച്ചാണ് ട്യൂണിംഗ്ഫോര്‍ക്കിനെ ഉത്തേജിപ്പിക്കുന്നതെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കുമോ? എന്തുകൊണ്ട്?
        • ഈ കാര്യം തെളിയിക്കാന്‍ ഒരു പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക.
        • ഒരു ട്യൂണിംഗ് ഫോര്‍ക്കില്‍ 512 Hz എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ രേഖപ്പെടുത്തല്‍ അര്‍ത്ഥമാക്കുന്നതെന്ത്?
        • ഈ ട്യൂണിംഗ് ഫോര്‍ക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട്, 330 Hz സ്വാഭാവിക ആവൃത്തിയുള്ള ഒരു മേശമേല്‍ അമര്‍ത്തിയാല്‍ മേശ കമ്പനം ചെയ്യുന്ന ആവൃത്തി എത്രയായിരിക്കും?
        • ഈ സമയത്ത് ഉച്ചത വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണ്?
        • മേശയെ അനുനാദത്തിലാക്കാന്‍ ഏത് ആവൃത്തിയിലുള്ള ട്യൂണിംഗ് ഫോര്‍ക്ക് ഉപയോഗിക്കണം?
        • തന്നിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കുകളില്‍ ഏതൊക്കെ ഒരുമിച്ച് കമ്പനം ചെയ്താല്‍ ബീറ്റുകള്‍ ഉണ്ടാകും?
        • 330 Hz എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കിനെ ഉത്തേജിപ്പിച്ചാലുണ്ടാകുന്ന ശബ്ദം ഒരു സെക്കന്റ് കൊണ്ട് 330 മീറ്റര്‍ ദൂരം സഞ്ചരിച്ചുവെങ്കില്‍ ആ ശബ്ദത്തിന്റെ തരംഗദൈര്‍ഘ്യം എത്രയായിരിക്കും?
        •  
         
-->
പ്രവര്‍ത്തനം 2
വാവലുകള്‍ക്ക് രാത്രി സഞ്ചരിക്കാനും ഇരപിടിക്കാനും സാധിക്കും.
  • ഇതിനായി വാവലുകള്‍ ഏത് തരംഗത്തെയാണ് ഉപയോഗപ്പെടുത്തുന്നത്?
  • ഈ തരംഗങ്ങളെ മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുമോ? എന്തുകൊണ്ട്?
  • ഈ തരംഗങ്ങളെ മനുഷ്യന്‍ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തിയിരിക്കുന്നു?
  • മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്തതും എന്നാല്‍ മറ്റു ചില ജീവികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നതുമായ മറ്റൊരുതരം ശബ്ദം ഏതാണ്?
  • മനുഷ്യന്റെ ശ്രവണപരിധി എന്നാല്‍ എന്താണ്?
  •   -->
    പ്രവര്‍ത്തനം 3
    പുതുതായി പണിത ഒരു വീടിന്റെ ഒഴിഞ്ഞ മുറിയില്‍ നിന്ന് സംസാരിച്ചപ്പോള്‍ മുഴക്കം കാരണം വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല.
  • ഈ പ്രതിഭാസം എന്തുപേരിലറിയപ്പെടുന്നു ?
  • ഈ പ്രതിഭാസം സംഭവിക്കാന്‍ കാരണം എന്ത് ?
  • ഇത് മൂലമുള്ള ശല്യം എങ്ങിനെ കുറയ്ക്കാന്‍ സാധിക്കും?
  • ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
  • ആവര്‍ത്തന പ്രതിപതനത്തെ എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം?
  • ശബ്ദ പ്രതിപതനം കാരണം പ്രതിധ്വനി ഉണ്ടാകാനുള്ള സാഹചര്യം എന്താണ് ?
  • ശബ്ദസ്രോതസ്സിനും പ്രതിപതനതലത്തിനും ഇടയിലുള്ള അകലം 17മീറ്ററില്‍ കുറവായിരുന്നാല്‍ പ്രതിധ്വനി അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?
  • ശബ്ദ മലിനീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? അതുകൊണ്ടുള്ള ദോഷങ്ങള്‍ എന്തൊക്ക? ശബ്ദമലിനീകരണം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
      •  
      •  
    -->
    മാതൃകാചോദ്യങ്ങള്‍
  • നീളമുള്ള ഒരു പലകയുടെ ഒരറ്റത്ത് ഉറപ്പിച്ചിരിക്കുന്ന ആണിയില്‍ ബന്ധിച്ച ഒരു നേരിയ ചെമ്പുകമ്പി, മറ്റേ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന കപ്പിയിലൂടെ കടത്തി, കമ്പിയില്‍ 1 കി.ഗ്രാം മാസുള്ള ഒരു തൂക്കക്കട്ടി തൂക്കിയിട്ടിരിക്കുന്നു.
    a). ഈ കമ്പിയുടെ സ്വാഭാവിക ആവൃത്തിക്ക് മാറ്റം വരുത്തുവാന്‍ എന്തു ചെയ്യണം?
                      (1 Score)
  • b). ഈ കമ്പിയില്‍ ഒരു പേപ്പര്‍ റൈഡര്‍ കൊളുത്തിയിട്ടതിനുശേഷം 256 Hz ആവൃത്തിയിലുള്ള ട്യൂണിംഗ് ഫോര്‍ക്ക് ഉത്തേജിപ്പിച്ച് പലകയില്‍ അമര്‍ത്തിയപ്പോള്‍ പേപ്പര്‍ റൈഡര്‍ തെറിച്ചുപോയി എങ്കില്‍, കമ്പിയിടെ സ്വാഭാവിക ആവൃത്തി ഇനിപറയുന്നവയില്‍ ഏതാണ്?
        1. 256 Hzല്‍ കൂടുതല്‍ ii).256 Hz iii). 256 Hz ല്‍ കുറവ് (1 Score)
        1. ഒരു കമ്പിയുടെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം? (2 Score)
    1. ഒരു ചെണ്ട കൊട്ടുമ്പോഴുണ്ടായ ശബ്ദവുമായി ബന്ധപ്പെട്ട ഗ്രാഫുകള്‍ നിരീക്ഷിക്കുക.




    a). ചെണ്ട പതുക്കെ കൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഗ്രാഫ് ഏതാണ്? എന്തുകൊണ്ട്? (2 Score)
    b). സ്രോതസ്സില്‍ നിന്നും അകലേക്ക് പോകുന്തോറും ശബ്ദത്തിന്റെ ഉച്ചതയില്‍ എന്തുമാറ്റമാണ് ഉണ്ടാകുക?അത് ഗ്രാഫില്‍ നിന്ന് എങ്ങിനെ മനസ്സിലാക്കാം?(2 Score)
    1. ശബ്ദത്തിന്റെ സവിശേഷതകളാണല്ലോ ശബ്ദ തീവ്രതയും ഉച്ചതയും, ഇവ തമ്മില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (2 Score)
    2. ഒരു ആംബുലന്‍സ് വളരെ വേഗതയില്‍ നമ്മെ കടന്നുപോയപ്പോള്‍ അതിന്റെ സൈറണ്‍ ശബ്ദത്തില്‍ മാറ്റമുണ്ടായതായി തോന്നി.
      a). ഈ പ്രതിഭാസം എന്തുപേരില്‍ അറിയപ്പെടുന്നു? (1 Score)
      b). ആംബുലന്‍സ് നമ്മോട് അടുക്കുമ്പോള്‍ നാം കേള്‍ക്കുന്ന ശബ്ദത്തിന്റെ ഏതു ഘടകത്തിന് എന്തുമാറ്റമാണ് ഉണ്ടാകുന്നത്? (2 Score)
      c). ശബ്ദസ്രോതസ്സ് നിശ്ചലാവസ്ഥയിലാണെങ്കില്‍ ഈ പ്രതിഭാസം സംഭവിക്കാനുള്ള സാധ്യത വിശകലനം ചെയ്യുക. (2 Score)
    3. രണ്ട് ട്യൂണിംഗ് ഫോര്‍ക്കുകള്‍ ഒരുമിച്ച് ഉത്തേജിപ്പിച്ച് ശബ്ദം ശ്രവിച്ചപ്പോള്‍ ശബ്ദത്തിന്റെ ഉച്ചതയില്‍ ക്രമമായ ഒരു ഏറ്റക്കുറച്ചില്‍ ആനുഭവപ്പെട്ടു.
      a). ഈ പ്രതിഭാസം എന്തുപേരിലറിയപ്പെടുന്നു? (1 Score)
      b). ഒരേ ആവൃത്തിയുള്ള രണ്ട് ട്യൂണിംഗ് ഫോര്‍ക്കുകള്‍ ഉപയോഗിച്ച് ഇത്
      ഉണ്ടാക്കാന്‍ എന്തുചെയ്യണം ? (2 Score)

    No comments: