5. പ്രകാശ പ്രതിഭാസങ്ങള്‍

-->
-->
ആശയങ്ങള്‍-
    • പ്രകീര്‍ണ്ണനം - ദൃശ്യപ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം
    • സ്പെക്ട്രം - വര്‍ണ്ണങ്ങളുടെ ക്രമമായ വിതരണം - VIBGYOR
    • മഴവില്ല് - അന്തരീക്ഷത്തിലെ ജലകണികകളില്‍ സൂര്യപ്രകാശത്തിന് പ്രകീര്‍ണ്ണനം സംഭവിച്ചുണ്ടാകുന്നത്. മഴവില്ല് ആര്‍ക്ക് പോലെ വളഞ്ഞു കാണുന്നു.

-->
* അതാര്യവസ്തു - അതിന്റെ വര്‍ണ്ണത്തെ പ്രതിപതിപ്പിക്കുകയും മറ്റെല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. 
* സുതാര്യവസ്തു - അതിന്റെ വര്‍ണ്ണത്തെ കടത്തിവിടുകയും, മറ്റെല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു.
* ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം - സൗരസ്പെക്ട്രത്തിലെ വര്‍ണ്ണങ്ങള്‍ അതേ ക്രമത്തിലും തീവ്രതയിലും വൃത്ത തകിടില്‍ പെയിന്റ് ചെയ്ത സംവിധാനം. - ഇത് അതിവേഗ ത്തില്‍ കറക്കുമ്പോള്‍ വെളുത്തതായി തോന്നുന്നു - കാരണം വീക്ഷണസ്ഥിരത 
*വീക്ഷണസ്ഥിരത – നാം ഒരു വസ്തുവനെ നോക്കുമ്പോള്‍ ആ ദൃശ്യാനുഭവം 1/16 സെക്കന്റ് നേരം കണ്ണിന്റെ റെറ്റിനയില്‍ തങ്ങിനില്‍ക്കുന്നത്.
*പ്രാഥമിക വര്‍ണ്ണങ്ങള്‍ - മറ്റ് വര്‍ണ്ണപ്രകാശങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന അടിസ്ഥാന വര്‍ണ്ണ പ്രകാശങ്ങള്‍ - പച്ച, നീല, ചുവപ്പ് 
*ദ്വിതീയ വര്‍ണ്ണങ്ങള്‍ - രണ്ട് പ്രാഥമിക വര്‍ണ്ണ പ്രകാശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വര്‍ണ്ണങ്ങള്‍ - മഞ്ഞ, മജന്ത, സയന്‍
*പൂരകവര്‍ണ്ണങ്ങള്‍ - ധവളപ്രകാശം ലഭിക്കാന്‍ പ്രാഥമികവര്‍ണ്ണത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്ന വര്‍ണ്ണജോടികള്‍
* വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടക്കുമ്പോഴുള്ള ക്രമരഹിതവും ആവര്‍ത്തിച്ചുള്ളതുമായ പ്രതിപതനം.ആകാശത്തിന്റെ നീലനിറം, ഉദയാസ്തമയ സമയങ്ങളിലെ സൂര്യന്റെ ചുവപ്പുനിറം എന്നിവയ്ക്കു കാരണം വിസരണമാണ്. 
* സിഗ്നല്‍ ലാമ്പ് - അപായസൂചന നല്‍കുന്നതിന് ചുവന്ന വര്‍ണ്ണം ഉപയോഗിക്കുന്നു. ചുവപ്പിന് തരംഗദൈര്‍ഘ്യം കൂടുതലാണ്. വിസരണം കുറവാണ്. 
* വൈദ്യുതകാന്തിക സ്പെക്ട്രം - വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം. -റേഡിയോ തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ്, ദൃശ്യപ്രകാശം, അള്‍ട്രാവയലറ്റ്,X-കിരണങ്ങള്‍, ഗാമാ കിരണങ്ങള്‍ എന്നിവ 
*ഇന്‍ഫ്രാറെഡ് - തരംഗദൈര്‍ഘ്യം കൂടുതല്‍, വിസരണം കൂടാതം കൂടുതല്‍ ദൂരം സഞ്ച രിക്കാന്‍ കഴിയുന്നു. വിദൂരവസ്തുക്കളുടെ ഫോട്ടോഎടുക്കുന്നതിന് ഉപയോഗിക്കുന്നു.
*അള്‍ട്രാവയലറ്റ് - തരംഗദൈര്‍ഘ്യം കുറവ്, ശരീരത്തില്‍ പതിച്ചാല്‍ വിറ്റാമിന്‍ D ഉണ്ടാക്കുന്നു, കൂടുതല്‍ പതിച്ചാല്‍ സ്കിന്‍ കാന്‍സര്‍ ഉണ്ടാകുന്നു.
 പ്രവര്‍ത്തനം 1
ഒരു ഗ്ലാസ്സ് പ്രിസത്തിലൂടെ ചുവന്ന ലേസര്‍ പ്രകാശം കടന്നുപോകുന്ന ചിത്രം തന്നിരിക്കുന്നു.
  • ലേസര്‍ പ്രകാശത്തിനുപകരം ധവളപ്രകാശം കടത്തിവിടുന്ന ചിത്രമായി ഇതിനെ മാറ്റി വരയ്ക്കുക.
  • ഇപ്പോള്‍ സ്ക്രീനില്‍ രൂപപ്പെടുന്ന വര്‍ണ്ണങ്ങള്‍ ഏതൊക്കെയാണ് ?
  • ഈ വര്‍ണ്ണങ്ങളുടെ ക്രമമായ വിതരണത്തിനു പറയുന്ന പേരെന്ത് ?
  • സ്ക്രീനില്‍ മുകള്‍ ഭാഗത്ത് രൂപപ്പെടുന്ന വര്‍ണ്ണം ഏത് ?
  • താഴെ കാണുന്ന വര്‍ണ്ണം ഏത്?
  • ഇങ്ങനെ വര്‍ണ്ണങ്ങള്‍ ക്രമമായി രൂപപ്പെടാന്‍ കാരണമെന്ത് ?
  • ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്ത് ?
  • ഒരു ജലകണികയില്‍ പ്രകാശം പതിച്ചാല്‍ ഈ പ്രതിഭാസം ഉണ്ടാകുമോ ?
  • ഈ സമയം ഭൂമിയില്‍ നിന്നും ഒരാള്‍ അന്തരീക്ഷത്തിലെ ജലകണികകളെ നിരീക്ഷിച്ചാല്‍ ഏതു രീതിയില്‍ കാണും ? എന്തു കൊണ്ട് ?
     
  • -->
    പ്രവര്‍ത്തനം 2
     
    -->പച്ച, നീല, ചുവപ്പ് എന്നീ വര്‍ണ്ണങ്ങള്‍ ക്രമമായി പെയിന്റ് ചെയത ഡിസ്ക്കാണ് തന്നിരിക്കുന്നത്.

  • ഇത് അതിവേഗത്തില്‍ കറക്കിയാല്‍ എന്തു നിരീക്ഷിക്കും?
  • ഇതിന് കാരണമായ കണ്ണിന്റെ പ്രത്യേകത എന്താണ്?
  • കണ്ണിന്റെ ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട മറ്റു രണ്ടു സന്ദര്‍ഭങ്ങള്‍ എഴുതുക.
  • ഇതിലെ രണ്ട് വീതം വര്‍ണ്ണപ്രകാശങ്ങളെ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണങ്ങള്‍ ഏവ?
  • ഈ വര്‍ണ്ണങ്ങളെ പൊതുവെ പറയുന്ന പേരെന്ത്?
  • ഇങ്ങനെ ലഭിക്കുന്ന വര്‍ണ്ണപ്രകാശങ്ങള്‍ ഒരു ഡിസ്ക്കില്‍ തുല്യസെക്ടറുകളിലായി പെയിന്റ് ചെയ്ത് അതിവേഗത്തില്‍ കറക്കിയാല്‍ ഏന്തു നിരീക്ഷിക്കും? എന്തുകൊണ്ട്?
  • പൂരകവര്‍ണ്ണങ്ങള്‍ എന്നാല്‍ എന്ത് ?

  • പ്രവര്‍ത്തനം 3
    1. വെളുത്ത പ്രകാശത്തില്‍ ഒരു ചുവന്നപൂവും പച്ചയിലയും വച്ചിരിക്കുന്നു.
      - വെളുത്ത പ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ ഏവ?
      - ഈ വര്‍ണ്ണങ്ങളില്‍ നിന്ന് ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയില പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
    2. ചുവന്ന പ്രകാശത്തില്‍ ചുവന്ന പൂവും പച്ചയിലയും വച്ചാല്‍,
      - ചുവന്നപൂവില്‍ പതിക്കുന്ന വര്‍ണ്ണം ഏത് ?
      - ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയിലയില്‍ പതിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയില പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
    3. മജന്ത പ്രകാശത്തില്‍ ചുവന്നപൂവും പച്ചയിലയും വച്ചാല്‍,
      - ചുവന്നപൂവിലും പച്ചയിലയിലും പതിക്കുന്ന ഘടകവര്‍ണ്ണങ്ങള്‍ ഏവ ?
      - ഇതില്‍ ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയിലയോ ?
    4. മജന്ത പ്രകാശത്തില്‍ വച്ചിരിക്കുന്ന ചുവന്നപൂവും പച്ചയിലയും , ഒരു ചുവന്ന ഫില്‍ട്ടറിലൂടെ നോക്കിയാല്‍ ഏതു വര്‍ണ്ണത്തില്‍ കാണും?
      - മഞ്ഞ ഫില്‍ട്ടറിലൂടെയാണ് നോക്കുന്നതെങ്കിലോ ?


    -->
    പ്രവര്‍ത്തനം 4
    സൂര്യനില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും വായുതന്മാത്രകളിലും തട്ടി വിസരണത്തിന് വിധേയമാകുന്നു
    1. ഇപ്രകാരം കൂടുതല്‍ വിസരണം സംഭവിക്കുന്ന വര്‍ണ്ണങ്ങള്‍ ഏവ ?
    2. ഈ വര്‍ണ്ണങ്ങള്‍ക്ക് കൂടുതല്‍ വിസരണം സംഭവിക്കാന്‍ കാരണമെന്ത്?
    3. ഇത് കാണിക്കുന്നതിനുള്ള ഒരു പരീക്ഷണം എഴുതുക.
    4. ചന്ദ്രനില്‍ ഇത്തരത്തില്‍ വിസരണം സംഭവിക്കുമോ ? എന്തുകൊണ്ട് ?
    5. കൂടുതല്‍ ദൂരം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിസരണം കാര്യമായി സംഭവിക്കാത്ത വര്‍ണ്ണം ഏത് ?
    6. ഉദയസൂര്യന്റെ നിറം എന്ത് ?
    7. അപായ സൂചന നല്‍കുന്നതിന് ഉപയോഗിക്കുന്ന വര്‍ണ്ണം ഏതാണ് ? എന്തുകൊണ്ട് ഇത് ഉപയോഗിക്കുന്നു ?
     
    -->
    പ്രവര്‍ത്തനം 5
    താഴെ പറയുന്ന പ്രസ്താവനകളെ അള്‍ട്രാവയലറ്റുമായി ബന്ധപ്പെട്ടത്, ഇന്‍ഫ്രാറെഡുമായി ബന്ധപ്പെട്ടത്, എന്നിങ്ങനെ രണ്ടായി തരംതിരിക്കുക.
    • അദൃശ്യവികിരണങ്ങളാണ്
    • വിറ്റാമിന്‍ D ഉണ്ടാക്കുന്നു.
    • വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നു.
    • സ്കിന്‍ കാന്‍സര്‍ ഉണ്ടാക്കുന്നു.
    • ഫ്ലൂറസെന്‍സിന് കാരണമാകുന്നു.
    • ടി.വി. റിമോട്ട് കണ്ടട്രോളില്‍ ഉപയോഗിക്കുന്നു.
    • 3 x 108 m/s വേഗത്തില്‍ സഞ്ചരിക്കുന്നു.
    • താപ വികിരണങ്ങളാണ്
    • വൈദ്യുതകാന്തിക വികിരണങ്ങളാണ്.
    • എളുപ്പത്തില്‍ വിസരണം സംഭവിക്കുന്നു.
    • റിമോട്ട് സെന്‍സിംഗിന് ഉപയോഗിക്കുന്നു.
    • ഫോട്ടോഗ്രാഫിക് ഫിലിമില്‍ മാറ്റം വരുത്തുന്നു.
    • തരംഗദൈര്‍ഘ്യം കൂടുതല്‍
    • തരംഗദൈര്‍ഘ്യം കുറവ്
    -->
    മാതൃകാചോദ്യങ്ങള്‍
    1. ചിത്രം പൂര്‍ത്തിയാക്കുക (2 Score)

    b). സ്ക്രീനില്‍ രൂപപ്പെടുന്ന വര്‍ണ്ണം ഏതായിരിക്കും ? (1 Score)
    1. പച്ചയും ചുവപ്പും ചേര്‍ന്ന മഞ്ഞപ്രകാശം ഒരു ടോര്‍ച്ചില്‍ നിന്നും വരുന്നു. ഇത് ഒരു മജന്ത ഫില്‍ട്ടറില്‍കൂടി കടന്ന് വെളുത്ത പുഷ്പത്തില്‍ പതിക്കുന്നു.

    a). പൂവ് ഏത് വര്‍ണ്ണത്തില്‍ ദൃശ്യമാകും ? (1 Score)
      b). വെളുത്തപൂവിനുപകരം മഞ്ഞപ്പൂവ് ആണെങ്കിലോ ? (1 Score)
      c). മജന്ത ഫില്‍ട്ടറിനുപകരം സയന്‍ ഫില്‍ട്ടര്‍ വച്ചാല്‍ വെളുത്തപൂവ് ഏതു
      വര്‍ണ്ണത്തില്‍ ദൃശ്യമാകും ? (1 Score)
    1. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ പകല്‍ സമയം നക്ഷത്രങ്ങളെ കാണാന്‍ കഴിയില്ല. എന്നാല്‍ ചന്ദ്രനില്‍ നിന്നും പകല്‍ സമയത്തും നക്ഷത്രങ്ങളെ കാണാന്‍ കഴിയും. എന്തുകൊണ്ടാണിത് ? (2 Score)
    2. X, Y എന്നിവ രണ്ട പ്രാഥമിക വര്‍ണ്ണങ്ങളാണ്. ഈ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ദ്വിതീയ വര്‍ണ്ണമാണ് Z. Zന്റെ പൂരകവര്‍ണ്ണമാണ് ചുവപ്പ് , എങ്കില്‍
      X, Y, Z എന്നീ വര്‍ണ്ണങ്ങള്‍ ഏതൊക്കെയാണ് ? (2 Score)
    3. വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഒരു ഭാഗം തന്നിരിക്കുന്നു.
      P
      ROYGBIV
      Q
      a). P, Q എന്നീ വികിരണങ്ങളുടെ പേരെഴുതുക (1 Score)
      b). ഇതില്‍ തരംഗദൈര്‍ഘ്യം കൂടിയ വികിരണം ഏത്? (1 Score)
      c). വിറ്റാമിന്‍ D ഉണ്ടാക്കുന്ന വികിരണം ഏത് ? (1 Score)

    No comments: