7. നമ്മുടെ പ്രപഞ്ചം


ആശയങ്ങള്‍
  • നാളുകള്‍ - -ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ 27 ദിവസമെടുക്കുന്നു.
   - ഒരു ദിവസം കൊണ്ട് 13 1/3 ഡിഗ്രി നീങ്ങിയിരിക്കും
   - 13 ½ ഡിഗ്രി വീതമുള്ള 27 ഭാഗങ്ങള്‍ക്കും അവിടെ കാണപ്പെടുന്ന നക്ഷത്രത്തിന്റെ /നക്ഷത്രക്കൂട്ടത്തിന്റെ പേര് നല്‍കിയിരിക്കുന്നു.
   - ചന്ദ്രന്‍ ഏത് നക്ഷത്രത്തിന്റെ അടുത്താണോ ഉള്ളത് അതാണ് അന്നത്തെ നാള്‍.
   - അശ്വതി മുതല്‍ രേവതി വരെയാണ് 27 നാളുകള്‍.
  • മലയാളമാസം -
   - ഭൂമി സൂര്യനെ 365 ദിവസം കൊണ്ട് ഒരു പ്രാവശ്യം ചുറ്റുന്നു.
   - എന്നാല്‍ ഭൂമിയിലുള്ളവര്‍ക്ക് സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു.
   - അതിനാല്‍ സൂര്യന്‍ ഒരു ദിവസം 10 നീങ്ങുന്നതായി തോന്നുന്നു.
   - ഭൂമിയുടെ പരിക്രമണം മൂലം സൂര്യന്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന തായി തോന്നുന്ന പാതയാണ് ക്രാന്തിവൃത്തം.
   - ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് സൗരരാശികള്‍
   - ഓരോ സൗരരാശിയിലെയും നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ഓരോ പേര്‍ നല്‍കി യിരിക്കുന്നു. മേടം മുതല്‍ മീനം വരെ.
   - സൂര്യന്‍ ഏത് സൗരരാശിയിലാണോ നില്‍ക്കുന്നത് ആ കാലയളവ് ആ രാശിയുടെ പേരില്‍ അറിയപ്പെടുന്നു.
  • ഞാറ്റുവേല - -സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി പറയുന്നു.
   - സൂര്യന്‍ ഏത് നാളിലാണോ നില്‍ക്കുന്നത്, അതാണ് അപ്പോഴത്തെ ഞാറ്റുവേല.
   - ഒരു ഞാറ്റുവേലയുടെ കാലയളവ് 13-14 ദിവസമാണ്.

  • സൂര്യന്‍:-- സൗരയൂഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രം
   - കോര്‍, വികിരണമേഖല, സംവഹനമേഖല, ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ, എന്നിവയാണ് സൂര്യന്റെ പ്രധാന മണ്ഡലങ്ങള്‍.
   -ഫോട്ടോസ്ഫിയറില്‍ ഏകദേശം 6000 കെല്‍വിന്‍ താപനില
   -കോറില്‍ ഏകദേശം 1.5 കോടി താപനില
   -പ്രഭാമണ്ഡലത്തില്‍ കാണുന്ന താപനില കുറഞ്ഞഭാഗങ്ങളാണ് സൗരകളങ്കങ്ങള്‍.
   സൗരപ്രതലത്തില്‍ ചിലപ്പോള്‍ കാണുന്ന വന്‍ജ്വാലകളാണ് സൗരപ്രോമിന്‍സുകള്‍
  • നക്ഷത്രങ്ങളുടെ നിറം :- അവയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു.
   - താപനില ഏറ്റവും കൂടിയത് നിലനിറത്തില്‍ കാണപ്പെടുന്നു.
  • നക്ഷത്രപരിണാമം :- നക്ഷത്രങ്ങള്‍ നെബുലയില്‍ രൂപം കൊള്ളുന്നു.
   - തുടര്‍ന്ന് പ്രാഗ് നക്ഷത്രം, മുഖ്യധാരാ നക്ഷത്രം.
   - മുഖ്യധാരാ നക്ഷത്രങ്ങള്‍ വികസിച്ച് ചുവന്നഭിമനാകുന്നു.
   - സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കുറവുള്ളവ വെള്ളക്കുള്ളനായി കറുത്ത കുള്ളനായി മാറുന്നു.
   - 1.44 മടങ്ങില്‍ കൂടിതലും 3 മടങ്ങില്‍ കുറവുമുള്ളവ സൂപ്പര്‍നോവയായി ന്യൂട്രോണ്‍ സ്റ്റാറായി മാറുന്നു.
   - 3മടങ്ങിലും കൂടിയവ സൂപ്പര്‍നോവയായി ബ്ലാക്ക് ഹോളായി മാറുന്നു.
  • ഐന്‍സ്റ്റീന്‍ സമവാക്യം - E = mc2
  • ഗാലക്സികള്‍ :- കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഗാലക്സി.
   -ഗാലക്സികള്‍ സ്വയം ഭ്രമണം ചെയ്യുന്നു.
   - പലരൂപത്തിലുള്ള കോടിക്കണക്കിന് ഗാലക്സികളുണ്ട്.
   - സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം (Milky way)(ആകാശഗംഗ)
   - ഇതിന്റെ ആകൃതി സ്പൈറല്‍ ആകൃതിയാണ്.
   - ഇതിന്റെ ഒരു കൈയുടെ അറ്റത്തായാണ് സൂര്യന്റെ സ്ഥാനം.
  • ആസ്ട്രോണമിക്കല്‍ യൂണിറ്റ് (AU):- ഭൂമിയില്‍ സൂര്യനിലേക്കുള്ള ദൂരം(ഏകദേശം 15 കോടി കിലോമീറ്റര്‍)
  • പ്രകാശവര്‍ഷം:- പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം(9.46 x1012km)
  • ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ - കോപ്പര്‍നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തത്തെ പിന്തുണച്ചു.
  • മഹാസ്ഫോടന സിദ്ധാന്തം - പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തം.
  • ബഹിരാകാശഗവേഷണം ഭാരതത്തില്‍
  • ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - ഡോ.വിക്രം സാരാഭായി
  • TERLS – Thumba Equatorial Rocket Launching Station
  • ISRO – Indian Space Research Organisation (1969)
  • ആര്യഭട്ട – ആദ്യത്തെ ഇന്ത്യന്‍ കൃത്രിമഉപഗ്രഹം (1975)
  • GSLV – Geo Synchronous Satellite Launch Vehicle.
  • PSLV – Polar Satellite Launch Vehicle
  • ഇക്വറ്റോറിയല്‍ ഉപഗ്രഹം - ഭൂമദ്ധ്യരേഖയ്ക്ക് മുകളിലൂടെ പരിക്രമണം ചെയ്യുന്നു.
  • പോളാര്‍ ഉപഗ്രഹം - ധ്രുവങ്ങള്‍ക്ക് മുകളിലൂടെ പരിക്രമണം ചെയ്യുന്നു.
 
പ്രവര്‍ത്തനം 1
2014 ജനുവരി 25-ാംതീയതി എന്നത് മലയാളമാസം മകരം 12ാംതീയതി വിശാഖം നാളാകുന്നു. ഉത്രാടം, തിരുവോണേ, അവിട്ടം എന്നീ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടാണ് മകരം രാശി കിടക്കുന്നത്.
 1. ആ ദിവസം ചന്ദ്രന്‍ ഏത് നക്ഷത്രത്തിന്റെ അടുത്തായിരിക്കും ?
 2. സൂര്യന്‍ ഏത് നക്ഷത്രക്കൂട്ടത്തിന്റെ അടുത്തായിരിക്കും ?
 3. ആകെ എത്ര നാളുകള്‍ ഉണ്ട് ?
 4. ഒരു നാളില്‍ സാധാരണയായി ചന്ദ്രന്‍ എത്രദിവസം ഉണ്ടാകും?
 5. ചന്ദ്രന് ഭൂമിയെചുറ്റാന്‍ എത്രദിവസം വേണം ?
 6. ചന്ദ്രന് ഒരുദിവസം എത്ര ഡിഗ്രി ചലനമുണ്ടാകും ?
 7. രാശികള്‍ക്ക് പേര് നല്‍കിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത് ?
 8. ക്രാന്തി വൃത്തത്തില്‍ ആകെ എത്ര രാശികളുണ്ട് ?
 9. രാശികളും മലയാളമാസവും തമ്മിലുള്ള ബന്ധമെന്താണ് ?
 10. സൂര്യന് ഒരു ദിവസം എത്ര ഡിഗ്രി ചലനമുണ്ടായതായി തോന്നുന്നു ?
 11. മകരമാസത്തില്‍ ഏതൊക്കെ ഞാറ്റുവേലകളാണുള്ളത് ?
 12. ഞാറ്റുവേല എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് ?
 13. എന്താണ് ഞാറ്റുവേല ?
 14. ഒരു ഞാറ്റുവേലയുടെ കാലാവധി ഏകദേശം എത്ര ദിവസമാണ് ?
 15. തിരുവാതിര ഞാറ്റുവേല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് ?

പ്രവര്‍ത്തനം 2
സൗരയൂഥത്തിന്റെ കേന്ദ്രമായി സൂര്യനാണല്ലോ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം. ആകാശഗംഗയിലെ ഒരംഗമാണ് സൂര്യന്‍.
 1. സൂര്യന്റെ മണ്ഡലങ്ങള്‍ ഏതൊക്കെയാണ് ?
 2. സാധാരണയായി നമുക്ക് ദൃശ്യമാകുന്നമണ്ഡലം ഏത് ?
 3. സൂര്യഗ്രഹണസമയത്ത് ദൃശ്യമാകുന്നവ ഏതൊക്കെ ?
 4. സൂര്യനില്‍ ഊര്‍ജ ഉല്പാദനം നടക്കുന്നത് എവിടെയാണ് ?
 5. ഈ ഊര്‍ജം ഏറ്റവും പുറംപാളിയില്‍ എത്തുന്നത് എങ്ങിനെ ?
 6. സൂര്യനില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പ്രതിഭാസം എന്ത് പേരിലറിയപ്പെടുന്നു ?
 7. സൂര്യന്റെ നിറത്തിന് അടിസ്ഥാനമെന്താണ് ?
 8. മറ്റ് നക്ഷത്രങ്ങള്‍ക്ക് നിറമുണ്ടോ ?
 9. ന്യൂക്ലിയര്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യംഎന്ത് ?
 10. നെബുലകള്‍ എന്നാല്‍ എന്താണ് ?
 11. നക്ഷത്രങ്ങളുടെ അവസാനഘട്ടം ഏതൊക്കെ രീതിയിലാകാം ?
 12. ഗാലക്സി എന്നാല്‍ എന്താണ് ?
 13. സൂര്യന്‍ ഏത് ഗാലക്സിയിലാണ് ?
 14. ഒരു ആസ്ട്രോണമിക്കല്‍ യൂണിറ്റ് (AU) എന്നാല്‍ എത്രയാണ് ?
പ്രവര്‍ത്തനം 3
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും പുതിയ കാല്‍വെയ്പാണ് ചൊവ്വാ പര്യവേക്ഷണത്തിനായി 2013 നവംബര്‍ 5 ന് മംഗള്‍യാന്‍ എന്ന പേടകത്തിന്റെ വിക്ഷേപണം.
 1. ഇന്ത്യന്‍ ബഹിരാകാശപര്യവേക്ഷണത്തിന് തുടക്കം കുറിച്ചത് ആര് ?
 2. ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ എവിടെയൊക്കെയാണ് ?
 3. ഏതൊക്കെ തരം ഉപഗ്രഹങ്ങളെയാണ് ഇന്ത്യ പൊതുവായി വിക്ഷേപിക്കാറുള്ളത് ?
 4. ഇതിനായി ഏതൊക്കെ തരം റോക്കറ്റുകള്‍ ഉപയോഗിക്കുന്നു ?
 5. എന്തൊക്കെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് കൃത്രിമഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്?
മാതൃകാ ചോദ്യങ്ങള്‍
 1. 14/04/14 എന്ന തീയതി 1189 മേടം 1 -ംതീയതി കൂടിയാണ്. അന്നേ ദിവസം അത്തം നാളാകുന്നു.
  a). മേടം 1-ംതീയതി സൂര്യന്‍ ഏത് രാശിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത് ? (1 Score)
  b). ചന്ദ്രന്‍ ഏത് നക്ഷത്രത്തിനടുത്തായിരിക്കും ? (1 Score)
  c). മേടം 1-ംതീയതി മുതല്‍ ഏതു ഞാറ്റുവേലയായിരിക്കും ? അത് എത്രാം തീയതി വരെയാകാം ? (2 Score)
 2. സൂര്യന്റെ വിവിധ മണ്ഡലങ്ങള്‍ കാണിച്ചിരിക്കുന്ന ചിത്രം നിരിക്ഷിക്കുക.

a). X എന്നത് ഏത് ഭാഗമാണ് ? Y എന്നത് ഏത് മേഖലയാണ് ? (2 Score)
b). X ല്‍ നിന്നും Y യിലേക്ക് ഊര്‍ജം എത്തുന്നത് എങ്ങിനെയാണ് ? (2 Score)
c). ക്രോമോസ്ഫിയറിനും പുറത്തുള്ള മണ്ഡലമേതാണ് ? ഇത് നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്ന സന്ദര്‍ഭം ഏത് ? (2 Score)

 1. നക്ഷത്ര പരിണാമത്തിന്റെ വിവധ ഘട്ടങ്ങള്‍ കാണിക്കുന്ന ചിത്രം നിരീക്ഷിക്കുക

a). നെബുല എന്നാല്‍ എന്താണ്? (1 Score)
b). A, B ഇവ ഓരോന്നും എന്താണ്? (1 Score)
c). ഒരു നക്ഷത്രം ബ്ലാക്ക് ഹോളായി തീരാനുള്ള സാദ്ധ്യത എന്താണ്? (1 Score)

 1. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. (1 Score)
  ഒരു AU : സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം
  ഒരു പ്രകാശവര്‍ഷം : …................................
 2. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളെ ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളുമായി ബന്ധ പ്പെട്ടവ എന്നും പോളാര്‍ ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടവ എന്നും തരംതിരിക്കുക.
  * ഭൂമദ്ധ്യരേഖയ്ക്ക് മുകളിലായി ഭൂമിയെ പരിക്രമണം ചെയ്യുന്നു.
  * 200km മുതല്‍ 1000km വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.
  * ധ്രുവങ്ങള്‍ക്ക് മുകളിലൂടെ ഭൂമിയെ പരിക്രമണം ചെയ്യുന്നു.
  * ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഇത്തരം ഉപഗ്രഹങ്ങളാണ്.
  * GSLV ഉപയോഗിച്ച് വിക്ഷേപിക്കുന്നു.
  * PSLV ഉപയോഗിച്ച് വിക്ഷേപിക്കുന്നു.

2 comments:

jyothis seby said...

congrates it is helpful but give the answers also then only we can be confident in this chapter

Sudarsana Babu said...

plse pblsh the 7th chapteers revition module