-->
ആശയങ്ങള്‍-
- വിവിധതരം പവര്‍ സ്റ്റേഷനുകള്‍ -ഹൈഡ്രോ ഇലക്ട്രിക് പവര്‍സ്റ്റേഷന്‍, തെര്‍മല്‍ പവര്‍സ്റ്റേഷന്‍, ന്യൂക്ലിയര്‍ പവര്‍സ്റ്റേഷന്‍
- റോട്ടോര്‍ - പവര്‍ ജനറേറ്ററിലെ കറങ്ങുന്ന ഭാഗം (ഫീല്‍ഡു കാന്തം)
- സ്റ്റേറ്റര്‍ - പവര്‍ ജനറേറ്ററിലെ നിശ്ചലഭാഗം ( ആര്‍മേച്ചര്‍)
- എക്സൈറ്റര്‍ - ഫീല്‍ഡുകാന്തത്തിന് DCവൈദ്യുതി നല്‍കുന്ന സഹായകജനറേറ്റര്‍
- ത്രീ ഫേസ് ജനറേറ്റര്‍ - ഓരോ ജോടി കാന്തികധ്രുവങ്ങള്‍ക്കുമിടയില്‍ മൂന്നുസെറ്റ് വീതം ആര്‍മേച്ചര്‍ കോയിലുകള്‍
- പവര്‍പ്രേഷണം - ഉത്പാദിപ്പിക്കുന്ന സ്ഥലത്തുനിന്നും ദൂരസ്ഥലങ്ങളിലേക്ക് കമ്പികള്‍ വഴി വൈദ്യുതി എത്തിക്കുന്ന സംവിധാനം.
- പ്രശ്നങ്ങള്‍ - താപനഷ്ടം, വോള്‍ട്ടേജ് താഴ്ച
- പരിഹാരം-ട്രാന്‍സ്ഫോമര്‍ ഉപയോഗിച്ച് ഉന്നതവോള്‍ട്ടതയില്‍ പ്രേഷണം നടത്തുന്നു
- സ്റ്റാര്‍ കണക്ഷന്‍ - വിതരണ ട്രാന്‍സ്ഫോമറിലെ സെക്കന്ററിയില്‍ മൂന്ന് ഫേസ് ലൈനുകളും ഒരു ന്യൂട്രലും ചേര്‍ന്ന സംവിധാനം. രണ്ട് ഫേസ് ലൈനുകള്‍ക്കിടയില്‍ 400V, ഒരു ഫേസിനും ന്യൂട്രലിനും ഇടയില്‍ 230 V.
- ഗൃഹവൈദ്യുതീകരണം - സമാന്തരരീതിയിലുള്ള സെര്‍ക്കീട്ടാണ് ഉപയോഗിക്കുന്നത്. -ഫ്യൂസ്, സ്വിച്ച് എന്നിവ ഫേസ് ലൈനില്‍ ഘടിപ്പിക്കുന്നു.
- ത്രീ പിന്‍ പ്ലഗ് - കൂടുതല്‍ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നു. മൂന്നാമത്തെ വലിയപിന്‍ എര്‍ത്ത് പിന്‍ ആണ്. ഇത് ഭൂമിയിമായി ബന്ധിക്കപ്പെടുന്നു.
- വൈദ്യുതോര്‍ജത്തിന്റെ വ്യവസായിക യൂണിറ്റ് -kWh = വാട്ടിലുള്ള പവര്‍ X മണിക്കൂര്‍ / 1000
പ്രവര്‍ത്തനം
1.
-->
A
|
B
|
a. ഹൈഡ്രോ
ഇലക്ട്രിക് പവര്‍സ്റ്റേഷന്‍
b. തെര്‍മല്‍
പവര്‍സ്റ്റേഷന്‍
c. ന്യൂക്ലിയര്‍
പവര്‍സ്റ്റേഷന്‍
|
കൂടംകുളം,
കുറ്റ്യാടി,
രാമഗുണ്ടം,
ശബരിഗിരി,
കായംകുളം
നറോറ,
നെയ് വേലി,
ഇടുക്കി,
താരാപ്പൂര്‍,
|
- A യിലെ പവര്‍സ്റ്റേഷനുകള്‍ ഏതൊക്കെയെന്ന് B യില്‍ നിന്ന് എടുത്തെഴുതുക.
- ഈ മൂന്ന് പവര്‍സ്റ്റേഷനുകളിലെയും ഊര്‍ജമാറ്റങ്ങള്‍ എഴുതുക.
- ഈ പവര്‍ സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ACജനറേറ്ററും സാധാരണ AC ജനറേറ്ററും തമ്മിലുള്ള വ്യത്യാസമെന്ത്?
- പവര്‍സ്റ്റേഷനുകളില്‍ സ്റ്റേറ്ററായി ആര്‍മേച്ചര്‍ ഉപയോഗിക്കുന്നതെന്തുകൊണ്ട്?
- ഇവിടുത്തെ ഫീല്‍ഡ്കാന്തം വൈദ്യുതകാന്തമാണ്. ഈ വൈദ്യുതകാന്തത്തിന് ആവശ്യമായ വൈദ്യുതി നല്‍കുന്ന സഹായക ജനറേറ്ററിന്റെ പേരെന്ത്?
- ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടത എത്ര? ആവൃത്തി എത്ര?
പ്രവര്‍ത്തനം 2
പവര്‍സ്റ്റേഷനില്‍
നിന്നും വൈദ്യുതി ദൂരസ്ഥലങ്ങളിലേക്ക്
കമ്പികള്‍ വഴി എത്തിക്കുന്ന
സംവിധാനമാണ് പവര്‍ പ്രേഷണം
പവര്‍ സ്റ്റേഷനില്‍
ഉത്പാദിപ്പിക്കുന്ന വൈദ്യുതി
വീടുകളില്‍ എത്തിക്കുമ്പോഴുള്ള
പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ഇതെങ്ങിനെ
പരിഹരിക്കാം?
പവര്‍
വിതരണസംവിധാനത്തില്‍ സ്റ്റെപ്പ്
അപ്പ് ട്രാന്‍സ്ഫോമറുകള്‍
ഉപയോഗിക്കുന്നത് എവിടെയൊക്കെയാണ്?
സ്റ്റെപ്പ്
ഡൗണ്‍ ട്രാന്‍സ്ഫോമറുകള്‍
ഉപയോഗിക്കുന്നതെവിടെയൊക്കെയാണ്?
നമ്മുടെ
വീടിനടുത്തുള്ള വിതരണ
ട്രാന്‍സ്ഫോമറിലെ ഇന്‍പുട്ട്
വോള്‍ട്ടത എത്രയാണ്?
ഔട്ട് പുട്ട്
വോള്‍ട്ടത എത്ര?
ഔട്ട് പുട്ടിലെ
മൂന്നുഫേസ് ലൈനുകളും ന്യൂട്രലും
ചേര്‍ന്ന കണക്ഷനു പറയുന്ന
പേരെന്ത്?
ഈ സംവിധാനം
ചിത്രീകരിക്കുക.
ലൈനുകള്‍ക്കിടയിലെ
വോള്‍ട്ടത എഴുതുക.
ന്യൂട്രല്‍ലൈന്‍
ഇടയ്ക്കിടെ എര്‍ത്തുചെയ്യുന്നത്
എന്തുകൊണ്ടാണ്?
-->
പ്രവര്‍ത്തനം 3
ഗാര്‍ഹിക
സെര്‍ക്കീട്ടിന്റെ ഒരു ഭാഗം
തന്നിരിക്കുന്നു.
- A,B,C എന്നീ ലൈനുകളുടെ പേരെന്താണ്?
- സെര്‍ക്കീട്ടില്‍ ആദ്യം ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?
- മെയിന്‍ഫ്യൂസ് ഘടിപ്പിക്കേണ്ടത് എവിടെയാണ്?
- S3 സ്വിച്ച് ഉള്ള സോക്കറ്റില്‍ ഘടിപ്പിക്കുന്ന പ്ലഗിന്റെ പേരെന്താണ് ?
- ഇത് ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകള്‍ എന്തെല്ലാം?
- S1, S2 എന്നീ സ്വിച്ചുകള്‍ ഓണ്‍ ചെയ്ത് 5മണിക്കൂര്‍ വീതവും, S3 സ്വിച്ച് ഓണ്‍ ചെയ്ത് അവിടെ 1000W ന്റെ ഒരു ഹീറ്റര്‍ ഘടിപ്പിച്ച് 2 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാല്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവ് കണക്കാക്കുക.
-->
മാതൃകാചോദ്യങ്ങള്‍
- വിതരണ ട്രാന്‍സ്ഫോമറില്‍ നിന്നുള്ള 4 വയറുകളാണ് ചിത്രത്തില്‍ തന്നിരിക്കുന്നത്. 40W, 230V എന്ന് രേഖപ്പെടുത്തിയിരിക്കുന്ന 5ബള്‍ബുകള്‍ ഈ ലൈനുകളില്‍ ഘടിപ്പിച്ചിരിക്കുന്നു.
സ്വിച്ചുകള്‍
ഓണ്‍ ചെയ്താല്‍
a). ഏതൊക്കെ
ബള്‍ബുകളാണ് ഫ്യൂസായിപോകുന്നത്? (1
Score)
b). ഏതൊക്കെ
ബള്‍ബുകളാണ് പ്രകാശിക്കുന്നത്? (1
Score)
c). ഏതൊക്കെ
ബള്‍ബുകളാണ് ഒട്ടും
പ്രകാശിക്കാത്തത്?
(1 Score)
d). ഉത്തരം
സാധൂകരിക്കുക (1
Score)
- ത്രീപിന്‍ പ്ലഗിലെ വയറുകള്‍ ഘടിപ്പിക്കുന്ന പോയിന്റുകളാണ് ചിത്രത്തില്‍
a). E,L,N എന്നിവയില്‍
ഏതേത് വയറുകളാണ് ബന്ധിപ്പിക്കേണ്ടത്? (1
Score)
b). ഈ
വയറുകളുടെ നിറങ്ങള്‍
എന്തെല്ലാമാണ്? (1
Score)
c). E യില്‍
ഘടിപ്പിക്കുന്ന വയര്‍
ഉപകരണത്തിന്റെ ഏതുഭാഗവുമായാണ്
ബന്ധിപ്പിക്കുന്നത്? (1
Score)
- 250Vല്‍ പ്രവര്‍ത്തിക്കുന്ന ഒരു ബള്‍ബിലൂടെ 0.4A വൈദ്യുതി പ്രവഹിക്കുന്നു എങ്കില്‍a). ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാന്‍ ഇത് എത്രമണിക്കൂര്‍ പ്രവര്‍ത്തിക്കണം? (2 Score)b). 10W ലുള്ള ഒരു CFL ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാന്‍ എത്രമണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കണം? (1 Score)
T1, T2, T3, T4 എന്നിവ
വൈദ്യുത ഉത്പാദന വിതരണ
ഘട്ടങ്ങളിലെ വിവിധ
ട്രാന്സ്ഫോമറുകളാണ്.
ചിത്രം
നീരിക്ഷിച്ച് T2,
T3, T4 എന്നീ
ട്രാന്‍സ്ഫോമറുകളുടെ
ഔട്ട്പുട്ട്
വോള്‍ട്ടത കണ്ടുപിടിക്കുക. (2
Score)
- ഉത്തരമെഴുതുകa). പവര്‍ ജനറേറ്ററുകളില്‍ ആര്‍മേച്ചര്‍ സ്റ്റേറ്ററാണ്. എന്തുകൊണ്ട്? (1Score)b). പവര്‍ ജനറേറ്ററുകളില്‍ എക്സെറ്ററുകളുടെ ഉപയോഗം എന്ത് ? (1Score)
No comments:
Post a Comment