6. ഇലക്ട്രോണിക്സ്

-->
ആശയങ്ങള്‍-
ഇലക്ട്രോണിക് സെര്‍ക്കീട്ടിലെ പ്രധാന ഘടകങ്ങളാണ് റെസിസ്റ്റര്‍, കപ്പാസിറ്റര്‍, ഇന്‍ഡക്ടര്‍, ഡയോഡ്, ട്രാന്‍സിസ്റ്റര്‍ മുതലായവ.
*IC ചിപ്പ് - അനേകം ഇലക്ട്രോണിക് ഘടകങ്ങള്‍ ഒരു അര്‍ദ്ധചാലകപാളിയില്‍ ബന്ധിപ്പിച്ച് രൂപപ്പെടുത്തിയ സംവിധാനം. - ചെറുത്, ഭാരം കുറവ്, ഈടുനില്‍ക്കുന്നത്.

ഘടകം
പ്രതീകം
അളവ്
യൂണിറ്റ്
റെസിസ്റ്റര്‍

 
റെസിസ്റ്റന്‍സ് (പ്രതിരോധം) R
W (ഓം)
കപ്പാസിറ്റര്‍
കപ്പാസിറ്റന്‍സ് C
F (ഫാരഡ്)
ഇന്‍ഡക്ടര്‍
ഇന്‍ഡക്ടന്‍സ് L
H (ഹെന്‍റി)
ഡയോഡ്

ട്രാന്‍സിസ്റ്റര്‍



-->

    • ഫോര്‍വേഡ് ബയസിംഗ് - ഒരു ഡയോഡിന്റെ p ഭാഗം ബാറ്ററിയുടെ പോസിറ്റീവ് ധ്രുവത്തോടും n ബാറ്ററിയുടെ നെഗറ്റീവ് ധ്രുവത്തോടും ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ ഡയോഡിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
    • റിവേഴ്സ് ബയസിംഗ് - ഒരു ഡയോഡിന്റെ p ഭാഗം ബാറ്ററിയുടെ നെഗറ്റീവ് ധ്രുവത്തോടും n ബാറ്ററിയുടെ പോസിറ്റീവ് ധ്രുവത്തോടും ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ ഡയോഡിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുന്നില്ല.
    • റെക്ടിഫിക്കേഷന്‍ → AC യെ DC ആക്കുന്ന പ്രവര്‍ത്തനം.
    • ഹാവ് വേവ് റെക്ടിഫിക്കേഷന്‍ - ഒരു ഡയോഡ് മാത്രം ഉപയോഗിച്ചുള്ളത്.
    • ഫുള്‍വേവ് റെക്ടിഫിക്കേഷന്‍ - രണ്ടോ അതിലധികമോ ഡയോഡുകള്‍ ഉള്ളത്.
    • ആംപ്ലിഫിക്കേഷന്‍ - വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനം.

 
-->
പ്രവര്‍ത്തനം 1
A - ഘടകം
B - പ്രതീകം
റെസിസ്റ്റര്‍, കപ്പാസിറ്റര്‍, ഇന്‍ഡക്ടര്‍, ഡയോഡ്, ട്രാന്‍സിസ്റ്റര്‍


  1. A എന്ന ബോക്സിലെ ഘടകങ്ങളെ B എന്ന ബോക്സിലെ പ്രതീകങ്ങളോട് ബന്ധിപ്പിക്കുക
  2. ഈ ഘടകങ്ങളോരോന്നിന്റെയും ധര്‍മ്മം എഴുതുക.
  3. ഈ ഘടകങ്ങളിലൊന്നില്‍ 12V 500mF എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഏത് ഘടകമാണ്?
  4. ഈ ഘടകത്തിന് പേര് കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
  5. ഈ ഘടകത്തില്‍ +, - എന്നീ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട് എങ്കില്‍ ഇതിന്റെ പേരെന്ത്? ഇത് സെര്‍ക്കീട്ടില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതി എന്ത്?
  6. ഇതില്‍ ഒരു ഘടകത്തിന്റെ യൂണിറ്റ് mH എന്നാണ്. ഇത് ഏത് ഘടകമാണ്?
    ഇതിന്റെ ഒരു ഉപയോഗം എന്താണ്?
  7. AC യെ DC ആക്കുന്ന ഘടകം ഏതാണ്?
  8. ഇതില്‍ IC ചിപ്പില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത ഘടകം ഏതാണ്?
-->
പ്രവര്‍ത്തനം 2
  1. X, Y ഘടങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു ?
  2. A, B എന്നീ സെര്‍ക്കീട്ടുകളിലൂടെ വൈദ്യുത പ്രവാഹമുണ്ടാകുമോ? എന്തുകൊണ്ട? ഡയോഡിലൂടെ വൈദ്യുതി കടത്തിവിടുന്ന സെര്‍ക്കീട്ട് ഏതാണ്?
  3. ഇത്തരത്തില്‍ ഈ ഘടകങ്ങള്‍ സെര്‍ക്കീട്ടല്‍ ബന്ധിപ്പിച്ചാല്‍ ഈ സെര്‍ക്കീട്ടുകള്‍ ഓരോന്നും എന്തുപേരിലറിയപ്പെടുന്നു ?
  4. ഒരു LED പ്രകാശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തില്‍ സമാനമായ ഒരു സെര്‍ക്കീട്ട് എങ്ങിനെ ക്രമീകരിക്കാം ?
  5. ഇവിടെ ബാറ്ററിയ്ക്കു പകരം AC സ്രോതസ്സാണ് ഘടിപ്പിക്കുന്നതെങ്കില്‍ എന്തു വ്യത്യാസം ഉണ്ടാകും?
    താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക
  1. ചിത്രത്തിലെ A,B,C എന്നീ ഘടകങ്ങളുടെ പേരെഴുതുക.
  2. ഇതിലെ ഇന്‍പുട്ട് വൈദ്യുതിയുടെ ഗ്രാഫ് ചിത്രീകരിക്കുക.
  3. ഔട്ട് പുട്ട് വൈദ്യുതിയുടെ ഗ്രാഫ് ചിത്രീകരിക്കുക
  4. ഒരു DC ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതി പോലെ ഔട്ട്പുട്ട് കിട്ടണമെങ്കില്‍ സെര്‍ക്കീട്ടില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്? അത് ചിത്രീകരിക്കുക.
-->
മാതൃകാചോദ്യങ്ങള്‍
  1. സെര്‍ക്കീട്ട് നിരീക്ഷിക്കുക

a). സ്വിച്ച് S ഓണ്‍ ചെയ്താല്‍ ഏതെല്ലാം ബള്‍ബുകളാണ് പ്രകാശിക്കുക.
എന്തുകൊണ്ട്? (2Score )
b). 12 V ബാറ്ററി യ്ക്കു പകരം 12V AC ആക്കിയാല്‍ ബള്‍ബുകളുടെ പ്രകാശത്തില്‍ എന്തുവ്യത്യാസമാണ് ഉണ്ടാവുക? (1Score )
2.

a). ചിത്രത്തില്‍ നമ്പറിട്ടിട്ടുള്ള ഭാഗങ്ങളുടെ പേരെഴുതുക (2 Score )
b). ഇവയുടെയെല്ലാം ധര്‍മ്മം ഒരുമിച്ച് നിര്‍വ്വഹിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിന്റെ പേരെന്ത്? (1 Score )
c). ഈ സംവിധാനത്തിന്റെ മേന്മകള്‍ എന്തെല്ലാം? (2 Score)
3.

a). ചിത്രത്തില്‍ ഏതെല്ലാം ഡയോഡുകളാണ് ഫോര്‍വേഡ് ബയസിലുള്ളത്?(1Score)
b). സ്വിച്ച് S ഓണ്‍ചെയ്താല്‍ ബള്‍ബ് B പ്രകാശിക്കുമോ? ഉത്തരം സാധൂകരിക്കുക (2 Score)
4.

പട്ടികയില്‍ A എന്ന കോളത്തിലെ സിഗ്നലിന് സംഭവിക്കുന്ന മാറ്റമാണ് B എന്ന കോളത്തില്‍ നല്‍കിയിരിക്കുന്നത് .
a). ഈ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് C യില്‍ എഴുതുക. (2 Score)
b). ഈ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ
പേരെഴുതുക (2 Score)
  1. a). താഴെ തന്നിരിക്കുന്ന ഘടകങ്ങളുടെ പേരെഴുതുക (1 Score)
b). ഇതില്‍ ഫാരഡ് (F) യൂണിറ്റുള്ളത് ഏത് ഘടകത്തിനാണ്? (1Score)




5. പ്രകാശ പ്രതിഭാസങ്ങള്‍

-->
-->
ആശയങ്ങള്‍-
    • പ്രകീര്‍ണ്ണനം - ദൃശ്യപ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം
    • സ്പെക്ട്രം - വര്‍ണ്ണങ്ങളുടെ ക്രമമായ വിതരണം - VIBGYOR
    • മഴവില്ല് - അന്തരീക്ഷത്തിലെ ജലകണികകളില്‍ സൂര്യപ്രകാശത്തിന് പ്രകീര്‍ണ്ണനം സംഭവിച്ചുണ്ടാകുന്നത്. മഴവില്ല് ആര്‍ക്ക് പോലെ വളഞ്ഞു കാണുന്നു.

-->
* അതാര്യവസ്തു - അതിന്റെ വര്‍ണ്ണത്തെ പ്രതിപതിപ്പിക്കുകയും മറ്റെല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. 
* സുതാര്യവസ്തു - അതിന്റെ വര്‍ണ്ണത്തെ കടത്തിവിടുകയും, മറ്റെല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു.
* ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം - സൗരസ്പെക്ട്രത്തിലെ വര്‍ണ്ണങ്ങള്‍ അതേ ക്രമത്തിലും തീവ്രതയിലും വൃത്ത തകിടില്‍ പെയിന്റ് ചെയ്ത സംവിധാനം. - ഇത് അതിവേഗ ത്തില്‍ കറക്കുമ്പോള്‍ വെളുത്തതായി തോന്നുന്നു - കാരണം വീക്ഷണസ്ഥിരത 
*വീക്ഷണസ്ഥിരത – നാം ഒരു വസ്തുവനെ നോക്കുമ്പോള്‍ ആ ദൃശ്യാനുഭവം 1/16 സെക്കന്റ് നേരം കണ്ണിന്റെ റെറ്റിനയില്‍ തങ്ങിനില്‍ക്കുന്നത്.
*പ്രാഥമിക വര്‍ണ്ണങ്ങള്‍ - മറ്റ് വര്‍ണ്ണപ്രകാശങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന അടിസ്ഥാന വര്‍ണ്ണ പ്രകാശങ്ങള്‍ - പച്ച, നീല, ചുവപ്പ് 
*ദ്വിതീയ വര്‍ണ്ണങ്ങള്‍ - രണ്ട് പ്രാഥമിക വര്‍ണ്ണ പ്രകാശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വര്‍ണ്ണങ്ങള്‍ - മഞ്ഞ, മജന്ത, സയന്‍
*പൂരകവര്‍ണ്ണങ്ങള്‍ - ധവളപ്രകാശം ലഭിക്കാന്‍ പ്രാഥമികവര്‍ണ്ണത്തോടൊപ്പം കൂട്ടിച്ചേര്‍ക്കുന്ന വര്‍ണ്ണജോടികള്‍
* വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടക്കുമ്പോഴുള്ള ക്രമരഹിതവും ആവര്‍ത്തിച്ചുള്ളതുമായ പ്രതിപതനം.ആകാശത്തിന്റെ നീലനിറം, ഉദയാസ്തമയ സമയങ്ങളിലെ സൂര്യന്റെ ചുവപ്പുനിറം എന്നിവയ്ക്കു കാരണം വിസരണമാണ്. 
* സിഗ്നല്‍ ലാമ്പ് - അപായസൂചന നല്‍കുന്നതിന് ചുവന്ന വര്‍ണ്ണം ഉപയോഗിക്കുന്നു. ചുവപ്പിന് തരംഗദൈര്‍ഘ്യം കൂടുതലാണ്. വിസരണം കുറവാണ്. 
* വൈദ്യുതകാന്തിക സ്പെക്ട്രം - വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം. -റേഡിയോ തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ്, ദൃശ്യപ്രകാശം, അള്‍ട്രാവയലറ്റ്,X-കിരണങ്ങള്‍, ഗാമാ കിരണങ്ങള്‍ എന്നിവ 
*ഇന്‍ഫ്രാറെഡ് - തരംഗദൈര്‍ഘ്യം കൂടുതല്‍, വിസരണം കൂടാതം കൂടുതല്‍ ദൂരം സഞ്ച രിക്കാന്‍ കഴിയുന്നു. വിദൂരവസ്തുക്കളുടെ ഫോട്ടോഎടുക്കുന്നതിന് ഉപയോഗിക്കുന്നു.
*അള്‍ട്രാവയലറ്റ് - തരംഗദൈര്‍ഘ്യം കുറവ്, ശരീരത്തില്‍ പതിച്ചാല്‍ വിറ്റാമിന്‍ D ഉണ്ടാക്കുന്നു, കൂടുതല്‍ പതിച്ചാല്‍ സ്കിന്‍ കാന്‍സര്‍ ഉണ്ടാകുന്നു.
 പ്രവര്‍ത്തനം 1
ഒരു ഗ്ലാസ്സ് പ്രിസത്തിലൂടെ ചുവന്ന ലേസര്‍ പ്രകാശം കടന്നുപോകുന്ന ചിത്രം തന്നിരിക്കുന്നു.
  • ലേസര്‍ പ്രകാശത്തിനുപകരം ധവളപ്രകാശം കടത്തിവിടുന്ന ചിത്രമായി ഇതിനെ മാറ്റി വരയ്ക്കുക.
  • ഇപ്പോള്‍ സ്ക്രീനില്‍ രൂപപ്പെടുന്ന വര്‍ണ്ണങ്ങള്‍ ഏതൊക്കെയാണ് ?
  • ഈ വര്‍ണ്ണങ്ങളുടെ ക്രമമായ വിതരണത്തിനു പറയുന്ന പേരെന്ത് ?
  • സ്ക്രീനില്‍ മുകള്‍ ഭാഗത്ത് രൂപപ്പെടുന്ന വര്‍ണ്ണം ഏത് ?
  • താഴെ കാണുന്ന വര്‍ണ്ണം ഏത്?
  • ഇങ്ങനെ വര്‍ണ്ണങ്ങള്‍ ക്രമമായി രൂപപ്പെടാന്‍ കാരണമെന്ത് ?
  • ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്ത് ?
  • ഒരു ജലകണികയില്‍ പ്രകാശം പതിച്ചാല്‍ ഈ പ്രതിഭാസം ഉണ്ടാകുമോ ?
  • ഈ സമയം ഭൂമിയില്‍ നിന്നും ഒരാള്‍ അന്തരീക്ഷത്തിലെ ജലകണികകളെ നിരീക്ഷിച്ചാല്‍ ഏതു രീതിയില്‍ കാണും ? എന്തു കൊണ്ട് ?
     
  • -->
    പ്രവര്‍ത്തനം 2
     
    -->പച്ച, നീല, ചുവപ്പ് എന്നീ വര്‍ണ്ണങ്ങള്‍ ക്രമമായി പെയിന്റ് ചെയത ഡിസ്ക്കാണ് തന്നിരിക്കുന്നത്.

  • ഇത് അതിവേഗത്തില്‍ കറക്കിയാല്‍ എന്തു നിരീക്ഷിക്കും?
  • ഇതിന് കാരണമായ കണ്ണിന്റെ പ്രത്യേകത എന്താണ്?
  • കണ്ണിന്റെ ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട മറ്റു രണ്ടു സന്ദര്‍ഭങ്ങള്‍ എഴുതുക.
  • ഇതിലെ രണ്ട് വീതം വര്‍ണ്ണപ്രകാശങ്ങളെ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണങ്ങള്‍ ഏവ?
  • ഈ വര്‍ണ്ണങ്ങളെ പൊതുവെ പറയുന്ന പേരെന്ത്?
  • ഇങ്ങനെ ലഭിക്കുന്ന വര്‍ണ്ണപ്രകാശങ്ങള്‍ ഒരു ഡിസ്ക്കില്‍ തുല്യസെക്ടറുകളിലായി പെയിന്റ് ചെയ്ത് അതിവേഗത്തില്‍ കറക്കിയാല്‍ ഏന്തു നിരീക്ഷിക്കും? എന്തുകൊണ്ട്?
  • പൂരകവര്‍ണ്ണങ്ങള്‍ എന്നാല്‍ എന്ത് ?

  • പ്രവര്‍ത്തനം 3
    1. വെളുത്ത പ്രകാശത്തില്‍ ഒരു ചുവന്നപൂവും പച്ചയിലയും വച്ചിരിക്കുന്നു.
      - വെളുത്ത പ്രകാശത്തിലെ ഘടകവര്‍ണ്ണങ്ങള്‍ ഏവ?
      - ഈ വര്‍ണ്ണങ്ങളില്‍ നിന്ന് ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയില പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
    2. ചുവന്ന പ്രകാശത്തില്‍ ചുവന്ന പൂവും പച്ചയിലയും വച്ചാല്‍,
      - ചുവന്നപൂവില്‍ പതിക്കുന്ന വര്‍ണ്ണം ഏത് ?
      - ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയിലയില്‍ പതിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയില പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
    3. മജന്ത പ്രകാശത്തില്‍ ചുവന്നപൂവും പച്ചയിലയും വച്ചാല്‍,
      - ചുവന്നപൂവിലും പച്ചയിലയിലും പതിക്കുന്ന ഘടകവര്‍ണ്ണങ്ങള്‍ ഏവ ?
      - ഇതില്‍ ചുവന്നപൂവ് പ്രതിപതിപ്പിക്കുന്ന വര്‍ണ്ണം ഏത് ?
      - പച്ചയിലയോ ?
    4. മജന്ത പ്രകാശത്തില്‍ വച്ചിരിക്കുന്ന ചുവന്നപൂവും പച്ചയിലയും , ഒരു ചുവന്ന ഫില്‍ട്ടറിലൂടെ നോക്കിയാല്‍ ഏതു വര്‍ണ്ണത്തില്‍ കാണും?
      - മഞ്ഞ ഫില്‍ട്ടറിലൂടെയാണ് നോക്കുന്നതെങ്കിലോ ?


    -->
    പ്രവര്‍ത്തനം 4
    സൂര്യനില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളിലും വായുതന്മാത്രകളിലും തട്ടി വിസരണത്തിന് വിധേയമാകുന്നു
    1. ഇപ്രകാരം കൂടുതല്‍ വിസരണം സംഭവിക്കുന്ന വര്‍ണ്ണങ്ങള്‍ ഏവ ?
    2. ഈ വര്‍ണ്ണങ്ങള്‍ക്ക് കൂടുതല്‍ വിസരണം സംഭവിക്കാന്‍ കാരണമെന്ത്?
    3. ഇത് കാണിക്കുന്നതിനുള്ള ഒരു പരീക്ഷണം എഴുതുക.
    4. ചന്ദ്രനില്‍ ഇത്തരത്തില്‍ വിസരണം സംഭവിക്കുമോ ? എന്തുകൊണ്ട് ?
    5. കൂടുതല്‍ ദൂരം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിസരണം കാര്യമായി സംഭവിക്കാത്ത വര്‍ണ്ണം ഏത് ?
    6. ഉദയസൂര്യന്റെ നിറം എന്ത് ?
    7. അപായ സൂചന നല്‍കുന്നതിന് ഉപയോഗിക്കുന്ന വര്‍ണ്ണം ഏതാണ് ? എന്തുകൊണ്ട് ഇത് ഉപയോഗിക്കുന്നു ?
     
    -->
    പ്രവര്‍ത്തനം 5
    താഴെ പറയുന്ന പ്രസ്താവനകളെ അള്‍ട്രാവയലറ്റുമായി ബന്ധപ്പെട്ടത്, ഇന്‍ഫ്രാറെഡുമായി ബന്ധപ്പെട്ടത്, എന്നിങ്ങനെ രണ്ടായി തരംതിരിക്കുക.
    • അദൃശ്യവികിരണങ്ങളാണ്
    • വിറ്റാമിന്‍ D ഉണ്ടാക്കുന്നു.
    • വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നു.
    • സ്കിന്‍ കാന്‍സര്‍ ഉണ്ടാക്കുന്നു.
    • ഫ്ലൂറസെന്‍സിന് കാരണമാകുന്നു.
    • ടി.വി. റിമോട്ട് കണ്ടട്രോളില്‍ ഉപയോഗിക്കുന്നു.
    • 3 x 108 m/s വേഗത്തില്‍ സഞ്ചരിക്കുന്നു.
    • താപ വികിരണങ്ങളാണ്
    • വൈദ്യുതകാന്തിക വികിരണങ്ങളാണ്.
    • എളുപ്പത്തില്‍ വിസരണം സംഭവിക്കുന്നു.
    • റിമോട്ട് സെന്‍സിംഗിന് ഉപയോഗിക്കുന്നു.
    • ഫോട്ടോഗ്രാഫിക് ഫിലിമില്‍ മാറ്റം വരുത്തുന്നു.
    • തരംഗദൈര്‍ഘ്യം കൂടുതല്‍
    • തരംഗദൈര്‍ഘ്യം കുറവ്
    -->
    മാതൃകാചോദ്യങ്ങള്‍
    1. ചിത്രം പൂര്‍ത്തിയാക്കുക (2 Score)

    b). സ്ക്രീനില്‍ രൂപപ്പെടുന്ന വര്‍ണ്ണം ഏതായിരിക്കും ? (1 Score)
    1. പച്ചയും ചുവപ്പും ചേര്‍ന്ന മഞ്ഞപ്രകാശം ഒരു ടോര്‍ച്ചില്‍ നിന്നും വരുന്നു. ഇത് ഒരു മജന്ത ഫില്‍ട്ടറില്‍കൂടി കടന്ന് വെളുത്ത പുഷ്പത്തില്‍ പതിക്കുന്നു.

    a). പൂവ് ഏത് വര്‍ണ്ണത്തില്‍ ദൃശ്യമാകും ? (1 Score)
      b). വെളുത്തപൂവിനുപകരം മഞ്ഞപ്പൂവ് ആണെങ്കിലോ ? (1 Score)
      c). മജന്ത ഫില്‍ട്ടറിനുപകരം സയന്‍ ഫില്‍ട്ടര്‍ വച്ചാല്‍ വെളുത്തപൂവ് ഏതു
      വര്‍ണ്ണത്തില്‍ ദൃശ്യമാകും ? (1 Score)
    1. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ പകല്‍ സമയം നക്ഷത്രങ്ങളെ കാണാന്‍ കഴിയില്ല. എന്നാല്‍ ചന്ദ്രനില്‍ നിന്നും പകല്‍ സമയത്തും നക്ഷത്രങ്ങളെ കാണാന്‍ കഴിയും. എന്തുകൊണ്ടാണിത് ? (2 Score)
    2. X, Y എന്നിവ രണ്ട പ്രാഥമിക വര്‍ണ്ണങ്ങളാണ്. ഈ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ദ്വിതീയ വര്‍ണ്ണമാണ് Z. Zന്റെ പൂരകവര്‍ണ്ണമാണ് ചുവപ്പ് , എങ്കില്‍
      X, Y, Z എന്നീ വര്‍ണ്ണങ്ങള്‍ ഏതൊക്കെയാണ് ? (2 Score)
    3. വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഒരു ഭാഗം തന്നിരിക്കുന്നു.
      P
      ROYGBIV
      Q
      a). P, Q എന്നീ വികിരണങ്ങളുടെ പേരെഴുതുക (1 Score)
      b). ഇതില്‍ തരംഗദൈര്‍ഘ്യം കൂടിയ വികിരണം ഏത്? (1 Score)
      c). വിറ്റാമിന്‍ D ഉണ്ടാക്കുന്ന വികിരണം ഏത് ? (1 Score)

    4 ശബ്ദം

    -->
    ആശയങ്ങള്‍-
    * ശബ്ദം - കേള്‍വി അനുഭവം ഉണ്ടാക്കുന്ന ഊര്‍ജരൂപം. ഇതിന് ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം(ചെവി) എന്നിവ ആവശ്യമാണ്. 
    * ശബ്ദം ഉണ്ടാകുന്നത്കമ്പനം മൂലമാണ്. 
    * സ്വാഭാവിക ആവൃത്തി - ഒരു വസ്തു സ്വതന്ത്രമായി കമ്പനം ചെയ്യുമ്പോഴുള്ള ആവൃത്തി 
    * പ്രണോദിത കമ്പനം - കമ്പനം ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രേരണകൊണ്ട് മറ്റൊരു വസ്തു കമ്പനം ചെയ്യുന്നു. -കമ്പനം ചെയ്യുന്ന വസ്തുവിന്റെ അതേ ആവൃത്തി യിലായിരിക്കും പ്രേരണത്തിന് വിധേയമാകുന്ന വസ്തു കമ്പനം ചെയ്യുന്നത്. 
    *അനുനാദം - കമ്പനം ചെയ്യുന്ന വസ്തുവിന്റെയും പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെയും സ്വാഭാവിക ആവൃത്തി ഒരുപോലെയായാല്‍ പ്രണോദിതകമ്പനത്തിന് വിധേയമാകുന്ന വസ്തു കൂടുതല്‍ ആയതിയില്‍ കമ്പനം ചെയ്യും. 
    * ശബ്ദ സവിശേഷതകള്‍ - ശബ്ദതീവ്രത, ഉച്ചത, ശ്രുതി, ഗുണം 
    v = f x l ,v - പ്രവേഗം, f - ആവൃത്തി, l – തരംഗദൈര്‍ഘ്യം
          • യൂണിറ്റുകള്‍
        ശബ്ദപ്രവേഗം
        m/s
        തരംഗദൈര്‍ഘ്യം
        m
        ആവൃത്തി
        Hz (ഹെര്‍ട്സ്)
        ശബ്ദതീവ്രത
        W/m2
        ശ്രുതി
        Hz
        ഉച്ചത
        dB (ഡെസിബെല്‍)
      •  ബീറ്റുകള്‍ -ആവൃത്തിയില്‍ അല്പം വ്യത്യാസമുള്ള രണ്ട് ശബ്ദസ്രോതസ്സുകള്‍ ഒരുമിച്ച് കമ്പനം ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉച്ചതയിലുള്ള ഏറ്റക്കുറച്ചില്‍
        * ശ്രവണപരിധി - 20 Hz മുതല്‍ 20 kHz വരെ 
        * അള്‍ട്രാസോണിക് ശബ്ദം - 20 kHz ല്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദം 
        *ഇന്‍ഫ്രാസോണിക് ശബ്ദം - 20 Hz ല്‍ താഴെ ആവൃത്തിയുള്ള ശബ്ദം 
        * SONAR – Sound Navigation and Ranging 
        *ശബ്ദത്തിന്റെ പ്രതിപതനം - ശബ്ദം ഒരു വസ്തുവില്‍ തട്ടി തിരിച്ചുവരുന്നത്. 
        ആവര്‍ത്തന പ്രതിപതനം - പ്രതിപതിച്ചു വരുന്ന ശബ്ദ തരംഗങ്ങള്‍ വീണ്ടും വീണ്ടും പ്രതിപതിക്കുന്നത്. 
        * അനുരണനം - ആവര്‍ത്തനപ്രതിപതനത്തിന്റെ ഫലമായി അനുഭവപ്പെടുന്ന മുഴക്കം 
        * ശ്രവണസ്ഥിരത – ഒരു ചെവിയില്‍ പതിക്കുന്ന ശബ്ദത്തിന്റെ ശ്രവണാനുഭവം 1/10 സെക്കന്റ് നേരം ചെവിയില്‍ തങ്ങിനില്‍ക്കുന്നത്. 
        * പ്രതിധ്വനി - ആദ്യ ശബ്ദം ശ്രവിച്ചതിനുശേഷം അതേ ശബ്ദം വീണ്ടും കേള്‍ക്കുന്നതാണ് പ്രതിധ്വനി. 
        * കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം - ഒരു ഹാള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്കവിധത്തില്‍ അതിനെ രൂപപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ. 
        പ്രവര്‍ത്തനം 1 
        തന്നിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കുകള്‍ നിരീക്ഷിക്കുക








          • * ട്യൂണിംഗ് ഫോര്‍ക്കിന്റെ ഭുജത്തെ ഒരു ഹാമര്‍ കൊണ്ട് തട്ടിയാല്‍ ശബ്ദം ഉണ്ടാകുന്നത് എങ്ങിനെയാണ്? 
            * ട്യൂണിംഗ് ഫോര്‍ക്കില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങള്‍ ഏതുതരം തരംഗങ്ങളാണ്?
          • ഈ തരംഗത്തെ കണികകളുടെ സ്ഥാനാന്തരവും, തരംഗം സഞ്ചരിക്കുന്ന ദൂരവും ബന്ധപ്പെടുത്തി എങ്ങിനെ ഗ്രാഫില്‍ ചിത്രീകരിക്കാം?
          • ഹാമര്‍കൊണ്ട് കൂടുതല്‍ ശക്തിയായി തട്ടിയാലുണ്ടാകുന്ന ശബ്ദത്തിന്റെ ഗ്രാഫ് വരയ്ക്കാന്‍ നിങ്ങള്‍ വരച്ചഗ്രാഫില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്?
          • ട്യൂണിംഗ് ഫോര്‍ക്കില്‍ നിന്നും അകന്നുപോകുന്ന ശബ്ദത്തിന്റെ ആയതിയില്‍ മാറ്റം വരുന്നതിന്റെ ഗ്രാഫിക് ചിത്രീകരണം വരയ്ക്കുക.
          • ബഹിരാകാശത്ത് വച്ചാണ് ട്യൂണിംഗ്ഫോര്‍ക്കിനെ ഉത്തേജിപ്പിക്കുന്നതെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കുമോ? എന്തുകൊണ്ട്?
          • ഈ കാര്യം തെളിയിക്കാന്‍ ഒരു പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക.
          • ഒരു ട്യൂണിംഗ് ഫോര്‍ക്കില്‍ 512 Hz എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ രേഖപ്പെടുത്തല്‍ അര്‍ത്ഥമാക്കുന്നതെന്ത്?
          • ഈ ട്യൂണിംഗ് ഫോര്‍ക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട്, 330 Hz സ്വാഭാവിക ആവൃത്തിയുള്ള ഒരു മേശമേല്‍ അമര്‍ത്തിയാല്‍ മേശ കമ്പനം ചെയ്യുന്ന ആവൃത്തി എത്രയായിരിക്കും?
          • ഈ സമയത്ത് ഉച്ചത വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണ്?
          • മേശയെ അനുനാദത്തിലാക്കാന്‍ ഏത് ആവൃത്തിയിലുള്ള ട്യൂണിംഗ് ഫോര്‍ക്ക് ഉപയോഗിക്കണം?
          • തന്നിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കുകളില്‍ ഏതൊക്കെ ഒരുമിച്ച് കമ്പനം ചെയ്താല്‍ ബീറ്റുകള്‍ ഉണ്ടാകും?
          • 330 Hz എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ട്യൂണിംഗ് ഫോര്‍ക്കിനെ ഉത്തേജിപ്പിച്ചാലുണ്ടാകുന്ന ശബ്ദം ഒരു സെക്കന്റ് കൊണ്ട് 330 മീറ്റര്‍ ദൂരം സഞ്ചരിച്ചുവെങ്കില്‍ ആ ശബ്ദത്തിന്റെ തരംഗദൈര്‍ഘ്യം എത്രയായിരിക്കും?
          •  
           
    -->
    പ്രവര്‍ത്തനം 2
    വാവലുകള്‍ക്ക് രാത്രി സഞ്ചരിക്കാനും ഇരപിടിക്കാനും സാധിക്കും.
  • ഇതിനായി വാവലുകള്‍ ഏത് തരംഗത്തെയാണ് ഉപയോഗപ്പെടുത്തുന്നത്?
  • ഈ തരംഗങ്ങളെ മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുമോ? എന്തുകൊണ്ട്?
  • ഈ തരംഗങ്ങളെ മനുഷ്യന്‍ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തിയിരിക്കുന്നു?
  • മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്തതും എന്നാല്‍ മറ്റു ചില ജീവികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നതുമായ മറ്റൊരുതരം ശബ്ദം ഏതാണ്?
  • മനുഷ്യന്റെ ശ്രവണപരിധി എന്നാല്‍ എന്താണ്?
  •   -->
    പ്രവര്‍ത്തനം 3
    പുതുതായി പണിത ഒരു വീടിന്റെ ഒഴിഞ്ഞ മുറിയില്‍ നിന്ന് സംസാരിച്ചപ്പോള്‍ മുഴക്കം കാരണം വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല.
  • ഈ പ്രതിഭാസം എന്തുപേരിലറിയപ്പെടുന്നു ?
  • ഈ പ്രതിഭാസം സംഭവിക്കാന്‍ കാരണം എന്ത് ?
  • ഇത് മൂലമുള്ള ശല്യം എങ്ങിനെ കുറയ്ക്കാന്‍ സാധിക്കും?
  • ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
  • ആവര്‍ത്തന പ്രതിപതനത്തെ എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം?
  • ശബ്ദ പ്രതിപതനം കാരണം പ്രതിധ്വനി ഉണ്ടാകാനുള്ള സാഹചര്യം എന്താണ് ?
  • ശബ്ദസ്രോതസ്സിനും പ്രതിപതനതലത്തിനും ഇടയിലുള്ള അകലം 17മീറ്ററില്‍ കുറവായിരുന്നാല്‍ പ്രതിധ്വനി അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?
  • ശബ്ദ മലിനീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? അതുകൊണ്ടുള്ള ദോഷങ്ങള്‍ എന്തൊക്ക? ശബ്ദമലിനീകരണം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
      •  
      •  
    -->
    മാതൃകാചോദ്യങ്ങള്‍
  • നീളമുള്ള ഒരു പലകയുടെ ഒരറ്റത്ത് ഉറപ്പിച്ചിരിക്കുന്ന ആണിയില്‍ ബന്ധിച്ച ഒരു നേരിയ ചെമ്പുകമ്പി, മറ്റേ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന കപ്പിയിലൂടെ കടത്തി, കമ്പിയില്‍ 1 കി.ഗ്രാം മാസുള്ള ഒരു തൂക്കക്കട്ടി തൂക്കിയിട്ടിരിക്കുന്നു.
    a). ഈ കമ്പിയുടെ സ്വാഭാവിക ആവൃത്തിക്ക് മാറ്റം വരുത്തുവാന്‍ എന്തു ചെയ്യണം?
                      (1 Score)
  • b). ഈ കമ്പിയില്‍ ഒരു പേപ്പര്‍ റൈഡര്‍ കൊളുത്തിയിട്ടതിനുശേഷം 256 Hz ആവൃത്തിയിലുള്ള ട്യൂണിംഗ് ഫോര്‍ക്ക് ഉത്തേജിപ്പിച്ച് പലകയില്‍ അമര്‍ത്തിയപ്പോള്‍ പേപ്പര്‍ റൈഡര്‍ തെറിച്ചുപോയി എങ്കില്‍, കമ്പിയിടെ സ്വാഭാവിക ആവൃത്തി ഇനിപറയുന്നവയില്‍ ഏതാണ്?
        1. 256 Hzല്‍ കൂടുതല്‍ ii).256 Hz iii). 256 Hz ല്‍ കുറവ് (1 Score)
        1. ഒരു കമ്പിയുടെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം? (2 Score)
    1. ഒരു ചെണ്ട കൊട്ടുമ്പോഴുണ്ടായ ശബ്ദവുമായി ബന്ധപ്പെട്ട ഗ്രാഫുകള്‍ നിരീക്ഷിക്കുക.




    a). ചെണ്ട പതുക്കെ കൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഗ്രാഫ് ഏതാണ്? എന്തുകൊണ്ട്? (2 Score)
    b). സ്രോതസ്സില്‍ നിന്നും അകലേക്ക് പോകുന്തോറും ശബ്ദത്തിന്റെ ഉച്ചതയില്‍ എന്തുമാറ്റമാണ് ഉണ്ടാകുക?അത് ഗ്രാഫില്‍ നിന്ന് എങ്ങിനെ മനസ്സിലാക്കാം?(2 Score)
    1. ശബ്ദത്തിന്റെ സവിശേഷതകളാണല്ലോ ശബ്ദ തീവ്രതയും ഉച്ചതയും, ഇവ തമ്മില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (2 Score)
    2. ഒരു ആംബുലന്‍സ് വളരെ വേഗതയില്‍ നമ്മെ കടന്നുപോയപ്പോള്‍ അതിന്റെ സൈറണ്‍ ശബ്ദത്തില്‍ മാറ്റമുണ്ടായതായി തോന്നി.
      a). ഈ പ്രതിഭാസം എന്തുപേരില്‍ അറിയപ്പെടുന്നു? (1 Score)
      b). ആംബുലന്‍സ് നമ്മോട് അടുക്കുമ്പോള്‍ നാം കേള്‍ക്കുന്ന ശബ്ദത്തിന്റെ ഏതു ഘടകത്തിന് എന്തുമാറ്റമാണ് ഉണ്ടാകുന്നത്? (2 Score)
      c). ശബ്ദസ്രോതസ്സ് നിശ്ചലാവസ്ഥയിലാണെങ്കില്‍ ഈ പ്രതിഭാസം സംഭവിക്കാനുള്ള സാധ്യത വിശകലനം ചെയ്യുക. (2 Score)
    3. രണ്ട് ട്യൂണിംഗ് ഫോര്‍ക്കുകള്‍ ഒരുമിച്ച് ഉത്തേജിപ്പിച്ച് ശബ്ദം ശ്രവിച്ചപ്പോള്‍ ശബ്ദത്തിന്റെ ഉച്ചതയില്‍ ക്രമമായ ഒരു ഏറ്റക്കുറച്ചില്‍ ആനുഭവപ്പെട്ടു.
      a). ഈ പ്രതിഭാസം എന്തുപേരിലറിയപ്പെടുന്നു? (1 Score)
      b). ഒരേ ആവൃത്തിയുള്ള രണ്ട് ട്യൂണിംഗ് ഫോര്‍ക്കുകള്‍ ഉപയോഗിച്ച് ഇത്
      ഉണ്ടാക്കാന്‍ എന്തുചെയ്യണം ? (2 Score)