ഒരു ഓണാവധി ദിനത്തിലെ സുപ്രഭാതം
ഫിസിക്സ് മാഷ് , പൂമുഖത്തിരുന്ന് ചായകുടിയും പത്രവായനയും ഒരു മിച്ച് ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അയല്‍പ്പക്കത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കുസൃതിക്കുട്ടന്‍ മാഷിനെ കാണുവാന്‍ വന്നത് .
മാഷ് സസന്തോഷം അവനെ സ്വാഗതം ചെയ്തു.
പൂമുഖത്തെ കസേരയിരയിലിരുത്തി.
കസേരയിലിരുന്ന ഉടനെ കുസൃതിക്കുട്ടന്‍ ചോദിച്ചു.
“ മാഷേ , ഒരു കുസൃതി ചോദ്യത്തിനു ഉത്തരം പറയാമോ ?”
മാഷ് പത്രം മടക്കിവെച്ച് , ആയ്ക്കോട്ടെ എന്നമട്ടില്‍ തലയാട്ടി.
കുസൃതിക്കുട്ടന്‍ പറഞ്ഞു.
“അഞ്ചുമീറ്റര്‍ ഉയരമുള്ള മരത്തില്‍ നിന്നും ഒരു കായ ഒരു സെക്കന്റുകൊണ്ട് താഴെയെത്തിയാല്‍ മരത്തിനു ചുവട്ടില്‍ നില്‍ക്കുന്ന കരടിയുടെ നിറമെന്തായിരിക്കും.?”
“ഹാ , ഹാ , ഹാ.......” മാഷ് പൊട്ടിച്ചിരിച്ചു.
കാരണം കഴിഞ്ഞ ദിവസം കുസൃതിക്കുട്ടന്‍ മാഷിനെ വേറെ ഒരു ചോദ്യവുമായി സമീപിച്ചിരുന്നു.ഭാര്യാഭര്‍ത്താക്കന്മാരായ രണ്ടുപൂച്ചകള്‍ തമ്മില്‍ വഴക്കുണ്ടായി . കുറച്ചു കഴിഞ്ഞതിനുനുശേഷം അവര്‍ ഇണക്കത്തിലായി . അപ്പോള്‍ എന്താണ് അവര്‍ ആദ്യം പറഞ്ഞിരിക്കുക എന്ന ചോദ്യമായിരുന്നു അവന്‍ ചോദിച്ചത് . ഏതോ ഒരു ‘തരികിട ’ ടി വി പരിപാടിയില്‍ നിന്ന് അവന് കിട്ടിയതാണത്രെ!
“ഉത്തരം പറയ് മാഷേ ”
“നീ ഗൌരവത്തിലാണോ പറയുന്നത് ?”
“ശ്ശെ , ഞാന്‍ മാഷിനോട് തമാശ പറയുമോ ?” അവന്‍ വിനിയാതീതനായി.
മാഷ് കുറച്ചു നേരം ആലോചിച്ചു
ഈ ചോദ്യത്തില്‍ നിന്ന് കരടിയുടെ നിറം എങ്ങനെ കണ്ടുപിടിക്കും ?
മാഷിന്റെ അവസ്ഥ അവന് മനസ്സിലായി .
കുസൃതിക്കുട്ടന്‍ പറഞ്ഞു
“മാഷേ , ഞാന്‍ നാളെ വരാം . അപ്പോഴേക്കും ഉത്തരം കണ്ടുപിടിച്ചാല്‍ മതി .”
എന്നീട്ട് അവന്‍ യാത്രയായി .
മാഷ് ഇപ്പോഴത്തെ അവസ്ഥ ഒന്നോര്‍ത്തുനോക്കി .
പണ്ടൊക്കെ മാഷമ്മാരാണ് കുട്ടികളോട് ചോദ്യം ചോദിക്കുക,
ഇപ്പോഴാകട്ടെ കുട്ടികളാണ് ചോദ്യം മാഷമ്മരോട് ചോദിക്കുന്നത് .
കാലം മാറിയിരിക്കുന്നു??
എങ്കിലും കുസൃതിക്കുട്ടന്‍ എന്ത് ഉത്തരമായിരിക്കും മാഷിനോട് പറഞ്ഞിരിക്കുക.
നിങ്ങള്‍ക്കു പറയാമോ
വാല്‍ക്കഷണം :
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2 comments:
സുനില്‍ മാഷ്,
ഈ ചോദ്യം പണ്ടൊരു വിദ്വാന്‍ നമ്മോട് ചോദിച്ചതായിരുന്നു.
http://physicsadhyapakan.blogspot.com/2010/01/blog-post_20.html#comments
പക്ഷേ സുനില്‍ മാഷിന്റെ കുസൃതിക്കുട്ടന്റെ അവതരണം ബഹുകേമം.....!
സോറി ബിജുമാഷേ , ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
മറവി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !
പ്രായമായി വരികയല്ലേ .
എന്തായാലും ഓര്‍മ്മിപ്പിച്ചതിനു നന്ദി .
ആശംസകളോടെ
Post a Comment