സ്ഥലം സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് .
സന്ദര്‍ഭം : എട്ടാം ക്ലാസുകാരുടെ ഐ ടി പ്രാക്ടിക്കല്‍ പിരീഡ്
ഐ ടി മാഷ് ഒരു കമ്പ്യൂട്ടറില്‍ ചെന്നിരുന്നു.
എല്ലാ ഗ്രൂപ്പ് ലീഡര്‍മാരേയും വിളിച്ചു.
കമ്പ്യൂട്ടര്‍ മോണിറ്റര്‍ കാണുവാന്‍ പറ്റുന്ന വിധത്തില്‍ ഗ്രൂപ്പ് ലീഡര്‍മാരെ ഇരുത്തുകയും
ചിലരെ നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് മാഷ് ......
ഉബുണ്ടുവിലെ മാര്‍ബില്‍ സോഫ്‌റ്റ്വെയര്‍ കുട്ടികളെ
പരിചയപ്പെടുത്തിക്കൊടുക്കുവാനാരംഭിച്ചു.
സോഫ്റ്റ്വെയര്‍ തുറക്കുന്ന രിതി പറഞ്ഞുകൊടുത്തു.
മാര്‍ബിള്‍ തുറന്നു .
ഗ്ലോബ് വ്യൂ എടുത്തു
അങ്ങനെ ഭൂമിയെ ഇഷ്ടം പോലെ കറക്കി നോക്കി .
ഇടവും വലവും കറക്കി .
മേലും കീഴും കറക്കി.
വാസ്കോഡഗാമ 1498 ല്‍ കടല്‍ മാര്‍ഗ്ഗം ആഫ്രിക്കയുടെ ഗുഡ്‌ഹോപ് മുനമ്പ് (
സുപ്രതീക്ഷിതാ മുനമ്പ് ) വഴി ഇന്ത്യയിലേക്കെത്തിയ കടല്‍ മാര്‍ഗ്ഗത്തിലൂടെ മൌസ്
ചലിപ്പിച്ചു .
ദൂരം അളന്നു നോക്കി
ഏകദേശം ഇരുപതിനായിരം കിലോമീറ്ററിനടുത്ത് ...
ചാവക്കാടും തൃശൂരും തമ്മിലുള്ള നേര്‍ രേഖാ ദൂരം അളന്നു നോക്കി
ഏകദേശം 18 കിലോമീറ്റര്‍
തമിഴ് നാട്ടിലെ രാമേശ്വരവും ശ്രീലങ്കയിലെ മണ്ഡപവും തമ്മിലുള്ള ദൂരം ,
തിരുവനന്തപുരവും ഡല്‍ഹിയും തമ്മിലുള്ള ദൂരം എന്നിങ്ങനെ പല സ്ഥലങ്ങള്‍
തമ്മിലുള്ള ദൂരം അളന്നു.
ഇനി നിങ്ങള്‍ അവരവരുടെ ഗ്രൂപ്പില്‍ പോയി ചെയ്തുനോക്ക് എന്ന് കമ്പ്യൂട്ടറിനു ചുറ്റും
നില്‍ക്കുന്ന കുട്ടികളോട് പറഞ്ഞു.
അങ്ങനെ ..........
.............
പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍
ക്ലാസിലെ കമ്പ്യൂട്ടര്‍ പുലി എന്ന പേരിനാല്‍ സ്വയം അഭിമാനിക്കുന്ന മണ്‍സൂര്‍ എണീറ്റ്
ഉറക്കെ വിളിച്ചു
“മാഷേ നോര്‍ത്ത് പോള്‍ രണ്ട് എണ്ണം ഉണ്ട് . അത് മാഷ് ക്ലാസില്‍ പറഞ്ഞു തന്നീട്ടുണ്ട്
. പക്ഷെ , ഇവിടെ അതിനനുസരിച്ച് സൌത്ത് പോള്‍ രണ്ടെണ്ണം കാണുന്നില്ലല്ലോ ?
അതെന്താ മാഷേ ?”
മാഷ് മണ്‍സൂറിന്റെ മുന്നിലെ മോണിറ്ററില്‍ നോക്കി .
മണ്‍സൂര്‍ ഭൂമിയെ മേല്‍ കീഴ് തിരിച്ചു
സൂം ചെയ്തു കാണിച്ചു തന്നു
അപ്പോള്‍ ........
മാഷും ഓര്‍ത്തു
എന്താ ഇതിന് കാരണം
മാഷ് പറഞ്ഞു
“ഉത്തരം ഒന്നു റഫര്‍ ചെയ്ത് പറഞ്ഞു തരാം . നിങ്ങള്‍ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യ് .”
തുടര്‍ന്ന് ഐ ടി മാഷ് മറ്റൊരു കമ്പ്യൂട്ടറില്‍ ചെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്യുവാന്‍ തുടങ്ങി .
എന്താണാവോ ഇതിനു കാരണം
നിങ്ങള്‍ക്ക് ഈ മാഷിനെ ഒന്നു സഹായിക്കാന്‍ പറ്റുമോ ?
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു
( ചിത്രങ്ങളില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം വലുതായിക്കാണാം)
ചിത്രം ഒന്ന് : സൌത്ത് പോള്‍
ചിത്രം മൂന്ന് : ജീയോഗ്രഫിക് നോര്‍ത്ത് , മാഗ്‌നറ്റിക് നോര്‍ത്ത്
പ്രവര്‍ത്തനങ്ങള്‍
മാര്‍ബിള്‍ ഉപയോഗിച്ച് താഴെ പറയുന്നവ കണ്ടുപിടിക്കുക
1. ഭൂമിയുടെ കാന്തിക നോര്‍ത്തും ജിയോഗ്രഫിക് നോര്‍ത്തും തമ്മിലുള്ള അകലം എത്ര?
2. കാന്തിക നോര്‍ത്തും സൌത്ത് പോളും തമ്മിലുള്ള അകലം എത്ര?
3. ജിയോഗ്രഫിക് നോര്‍ത്തും സൌത്ത് പോളും തമ്മിലുള്ള അകലം എത്ര?
4. തിരുവനന്തപുരത്തുനിന്ന് നോര്‍ത്ത് പോളിലേക്കുള്ള ദൂരം എത്ര ? സൌത്ത് പോളിലേക്കോ ?
5.ഭൂമധ്യരേഖയില്‍ക്കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് എത്ര?
5.നോര്‍ത്ത് പോള്‍ സൌത്ത് പോള്‍ എന്നിവ വഴിയുള്ള ഭൂമിയുടെ ചുറ്റളവ് എത്ര?
6. കൊളംബസ് അമേരിക്ക കണ്ടുപിടിച്ച കടല്‍ മാര്‍ഗ്ഗം കാണിക്കാമോ ? അത് ഏകദേശം എത്ര
കിലോമീറ്റര്‍ വരും ?
No comments:
Post a Comment