പഠിച്ചുമിടുക്കരാകാന്‍- (പുസ്തകപരിചയം)



പ്രസാധകര്‍: ഡി.സി.ബുക്സ്


ഗ്രന്ഥകാരനെക്കുറിച്ച് 
 ശ്രീ .ബി.എസ്.വാരിയര്‍
1937ല്‍ സെപ്തംബറില്‍ മന്നാറില്‍ ജനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ്
കോളേജില്‍ നിന്ന് 1958 ല്‍ ഇലക് ട്രിക്കല്‍ എഞ്ചിനീയറിംഗില്‍
ബിരുദംനേടി.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ആയിരുന്നു.വിദ്യാഭ്യാസം ,
ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ , വ്യക്തിത്വവികസനം ............. എന്നീമേഖലകളില്‍
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകത്തെക്കുറിച്ച്:
1.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനരീതികള്‍ മെച്ചപ്പെടുത്തുവാനും
വിലയിരുത്തുവാനും സഹായിക്കുന്ന ഗ്രന്ഥം
2.ഏറ്റവും സുഖകരമായ കാര്യങ്ങള്‍ മാത്രം ചെയ്ത് ഒരു രംഗത്തും ആര്‍ക്കും
മുന്നേറാനാവില്ല.
3.പഠനസമയം ഫലപ്രദമായി വിനിയോഗിക്കുക.
4.പഠനത്തിലെന്നല്ല , ജീവിതത്തില്‍ തന്നെ വിജയിക്കണമെങ്കില്‍ സമയനിഷ്ഠകൂടിയേ
തീരൂ.
5.അവധിദിനത്തിലും പ്രവൃത്തിദിനത്തിലും വെവ്വേറേ ടൈംടേബിള്‍ വേണം.
6.ടൈംടേബിളില്‍ ഇടവേളകള്‍ നല്ലതാണ്.
7.പഠിക്കാന്‍ ഇണങ്ങിയ ശാന്തമായ ചുറ്റുപാട് കണ്ടെത്തുക.
8.ശബ്ദശല്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
9.വലിയ ക്ഷീണമോ തളര്‍ച്ചയോ ദുഃഖമോ ഉള്ളപ്പോള്‍ പഠിക്കാന്‍ ശ്രമിക്കാതിരിക്കുക.
10.പഠിച്ചുമിടുക്കരായാലുള്ള ഗുണം സ്വപ്നം കാണുക.
11.വിഷയങ്ങള്‍ മാറ്റിമാറ്റി പഠിക്കുക
12.വിജയ കഥകള്‍ വായിച്ച് ആവേശം കൊള്ളുക.
13.തടസ്സങ്ങളുടെ മുന്നില്‍ മനം മടുക്കാതിരിക്കുക; അവയെ തരണം ചെയ്യാന്‍ വഴി
കണ്ടെത്തുക.
14.മറ്റൊരാള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യം എനിക്കും ചെയ്യുവാന്‍ കഴിയുമെന്ന്
വിചാരിച്ച് മുന്നേറുക.
15.നിഷേധ ചിന്തക്കാരെ കഴിവതും ഒഴിവാക്കുക; അവരുടെ ഉപദേശം അവഗണിക്കുക.
16.വായിക്കുക , എഴുതിനോക്കുക ... എന്നിന്നനെയുള്ള രീതികള്‍ ആവര്‍ത്തിക്കുക.
17.മുന്നില്‍ ഏതാനും കുട്ടികള്‍ ഉണ്ടെന്ന് സങ്കല്പിച്ച് അവരെ പഠിപ്പിക്കുക.
18.കണക്ക് ചെയ്തും ചിത്രങ്ങള്‍ വരച്ചൂം പഠിക്കുക.
.............
.............
തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍

No comments: