എന്താണ് ഇലക്ട്രോ പോളിഷിംഗ് ?

ഇലക് ട്രോപ്ലേറ്റിംഗിനെക്കുറിച്ച് പത്താംക്ലാസിലെ ഫിസിക്സില്‍ പഠിക്കുവാനുണ്ട് .
അതിനാല്‍ അതിനെക്കുറിച്ച് നമുക്ക് അറിയാം .
 എന്നാല്‍ എന്നാല്‍ എന്താണ് ഇലക്ട്രോ പോളിഷിംഗ് ?
വൈദ്യുതികൊണ്ട് ലോഹപ്രതലങ്ങള്‍  മിനുസപ്പെടുത്തിയെടുക്കുന്ന ഒരു ഒരു യാന്ത്രികമല്ലാത്ത
ഒരു പ്രക്രിയയാണ് ഇലക് ട്രോ പോളിഷിംഗ് .( ‘ യാന്ത്രികമല്ല’ എന്ന പദത്തിന്റെ
അര്‍ത്ഥം കൂടി നാം പരിഗണിക്കേണ്ടതുണ്ട് . അതായത് നമുക്ക് യന്ത്രസഹായത്താല്‍
ലോഹോപരിതലങ്ങള്‍ മിനുസപ്പെടുത്തുവാന്‍ സാധിക്കുമല്ലോ )
ഇലക് ട്രോപ്ലേറ്റിഗിലേതുപോലെ ഇതിനും അനുയോജ്യമായ ഇല്‍ക് ട്രോലൈറ്റ് ,
പോസറ്റീവ് ഇലക് ട്രോഡ് , നെഗറ്റീവ് ഇലക് ട്രോഡ് എന്നിവ ആവശ്യമാണ് .
ഒരു ടാങ്കില്‍ ഇലക്ട്രോലൈറ്റ് നിറച്ച് അതില്‍ മിനുസപ്പെടുത്തേണ്ട വസ്തു
മുക്കിയിടുന്നു.മിനുസപ്പെടുത്തേണ്ടവസ്തുവാണ് ആനോഡ് ( പോസറ്റീവ് ഇലക് ട്രോഡ്) .
നെഗറ്റീവ് ഇലക് ട്രോഡും ടാങ്കില്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിച്ചിരിക്കണം.
ഇവിടെ ലോഹത്തിന്റെ പ്രതലത്തിലെ മുഴച്ചു നില്‍ക്കുന്ന ലോഹഭാഗങ്ങള്‍ ലായനിയില്‍
ലയിച്ചു ചേരുന്നു.
സാധാരണയായി ഇലക് ട്രോപ്ലേറ്റിഗിന് ഉപയോഗിക്കുന്ന ഇലക് ട്രോലൈറ്റുകള്‍ സള്‍ഫ്യൂറിക് ആസിഡിന്റേയും ഫോസ്‌ഫോറിക് ആസിഡിന്റേയും മിശ്രിത ലായനിയാണ്.
വാഷിംഗ് മെഷീനിലെ സൈയിന്‍ലസ് സ്റ്റീല്‍ ഡ്രമ്മുകള്‍ , സൈയിന്‍ലെസ് സ്റ്റീല്‍ ശസ്ത്രക്രിയോപകരണങ്ങള്‍ എന്നിവ മിനുസപ്പെടുത്തുവാന്‍ ഈ രീതി ഉപയോഗിക്കാറുണ്ട് .
പ്രവര്‍ത്തനം :1
1. ഇലക് ട്രോ പ്ലേറ്റിംഗിലേയും ഇലക് ട്രോ പോളിഷിഷിഗിലേയും പ്രധാന വ്യത്യാസം പറയാമോ ?
2. ഒരു പ്ലാസ്റ്റിക് വസ്തുവിന്മേല്‍ വൈദ്യുതലേപനം സാധ്യമാണോ?

2 comments:

CK Biju Paravur said...

സുനില്‍ മാഷ്,
വളരെ നന്ദി.....ഈ പുതിയ അറിവു പങ്കുവെച്ചതിന്......
ഇലക്ട്രോ പോളിഷിംഗ് എന്നത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.....

ഉത്തരത്തിലേക്ക്....
1. ഇലക്ട്രോപ്ലേറ്റിംഗിന് ഉപയോഗിക്കുന്ന വസ്തു കാഥോഡാണ്...
എന്നാല്‍ ഇലക്ട്രോ പോളിഷിംഗിനു് ഉപയോഗിക്കുന്ന വസ്തു ആനോഡാണ്.....
2. പ്ലാസ്റ്റിക്കില്‍ വൈദ്യുതലേപനം സാധ്യമല്ല എന്നു കരുതുന്നു.

Karippara Sunil said...

നമസ്കാരം ബിജുമാഷ്
താങ്കള്‍ പറഞ്ഞതു ശരിയാണ് .
ഇലക് ട്രോ പ്ലേറ്റിംഗ് കൊണ്ട് ഇലക് ട്രോലൈറ്റിലെ ലോഹാംശം വസ്തുവില്‍ നിക്ഷേപിക്കുമ്പോള്‍ ഇലക് ട്രോ പോളിഷിംഗ് കൊണ്ട് വസ്തുവിലെ മുഴച്ചു നില്‍ക്കുന്ന ലോഹഭാഗങ്ങള്‍ ലായനിയില്‍ ലയിച്ചു ചേരുന്നു.
സാധാരണയായി പ്ലാസ്റ്റിക്കില്‍ പറ്റുകയില്ല എന്നാണ് അറിവ് .
എന്നാല്‍ ..............
പ്ലാസ്റ്റിക്കില്‍ കരി ( കാര്‍ബണ്‍ ) ഒരേ ക്രമത്തില്‍ പറ്റിപ്പിടിപ്പിച്ചാല്‍ ( പശയോ സിമന്റോ ഉപയോഗിച്ച് ) വൈദ്യുത ലേപനം സാധ്യമാണെന്ന് ചില സ്രോതസ്സുകള്‍ വ്യക്തമാക്കുന്നുണ്ട് ; ശരിയാണോ എന്ന് അറിഞ്ഞുകൂടാ !

ഇ ഹൌവില്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗം പറയുന്നുമുണ്ട്