ഇതു കേരളത്തിലെ സ്കൂള്‍ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്..... നമ്മുടെ പഠന പ്രശ്നങ്ങള്‍, ബോധന രീതികള്‍, മറ്റു ഭൌതികശാസ്ത്രപരമായ എല്ലാ കാര്യങ്ങളും നമുക്കിവിടെ ചര്‍ച്ച ചെയ്യാം...... നമ്മുടെ ക്രിയാത്മക ചിന്തകളുടെ പ്രതിഫലനവും, പ്രതിധ്വനിയും, അനുനാദവും, വിസരണവും ഒക്കെ ഉന്നത വോള്‍ട്ടതയിലുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷിച്ചുകൊണ്ട് , നമുക്കു പരസ്പരം അറിവിന്റെ നിര്‍മ്മിതിയിലെ കൈത്താങ്ങുകളാകാം.......
ഥെയ്ല്‍സ് (B.C.624-545)
ഗ്രീക്ക് ചിന്തയുടേയും,ശാസ്ത്രത്തിന്റേയും പിതാവെന്ന നിലയില്‍ അറിയപ്പെടുന്ന പ്രതിഭയാണ് ഥെയ്ല്‍സ്.B.C.624-ല്‍ മൈലീററസിലാണ് അദ്ദേഹത്തിന്റെ ജനനം.ഥെയ്ല്‍സിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നതിനാല്‍ പിതാവിനോടൊപ്പം അക്കാലത്തെ വിജ്ഞാനകേന്ദ്രങ്ങളായ ബാബിലോണിയയും, ഈജിപ്തും, പേര്‍ഷ്യയും സന്ദര്‍ശിയ്ക്കവാന്‍ ഥെയ്ല്‍സിന്‍ സാധിച്ചു.
സൂര്യനെക്കുറിച്ചുളള ശാസ്ത്രീയപഠനങ്ങള്‍ നടക്കുന്നതിന് മുന്‍പ് തന്നെ സൂര്യഗ്രഹണം(B.C.585 May 28) പ്രവചിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഗോളമാണെന്നും അദ്ദേഹം കരുതി.
അറിയാവുന്ന വസ്തുതകളില്‍നിന്ന് പടിപടിയായി ചിന്തിച്ച് ഗണിതശാസ്ത്രതത്വങ്ങള്‍ തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.വൃത്തത്തിന്റെ വ്യാസം വൃത്തത്തെ രണ്ട് സമഭാഗങ്ങളായി ഭാഗിക്കുമെന്ന് അദ്ദേഹം കണ്ടെത്തി.ലംബങ്ങളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി.പിരമിഡിന്റെ നിഴലിന്റെ നീളം ഒരു ദണ്ഡിന്റെ നീളവുമായി താരതമ്യപ്പെടുത്തി, അദ്ദേഹം പിരമിഡിന്റെ ഉയരം നിര്‍ണയിച്ചു.
പ്രപഞ്ചത്തിന്റെ അടിസ്ഥാനപദാര്‍ത്ഥം ജലം ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.ആംബറിനെ ഉരസുംപോള്‍ അത് കംപിളിനാരുകളേയും നൂല്‍ കഷണങ്ങളേയും ആകര്‍ഷിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.സ്ഥിതവൈദ്യുതിയെക്കുറിച്ചുളള പഠനത്തിന് ഇത് തുടക്കം കുറിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment