Class Test Physics
Standard 10 Score 20
1. താഴെ
കൊടുത്തിരിക്കുന്നവയ്ക്ക്
സമാനമായ കെല്‍വിന്‍ സ്കെയിലിലെ
താപനില കണക്കാക്കുക (2)
a). 370C b).
860F
2). 5 kg മാസുള്ള
ഒരു ഖരവസ്തുവിനെ ചൂടാക്കിയപ്പോള്‍
ലഭിച്ച അളവുകളുടെ അടിസ്ഥാനത്തില്‍
തയ്യാറാക്കിയ ഗ്രാഫ്
തന്നിരിക്കുന്നു. ഗ്രാഫ്
വിശകലനം ചെയ്ത് തന്നിരിക്കുന്ന
ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
a) AB യില്‍
വസ്തുവിന്റെ അവസ്ഥ എന്ത്? (½)
b) CDയില്‍
വസ്തുവിന്റെ അവസ്ഥ എന്ത്? (½)
c) വസ്തുവിന്റെ
ദ്രവണാങ്കം എത്ര? (½)
d)
അവസ്ഥാപരിവര്‍ത്തനത്തിനെടുക്കുന്ന
സമയം എത്ര? (½)
e) ഈ
പ്രവര്‍ത്തനത്തിനാവശ്യമായ
ആകെ താപത്തിന്റെ അളവ്
കണക്കാക്കുക.
(ഖര
വസ്തുവിന്റെ വിശിഷ്ടതാപധാരിത
2900 J/kgK , ദ്രാവക
വസ്തുവിന്റെ വിശിഷ്ടതാപധാരിത
2100 J/KgK, വസ്തുവിന്റെ
ദ്രവീകരണലീനതാപം 200 X 103
J/kg ) (3)
- താഴെ പറയുന്നവയുടെ കാരണം കണ്ടെത്തുക. (3)a). ആവിയില്‍ പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ എളുപ്പത്തില്‍ വേവുന്നു.b). മണ്‍കൂജകളില്‍ സൂക്ഷിച്ചിരിക്കുന്ന ജലം നന്നായി തണുത്തിരിക്കുന്നു.c). അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വ്യത്യാസം നമ്മുടെ ശരീരതാപനിലയെ പെട്ടെന്ന് ബാധിക്കുന്നില്ല.
- ഒരു വൈദ്യുത ഉപകരണം ഒരു സെക്കന്റ് കൊണ്ട് 1000 J ഊര്‍ജം ഉപയോഗിക്കുന്നു.a). ഈ ഉപകരണത്തിന്റെ പവര്‍ എത്രയാണ്? (1)b). ഈ ഉപകരണം രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ എത്ര യൂണിറ്റ് വൈദ്യുതി ചെലവാകും? (1)c). ഇത്രയും യൂണിറ്റ് വൈദ്യുതി ചെലവാകാന്‍ ഒരു 230 V, 100 W ബള്‍ബ് എത്ര മണിക്കൂര്‍ പ്രവര്‍ത്തിക്കണം.? (2)
- പവര്‍ ഹൗസുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി വോള്‍ട്ടേജ് വര്‍ദ്ധിപ്പിച്ചാണ് ദൂരസ്ഥലങ്ങളിലേക്ക് പ്രേഷണം ചെയ്യുന്നത്.a). പവര്‍ സ്റ്റേഷനില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടേജിലാണ്? (1)b). ദൂരസ്ഥലങ്ങളിലേക്ക് കമ്പികളിലൂടെ പ്രേഷണം ചെയ്യുമ്പോഴുള്ള പ്രശ്നം എന്ത്? (1)c). ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രേഷണം ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എങ്ങനെയാണ്? (1)
- ഒരു വിതരണ ട്രാന്‍സ് ഫോമറില്‍ നിന്നുള്ള A,B,C,D എന്നീ നാലു ചാലകമ്പികളും അവയ്ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും തന്നിരിക്കുന്നു.a). ഈ ലൈനുകള്‍ ഏതെന്ന് (ഫേസ്, ന്യൂട്രല്‍...) കണ്ടെത്തി എഴുതുക. (2)b). ഇവയിലേതൊക്കെ ലൈനുകളാണ് ഒരു ഗാര്‍ഹിക സെര്‍ക്കീട്ടിലേക്ക് വേണ്ടത്? (1)