പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ?

പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ?
*************************************************************
ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂള്‍
പത്താം ക്ല്ലാസ് സി ഡിവിഷനില്‍ കാലത്ത് ഒന്നാമത്തെ പിരീഡ്
അത് ഫിസിക്സ് മാഷിന്റേതായിരുന്നു
മാഷിന്റെ ക്ലാസിനൊരു പ്രത്യേകതയുണ്ട് .
എന്നു വെച്ചാല്‍ പിരീഡിന്റെ ആദ്യത്തെ മൂന്ന് മിനിട്ട് മാഷ് സീറോ അവര്‍ ആയി പ്രഖ്യാപിച്ചീട്ടുണ്ട്
അതില്‍ കുട്ടികള്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം
വിഷയം ഫിസിക്സ് ആയതിനാല്‍ പലപ്പോഴും കുട്ടികള്‍ ഫിസിക്സുമായി ബന്ധപ്പെട്ട നിത്യജീവിതത്തിലെ സംഭവങ്ങളാണ് ഉന്നയിക്കാറു പതിവ്
ആയതിനാല്‍ …......................
അന്നേദിവസം
പിരീഡിന്റെ തുടക്കത്തില്‍ തന്നെ മാഷ് സീറോ അവര്‍ പ്രഖ്യാപിച്ച സമയത്തിങ്കല്‍ …...........
സ്ക്കൂളില്‍ എന്നും സെന്റോഫിന് ബിരിയാണി സപ്ലൈ ചെയ്യുന്ന വാസൂട്ടന്റെ മകനായ വാസില്‍ എണീറ്റുനിന്നു
അവന്‍ എണീറ്റുനിന്നാല്‍ എല്ലാവരും ചിരിക്കാറാണ് പതിവ്
( പണ്ടൊരിക്കല്‍ അവന്‍ പപ്പടം എന്തിനാണ് വെളിച്ചെണ്ണയില്‍ വറുക്കുന്നത് അതിനു പകരം വെള്ളത്തില്‍ വറുത്തുകൂടെ എന്ന ചോദ്യം സ്കൂളില്‍ മാത്രമല്ല നാട്ടില്‍ തന്നെ ഹിറ്റായിരുന്നു . മിക്ക കല്യാണത്തലേന്നു കളിലും പ്രസ്തുത ചോദ്യം പപ്പടം വറുക്കുമ്പോഴൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു )
അന്നും അതുപോലെ സംഭവിച്ചു ; എല്ലാവരും ചിരിച്ചു !
മാഷ് അത് കാര്യമാക്കാതെ വാസിലിനെ പ്രോത്സാ‍ഹിപ്പിച്ചു
അവനും സഹപാഠികളുടെ പ്രതികരണം കണക്കിലെ ടുക്കാതെ ഗൌരവത്തില്‍ പറഞ്ഞു
മാഷേ പൊരിച്ച ഐസ് ക്രീമിലെ ഫിസിക്സ് എന്താണ് ? “
ക്ലാസ് ഒന്നടക്കം പൊട്ടിച്ചിരിച്ചും
അതും കൂടിയായപ്പോള്‍ അവന്‍ ചൂടായി
ഈ ക്ലാസില്‍ ആരെങ്കിലും പൊരിച്ച ഐസ് ക്രീം തിന്നീട്ടുണ്ടോ . എന്നീട്ട് പറയ് മറ്റ് കാര്യങ്ങളോക്കെ ”
ക്ലാസ് നിശ്ശബ്ദമായി
തുടര്‍ന്നും വാസില്‍ വെടിപൊട്ടിച്ചും
പൊരിച്ച ഐസ് ക്രിം മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണോ ? ”
അവന്‍ സീറ്റില്‍ സ്വസ്തമായി ഇരുന്നു
മാഷ് തന്റെ കഷണ്ടി ‌ത്തലയില്‍ രണ്ടു വട്ടം തലോടി , താടി രണ്ടു പ്രാവശ്യം താഴേക്ക് ഉഴിഞ്ഞു.
ഇത് കണ്ടാല്‍ കുട്ടികള്‍ക്കറിയാം മാഷ് കഠിനമായ മാനസിക വ്യായാമത്തിലാണെന്ന് . അതിനാല്‍ കുട്ടികള്‍ എല്ലാ വരും കാത്തിരുന്നു
മൂന്ന് മിനിട്ട് കഴിഞ്ഞതിനാല്‍ സീറോ അവര്‍ കഴിഞ്ഞതായി പ്രഖ്യാപിച്ചു
ഈ ചോദ്യത്തിന്റെ ഉത്തരം അടുത്ത ദിവസം പറയാമെന്ന് പറഞ്ഞ് മാഷ് പാഠഭാഗത്തിലേക്ക് നീങ്ങി

വാല്‍ക്കഷണം :

എന്നാണ് പൊരിച്ച ഐസ് ക്രീം കണ്ടുപിടിച്ചത് എന്നാണ് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത വിവരണങ്ങൾ നിലനിൽക്കുന്നുണ്ട്. ഐസ്ക്രീം സൺഡേ അവതരിപ്പിച്ച 1893 ലെ ചിക്കാഗോ വേൾഡ് ഫെയറിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് ഒരു വാദം . 1894 ലെ ഒരു ഫിലാഡെൽഫിയൻ കമ്പനിയാണ് ഇത് കണ്ടുപിടിച്ചത് എന്ന് മറ്റൊരു വാദം . 1960 കളിൽ ജപ്പാനിലെ ടെംമ്പുറ റസ്റ്റോറന്റുകളാണ് ഇത് കണ്ടുപിടിച്ചത് എന്ന് മൂന്നാമതൊരുവാദം

ഐസ്ക്രീം ബ്രഡ്ഡ് പൊടിയിൽ പൊതിഞ്ഞ് പെട്ടെന്ന് എണ്ണയിലിട്ട് പൊരിച്ചെടുത്ത് ഉണ്ടാക്കുന്ന ഡെസെർട്ടാണ് പൊരിച്ച ഐസ്ക്രിം. തണുത്ത് ഐസ്ക്രീമിന്റെ ചുറ്റും ബ്രഡ്ഡിന്റെ ഒരു പൊരിഞ്ഞ കവചമുണ്ടായിരിക്കും. അതുകൊണ്ട് ഇതിന്റെ പുറം ചൂടായിരിക്കുമെങ്കിലും അകത്തുള്ള ഐസ്ക്രീം തണുത്തുതന്നെയിരിക്കും.

കേരളത്തില്‍ പൊരിച്ച ഐസ് ക്രീം
***************************************
എന്നാല്‍ കേരളത്തില്‍ ഇത് പലരീതിയില്‍ ഉണ്ടാക്കുന്നുണ്ട് . വളരെ കനം കുറച്ച് പരത്തിയ മാവ് ( അരിപ്പൊടിയോ മറ്റ് ഏതെങ്കിലുമോ ആവാം ) ചതുരാകൃതിയില്‍ മുറിച്ചെടുക്കുന്നു . വളരെ താഴ്ന്ന ഊഷ്മാവിലുള്ള ഐസ്‌ക്രിം അതില്‍ നിശ്ചിത അളവില്‍ അഥവാ ഒരു കോഴിമുട്ട വലുപ്പത്തില്‍ വെക്കുന്നു . പ്രസ്തുത ഐസ് ക്രീമിന ചതുരാകൃതിയില്‍ പരത്തിയതുകൊണ്ട് പൊതിയുന്നു . അതിനുശേഷം ഒരു പാത്രത്തില്‍ ഉടച്ചുവെച്ചീട്ടുള്ള കോഴിമുട്ടയില്‍ മുക്കുന്നു . തുടന്ന് മറ്റൊരു പാത്രത്തില്‍ വെച്ചീട്ടുള്ള നാളികേരം ചിരകിയതില്‍ ഉരുട്ടിയെടുക്കുന്നു . അപ്പോള്‍ നാളികേരം അതിനു ചുറ്റും പറ്റിപ്പിടിച്ചീട്ടുണ്ടായിരിക്കും . ഉടനെത്തന്നെ അടുപ്പത്ത് വെച്ചീട്ടൂള്ള പാത്രത്തിലെ തിളച്ച എണ്ണയിലേക്ക് ഇത് ഇട്ട് മൊരിച്ചെടുക്കുന്നു . എണ്ണയില്‍ ഇട്ട് മൊരിഞ്ഞ ഉടനെതന്നെ എടുക്കണമെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം . അങ്ങനെ പൊരിച്ച ഐസ് ക്രീം റെഡിയായി . ഐസ് ക്രിം പാത്രത്തില്‍ നിന്ന് എടുത്തു കഴിഞ്ഞാല്‍ തുടന്നുള്ള പ്രക്രിയകളെല്ലാം വളരെ വേഗത്തില്‍ വേണമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്

പൊരിച്ച ഐസ് ക്രീമില ഫിസിക്സ്
**********************************************
താഴ്‌ന്ന നിലയിലാണ് ഐസ് ക്രീമിന്റെ ഊഷ്മാവ് എന്നതിനാല്‍ അത് പെട്ടെന്ന് ഉരുകുകയില്ല . തുടന്ന് അതിനു ചുറ്റും രൂപപ്പെടുന്ന കവചം ചൂടായശേഷം താപത്തെ പെട്ടെന്ന് അകത്തേക്ക് കടത്തിവിടുകയുമില്ല .

പൊരിച്ച ഐസ് ക്രീമും ആരോഗ്യവും

മനുഷ്യന്റെ ശാരീരിക ആരോഗ്യവുമായി ചിന്തിക്കയാണെങ്കില്‍ ഈ ഭക്ഷണം ആമാശയത്തിന നല്ലതല്ല . വ്യത്യസ്ത ഊഷ്മാവിലുള്ള ഭക്ഷണം ചെല്ലുന്നത് ആമാശയത്തിന് ദോഷകരമാണ് . ഐസ് ക്രിം തന്നെ ആമായശത്തിന് ദോഷകരമാണെന്നിരിക്കെ അതിന്റെ കൂടെയുള്ള മറ്റ് അറ്റാച്ച്മെന്റിന്റെ കാര്യം പറയാനുണ്ടോ ?

2 comments:

CK Biju Paravur said...

great.....സുനില്‍ മാഷേ...
കുസൃതിക്കുട്ടന്‍ മാത്രമല്ല, വാസൂട്ടന്റെ മകന്‍ വാസിലും മിടുക്കന്‍ തന്നെ....

Transplant Kidney said...

We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
Email: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215