ജെയിംസ് സാര്‍....



എന്റെ ബ്രോ.....!
ന്യൃ ജനറേഷന്‍ പിള്ളേര്‍ പരസ്പരം ബ്രോ എന്നാണ് വിളിക്കുന്നത്.
സഹോദരന്‍ (Brother)എന്നതിന്റെ ചുരുക്കപ്പേരാണ്, ബ്രോഎന്നാണ് ഞാന്‍ കരുതുന്നത്..
പറഞ്ഞുവരുന്നത് എന്റെ ബ്രദറാണോ എന്ന പലരും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും സംശയിക്കുന്ന എന്റെ ആത്മ മിത്രം
വടവുകോട് രാജര്‍ഷി സ്ക്കൂളിന്റെ അഭിമാനവും കേരളത്തിലെ ഫിസിക്സ് അദ്ധ്യാപകരുടെ പ്രിയപ്പെട്ട എസ് ആര്‍ ജി ശ്രീ  ജെയിംസ് സാറിനെ ക്കുറിച്ചാണ്...
അദ്ദേഹം ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്.
ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഞങ്ങള്‍ സൂഹൃത്തുക്കളാണ്.
അധ്യാപകപരിശീലനം അപൂര്‍വ്വമായിരുന്ന പഴയകാലത്തുതന്നെ ഈ രംഗത്ത് സജീവമായിരുന്നു ജയിംസ് സാര്‍.
എന്നാല്‍ പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള ആദ്യപരിശീലനം രണ്ടായിരത്തി രണ്ടില്‍ എട്ടാം ക്ലാസ്സിലെ അധ്യാപകര്‍ക്ക് നല്‍കുമ്പോള്‍
പരിശീലകനായി ജയിംസ് സാര്‍ ഉണ്ടായിരുന്നില്ല. (ഒരു പക്ഷേ എട്ടാം ക്ലാസ്സായതുകൊണ്ടാവാം....)
യാദൃശ്ചികമായി ആ വര്‍ഷമാണ് ഞാന്‍ ഈ രംഗത്തേക്ക് ആദ്യം വരുന്നത് പ്രിയപ്പെട്ട വിഷ്ണു സാറിനൊപ്പം....
അതിനടുത്തവര്‍ഷം മുതല്‍ ഇപ്പോള്‍ വരെ പലപ്പോഴും ജയിംസാറിനൊപ്പം പല പരിശീലനക്കളരികളിലും പങ്കെടുക്കാന്‍ ഭാഗ്യം ഉണ്ടായി.
ജയിംസ് സാറിന്റെ കൂടെയൂള്ള പരിശീലനം നമുക്ക് ഒത്തിരി ഊര്‍ജം തരുന്നു......
പലപ്പോഴും കൂടെ നിന്ന് പങ്കെടുത്ത് അനുനാദം (Resonance) ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടെങ്കിലും, സാറിന്റെ അതേ ഫ്രീക്വന്‍സിയില്‍ വൈബ്രേറ്റ് ചെയ്യാന്‍ പറ്റാറില്ല.
എങ്കിലും ചെറിയ ബീറ്റ്സെങ്കിലും ഉണ്ടാകുന്നുണ്ട് എന്നാണ് പ്രതീക്ഷ.
ഏതുകാര്യവും പരീക്ഷിച്ചു കണ്ടെത്തുക എന്നത് ജയിംസ് സാറിന്റെ പ്രത്യേകതയാണ്. അതിനായി എന്തു കഠിനപരിശ്രമവും ചെയ്യും.
പാമ്പാക്കുടയില്‍ നടന്ന പരിശീലനക്യാമ്പിലെ കയര്‍ വഴിയുള്ള പരീക്ഷണം ഉണ്ടാക്കിയ വീഴ്ച ഇപ്പോഴും ഓര്‍ക്കുന്നു.
ആശുപത്രിയിലെത്തി സ്കാന്‍ ചെയ്യുന്നതുവരെ ഞങ്ങളും പേടിച്ചു പോയി.
അദ്ധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിര്‍മ്മാണത്തില്‍ രണ്ടുതവണ ദക്ഷിണേന്ത്യന്‍ ചാമ്പ്യനായിരുന്നു ജയിംസ് സാര്‍.
ഞാന്‍ ആ സമയത്തെ ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു എന്നത് എന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
2011 ല്‍ മൈസൂര്‍ RIE(NCERT)ല്‍ വച്ചു നടന്ന സയന്‍സ് റിസോഴ്സ് ടീച്ചേഴ്സിനുള്ള ഐ ടി അധിഷ്ഠിത ശില്‍പശാലയില്‍ പങ്കെടുത്ത കേരളത്തിലെ ഫിസിക്സ് അധ്യാപകര്‍ ഞാനും ജയിംസ് സാറും, രാമദാസ് സാറുമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഐ സി ടി പരിശീലനത്തേക്കാള്‍ എത്രയോ മുന്നിലാണ് കേരളം എന്ന് മനസ്സിലാക്കായത് അന്നാണ്.
ഫിസിക്സിലെ ഞങ്ങള്‍ തയ്യാറാക്കിയ ഒരു  പ്രസന്റേഷന്‍, ജയിംസ് സാറിന്റെ പരീക്ഷണങ്ങളുടെ അകമ്പടിയോടെ രാംദാസ് സാര്‍ അവതരിപ്പിച്ചപ്പോള്‍.
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പകച്ചുപോയി.
അതിനുശേഷം ഒരു സംസ്ഥാനവും അവിടെ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ചില്ല.
ഞാനും ജയിംസ് സാറും ഒരു മിച്ച് പലപരിപാടികളിലും ഉണ്ടായിട്ടുണ്ട്. വിക്ടേഴ്സ് ചാനല്‍, ഇന്ത്യാവിഷന്‍ ചാനല്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി സ്പെഷ്യല്‍,
പിന്നെ QEPR -OSST, ഈ സമയത്താണ് പലരും സഹോദരനാണോ എന്ന് ചോദിച്ചിട്ടുള്ളത്.
ഇംപ്രവൈസ്ഡ് എക്സ് പെരിമെന്റ്സ് മത്സരമായി ആരംഭിച്ച വര്‍ഷങ്ങളില്‍ സംസ്ഥാനമേളകളില്‍ പങ്കെടുത്തിരുന്നത്
ഞങ്ങളുടെ രണ്ടുപേരുടെയും സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
പ്രത്യേകിച്ച്  ആദ്യമായി ആലുവയില്‍ സംസ്ഥാന ശാസ്ത്രമേള നടക്കുമ്പോള്‍

ഒത്തിരി നന്മയുടെ നിറകുടമാണ് ജയിംസ് സാര്‍, എല്ലാവരോടും എപ്പോഴും സ്നേഹത്തോടെ മാത്രം സംസാരിക്കും. മറ്റു വിഷയ അദ്ധ്യാപകരോട് എറ്റവും നല്ല സൂഹൃത്ബന്ധം     
നളനേക്കാള്‍ മികച്ച പാചക വിദഗ്ദ്ധന്‍. നാട്ടിലെയും സ്ക്കൂളിലെയും മാത്രമല്ല എവിടത്തെയും പാചകം ഏറ്റെടുക്കാന്‍ ധൈര്യമുള്ള കല്യാണരാമന്‍.....!
ജയിംസ് സാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ കുറവു വരുന്നത് കേരളത്തിലെ ഫിസിക്സ് അദ്ധ്യാപകരുടെ ഊര്‍ജത്തിലാണ്.
പക്ഷേ അത് തീരുന്നില്ല, കാരണം അത്രയും ഊര്‍ജം സാര്‍ ഞങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്

1 comment:

ArunG said...

James sir is retiring from His official duty,but not from my-our mind.Thanks James Sir