ശാസ്ത്ര പരിപാടികള്‍

അവധിക്കാല ശാസ്ത്ര പ്രവ്യത്തി പരിചയ ക്‌ളാസുകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ - മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് 11 മുതല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471 -2306024, 2306025 വെബ്‌സൈറ്റ് www.kstmuseum.com


വിക്‌ടേഴ്‌സില്‍ തത്സമയം പത്താം ക്ലാസ് വിക്‌ടേഴ്‌സ് ചാനലില്‍

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ഗണിതശാസ്ത്രം സംപ്രേഷണം ചെയ്യും.18004259877 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം പുനഃസംപ്രേഷണം തൊട്ടടുത്ത ദിവസം രാവിലെ 06.30 മുതല്‍ 08.30 വരെ


സയന്‍സ് എക്‌സിബിഷന്‍ ട്രെയിന്‍: മാര്‍ച്ച് 17 ന് ചങ്ങനാശേരിയില്‍ 22 ന് പാലക്കാട്

സ്‌പെഷ്യല്‍ സയന്‍സ് എക്‌സിബിഷന്‍ ട്രെയിന്‍ മാര്‍ച്ച് 17 മുതല്‍ 20 വരെ ചങ്ങനാശേരിയിലും 22, 23 തീയതികളില്‍ പാലക്കാട് റെയില്‍വെ സ്റ്റേഷനിലും പ്രദര്‍ശനം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ സൗജന്യമായി പൊതു ജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള എക്‌സിബിഷന്‍ പ്രധാനമായും വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഉദ്ദേശിച്ചാണ് സംഘടിപ്പിച്ചിട്ടുളളത്. 2015 ഒക്ടോബറില്‍ ആരംഭിച്ച പ്രദര്‍ശനം 64 സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മെയ് ഏഴിന് അവസാനിക്കും. 19800 കിലോമീറ്റര്‍ പിന്നിടുന്ന ഈ പ്രദര്‍ശനം 16 എസി കോച്ചുകളിലായാണ് ഒരുക്കിയിട്ടുളളത്. മാര്‍ച്ച് 25 മുതല്‍ 28 വരെ മംഗലാപുരത്തും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു വരെ അശോകപുരത്തും നാല്, അഞ്ച് തീയതികളില്‍ ഹോസ്‌പെറ്റ് റെയില്‍വേ സ്റ്റേഷനിലും പ്രദര്‍ശനം നടത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുളളത്. വിശദാംശം www.sciencexpress.in ല്‍ ലഭിക്കും.


സര്‍വകലാശാലയില്‍ വ്യക്തിത്വവികസന ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിയന്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ നാല് മുതല്‍ 16 വരെ വ്യക്തിത്വവികസന ക്ലാസ് നടത്തുന്നു. കല, സാഹിത്യം, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍, പരിസ്ഥിതി, കായിക വിനോദങ്ങള്‍, ആരോഗ്യം, ഭക്ഷണം, കൗമാരക്കാരുടെ മനഃശാസ്ത്രം, കരിയര്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ലൈബ്രറി, എഡ്യൂക്കേഷന്‍ മള്‍ട്ടീമീഡിയ റിസര്‍ച്ച് സെന്റര്‍, വാനനിരീക്ഷണ കേന്ദ്രം എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. ഫോണ്‍: 0494 2400350, 9895931051.

No comments: